കേ​ര​ള​ക്ക​ര​യെ ത​ണു​പ്പി​ക്കാ​ൻ മ​ഴ​മേഘമെത്തി; സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ര​ക്കെ വേ​ന​ൽ മ​ഴ ല​ഭി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. നാ​ളെ മു​ത​ലാ​ണ് കേ​ര​ള​ത്തി​ൽ പ​ര​ക്കെ മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. നാ​ളെ പ​ത്ത് ജി​ല്ല​ക​ളി​ലും മ​റ്റ​ന്നാ​ൾ 12 ജി​ല്ല​ക​ളി​ലും മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നാ​ളെ പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ക​ഗോ​ട് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ സാ​ധ്യ​ത. മ​റ്റ​ന്നാ​ൾ ഈ ​ജി​ല്ല​ക​ൾ​ക്കൊ​പ്പം കോ​ട്ട​യ​ത്തും ആ​ല​പ്പു​ഴ​യി​ലും മ​ഴ സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ൾ​ക്ക് മ​ഴ​സാ​ധ്യ പ്ര​വ​ചി​ച്ചി​ട്ടി​ല്ല.

Read More

സ്വർണക്കുതിപ്പ് തുടരുന്നു; വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും സ്വർണം വിറ്റ് കാശാക്കുന്നവരുടെ എണ്ണം കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,080 രൂ​പ​യും പ​വ​ന് 48,640 രൂ​പ​യു​മാ​യി. കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ​യു​ള്ള​തി​ല്‍ എ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. മാ​ര്‍​ച്ച് ഒ​മ്പ​തി​ലെ ഗ്രാ​മി​ന് 6,075 രൂ​പ, പ​വ​ന് 48,600 രൂ​പ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്. മാ​ര്‍​ച്ച് 5 ന് ​പ​വ​ന് 560 രൂ​പ വ​ര്‍​ധി​ച്ച് 47,560 രൂ​പ​യി​ല്‍ എ​ത്തി​യി​രു​ന്നു. മാ​ര്‍​ച്ച് ഒ​മ്പ​തി​ന് ഈ ​റി​ക്കാ​ര്‍​ഡ് വീ​ണ്ടും തി​രു​ത്തി സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. അ​ന്ന് പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ച് 48,600 രൂ​പ​യി​ല്‍ എ​ത്തി. ഇ​നി​യും സ്വ​ര്‍​ണ​വി​ല ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. വി​ല വ​ര്‍​ധി​ച്ച​തോ​ടെ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും പ​ഴ​യ സ്വ​ര്‍​ണം വി​ല്‍​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Read More

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ സം​യ​മ​നം പാ​ലി​ക്ക​ണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​ക പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. എ​തി​രാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തോ ദു​രു​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യോ വ്യ​ക്തി​ക​ളു​ടെ അ​ന്ത​സി​നു നി​ര​ക്കാ​ത്ത​തോ ആ​യ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നോ ഷെ​യ​ര്‍ ചെ​യ്യാ​നോ പാ​ടു​ള്ള​ത​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പ​ക​രം പ്ര​ശ്‌​നാ​ധി​ഷ്ഠി​ത​മാ​യ ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്നു വ​ര​ണം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്ക​രു​ത്. ജാ​തി,വം​ശ വി​കാ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ട​ഭ്യ​ര്‍​ഥ​ന പാ​ടി​ല്ല. വ്യ​ക്തി​ക​ള്‍​ക്കി​ട​യി​ലോ സ​മു​ദാ​യ​ങ്ങ​ള്‍​ക്കി​ട​യി​ലോ നി​ല​വി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മൂ​ര്‍​ച്ഛി​ക്കാ​നി​ട​യാ​കു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ര​സ്പ​ര വി​ദ്വേ​ഷ​മോ ഭീ​തി​യോ പ​ര​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും നേ​താ​ക്ക​ളും വ്യാ​ജ പ്ര​സ്താ​വ​ന​ക​ളോ വോ​ട്ട​ര്‍​മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളോ പ്ര​ച​രി​പ്പി​ക്ക​രു​ത്. എ​തി​ര്‍ പാ​ര്‍​ട്ടി​ക്കാ​രെ​യും അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​യും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന…

Read More

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം​ചെ​യ്തു; സീ​നി​യ​ർ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ൽ

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ൽ വ​ഡോ​ദ​ര​യി​ലെ ഗോ​ത്രി ആ​ശു​പ​ത്രി​യി​ൽ ജൂ​ണി​യ​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​വ​സാ​ന വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ലെ നി​ല​യി​ൽ വ​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രേ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​തി​നി​ട​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇന്നും നാളെയും പത്ത് ജില്ലയിൽ കനത്ത ചൂട്; മൂന്നു ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. 10 ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്, കൊ​ല്ലം,ആ​ല​പ്പു​ഴ, കോ​ട്ട​യം,പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്,തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ന്നും നാ​ളെ​യും​ആ​ണ് നി​ല​വി​ൽ മു​ന്ന​റി​യി​പ്പു​ള്ള​ത്. നാ​ളെ വ​രെ പാ​ല​ക്കാ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും താ​പ​നി​ല ഉ​യ​രാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ നാളെ വ​രെ ചൂ​ടി​നും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ഉ​യ​ർ​ന്ന…

Read More

കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ ജോ​ലി​ക്കു വി​സ​മ്മ​തി​ച്ചു; 15 തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​ലു​ക​ൾ ക​ത്തി​ച്ചു‌; പ്രതി അറസ്റ്റിൽ

സൂ​റ​ത്ത്: കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ ജോ​ലി​ക്കു വി​സ​മ്മ​തി​ച്ച 15 തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​ലു​ക​ൾ​ക്കു തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് കും​ഭാ​ർ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലാ​ണ് ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു തീ​യി​ട്ട​ത്. കു​ടി​ലു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ഞ്ജാ​ർ ടൗ​ണി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ജോ​ലി​ക്ക് കൊ​ണ്ടു​പോ​കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്ക് യ​ഥാ​സ​മ​യം കൂ​ലി ന​ൽ​കാ​റി​ല്ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പി​ന്നീ​ട് ജോ​ലി​ക്ക് പോ​കാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​താ​ണ് പ​ക​യ്ക്ക് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ജോ​ലി ചെ​യ്തി​ട്ടും ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ന്നു പ​രാ​തി​ക്കാ​ര​നാ​യ ബ​ദ​രീ​നാ​ഥ് ഗം​ഗാ​റാം യാ​ദ​വ് പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു.

Read More

രാ​ഹു​ൽ ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി ചു​രു​ക്കിയെന്ന്​ വ​യ​നാ​ട്ടി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ നേ​താ​വാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ കോ​ൺ​ഗ്ര​സ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി ചു​രു​ക്കി​യെ​ന്ന് വ​യ​നാ​ട്ടി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ. ഇ​ങ്ങ​നെ​യൊ​രു മ​ത്സ​രം രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഈ ​മ​ത്സ​ര​ത്തി​ന് ഉ​ത്ത​ര​വാ​ദി എ​ഐ​സി​സി​യും കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​ണെ​ന്നും ആ​നി രാ​ജ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ൽ ഒ​രു സീ​റ്റും ആ​രു​ടേ​യു​മ​ല്ല. അ​ത് ജ​ന​ങ്ങ​ളു​ടേ​താ​ണ്. കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി 20 സീ​റ്റു​ക​ളി​ലും വ​ള​രെ നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​താ​ണ്. പി​ന്നീ​ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​യി വ​രു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യും ഒ​ന്ന് ആ​ലോ​ചി​ക്കേ​ണ്ട​താ​യി​രു​ന്നു. വ​യ​നാ​ട്ടി​ലേ​ത് സൗ​ഹൃ​ദ​മ​ത്സ​ര​മ​ല്ല. ജ​യി​ക്കാ​ൻ ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ക്കാ​ന​ല്ല, ജ​യി​ക്കാ​ൻ ത​ന്നെ​യാ​ണ് വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്- ആ​നി രാ​ജ പ​റ​ഞ്ഞു.

Read More

ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ക​ക്കൂ​സു​ക​ളും ക​ല​പ്പ​യും കൃ​ഷി​യും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്; മോ​ദി​യു​ടെ ഗ്യാ​ര​ന്‍റി​ക​ൾ ച​ത്തു​മ​ല​ച്ചു കി​ട​ക്കു​ക​യാ​ണ്; ബിനോയ് വിശ്വം

