തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ‘കേരള പദയാത്ര’യുടെ പോസ്റ്ററിനെച്ചൊല്ലി വിവാദം കനക്കുന്നു. കോഴിക്കോട്ടെ പരിപാടിയുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പോസ്റ്ററിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നതാണ് വിവാദത്തിന് വഴിവെച്ചത്. ബിജെപിയുടെ സവർണ മേധാവിത്ത മുഖമാണ് ഈ പോസ്റ്ററിലൂടെ തെളിയുന്നതെന്നാണു വിമർശനം. സവർണ രാഷ്ട്രീയത്തിൽ അടുക്കളപ്പുറത്താണ് ദളിതരുടെ സ്ഥാനമെന്നും വിമർശനം ഉയർന്നുവരുന്നുണ്ട്. ബിജെപിയുടെ ഔദ്യോഗിക പേജുകൾ ഉൾപ്പെടെ പോസ്റ്റർ പങ്കുവച്ചിരുന്നു. അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചു. പരിപാടിയില്‍ ബിഡിജെഎസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പരിപാടി ബഹിഷ്കരിച്ചത്.
Read MoreCategory: Loud Speaker
മുതിർന്ന അഭിഭാഷകൻ ഫാലി. എസ്. നരിമാന് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായന്
ന്യൂഡൽഹി∙ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.1991ൽ രാജ്യം പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി ആദരിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ല്‍ ആയിരുന്നു ജനനം. 1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്താണ് നിയമരംഗത്തെ തുടക്കം.1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിന്നീട് അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജി വെച്ചു. ആത്മകഥയായ ‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’, ‘ദി സ്റ്റേറ്റ് ഓഫ് നേഷൻ’, ‘ഗോഡ് സേവ് ദി ഓണറബിൾ സുപ്രീം കോർട്ട്’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ബാപ്സിയാണ് ഭാര്യ. സുപ്രീം കോടതി മുൻ ജഡ്ജി റോഹിംഗ്ടൺ നരിമാൻ മകനാണ്. മകൾ അനഹീത സ്പീച്ച് തെറാപ്പിസ്റ്റാണ്.
Read Moreആറു ജില്ലകളിൽ നാളെ താപനില മുന്നറിയിപ്പ്; സാധാരണയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രിവരെ താപനില ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ബുധനാഴ്ച ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൽ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പ് അടക്കം ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാൽ പകൽസമയങ്ങളിൽ 11 മുതൽ മൂന്നുവരെ പുറത്തു കഴിയുന്നത് കഴിവതും ഒഴിവാക്കണമെന്നും നിർദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍…
Read Moreഅബ്ദുൾ നാസർ മദനിക്ക് ശാരീരികാസ്വാസ്ഥ്യം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിലാണ്. വൃക്ക സംബന്ധമായ അസുഖത്തിന്റെ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മദ്നി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് അദ്ദേഹം കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ നീക്കം ചെയ്താണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പോലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Read Moreന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചു; രാഹുല്‍ഗാന്ധിക്ക് ആസാം പോലീസിന്റെ സമൻസ്
