‘തേനീച്ചക്കൂട്ടിലേക്ക് പേപ്പർ ചുരുട്ടിയെറിഞ്ഞു’; ജൂനിയർ വിദ്യാർഥിക്ക് നേരേ സീനിയേഴ്സിന്‍റെ ക്രൂരമർദനം

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക്ക് നേ​രെ  ക്രൂ​ര​മ​ർ​ദ്ദ​ന​വും റാ​ഗി​ങ്ങും ന​ട​ന്ന​താ​യി പ​രാ​തി. നെ​യ്യാ​റ്റി​ൻ​ക​ര ക​ട​വ​ട്ടാ​രം അ​നു നി​ല​യ​ത്തി​ൽ മ​നു. എ​സ്. കു​മാ​റി(18)​നാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം ഏ​റ്റ​താ​യി പ​രാ​തി. കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച കൂ​ട്ടി​ലേ​ക്ക് മ​നു പേ​പ്പ​ർ ചു​ര​ട്ടി എ​റി​ഞ്ഞെ​ന്നും അ​തേ​തു​ട​ർ​ന്ന് തേ​നീ​ച്ച​ക​ൾ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യം മ​നു​വി​നെ മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ത്ത​ത്തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യോ​ട് പ​രാ​തി പ​റ​യാ​ൻ പോ​യ മ​നു​വി​നേ​യും സു​ഹൃ​ത്തി​നേ​യും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു വെ​ക്കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സീ​നി​യേ​ഴ്​സ് ത​ന്‍റെ ഷ​ർ​ട്ടു വ​ലി​ച്ചു കീ​റു​ക​യും മു​ട്ടു​കാ​ലി​ൽ നി​ർ​ത്തി​യ ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന് മ​നു പ​റ​ഞ്ഞു. ഇ​തു ക​ണ്ട മ​നു​വി​ന്‍റെ സു​ഹൃ​ത്താ​യ അ​മ​ൽ ടീ​ച്ച​റെ വി​വ​രം അ​റി​യി​ച്ചു. ടീ​ച്ച​റും ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളും എ​ത്തി​യാ​ണ് മ​നു​വി​നെ…

Read More

സ​ഹോ​ദ​ര​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​മെ​ന്ന പേ​ടി; ശ​ർ​മ്മി​ള റെ​ഡ്ഡി രാ​ത്രി ക​ഴി​ഞ്ഞ​ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ

വി​ജ​യ​വാ​ഡ: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യ സ​ഹോ​ദ​രി വൈ​എ​സ് ശ​ർ​മി​ള റെ​ഡ്ഡി​യും ത​മ്മി​ൽ പ​ര​സ്യ​പ്പോ​ര്. വി​ജ​യ​വാ​ഡ​യി​ൽ ഇ​ന്നു “ച​ലോ സെ​ക്ര​ട്ടേ​റി​യ​റ്റ്’ പ്ര​തി​ഷേ​ധ​ത്തി​ന് വൈ​എ​സ് ശ​ർ​മി​ള റെ​ഡ്ഡി ആ​ഹ്വാ​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​ത്രി നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. സ​ഹോ​ദ​ര​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​മെ​ന്ന് ഭ​യ​ന്ന് ശ​ർ​മ്മി​ള ഇ​ന്ന​ലെ രാ​ത്രി ക​ഴി​ഞ്ഞ​ത് വി​ജ​യ​വാ​ഡ​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലാ​ണ്. തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​രി​നെ​തി​രേ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. യു​വാ​ക്ക​ളു​ടെ​യും തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി വൈ ​എ​സ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ശ​ർ​മ്മി​ള ആ​രോ​പി​ച്ചി​രു​ന്നു.

Read More

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ടെ യു​വ ക​ര്‍​ഷ​ക​ന്‍റെ ത​ല​യ്ക്കു വെ​ടി​യേ​റ്റ ചി​ത്രം പു​റ​ത്ത്; ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഹ​രി​യാ​ന പോ​ലീ​സ് 

