ത​മി​ഴ്‌​നാ​ട്ടി​ൽ ബീ​ഫു​മാ​യി യാ​ത്ര​ചെ​യ്ത ദ​ളി​ത് യു​വ​തി​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു; ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു

ചെ​ന്നൈ: ബീ​ഫ് കൈ​യി​ൽ സൂ​ക്ഷി​ച്ച​തി​ന് ദ​ളി​ത് സ്ത്രീ​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ർ​ക്കാ​ർ ബ​സി​ലെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കു​മെ​തി​രേ എ​സ്‌​സി/​എ​സ്‌​ടി ആ​ക്‌​ട് പ്ര​കാ​രം ധ​ർ​മ​പു​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​രു​വ​രെ​യും സ​ർ​വീ​സി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ടി​എ​ൻ​എ​സ്ടി​സി) സ​സ്പെ​ൻ​ഡ് ചെ​യ്തു. ബീ​ഫു​മാ​യി ഹ​രൂ​രി​ൽ​നി​ന്ന് കൃ​ഷ്ണ​ഗി​രി​യി​ലേ​ക്ക് ബ​സി​ൽ യാ​ത്ര​ചെ​യ്ത പാ​ഞ്ച​ലാ​യ് (59) എ​ന്ന് സ്ത്രീ​യെ ക​ണ്ട​ക്ട​ർ എ​തി​ർ​ക്കു​ക​യും നി​ർ​ബ​ന്ധി​ച്ച് ഇ​റ​ക്കി​വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. പ​തി​വാ​യി ഹ​രൂ​രി​ൽ​നി​ന്ന് ബീ​ഫ് വാ​ങ്ങി സ്വ​ന്തം ഗ്രാ​മ​ത്തി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ന്ന സ്ര്തീ​യാ​ണു ഇ​വ​ർ. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ബ​സ് ക​ണ്ട​ക്ട​ർ ത​ന്നെ ശ​ല്യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

Read More

സ​ഹ്യാ​ദ്രി​യു​ടെ അ​ക​മ്പ​ടി​യോ​ടെ കാ​ഹ​ള​നാ​ദം ഭാ​ര​ത​ത്തി​ൽ എ​ന്നും മു​ഴ​ങ്ങും; ‘കാ​ഹ​ളം മു​ഴ​ക്കു​ന്ന പു​രു​ഷ​ൻ’ ശ​ര​ത് പ​വാ​റി​നു പു​തി​യ ചി​ഹ്നം

മും​ബൈ: എ​ൻ​സി​പി ശ​ര​ത് പ​വാ​ർ വി​ഭാ​ഗ​ത്തി​നു പു​തി​യ തെ​ര​ഞ്ഞ​ടു​പ്പു ചി​ഹ്നം അ​നു​വ​ദി​ച്ചു. കാ​ഹ​ളം മു​ഴ​ക്കു​ന്ന പു​രു​ഷ​നാ​ണു പു​തി​യ ചി​ഹ്നം. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ പു​തി​യ ചി​ഹ്ന​ത്തി​ൽ നേ​രി​ടു​മെ​ന്ന് ശ​ര​ത് പ​വാ​ർ വി​ഭാ​ഗം നേ​താ​ക്ക​ൾ അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​ല്ലാ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലും ഗ്രൂ​പ്പി​ന് ഇ​തേ ചി​ഹ്നം ത​ന്നെ​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ൻ​സി​പി​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ ക്ലോ​ക്കും പാ​ർ​ട്ടി​യു​ടെ പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ര​ത് പ​വാ​ർ പ​ക്ഷ​ത്തി​നു പു​തി​യ ചി​ഹ്നം അ​നു​വ​ദി​ച്ച​ത്. ചി​ഹ്നം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ സ​ഹ്യാ​ദ്രി​യു​ടെ അ​ക​മ്പ​ടി​യോ​ടെ കാ​ഹ​ള​നാ​ദം ഭാ​ര​ത​ത്തി​ൽ എ​ന്നും മു​ഴ​ങ്ങു​മെ​ന്ന് ശ​ര​ദ് പ​വാ​ർ പ​ക്ഷം എ​ക്‌​സി​ൽ കു​റി​ച്ചു. ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ഐ​ക്യ​ത്തോ​ടെ മ​ഹാ​രാ​ഷ്ട്ര ഡ​ൽ​ഹി​യു​ടെ സിം​ഹാ​സ​നം കീ​ഴ​ട​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു "एक तुतारी द्या मज आणुनिफुंकिन मी जी स्वप्राणानेभेदुनि टाकिन सगळी गगनेदीर्घ…

Read More

വാ​ര​ണാ​സി​യി​ൽ രാ​ത്രി റോ​ഡ് പ​രി​ശോ​ധി​ച്ച് മോ​ദി, കൂ​ടെ യോ​ഗിയും

വാ​ര​ണാ​സി: ത​ന്‍റെ ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് മോ​ദി വാ​ര​ണാ​സി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു റോ​ഡ്‌​ഷോ​യും ന​ട​ത്തി. ഇ​തി​നു​ശേ​ഷം ബ​നാ​റ​സി​ലെ ഗ​സ്റ്റ്ഹൗ​സി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ശി​വ​പു​ർ-​ഫു​ൽ​വാ​രി​യ-​ല​ഹ​ർ​താ​ര റോ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം നി​ർ​ത്തി. അ​വി​ടെ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി നാ​ലു​വ​രി​പാ​ത പ​രി​ശോ​ധി​ച്ചു. കു​റ​ച്ച് നേ​രം റോ​ഡി​ൽ ചു​റ്റി​ന​ട​ന്നു പ​രി​ശോ​ധി​ച്ച​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് പോ​യി. പ്ര​ധാ​ന​മ​ന്ത്രി പ​രി​ശോ​ധി​ച്ച നാ​ലു​വ​രി പാ​ത അ​ടു​ത്തി​ടെ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വാ​ര​ണാ​സി​യി​ലെ ബ​നാ​റ​സ് ഡ​യ​റി കാ​ശി കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന​മ​ട​ക്കം നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു തു​ട​ക്കം​കു​റി​ക്കും. ര​വി​ദാ​സ് ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. വി​ശു​ദ്ധ ര​വി​ദാ​സി​ന്‍റെ പ്ര​തി​മ, മ്യൂ​സി​യം, പാ​ർ​ക്ക് എ​ന്നി​വ​യു​ടെ ത​റ​ക്ക​ല്ലി​ട​ലും ന​ട​ക്കും. വാ​രാ​ണ​സി​ക്ക് 13,000 കോ​ടി രൂ​പ​യു​ടെ…

Read More

കോ​ൺ​ഗ്ര​സ് ജാ​തി അ​ധി​ക്ഷേ​പം നടത്തി; അ​ധി​ക്ഷേ​പി​ക്കു​ക എ​ന്ന​ത​ല്ലാ​തെ കോ​ൺ​ഗ്ര​സി​നു​ മ​റ്റ് അ​ജ​ണ്ട​യില്ല; ​മോദി

ഗാ​ന്ധി​ന​ഗ​ർ: ത​ന്‍റെ ജാ​തി​യെ​ക്കു​റി​ച്ചു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക എ​ന്ന​ത​ല്ലാ​തെ കോ​ൺ​ഗ്ര​സി​നു​ മ​റ്റ് അ​ജ​ണ്ട​യൊ​ന്നു​മി​ല്ലെ​ന്നു മോദി പ​റ​ഞ്ഞു. തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ ന​വ്സാ​രി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രധാനമന്ത്രി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് 400ല​ധി​കം സീ​റ്റ് നേ​ടാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് ഇ​ത്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ൾ സ​ഹാ​യി​ക്കു​ക​യെ​ന്നും മോദി പറഞ്ഞു. രാ​ഷ്ട്ര​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സി​ന് അ​ജ​ണ്ട​യൊ​ന്നു​മി​ല്ല. സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പ്രീ​ണ​ന​വും അ​ഴി​മ​തി​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​കു​മ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​നാ​കാ​തെ പോ​കു​ന്നു​വെ​ന്നും മോ​ദി കു​റ്റ​പ്പെ​ടുത്തി.

Read More

അ​യോ​ധ്യ പ്ര​തി​ഷ്ഠ, കാ​മ്പ​സി​ലെ ആ​ഘോ​ഷ​ത്തി​നെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ടു; മ​ല​യാ​ളി വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

മും​ബൈ: അ​യോ​ധ്യ പ്ര​തി​ഷ്ഠ​യ്ക്ക് പി​ന്നാ​ലെ കാ​മ്പ​സി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പ്പു​ലേ​ഷ​ൻ സ​യ​ൻ​സ​സ് വി​ദ്യാ​ർ​ഥി അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​യോ​ധ്യ പ്ര​തി​ഷ്ഠ​യ്ക്ക് പി​ന്നാ​ലെ ക്യാ​മ്പ​സി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ഇ​ട്ടൂ എ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചെ​ന്ന ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും വി​ട്ട​യ​ച്ചു.

Read More

പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കും; മി​നി​മം ചാ​ർ​ജ് 10 ആ​കും

കൊ​ല്ലം: രാ​ജ്യ​ത്താ​ക​മാ​നം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് 10 രൂ​പ​യാ​ക്കി കു​റ​യ്ക്കും. നി​ല​വി​ലെ മി​നി​മം ചാ​ർ​ജ് 30 രൂ​പ​യാ​ണ്. കോ​വി​ഡി​ന് മു​മ്പ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കു​റ​ഞ്ഞ നി​ര​ക്ക് 10 രൂ​പ​യാ​യി​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച ശേ​ഷം പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് 30 രൂ​പ​യാ​യി മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. കോ​വി​ഡി​ന് ശേ​ഷം അ​ൺ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ, മെ​യി​ൽ/ എ​ക്സ്പ്ര​സ്, സൂ​പ്പ​ർ ഫാ​സ്റ്റ് എ​ന്നീ മൂ​ന്ന് ത​ര​ത്തി​ലു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റെ​യി​ൽ​വേ രാ​ജ്യ​ത്ത് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. നേ​ര​ത്തേ പാ​സ​ഞ്ച​ർ ആ​യി ഓ​ടി​യി​രു​ന്ന വ​ണ്ടി​ക​ളാ​ണ് നി​ര​ക്ക് കൂ​ട്ടി അ​ൺ റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ സ​ർ​വീ​സ് എ​ന്ന പേ​രി​ൽ ഇ​പ്പോ​ൾ ഓ​ടി​ക്കു​ന്ന​ത്.ഇ​വ​യെ ഉ​ട​ൻ പ​ഴ​യ രീ​തി​യി​ൽ ഓ​ർ​ഡി​ന​റി പാ​സ​ഞ്ച​ർ എ​ന്നാ​ക്കി മാ​റ്റി നി​ര​ക്കു​ക​ൾ കു​റ​യ്ക്കാ​നാ​ണ് നീ​ക്കം. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വേ​യി​ൽ…

Read More

‘ആദ്യം പോയി പത്ത് കിലോ ശരീരഭാരം കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം’; ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടതായി കോൺഗ്രസ് നേതാവ്

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ജോ​ഡോ യാ​ത്രയ്ക്കി​ടെ ബോ​ഡി ഷെ​യ്മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്ന​താ​യി ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രം​ഗ​ത്ത്. മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​ന്‍റെ മ​ക​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് മും​ബൈ മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ സീ​ഷാ​ൻ സി​ദ്ദി​ഖാ​ണ് പാ​ർ​ട്ടി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണ​ണ​മെ​ങ്കി​ൽ ത​ന്നോ​ട് ശ​രീ​ര​ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സീ​ഷാ​ന്‍റെ ആ​രോ​പ​ണം. ഭാ​ര​ത് ജോ​ഡോ യാ​ത്ര മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ടീം ​അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ യാ​ത്ര​യി​ൽ നി​ന്നും ത​ന്നെ പു​റ​ത്താ​ക്കി. ആ​ദ്യം പോ​യി 10 കി​ലോ കു​റ​യ്ക്ക്, എ​ന്നി​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാം എ​ന്നാ​യി​രു​ന്നു ഇ​യാ​ൾ പ​റ​ഞ്ഞ​ത്. താ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ഇ​യാ​ൾ കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്ന് സീ​ഷാ​ൻ പ​റ​ഞ്ഞു. ‘രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൂ​ടെ​യു​ള​ള​വ​ർ പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ആ​രി​ൽ നി​ന്നോ പ​ണം വാ​ങ്ങി കോ​ൺ​ഗ്ര​സി​നെ ന​ശി​പ്പി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ഇ​വ​രു​ടെ…

Read More

സ​ഹോ​ദ​രി​യോ​ട് വ​ഴ​ക്കു​ണ്ടാ​ക്കി​യ അ​ളി​യ​നെ വീ​ട് കേ​റി മ​ർ​ദി​ച്ചു; മൂ​വ​ർ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. വ​യ​നാ​ട് മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ സ​ലീം (52), അ​ബ്ദു​ള്‍ സ​ലാം (48), അ​ബ്ദു​ള്‍ ഷെ​രീ​ഫ് (44) എ​ന്നി​വ​രെ​യാ​ണ് മീ​ന​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ക​ഴി​ഞ്ഞ 19-ാം തി​യ​തി രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി സ്വ​ദേ​ശി​യാ​യ എം. ​അ​സീ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​യി​ൽ അ​സീ​സി​നെ ഇ​രു​മ്പ് ദ​ണ്ഡ്, ട​യ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ത​ന്നെ ആ​ക്ര​മി​ച്ച​ത് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​തി​ന്‍റെ വി​രോ​ധ​ത്തെ തു​ട​ർ​ന്നാ​ണെ​ന്നും അ​സീ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ന്‍റെ പു​റ​ത്തും വ​ല​തു തോ​ളി​ലും ത​ല​യി​ലും മൂ​ക്കി​ലും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി അ​സീ​സ് പ​റ​ഞ്ഞു. മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​സീ​സ് ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്.  