ഗുവാഹത്തി: രാഹുൽ ഗാന്ധിക്കെതിരേ നോട്ടിസ് അയയ്ക്കാൻ ആസാം പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്. കഴിഞ്ഞ മാസം അവസാനം രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിപ്പിച്ചപ്പോൾ ഉണ്ടായ സംഘട്ടനത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു നോട്ടിസ്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം. രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ. സി. വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ആസാം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പാർലമെന്റ് അംഗം ഗൗരവ് ഗൊഗോയ്, ആസാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ട കേസിൽ രാഹുല്‍ഗാന്ധി ഇന്ന് സുല്‍ത്താൻപൂർ എംപി എംഎല്‍എ കോടതിയില്‍ ഹാജരാകും. അതിനാൽ രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര…
Read More‘പാലുൽപാദനത്തിൽ കേരളം അടുത്ത വർഷം സ്വയംപര്യാപ്തത കൈവരിക്കും, പശുക്കളുടെ ഉൽപാദന ശേഷി വർധിപ്പിച്ച് സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു’: ജെ. ചിഞ്ചുറാണി
ഇടുക്കി: കേരളം അടുത്ത ഒരു വർഷത്തിനുള്ളിൽ പാലുൽപാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. അണക്കരയിൽ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ 90 ശതമാനവും ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. നിലവിലുള്ള പശുക്കളുടെ ഉൽപാദന ശേഷി വർധിപ്പിച്ച് സമ്പൂർണ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടതായി മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികൾക്ക് പശുവളർത്തലിലൂടെ സ്ഥിരവരുമാനം ലക്ഷ്യമിട്ടുള്ള ക്ഷീര ലയം പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമാകും. പദ്ധതിയിലൂടെ പത്ത് പേർക്ക് പത്ത് പശുക്കളെ ഉൾക്കൊള്ളുന്ന തൊഴുത്ത് വകുപ്പ് നിർമിച്ച് നൽകുമെന്ന് ചിഞ്ചുറാണി അറിയിച്ചു . പശുവിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വേഗത്തിൽ അറിയാനായി റേഡിയോ ഫ്രീക്വൻസി ചിപ്പ് ചെവിയിൽ ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ ഉടൻ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
Read More‘അക്ബറി’നൊപ്പം ‘സീത’യെ കൂട്ടിലടച്ച സംഭവം; ഹർജി കൽക്കട്ട ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോൽക്കത്ത: പശ്ചിമബംഗാളിലെ സഫാരി പാർക്കിൽ ‘സീത’ എന്നു പേരുള്ള പെൺസിംഹത്തെ ‘അക്ബർ’ എന്നു പേരുള്ള ആൺസിംഹത്തോടൊപ്പം ഒരേ കൂട്ടിലാക്കിയതിനെതിരേ വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി ഇന്ന് കൽക്കട്ട ഹൈക്കോടതി പരിഗണിക്കും. സിലിഗുരി സഫാരി പാർക്കിലെ സിംഹജോഡികളെച്ചൊല്ലിയാണു പുതിയ വിവാദം. സീത, അക്ബർ നാമധാരികളെ ഒരുമിച്ചു താമസിപ്പിക്കുന്നത് ഹിന്ദുക്കൾക്കും സനാതന ധർമത്തിനുമെതിരായ അവഹേളനമാണെന്നും പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു കൽക്കട്ട ഹൈക്കോടതിയുടെ ജൽപയ്ഗുരി സർക്യൂട്ട് ബെഞ്ച് മുന്‍പാകെയാണ് വിഎച്ച്പി ഹർജി നൽകിയത്. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നു കഴിഞ്ഞ 13നാണ് ഈ സിംഹജോഡികളെ സിലിഗുരി സഫാരി പാർക്കിലെത്തിച്ചത്. സിംഹജോഡികൾക്കു ‘സീത’യെന്നും ‘അക്ബറെ’ന്നും പേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ആദ്യംമുതൽ ചില സംഘടനകൾ രംഗത്തു വന്നിരുന്നു. എന്നാൽ, തങ്ങളായിട്ട് സിംഹങ്ങളുടെ പേരു മാറ്റിയിട്ടില്ലെന്നും ത്രിപുരയിലെ കാഴ്ചബംഗ്ലാവിലും ഈ മൃഗങ്ങളെ ‘സീത’യെന്നും ‘അക്ബറെ’ന്നുമാണ് വിളിച്ചിരുന്നതെന്നുമാണ് വനംവകുപ്പ് പറയുന്നത്.
