തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്കായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടികൾക്കായി പ്രധാനമന്ത്രി കഴിഞ്ഞ 15നു കേരളത്തിലെത്തിയിരുന്നു. ഇനി 19നും തെരഞ്ഞെടുപ്പു പര്യടനത്തിനായി പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നുണ്ട്. പാലക്കാടാണ് അദ്ദേഹം എത്തിച്ചേരുക. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണു പ്രധാനമന്ത്രി എത്തുന്നതെങ്കിലും സുരക്ഷയും മറ്റു മുന്നൊരുക്കങ്ങളും ആവശ്യമായ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ചെലവുകൾക്കായാണ് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചത്. വിവിഐപി സന്ദർശനത്തിന്റെ ചെലവെന്നാണ് 15നു ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്ക് 25 ലക്ഷം അനുവദിക്കണമെന്ന് മാർച്ച് 12നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് കത്തു ലഭിച്ചത്. തുടർന്നു ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി…
Read MoreCategory: Loud Speaker
രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അധിക്ഷേപിക്കുന്നു; പണ്ട് മുതലേയുള്ള കോൺഗ്രസിന്റെ കീഴ് വഴക്കമാണിത്; രാഹുൽ ഗാന്ധിക്കെതിരേ രഞ്ജിത് സവർക്കർ
മുംബൈ: രാഹുൽ ഗാന്ധിക്കെതിരേ വിമർശനവുമായി വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ രംഗത്ത്. രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അവഹേളിക്കുകയാണ്. പണ്ട് മുതലേയുള്ള കോൺഗ്രസിന്റെ കീഴ് വഴക്കമാണിതെന്ന് രഞ്ജിത് സവർക്കർ പറഞ്ഞു. സവർക്കറിനെതിരേ രാഹുൽ ആക്ഷേപകരമായ പരാമർശം തുടർന്നാൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞവർ ഇന്ന് രാഹുലിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സവർക്കർ-ജിയെ അപമാനിച്ച രാഹുൽ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019-ൽ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ ഇന്ന് രാഹുലിനൊപ്പം ചേർന്ന് അദ്ദേഹം എന്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തുകയാണ്. ഇന്ത്യാ ബ്ലോക്കിലെ മറ്റ് നേതാക്കളും ഇത് ആവർത്തിക്കുന്നു. രാഷ്ട്രീയത്തിനായി സവർക്കർ-ജിയെ അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകും. ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയിൽ നമ്മൾ കണ്ടതാണ്. കോൺഗ്രസിനോടുള്ള എതിർപ്പ് ജനങ്ങൾക്ക് വർധിച്ചുവരികയാണ്”-എന്ന് രഞ്ജിത്…
Read Moreകുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും; പത്മജവേണുഗോപാലിനും അനിൽ ആന്റണിക്കും കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും; ചെറിയാൻ ഫിലിപ്
തിരുവനന്തപുരം:പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാന് ഫിലിപ്പ്. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റേയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകുമെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്‍ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പത്മജയ്ക്കും അനിലിനും മടങ്ങിവരേണ്ടിവരും: ചെറിയാൻ ഫിലിപ്പ് പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ…
Read Moreബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി; ഇവിഎം ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനാവില്ല; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മുംബൈ: ഇവിഎം ഇല്ലെങ്കിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദിയെന്നും അദ്ദേഹം വെറും മുഖംമൂടിയാണെന്നും രാഹുൽ പരിഹസിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദയിൽ സംസാരിക്കവെയാണ് രാഹുലിന്റെ വിമർശനം. വിവിധ പ്രതിപക്ഷ പാർട്ടികൾ ഒന്നുചേർന്ന് ഒരു പാർട്ടിയെ എതിർക്കുകയല്ല. മോദിക്കെതിരെ എല്ലാവരും ചേർന്ന് പോരാടുകയുമല്ല. മറിച്ച് ഒരു ശക്തിക്കെതിരായാണ് പോരാടുന്നത്. മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യായ് യാത്ര നടത്തിയത് ഇന്ത്യ സഖ്യം ഒറ്റക്കെട്ടായാണ്. പ്രതിപക്ഷ കക്ഷികൾ എല്ലാം ഒന്നായാണ് അണിനിരന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് പത്തു ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു. ഇലക്ഷൻ കമ്മീഷനോട് ഇവിഎം മെഷീൻ…
Read Moreസുരേഷ് ഗോപിക്കെതിരായ ഫേസ്ബുക്ക് കുറിപ്പ്; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന്
തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കുവേണ്ടി വിഐപികള്‍ സ്വാധീനിച്ചെന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപ. ഞായറാഴ്ച താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമാണ് വിശദീകരണം. ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ഞായറാഴ്ച ഗുരുകൃപ ഫേസ്ബുക്കില്‍ പങ്കുവച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ട്. ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണം. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് തനിക്ക് മനസിലായത്. എല്ലാവര്ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപി തന്റെ അച്ഛനായ കലാമണ്ഡലം…
