കൊൽക്കത്ത: സിലിഗുഡി സഫാരി പാർക്കിലെ ആൺസിംഹത്തെയും പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ. കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിലാണ് വിചിത്ര ഹർജി എത്തിയത്. ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാനുള്ള ഇവരുടെ കാരണമാണ് ഇപ്പോൾ വിവാദമാകുന്നത്. ആൺസിംഹത്തിന്റെ പേര് അക്ബർ എന്നും പെൺസിംഹത്തിന്റെ പേര് സീതയെന്നുമാണ്. അതിനാൽ ഇരുവരേയും ഒരുമിച്ച് താമസിപ്പിക്കരുതെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെടുന്നത്. വനം വകുപ്പിന്റെ ഈ നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നു എന്ന് ഇവർ ആരോപിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് സിംഹങ്ങളെ സിലിഗുഡി സഫാരി പാർക്കിലേക്ക് എത്തിച്ചത്. ഈ മാസം 20ന് കേസ് പരിഗണിക്കും. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റേതാണ് ഹർജി. ഫെബ്രുവരി 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വിഎച്ച്പി ഹർജിയുമായി എത്തിയത്. എന്നാൽ പാർക്കിലെ മൃഗങ്ങളുടെ പേരുകൾ മാറ്റാൻ…
Read MoreCategory: Loud Speaker
സെനറ്റ് യോഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടി നിയമവിരുദ്ധം; കോടതി വിധിക്ക് പുല്ലുവിലയാണ് നൽകിയത്; ആർ. ബിന്ദുവിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസലർക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവർ മിനിമം മരാദ്യപോലും കാണിച്ചില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. സെനറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്. മന്ത്രിയെ താൻ ചുമതലപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് മന്ത്രി ലംഘിച്ചു. മന്ത്രിക്ക് കോടതിയോട് ബഹുമാനമില്ല. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നൽകിയതെന്നും ഗവർണർ ആരോപിച്ചു. തനിക്കെതിരേ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. എസ്എഫ്ഐയും പിഎഫ്ഐയും ചേർന്നാണ് പ്രതിഷേധം. എസ്എഫ്ഐ പിഎഫ്ഐ സഖ്യമാണ് നിലവിലുള്ളത്. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്ഐ പ്രവർത്തകരാണ്. സർക്കാർ നിരോധിത സംഘടനയെ ഉപയോഗിച്ച് തനിക്കെതിരേ പോരാടുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് തനിക്കു ലഭിച്ചെന്നും ആരിഫ് മുഹമ്മദ്…
Read More‘കമിംഗ് സൂണ്‍ ഹൈബി’… മെട്രോ തൂണിലെ പരസ്യം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ല: ഹൈബി ഈഡന് എംപി
കൊച്ചി: കൊച്ചി മെട്രോയുടെ തൂണുകളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ഹൈബി ഈഡന് എംപി. “ഒരു പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ ബോര്‍ഡ്. അതില്‍ പൊളിറ്റിക്കല്‍ കണ്ടന്റോ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു പുസ്തകത്തിന്റെ കവര്‍ പേജിന്റെ രൂപമാണ് കൊടുത്തിരുന്നത്. ഒരു ഡിസൈന്‍ എങ്ങനെ ചെയ്യണം, അതിലെ സസ്പെന്‍സ് എന്ത് എന്നൊക്കെ തീരുമാനിക്കുന്നത് നമ്മളല്ലേ, അവരല്ലല്ലോ?- ഹൈബി ഈഡന് എംപി വ്യക്തമാക്കി. ബോര്‍ഡ് നീക്കം ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ കൊച്ചി മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് കിട്ടിയിട്ടില്ല. ബോര്‍ഡ് സ്ഥാപിച്ചത് സംബന്ധിച്ച് എന്റെ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇനി കൂടുതലൊന്നിനും പോകുന്നില്ല. അവര്‍ സുതാര്യമായിട്ടാണ് എല്ലാം നടത്തുന്നതെങ്കില്‍ അത്തരത്തില്‍ തന്നെ പോകട്ടെയെന്നു തന്നെയാണ് ഞാന്‍ കാണുന്ന്. ബദല്‍ സംവിധാനങ്ങള്‍ ഉണ്ടല്ലോ. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മുഖം വച്ചുകൊണ്ടുള്ള…
Read Moreഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്; എല്ലാ ജനങ്ങളും മോദിയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് വരികയാണ്; കെ. സുരേന്ദ്രന്
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിൽ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻഡിഎയുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും. അതിനെകുറിച്ചുള്ള ചർച്ചകൾ പരിസമാപ്തിയിൽ എത്തിയിരിക്കുകയാണ്. ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ കൗൺസിൽ യോഗം കഴിഞ്ഞയുടനെ സ്ഥാനാർഥികളുടെ അന്തിമപട്ടിക ഡൽഹിയിലേക്ക് കൈമാറും. എല്ലാ മണ്ഡലത്തിലേക്കും മികച്ച സ്ഥാനാർഥികളെയാണ് പരിഗണിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ ചർച്ചാവിഷയം. ജനങ്ങളെ സംബന്ധിച്ച്, അവർ മോദിയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് വരികയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.
Read Moreഎന്ത് വിധിയിത്… വല്ലാത്ത ചതിയിത്… കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് ഹൈബി ഈഡന് എംപിയുടെ ബില്‍ബോര്‍ഡുകള്‍ മാറ്റി; നടപടി സിപിഎം നേതാവിന്റെ പരാതിയിൽ
കൊച്ചി: ഹൈബി ഈഡന് എംപിയുടെ ബില്‍ബോര്‍ഡുകള്‍ കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് നീക്കം ചെയ്തു. കച്ചേരിപ്പടി ഭാഗത്തുള്ള മെട്രോ തൂണുകളില്‍ ഹൈബി ഈഡന് എംപിയുടെ ചിത്രമുള്ള ബില്‍ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് ബിൽബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നാരോപിച്ച് സിപിഎം നേതാവ് അഡ്വ.കെ.എസ്. അരുൺ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇത് നീക്കം ചെയ്തത്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദർശിപ്പിക്കില്ലെന്ന മെട്രോയുടെ നയത്തിനു വിരുദ്ധമായാണ് ബിൽബോർഡുകൾ എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡിൽ ഹൈബി ഈഡന്റെ ചിത്രത്തിനൊപ്പം നാടിന്റെ ഹൃദയാക്ഷരങ്ങള്‍, കമിങ് സൂണ്‍, ഹൃദയത്തില്‍ ഹൈബി മുതലായ വാചകങ്ങളായിരുന്നു ഉണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഹൈബി ഈഡനുവേണ്ടി കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ബില്‍ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
Read Moreകോളജിൽ സാരി ധരിക്കാത്ത സരസ്വതി വിഗ്രഹം: ഭാരതീയ സംസ്കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തി; വിഗ്രഹത്തെ സാരി പുതപ്പിച്ച് എബിവിപി പ്രവർത്തകർ
അഗർത്തല: ത്രിപുര ഗവൺമെന്റ് കോളജിന് മുന്നിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന്റെ പേരിൽ വിവാദം. കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിന് മുന്നിൽ വസന്ത പൗർണമി ദിനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച വിഗ്രഹമാണ് വിവാദങ്ങൾക്ക് കാരണമായത്. കാംപസിൽ പരമ്പരാഗത സാരി ധരിക്കാതെയാണ് വിഗ്രഹം എത്തിച്ചതെന്ന് ആരോപിച്ച് ബിജെപി വിദ്യാർഥി സംഘടനയായ എബിവിപി പ്രവർത്തകർ പൂജ തടഞ്ഞു. ഭാരതീയ സംസ്കാരത്തെയും മതവികാരത്തെയും വിഗ്രഹം വ്രണപ്പെടുത്തുന്നതാണെന്നും പൂജ നടത്താൻ അനുവദിക്കില്ലെന്നും ആരോപിച്ചാണ് പ്രവർത്തകർ രംഗത്തെത്തിയത്. തുടർന്ന് പ്രതിഷേധത്തിന്റെ ഭാഗമായി സരസ്വതി വിഗ്രഹത്തെ സാരി പുതപ്പിക്കുകയും ചെയ്തു. സരസ്വതി ദേവിയുടെ അശ്ലീല വിഗ്രഹം പ്രദർശിപ്പിച്ച് ദേവിയെ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും, ഇതിനെതിരെ ശക്തമായി പോരാടുമെന്നും എബിവിപി ജോയിന്റ് സെക്രട്ടറി ദിബാകർ ആചാരി പ്രതികരിച്ചു. അതേസമയം, അശ്ലീലമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല ഇത് ചെയ്തതെന്നുമാണ് സംഭവത്തിൽ കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
Read Moreഎക്സൈസ് ഉദ്യോഗസ്ഥരുടെ കൂട്ട ഇലക്ഷന് ട്രാന്‍സ്ഫര്‍; സ്പിരിറ്റ് വേട്ട നിലച്ചു; വ്യാജൻ കൂടുതലും വൈപ്പിൻ മേഖലകളിൽ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതാദ്യമായി എക്സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും കൂട്ടത്തോടെ സ്ഥലം മാറ്റം. സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുകുന്നതിനിടെ നടന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം റെയ്ഡുകളെ പ്രതിസന്ധിയിലാക്കി. ലഹരി, സ്പരിറ്റു വില്‍പനക്കാരെക്കുറിച്ചും ഇതിന്റെയെല്ലാം ഉറവിടത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥരെയാണ് വിവിധ ജില്ലകളിലേക്കും മറ്റുമായി സ്ഥലംമാറ്റിയിരിക്കുന്നത്. തുടർച്ചയായി നടന്നിരുന്ന റെയ്ഡുകൾ മിക്കയിടത്തും നിലച്ച നിലയിലാണ്. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥര്‍ നാലു മാസത്തിനുശേഷം തിരിച്ചെത്തുമെന്നു പറയുമ്പോഴും അതുവരെയുള്ള പരിശോധനകള്‍ പ്രതിസന്ധിയിലാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് . വര്‍ഷാരംഭത്തില്‍തന്നെ സംസ്ഥാനത്തേക്ക് വന്‍ തോതിലാണ് സ്പിരിറ്റ് എത്തുന്നത്. ഉത്തര്‍പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങല്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ സ്പിരിറ്റ് വരവ്. ഇവിടെനിന്നു തമിഴ്നാട്ടിലെ ഗോഡൗണുകളില്‍ എത്തിക്കുന്ന സ്പിരിറ്റ് പിന്നീട് ചെറുവണ്ടികളിലാക്കി കേരള വിപണിയിലെത്തുന്നു.കരിക്ക്, സവാള ലോഡുകള്‍ നിറച്ച വണ്ടികളില്‍ എത്തുന്ന സ്പിരിറ്റ് സംശയമുണ്ടെങ്കില്‍ മാത്രമാണ് ചെക്കുപോസ്റ്റുകളില്‍ പലപ്പോഴും…
Read Moreതലസ്ഥാനത്ത് ബിജെപിക്ക് കെട്ടിയിറക്കുന്ന സ്ഥാനാർഥി ഉണ്ടാകില്ല; രാമവികാരം കേരളത്തിലും അലയടിക്കുമെന്ന് കുമ്മനം
തിരുവനനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് കെട്ടിയിറക്കുന്ന സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനസമ്മതി നേടിയ നേതാവായിരിക്കും തിരുവനന്തപുരത്ത് മത്സരിക്കുകയെന്നും ഒരു സർപ്രൈസ് സ്ഥാനാർഥി ആവില്ലെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കുമ്മനം പറഞ്ഞു. അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. കേരളത്തിൽ അയോധ്യ വോട്ടാകും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളിൽനിന്നു കിട്ടിയത്. കേരളത്തിൽ ക്രൈസ്തവ പുരോഹിതർക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സർക്കാർ. സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവർ ബിജെപിക്കൊപ്പം നിൽക്കും- കുമ്മനം രാജശേഖരൻ പറഞ്ഞു.
Read Moreമൃഗശാലയിലെ വേലി ചാടിക്കടന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു; സംഭവം സിംഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കവെ
തിരുപ്പതി: മൃഗശാലയിലെ സിംഹക്കൂടുള്ള വേലിക്കകത്ത് സെൽഫിയെടുക്കാൻ കയറിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലാണ് സംഭവം. രാജസ്ഥാൻ സ്വദേശി പ്രഹ്ലാദ് ഗുജ്ജാർ(34) ആണ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാരുന്നു സംഭവം. മൃഗശാലയിലെ 12 അടി ഉയരമുള്ള വേലിക്കകത്താണ് മൂന്ന് സിംഹങ്ങളെ താമസിപ്പിച്ചിരുന്നത്. സന്ദർശകർക്ക് ഇതിന് പുറത്തുനിന്ന് സിംഹങ്ങളെ കാണാനേ അനുവാദമുള്ളൂ. എന്നാൽ സെൽഫിയെടുക്കാനായി പ്രഹ്ലാദ് സിംഹങ്ങളെ പാർപ്പിച്ച ഈ വേലി ചാടിക്കടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ അകത്തുകടന്നതിന് പിന്നാലെ ആൺസിംഹം ആക്രമിച്ചു. പ്രഹ്ലാദിന്റെ കഴുത്തിനാണ് കടിയേറ്റത്. തുടർന്ന് 100 മീറ്ററോളം ഇയാളെ സിംഹം വലിച്ചിഴച്ചു. വാച്ചർമാർ അലാറം മുഴക്കിയതിന് പിന്നാലെ പരിചാരകർ എത്തിയാണ് സിംഹത്തെ കൂട്ടിനുള്ളിലേക്ക് തിരികെ കയറ്റിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രഹ്ലാദിന്റെ പക്കൽ ഉണ്ടായിരുന്ന രേഖകളിൽ നിന്നാണ് ഇയാൾ രാജസ്ഥാൻ സ്വദേശിയാണെന്ന് മനസിലായത്.…
Read Moreഒന്നാംതീയതി ശമ്പളം കിട്ടിയാൽ..! കെഎസ്ആർടിസി ജീവനക്കാരുടെ ദാരിദ്ര്യം മാറ്റാനുള്ള നടപടികൾ ആരംഭിച്ചെന്ന് ബി.ഗണേഷ് കുമാർ
തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതുമൂലം ദാരിദ്ര്യത്തിലായ കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥമാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ആലോചനകൾ നടന്നുവരികയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.അതേസമയം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ശമ്പളവിതരണത്തിനുള്ള 30 കോടി സർക്കാർ നൽകി. ബാക്കി ഏഴു കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു. പെൻഷൻ കുടിശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചാകും പെൻഷൻ നൽകുക. ഇതിനായി സർക്കാർ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Read More