Read More

പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന് പി​ശ​കു പ​റ്റി, ഐ​ടി സെ​ൽ പു​റ​ത്തി​റ​ക്കി​യ​ത​ല്ല ഗാ​നം; പ്രചരണ ഗാന വിവാദത്തിൽ കെ. സുരേന്ദ്രൻ

കോ​ഴി​ക്കോ​ട്: ‘കേ​ര​ള പ​ദ​യാ​ത്ര’ പ്ര​ച​ര​ണ ഗാ​ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ. പൊ​ന്നാ​നി​യി​ലെ പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന് പി​ശ​കു പ​റ്റി. ഐ​ടി സെ​ൽ പു​റ​ത്തി​റ​ക്കി​യ​ത​ല്ല ഗാ​നം എ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടും വി​വാ​ദം തു​ട​രു​ന്ന​ത് ദു​രു​ദ്ദേ​ശ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത വി​വാ​ദ​വു​മാ​യി ആ​രും രം​ഗ​ത്ത് വ​രേ​ണ്ടെ​ന്നും കു​റു​ന​രി​ക​ൾ ഓ​ലി​യി​ട​ട്ടെ​യെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…കേ​ര​ള​പ​ദ​യാ​ത്ര ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ ഇ​ട​തു​വ​ല​തു ജി​ഹാ​ദി സൈ​ബ​ർ ഗൂ​ണ്ട​ക​ളും ഏ​താ​നും ചി​ല ബി​ജെ​പി വി​രു​ദ്ധ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും വ്യാ​പ​ക​മാ​യ കു​പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യം പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ലാ​യി​രു​ന്നു ചി​ല​ർ​ക്ക് പൊ​ള്ള​ൽ. പ​ദ​യാ​ത്ര തു​ട​ങ്ങി​യ​തു​മു​ത​ൽ പ്രാ​ത​ലും ഉ​ച്ച​ഭ​ക്ഷ​ണ​വും അ​ത്താ​ഴ​വും വി​വി​ധ​സാ​മു​ദാ​യി​ക​സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​തി​ൽ എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ ഡി​പി, ധീ​വ​ര​സ​ഭ, ക്രി​സ്ത്യ​ൻ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​രു​മു​ണ്ടാ​യി​രു​ന്നു. അ​ന്നൊ​ന്നും കാ​ണാ​ത്ത ജാ​തീ​യ​ത പ​ട്ടി​ക​ജാ​തി​ക്കാ​രി​ൽ ക​ണ്ട​തി​ലു​ള്ള…

Read More

ടി.​പി വ​ധത്തിലെ ഗൂ​​ഢാ​​ലോ​​ച​​ന അ​ന്വേ​​ഷി​​ച്ചാ​​ൽ പി​​ണ​​റാ​​യി അ​ക​ത്താ​കുമെന്ന് കെ.സു​ധാ​ക​ര​ൻ

കോ​​ട്ട​​യം: ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ വ​​ധ​​ക്കേ​​സി​​ലെ ഗൂ​​ഡാ​​ലോ​​ച​​ന അ​ന്വേ​​ഷി​​ച്ചാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ അ​​ക​​ത്താ​​കു​​മെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​ധാ​​ക​​ര​​ന്‍. ഉ​​ത്ത​​ര മ​​ല​​ബാ​​റി​​ല്‍ സി​​പി​​എം ന​​ട​​ത്തി​​യി​​ട്ടു​​ള്ള കൊ​​ല​​പാ​​ത​​ക കേ​​സു​​ക​​ള്‍​ക്ക് പി​​ന്നി​​ലും പി​​ണ​​റാ​​യി വി​​ജ​​യ​​നു പ​​ങ്കു​​ണ്ടെ​​ന്നും സു​​ധാ​​ക​​ര​​ന്‍ ആ​​രോ​​പി​​ച്ചു. കോട്ടയത്തെ സ​​മ​​രാ​​ഗ്നി സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. മ​​തേ​​ത​​ര ഭാ​​ര​​ത​​ത്തി​​ന്‍റെ മു​​ഖം ത​​ക​​ര്‍​ക്കു​​ന്ന ബി​​ജെ​​പി​​യു​​മാ​​യി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ സ​​ന്ധി ചെ​​യ്തി​​രി​​ക്കു​​കാ​​യ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി. പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ള്‍​ക്കെ​​തി​​രേ​​യു​​ള്ള താ​​ക്കീ​​താ​​യി​​രി​​ക്കും ലോ​​ക്‌​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​മെ​​ന്നും സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു. സ​​മ​​രാ​​ഗ്നി സ്വീ​​ക​​ര​​ണ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു വി.​​ഡി. ​സ​​തീ​​ശ​​ന്‍.

Read More