Read Moreയാത്രക്കാരാണ് യജമാനന്മാർ, ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണം; കെ. ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. യാത്രക്കാരോട് പാലിക്കേണ്ട നിര്‍ദേശങ്ങളാണ് കത്തിൽ അടങ്ങിയിരിക്കുന്നത്. യാത്രക്കാരാണ് യജമാനന്മാർ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണമെന്നും മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാൻ അവർക്ക് അവസരം സൃഷ്ടിക്കണമെന്നും ഗണേഷ് കുമാർ കത്തിലൂടെ അറിയിച്ചു. ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെ ശ്രേണിയിലുള്ള ബസുകളും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കത്തിന്റെ പൂർണ പകർപ്പും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreപ്രേമലുവിനും കണ്ണൂർ സ്ക്വാഡിനും ശേഷം കൊല്ലത്ത് ഇനി പ്രേമയുഗം; സിനിമാ പോസ്റ്റർപ്രചരണവുമായി ആർഎസ്പി; പ്രചരണത്തിന് താരങ്ങളെ ക്ഷണിക്കില്ലന്ന് മുകേഷ്
കൊല്ലം: വീണ്ടും സിനിമാ പോസ്റ്റർ പ്രചരണവുമായി ആർഎസ്പി. സമൂഹ മാധ്യമങ്ങളിലൂടെയാണ് എൻ.കെ.പ്രേമചന്ദ്രനായുള്ള പ്രചാരണം. പ്രേമലു കൊല്ലം സ്ക്വാഡ് പോസ്റ്റുകൾ വൻ ഹിറ്റായ ശേഷം ഇപ്പോഴിതാ പ്രേമയുഗം പോസ്റ്ററാണ് എത്തിയത്. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺതന്നെയാണ് ഇത്തവണയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഭ്രമയുഗത്തിൽ മനയാണ് പശ്ചാത്തലമെങ്കിൽ ജഡായൂ പാറയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രേമചന്ദ്രനായുള്ള പോസ്റ്റർ ഇറക്കിയിരിക്കുന്നത്. എതിരാളിയുടെ താരപ്പൊലിമയ്ക്കെതിരേയല്ല ഇടതു മുന്നണിയുടെ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണിതെന്നാണ് പ്രേമചന്ദ്രന്റെ പ്രതികരണം. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒട്ടും പിന്നിലല്ല മുകേഷ് എംഎൽഎയും. എന്നാൽ ഇത്തവണ പ്രചരണത്തിന് താന്‍ മുന്‍കൈ എടുത്ത് താരങ്ങളെ കൊണ്ടുവരില്ല എന്നാണ് മുകേഷ് പറയുന്നത്. പക്ഷേ താല്പര്യമുള്ളവര്ക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreഭാര്യ ഉപേക്ഷിച്ച് പോയി: മനോവിഷമത്തിൽ ജീവനൊടുക്കി യുവാവ്; കുട്ടികളെ ഏറ്റെടുക്കില്ലെന്ന് ഭാര്യ
കൊല്ലം: ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്. കൊല്ലം ചവറ പുതുക്കാട് രാജേഷ്(43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്നാം തിയതി മുതൽ കാണാതായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മടപ്പള്ളിയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷ് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാണെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ ആയിരുന്നു. കുട്ടികൾ അച്ഛൻ എഴുനേൽക്കുന്നില്ലെന്ന് സമീപത്തെ വീട്ടിൽ അറിയിച്ചതിനെ തുടർന്നായിരുന്നു മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. വൈകിട്ട് നാലരയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തുടർന്ന് കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാതിരുന്നതോടെ ജനപ്രതിനിധികൾ ഇടപെട്ട് ശിശുക്ഷേമ സമിതി സ്ഥലത്ത് എത്തി. ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംരക്ഷിക്കാൻ കഴിയില്ലന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.
Read Moreന്യൂസ് പ്രിന്റ് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി കെപിപിഎൽ; കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ സ്ഥാപനം കേരളം ഏറ്റെടുത്ത് നടത്തി; പി. രാജീവ്
തിരുവനന്തപുരം: വിപണിയിലെ വർധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കെപിപിഎൽ(കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ്). രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെപിപിഎൽ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ഉൽപ്പന്നത്തിന്റെ ഡിമാന്റ് വർധിച്ചുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രതിവര്‍ഷം രണ്ട് ലക്ഷം ടൺ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ പത്ത് വര്‍ഷത്തെ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാർ വനം വകുപ്പും, കെപിപിഎല്ലുമായി ഒപ്പുവെക്കുന്നതിന് മുഖ്യമന്ത്രിയും വനം മന്ത്രിയും കൂടി പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങുകയാണ് കെപിപിഎൽ. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെ.പി.പി.എൽ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ഉൽപ്പന്നത്തിന്റെ ഡിമാന്റ് വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിവര്‍ഷം 2 ലക്ഷം ടൺ വനാധിഷ്ഠിത അസംസ്കൃത…
Read Moreഭാര്യയെ നിരന്തരമായി ശല്യപ്പെടുത്തിയ യുവാവിനെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു
കൊല്ലം: ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തിൽ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവരി കുന്നുംപുറം സ്വദേശി കലേഷ്(23) ആണ് മരിച്ചത്. ചടയമംഗലം പോരേടത്ത് ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കേസിൽ പ്രതി സനൽ റിമാൻഡിലാണ്. തന്റെ ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനൽ പട്ടാപ്പകൽ പരസ്യമായി നാട്ടുകാർക്ക് മുന്നിൽ വച്ച് കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ സനൽ ബക്കറ്റിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീ കൊളുത്തി എറിയുകയായിരുന്നു. തുടർന്ന് ദേഹാസകലം തീപിടിച്ച കലേഷ് നിലവിളിച്ച് ഓടി. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചത്. കലേഷിന്റെ ശരീരത്തിൽ 80 ശതമാനത്തോളം…
Read More