Read Moreലോക്സഭ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ പത്തിടത്തു ധാരണ; മൂന്ന് എംഎൽഎ, ഒരു മന്ത്രി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പത്ത് ലോക്സഭ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായി. ബുധനാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതിയിൽ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമാകും. ഒൗദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും. താഴെ പറയുന്ന മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് പേര് നിർദേശിച്ച് ധാരണയായിട്ടുള്ളത്. ആറ്റിങ്ങൽ- വി. ജോയി. നിലവിൽ വർക്കല എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമാണ്. കൊല്ലം– എം. മുകേഷ് നിലവിൽ കൊല്ലം എംഎൽഎ ആണ്.പത്തനംതിട്ട- തോമസ് ഐസക്. പാർട്ടി നിർദേശത്തെ തുടർന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നിരുന്നു.ആലപ്പുഴ- എ.എം. ആരിഫ്. സിറ്റിംഗ് എംപി ആണ്.ആലത്തൂർ- കെ. രാധാകൃഷ്ണൻ നിലവിൽ മന്ത്രിയാണ്. പാലക്കാട്- എ. വിജയരാഘവൻ. കോഴിക്കോട്- എളമരം കരിം. നിലവിൽ രാജ്യസഭാംഗമാണ്. വടകര- കെ.കെ. ശൈലജ, നിലവിൽ മട്ടന്നൂർ നിയമസഭാംഗമാണ്. കണ്ണൂർ- എം.വി.…
Read Moreകേന്ദ്ര പദ്ധതി പഠിക്കാൻ കർഷകസംഘടനകൾ; ഡൽഹി ചലോ മാർച്ച് രണ്ടു ദിവസത്തേക്കു നിർത്തി
ന്യൂഡൽഹി: വിളകൾക്കുള്ള മിനിമം താങ്ങുവിലയ്ക്ക് കേന്ദ്രസർക്കാർ പുതിയ പദ്ധതി നിർദേശിച്ചതിനു പിന്നാലെ നിർദേശം പഠിക്കുന്നതുവരെ ഡൽഹി ചലോ മാർച്ച് കർഷകസംഘടനകൾ നിർത്തിവച്ചു. സർക്കാരിന്റെ നിർദേശം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തങ്ങളുടെ ഫോറങ്ങളിൽ ചർച്ച ചെയ്യുമെന്നും അതിനുശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു. കാർഷിക, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കർഷക നേതാക്കളുമായി ഇന്നലെ നാലാം വട്ട ചർച്ച നടത്തിയിരുന്നു. കർഷകരുമായി കരാറിലേർപ്പെട്ട് അഞ്ചു വർഷത്തേക്കു പയറുവർഗങ്ങൾ, ചോളം, പരുത്തി വിളകൾ എന്നിവ സർക്കാർ ഏജൻസികൾ മിനിമം താങ്ങുവിലയ്ക്ക് വാങ്ങാൻ സമിതി നിർദേശിച്ചിട്ടുണ്ടെന്നു യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗോയൽ പറഞ്ഞു. എൻസിസിഎഫ് (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ), നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ…
Read Moreചണ്ഡിഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് ക്രമക്കേട്; ബിജെപി മേയർ രാജിവച്ചു; മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ
ചണ്ഡിഗഡ്: മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെ ചണ്ഡിഗഡ് മേയർ സ്ഥാനം ബിജെപി നേതാവ് മനോജ് സോങ്കർ രാജിവച്ചു. ഇതിനു പിന്നാലെ മൂന്ന് ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. കൗൺസിലർമാരായ പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണു ബിജെപിയിൽ ചേർന്നത്. 35 അംഗ മുനിസിപ്പൽ കൗണ്‍സിലിൽ ബിജെപി- 14, ആം ആദ്മി പാർട്ടി -13, കോണ്‍ഗ്രസ്- ഏഴ്, ശിരോമണി അകാലിദൾ- ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. മൂന്നു പേർ രാജിവച്ചതോടെ കൗൺസിലിൽ എഎപി പ്രതിനിധികളുടെ എണ്ണം 13ൽനിന്നു 10 ആയി ചുരുങ്ങി. മേയർ തെരഞ്ഞെടുപ്പിൽ എട്ട് വോട്ടുകൾ അസാധുവായതിനെ തുടർന്നാണ് ബിജെപി സ്ഥാനാർഥി മനോജ് സോങ്കർ വിജയിച്ചത്. മനോജ് സോങ്കറിന് 16 വോട്ടും ആപ്-കോണ്‍ഗ്രസ് സഖ്യ സ്ഥാനാർഥി ആംആദ്മി പാർട്ടിയിലെ കുൽദീപ് സിംഗിന് 12…
Read More