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വ ക​ർ​ഷ​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ള്‍. ക​ര്‍​ഷ​ക​ന്‍റെ ത​ല​യ്ക്കു വെ​ടി​യേ​റ്റ ചി​ത്രം സ​മ​ര​ക്കാ​ർ പു​റ​ത്തു വി​ട്ടു. ഹ​രി​യാ​ന പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ക​ർ​ഷ​ക​ർ​ക്കു​നേ​രേ വെ​ടി ഉ​തി​ർ​ത്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഹ​രി​യാ​ന​യു​ടെ ഖ​നൗ​ർ അ​തി​ർ​ത്തി​യി​ൽ ആ​ണ് യു​വ ക​ർ​ഷ​ക​ൻ ശു​ഭ് ക​ര​ണ് സിം​ഗ് (24) കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​രോ​പ​ണം ഹ​രി​യാ​ന പോ​ലീ​സ് നി​ഷേ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ വ്യ​ക്ത​മാ​ക്കി. പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്നു എ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. സം​ഘ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സ് പ്ര​യോ​ഗി​ച്ച ഗ്ര​നേ​ഡ്, ക​ണ്ണീ​ർ വാ​ത​ക​ഷെ​ല്ലു​ക​ൾ​കൊ​ണ്ട് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​തി​നി​ടെ, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ച​ർ​ച്ച​യ്ക്കു​ള്ള ക്ഷ​ണം ക​ർ​ഷ​ക നേ​താ​ക്ക​ൾ നി​ര​സി​ച്ചു. ച​ലോ ദി​ല്ലി മാ​ർ​ച്ച് ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​ർ​ത്തി വ​ച്ച​താ​യി സം​യു​ക്ത…

Read More

‘അ​ക്ബ​റെ​ന്നും സീ​ത​യെ​ന്നും സിം​ഹ​ങ്ങ​ള്‍​ക്ക് പേ​രി​ട്ട​ത് ശ​രി​യാ​യി​ല്ല’; വ​ള​ർ​ത്തു​നാ​യ​ക്ക് ഏ​തെ​ങ്കി​ലും ദൈ​വ​ങ്ങ​ളു​ടെ പേ​ര് ഇ​ടു​മോ​യെ​ന്ന് കോ​ട​തി

ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ സിം​ഹ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ അ​ക്ബ​ർ, സീ​ത എ​ന്ന പേ​ര് സിം​ഹ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി. പേ​ര് മാ​റ്റി വി​വാ​ദം ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​രി​നെ കോ​ട​തി ഉ​പ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, വി​എ​ച്ച്പി ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. റി​ട്ട് ഹ​ർ​ജി​യാ​യി ഈ ​ആ​വ​ശ്യം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച കോ​ട​തി, പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യാ​യി മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ റെ​ഗു​ല​ർ ബെ​ഞ്ചി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ ത​ന്നെ ബം​ഗാ​ളി​ൽ നി​ര​വ​ധി വി​വാ​ദ​ങ്ങ​ളു​ണ്ട്. ഇ​തി​നി​ടെ ഈ ​വി​വാ​ദം ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ങ്ങ​നെ ദൈ​വ​ങ്ങ​ളു​ടെ​യും, നോ​ബേ​ൽ സ​മ്മാ​ന ജേ​താ​ക്ക​ളു​ടെ​യും, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ​യും പേ​ര് ഇ​ടാ​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​ക്ക് ഏ​തെ​ങ്കി​ലും ദൈ​വ​ങ്ങ​ളു​ടെ പേ​ര് ഇ​ടു​മോ എ​ന്ന് കോ​ട​തി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നോ​ട് ചോ​ദി​ച്ചു. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ്റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ…

Read More

നാ​ടോ​ടി കു​ടും​ബ​ത്തി​ലെ ര​ണ്ടു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭ​വം; നാ​ട്ടി​ലേ​ക്കു തി​രി​ച്ചു പോ​ക​ണ​മെ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ; ഇതുവരെ ഒരുതെളിവും ലഭിച്ചില്ലെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: നാ​ടോ​ടി കു​ടും​ബ​ത്തി​ലെ ര​ണ്ട് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ക്കാ​തെ അ​ന്വേ​ഷ​ണ സം​ഘം. അ​തേ​സ​മ​യം കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തി​നാ​ൽ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ. എ​ന്നാ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ തി​രു​വ​ന​ന്ത​പു​രം വി​ട്ട് പോ​ക​രു​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.കു​ട്ടി​യെ​യും മാ​താ​വി​നെ​യും ചൈ​ൾ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​താ​യ സ്ഥ​ല​ത്തെ​യും കു​ട്ടി​യെ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തെ​യും നി​ര​വ​ധി സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി. ​നാ​ഗ​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചാ​ക്ക​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ ര​ണ്ട്…

Read More

ന​ടി വി​ദ്യാ ബാ​ല​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം; പരാതി നൽകി നടി

മും​ബൈ: ബോ​ളി​വു​ഡ് താ​രം വി​ദ്യാ ബാ​ല​ന്‍റെ പേ​രി​ല്‍ വ്യാ​ജ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി. വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാ​മും ജി ​മെ​യി​ലും ഉ​ണ്ടാ​ക്കി​യാ​ണു പ​ണം ത​ട്ടാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് താ​രം മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വി​ദ്യാ ബാ​ല​നു കീ​ഴി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്ന് സി​നി​മാ​ക്കാ​ര്‍​ക്കി​ട​യി​ല്‍ ത​ന്നെ​യാ​ണു ത​ട്ടി​പ്പു​കാ​ര്‍ പ്ര​ച​രി​പ്പി​ച്ച​ത്. വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച​ത് ആ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും വി​ദ്യാ ബാ​ല​ന്‍റെ പേ​രി​ല്‍ വാ​ട്‌​സ് ആ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ന​ടി ത​ട്ടി​പ്പി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

Read More

ഫ്രീ ​ലെ​ഫ്റ്റി​ൽ വ​ഴി ത​ട​സ​പ്പെ​ടു​ത്തി ബ​സ് നി​ർ​ത്തി; ചോ​ദ്യം ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ

കൊ​ച്ചി: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് നേ​രെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ബു​റാ​ക് ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ള​മ​ശ്ശേ​രി സി​ഗ്ന​നി​ൽ ബ​സ് നി​ർ​ത്തി വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. ബ​സ് സി​ഗ്ന​ലി​ലെ ഫ്രീ ​ലെ​ഫ്റ്റി​ൽ നി​ർ​ത്തി​യ​തോ​ടെ പിന്നിലുള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു മ​ര്‍​ദ​നം. തൃ​ശ്ശൂ​ർ സ്വ​ദേ​ശി ജ​മാ​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ പ​ല​ത​വ​ണ​യാ​യി ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. മു​ഖ​ത്ത​ടി​ക്കു​ന്ന​തും സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ന്ന​തും വെ​ല്ലു​വി​ളി​ക്കു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ജ​മാ​ലി​നെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ള്‍ ക​ല്ലു​കൊ​ണ്ടും മ​ര്‍​ദി​ച്ചു. നാ​ട്ടു​കാ​ര്‍ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി​യ​ത്. മ​ര്‍​ദ​ന​ത്തി​ല്‍ ജ​മാ​ലി​ന്‍റെ മു​ഖ​ത്ത് ഉ​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Read More

ആ​ല​ത്തൂ​ർ പി​ടി​ക്കാ​ൻ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ; കെ.കെ. ശൈ​ല​ജ, തോ​മ​സ് ഐ​സ​ക് ഉ​ൾ​പ്പെ​ടെ അ​തി​കാ​യ​ക​രെ ക​ള​ത്തി​ലി​റ​ക്കി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യ്ക്ക് അ​ന്തി​മ തീ​രു​മാ​ന​മാ​കു​ന്നു. സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രെ നി​ല​നി​ര്‍​ത്തി​യും മ​റ്റു ചി​ല​രെ ഒ​ഴി​വാ​ക്കി​യു​മാ​ണ് അ​ന്തി​മ പ​ട്ടി​ക​യാ​യ​ത്.  മ​ല​പ്പു​റ​ത്ത് വി. ​വ​സീ​ഫ്, എ​റ​ണാ​കു​ള​ത്ത് കെ. ​ജെ. ഷൈ​ന്‍, വ​ട​ക​ര​യി​ല്‍ കെ. ​കെ. ശൈ​ല​ജ, ക​ണ്ണൂ​രി​ല്‍ എം. ​വി. ജ​യ​രാ​ജ​ന്‍, കാ​സ​ര്‍​കോ​ട് എം. ​വി. ബാ​ല​കൃ​ഷ്ണ​ൻ, കോ​ഴി​ക്കോ​ട് എ​ള​മ​രം ക​രീം, പാ​ല​ക്കാ​ട് എ. ​വി​ജ​യ​രാ​ഘ​വ​ന്‍, ചാ​ല​ക്കു​ടി​യി​ല്‍ മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, ആ​ല​പ്പു​ഴ​യി​ല്‍ എ. ​എം. ആ​രി​ഫ്, ആ​റ്റി​ങ്ങ​ലി​ല്‍ വി. ​ജോ​യ്, കൊ​ല്ല​ത്ത് എം. ​മു​കേ​ഷ്, പ​ത്ത​നം​തി​ട്ട​യി​ല്‍ ടി. ​എം. തോ​മ​സ് ഐ​സ​ക്, ആ​ല​ത്തൂ​രി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പൊ​ന്നാ​നി​യി​ൽ ഹം​സ​ എന്നിവരാണ് അന്തിമപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Read More