തൃ​ശൂ​ർ: ന​രേ​ന്ദ്ര മോ​ദി നി​ർ​മി​ച്ച​ത് വെ​ള്ള​മി​ല്ലാ​ത്ത ക​ക്കൂ​സു​ക​ളാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. തൃ​ശൂ​രി​ൽ ഒ​രി​ക്ക​ലും ജ​യി​ക്കാ​ത്ത​യാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​ട്ട് കേ​ന്ദ്ര മ​ന്ത്രി​യാ​ക്കു​മെ​ന്ന​താ​ണ് മോ​ദി​യു​ടെ ഗ്യാ​ര​ന്‍റി​യെ​ന്നും. മോ​ദി​യു​ടെ ന​ട​ക്കാ​ത്ത ഗ്യാ​ര​ന്‍റി​ക​ൾ ച​ത്തു​മ​ല​ച്ചു കി​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​നെ പ​രി​ഹ​സി​ച്ചാ​ണ് ബി​നോ​യ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തൃ​ശൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ഗ്ദാ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ വ​രു​ന്ന മോ​ദി​യെ ജ​നം വി​ശ്വ​സി​ക്കി​ല്ല. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ്വാ​ഭാ​വി​ക സ​ഖ്യ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ബി​നോ​യ് പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ക​ക്കൂ​സു​ക​ളും ക​ല​പ്പ​യും കൃ​ഷി​യും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. പി​റ​ന്ന നാ​ട്ടി​ൽ ജ​ന​ങ്ങ​ളെ അ​ഭ​യാ​ർ​ഥി​ക​ളാ​ക്കു​ന്ന​താ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം. ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്ന് ത​വ​ണ കേ​ര​ള​ത്തി​ൽ വ​ന്ന മോ​ദി മ​ണി​പ്പൂ​രി​ൽ ഒ​രു ത​വ​ണ പോ​ലും പോ​യി​ട്ടി​ല്ലന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More

പ്രലോഭനങ്ങളിൽ നട്ടെല്ല് വളയ്ക്കാത്ത ആശാന് സ്നേഹാദരമെന്ന് വീണാ ജോര്‍ജ്; ഗോപിയാശാന്‍റെ കീചക വധമെന്ന് വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​നെ പു​ക​ഴ്ത്തി മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി​യും, വീ​ണാ ജോ​ർ​ജും. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ ചി​ത്ര​മു​ൾ​പ്പെ​ടെ പ​ങ്കു​വെ​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ ന​ട്ടെ​ല്ല് വ​ളയ്​ക്കാ​ത്ത ക​ലാ​മ​ണ്ഡ​ലം ഗോ​പി ആ​ശാ​ന് സ്നേ​ഹാ​ദ​രം. ഗോ​പി ആ​ശാ​ൻ എ​ന്ന മ​ഹാ​പ്ര​തി​ഭ​യ്ക്കു​ള്ള​ത് ലോ​ക​ത്തി​ലെ ഏ​തു വ​ജ്ര​ത്തേ​ക്കാ​ളും തി​ള​ക്ക​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കു​റി​ച്ചു. എ​ന്നാ​ൽ ഗോ​പി​യാ​ശാ​ന്‍റെ കീ​ച​ക​വ​ധ​മെ​ന്നാ​യി​രു​ന്നു ശി​വ​ൻ​കു​ട്ടി​യു​ടെ പോ​സ്റ്റ്. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സു​രേ​ഷ് ഗോ​പി രം​ഗ​ത്തെ​ത്തി. ക​ലാ​മ​ണ്ഡ​ലം ഗോ​പി ഗു​രു​തു​ല്യ​നാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രെ കാ​ണ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി​യാ​ണ്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ ഗോ​പി​യാ​ശാ​നെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​നി​ക്ക് യാ​തൊ​രു സ്ട്രാ​റ്റ​ജി​യും ഇ​ല്ലെ​ന്നും, ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് നേ​രി​ട്ട് ഇ​റ​ങ്ങു​ക​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ര്‍​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​നാ​ണ് പ്ര​മു​ഖ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തെ​ന്നും ഒ​രാ​ളെ​യും ഗോ​പി​യാ​ശാ​നെ കാ​ണു​ന്ന​തി​നാ​യി ചു​മ​ത​ല ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഏ​ല്‍​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More

കേ​ര​ള​ത്തി​ൽ വോ​ട്ടെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച; പറ്റില്ലെന്നു മു​സ്‌ലിം ​സം​ഘ​ട​ന​ക​ള്‍; തീയതി മാറ്റണമെന്ന് ആവശ്യം; പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നു​ള്ള തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്ന് വി​വി​ധ മു​സ് ലിം ​സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യാ​ൽ രാ​ജ്യ​ത്തെ പ്ര​ബ​ല ന്യൂ​ന​പ​ക്ഷ​മാ​യ മു​സ്‌​ലിം​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും പ​ങ്കെ​ടു​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​വും. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലും ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രി​ലു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ​ക്ക് ജു​മു​അ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത് വി​വേ​ച​ന​വും ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. ഇ​ത് മ​റ്റൊ​രു തി​യ​തി​യി​ലേ​ക്ക് മാ​റ്റാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ളം കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റോ​ട് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ൾ ഇ​തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ(​സ​മ​സ്ത), കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ(​കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്), ടി.​പി അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി(​കെ​എ​ൻ​എം), പി.​മു​ജീ​ബ് റ​ഹ്‌​മാ​ൻ(​ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി), തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി(​ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മാ), പി.​എ​ൻ അ​ബ്ദു​ല്ല​ത്വീ​ഫ്…

Read More