എ​ന്‍റ​മ്മേ​ടെ ജി​മി​ക്കി ക​മ്മ​ൽ എ​ന്‍റ​പ്പ​ൻ ക​ട്ടോ​ണ്ട് പോ​യേ…

സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​ത് മു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം. ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഗെ​റ്റ​പ്പു​മാ​യി പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​റു​ക​ളും മ​റ്റു ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​വും പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം പ​ക​ർ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സ​നും ര​ഞ്ജി​ത് ഉ​ണ്ണി​യും ചേ​ർ​ന്ന് ആ​ല​പി​ച്ചി​രി​ക്കു​ന്ന നാ​ട​ൻ പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ലു​ള്ള എ​ന്‍റ​മ്മേ​ടെ ജി​മി​ക്കി ക​മ്മ​ൽ എ​ന്‍റ​പ്പ​ൻ ക​ട്ടോ​ണ്ടു പോ​യേ… എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബെ​ന്നി പി ​നാ​യ​ര​ന്പ​ലം തി​ര​ക്ക​ഥ എ​ഴു​തി ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

Related posts