രാ​ജ​സ്ഥാ​നി​ൽ മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ തേ​ടി​പ്പോ​യ കേ​ര​ളാ പോ​ലീ​സി​നു​നേ​രേ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: മോ​ഷ​ണക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ തേ​ടി കേ​ര​ള​ത്തി​ല്‍നി​ന്ന് രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘ​ത്തി​നു​നേ​രേ വെ​ടി​വ​യ്പ്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ക്രൈം ​സ്‌​ക്വാ​ഡ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​നേ​രേ​യാ​ണ് പ്ര​തി​ക​ളി​ല്‍​നി​ന്ന് ആ​ക്ര​മ​ണ​വും വെ​ടി​വ​യ്പ്പും ഉ​ണ്ടാ​യ​ത്. ദ​ര്‍​ഹ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ളെ കീ​ഴ​ട​ക്കി​യെ​ന്നും പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കി​ല്ലെന്നും എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി വൈ​ഭ​വ് സ​ക്സേ​ന പ​റ​ഞ്ഞു.എ​റ​ണാ​കു​ളം അ​ട​ക്കം കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ച്ച ചെ​യ്ത് ക​ട​ത്തി​യ സം​ഘ​ത്തെ അ​ന്വേ​ഷി​ച്ചാ​ണ് കേ​ര​ളാ പോ​ലീ​സ് സം​ഘം അ​ജ്മീ​റി​ലെ​ത്തി​യ​ത്. ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം അ​ഞ്ചി​ലേ​റെ പേ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ജ​സ്ഥാ​ന്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തെ​ത്തി​യ സം​ഘ​ത്തെ പോ​ലീ​സെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പ്ര​തി​ക​ള്‍ കാ​യി​ക​മാ​യി നേരിട്ടശേഷം വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു. പോ​ലീ​സി​നു​നേ​രേ തോ​ക്ക് ചൂ​ണ്ടി​യശേ​ഷം നി​ല​ത്തേ​ക്കാ​ണ് പ്ര​തി​ക​ൾ വെ​ടി​യു​തി​ര്‍​ത്ത​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട സം​ഘ​ര്‍​ഷ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി​ക​ളെ…

Read More

“എ​ന്നാ​ൽ അ​തൊ​ന്നു കാ​ണ​ണ​മ​ല്ലോ ശ്രീ​റാം സാ​റെ”; സ​പ്ലൈ​കോ സി​എം​ഡി​ക്കെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് കാ​ട്ടി സി​എം​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​നോ​ട് പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ‘എ​ന്നാ​ൽ അ​തൊ​ന്നു കാ​ണ​ണ​മ​ല്ലോ ശ്രീ​റാം സാ​റെ….​സ​പ്ലൈ​കോയി​ൽ വ​രിക​യും ചെ​യ്യും ദൃ​ശ്യ​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്യും, സ​പ്ലൈ​കോയി​ലെ ദാ​രി​ദ്ര്യം നാ​ടി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും….​പാ​ക്ക​ലാം…!’. എ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ​പ്ലൈ​കോ വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. സ്ഥാ​പ​നം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ര്‍ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്ത​രു​തെ​ന്നും സി​എം​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് റീ​ജ​ണല്‍ മാ​നേ​ജ​ര്‍​മാ​ര്‍​ക്കും ഡി​പ്പോ, ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ര്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വി​വി​ധ വി​ല്‍​പ്പ​ന ശൃം​ഖ​ല​ക​ളു​മാ​യി മ​ത്സ​ര​മു​ള്ള​തി​നാ​ല്‍ വാ​ണി​ജ്യ​താ​ല്‍​പ്പ​ര്യം സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് വി​ല​ക്ക്. മാ​ധ്യ​മ​ങ്ങ​ളെ അ​ട​ക്കം ആ​രെ​യും മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ…

Read More