സ​ഹോ​ദ​ര​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​മെ​ന്ന പേ​ടി; ശ​ർ​മ്മി​ള റെ​ഡ്ഡി രാ​ത്രി ക​ഴി​ഞ്ഞ​ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ


വി​ജ​യ​വാ​ഡ: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യ സ​ഹോ​ദ​രി വൈ​എ​സ് ശ​ർ​മി​ള റെ​ഡ്ഡി​യും ത​മ്മി​ൽ പ​ര​സ്യ​പ്പോ​ര്.

വി​ജ​യ​വാ​ഡ​യി​ൽ ഇ​ന്നു “ച​ലോ സെ​ക്ര​ട്ടേ​റി​യ​റ്റ്’ പ്ര​തി​ഷേ​ധ​ത്തി​ന് വൈ​എ​സ് ശ​ർ​മി​ള റെ​ഡ്ഡി ആ​ഹ്വാ​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​ത്രി നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. സ​ഹോ​ദ​ര​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​മെ​ന്ന് ഭ​യ​ന്ന് ശ​ർ​മ്മി​ള ഇ​ന്ന​ലെ രാ​ത്രി ക​ഴി​ഞ്ഞ​ത് വി​ജ​യ​വാ​ഡ​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലാ​ണ്.

തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​രി​നെ​തി​രേ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

യു​വാ​ക്ക​ളു​ടെ​യും തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി വൈ ​എ​സ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ശ​ർ​മ്മി​ള ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment