‘ചി​ല​രു​ടെ ബ​ല​ഹീ​ന​ത​ക​ളും അ​ഹ​ങ്കാ​ര​വും കോ​ൺ​ഗ്ര​സി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ന്നു’; ഗു​ലാം ന​ബി ആ​സാ​ദ്

മും​ബൈ: ഏ​താ​നും ചി​ല​രു​ടെ ബ​ല​ഹീ​ന​ത​ക​ളും അ​ഹ​ങ്കാ​ര​വും കാ​ര​ണം കോ​ൺ​ഗ്ര​സ് അ​വ​സാ​നി​ക്കു​ന്ന​തു നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ​ന്നു മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും ഡെ​മോ​ക്രാ​റ്റി​ക് പ്രോ​ഗ്ര​സീ​വ് ആ​സാ​ദ് പാ​ർ​ട്ടി (ഡി​പി​എ​പി) അ​ധ്യ​ക്ഷ​നു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ്. മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ച​വാ​ൻ പാ​ർ​ട്ടി വി​ട്ട​ത് കോ​ൺ​ഗ്ര​സി​നു വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. പാ​ർ​ട്ടി വി​ട്ട​തി​നാ​ൽ ഇ​തി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ലൊ​ന്നും പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ശോ​ക് ച​വാ​ൻ കോ​ൺ​ഗ്ര​സി​നു നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് കോ​ൺ​ഗ്ര​സി​ന്‍റെ വ​ലി​യ നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യും കൂ​ടി​യാ​യി​രു​ന്നു. വ​രും നാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ടു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. യു​പി, ബം​ഗാ​ൾ തു​ട​ങ്ങി​യ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് അ​വ​സാ​നി​ച്ചു. ഇ​ത് പാ​ർ​ട്ടി​ക്കു​ള്ള വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

‘ഗ്രാ​മീ​ൺ ഭാ​ര​ത് ബ​ന്ദ് ’നാ​ളെ; കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ന​യ​ങ്ങ​ൾ​ക്കെ​തി​രേ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും (എ​സ്കെ​എം) സെ​ന്‍​ട്ര​ല്‍ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ആ​ഹ്വാ​നം ചെ​യ്ത ‘ഗ്രാ​മീ​ൺ ഭാ​ര​ത് ബ​ന്ദ്’ നാ​ളെ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കുന്നേരം നാ​ലു വ​രെ ന​ട​ക്കും. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്കു 12 മു​ത​ൽ 4 വ​രെ റോ​ഡ് ത​ട​യ​ലും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ തു​ട​രു​ന്ന ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ​ന്ദ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ബ​ന്ദി​ന് ആ​ഹ്വ​നം​ചെ​യ്ത​ത്. കാ​ര്‍​ഷി​ക, തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ള്‍ സ്തം​ഭി​പ്പി​ക്കു​മെ​ന്നു ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ജ​ന​ജീ​വി​ത​ത്തി​നു ത​ട​സ​മു​ണ്ടാ​കി​ല്ല. രാ​വി​ലെ 10നു ​രാ​ജ്ഭ​വ​നു മു​ന്നി​ലും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്നു സം​സ്ഥാ​ന​ത്തെ സ​മ​ര​സ​മി​തി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​നും കേ​ര​ള ക​ർ​ഷ​ക സം​ഘം സെ​ക്ര​ട്ട​റി​യു​മാ​യ എം. ​വി​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

Read More

ഇത് ചില്ലറക്കാര്യമല്ല ; ബി​ജെ​പി​ക്ക് കി​ട്ടി 720 കോ​ടി; കോ​ൺ​ഗ്ര​സി​ന് 79 കോ​ടി

ന്യൂ​ഡ​ൽ​ഹി: 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബി​ജെ​പി​ക്കു സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത് 720 കോ​ടി രൂ​പ. മ​റ്റു നാ​ല് ദേ​ശീ​യ പാ​ർ​ട്ടി​ക​ളാ​യ കോ​ൺ​ഗ്ര​സ്, എ​എ​പി, സി​പി​എം, നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി എ​ന്നി​വ​യ്ക്കു ല​ഭി​ച്ച മൊ​ത്തം തു​ക​യു​ടെ അ​ഞ്ചി​ര​ട്ടി​യി​ല​ധി​ക​മാ​ണി​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പ​റ​യു​ന്നു. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ത്തു ല​ഭി​ച്ച മൊ​ത്തം സം​ഭാ​വ​ന 850.438 കോ​ടി രൂ​പ​യാ​ണ്. കോ​ൺ​ഗ്ര​സി​ന് 894 സം​ഭാ​വ​ന​ക​ളി​ൽ​നി​ന്നാ​യി 79.924 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് 276.202 കോ​ടി രൂ​പ‌​യും ഗു​ജ​റാ​ത്തി​ൽ​നി​ന്ന് 160.509 കോ​ടി രൂ​പ​യും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് 96.273 കോ​ടി രൂ​പ​യും സം​ഭാ​വ​ന ല​ഭി​ച്ച​താ​യും എ​ഡി​ആ​ർ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ ആ​റാ​മ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​യാ​യ ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​ക്കു (ബി​എ​സ്പി) ല​ഭി​ച്ച​തു വെ​റും 20,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ മൊ​ത്തം സം​ഭാ​വ​ന​യി​ൽ 91.701…

Read More

ഗ​ണേ​ഷ് കു​മാ​ര്‍ ‘അ​മി​ത​മാ​യി ഇ​ട​പെ​ടു​ന്നു’, എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍ ‘ഒ​ന്നും ചെ​യ്യു​ന്നി​ല്ല’; ഗ​താ​ഗ​ത​ത്തി​ലും വ​ന​ത്തി​ലും പൊള്ളി സർക്കാർ

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​ത്ത് അ​ടു​ത്തി​രി​ക്കേ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ര​ണ്ട് വ​കു​പ്പു​ക​ളി​ല്‍ സി​പി​എ​മ്മി​ന് തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ത​ല​വേ​ദ​ന. എ​ന്‍​സി​പി​ക്ക് ന​ല്‍​കി​യ വ​നം വ​കു​പ്പും ഇ​പ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി​ക്ക് ന​ല്‍​കി​യ ഗ​താ​ഗ​ത വ​കു​പ്പു​മാ​ണ് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്. ഈ ​ര​ണ്ട് വ​കു​പ്പു​ക​ളും പ​ര​സ്പ​രം വ​ച്ചു​മാ​റു​ന്ന​താ​ണ് ന​ല്ല​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മു​ന്ന​ണി​ക്കു​ള്ളി​ല്‍ത​ന്നെ ഉ​യ​രു​ന്ന​ത്. നി​ര​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളി​ല്‍​പ്പെ​ട്ടു​ഴ​ലു​ന്ന ഈ ​വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ ‘പ്ര​ക​ട​നം’ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഗ​താ​ഗ​ത​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ര്‍ ആ​ഗ്ര​ഹി​ച്ച വ​കു​പ്പാ​യി​രു​ന്നു വ​നം വ​കു​പ്പ്. വ​നം വ​കു​പ്പു​മ​ന്ത്രി​യാ​യ എ.​കെ. ശ​ശീ​ന്ദ്ര​നാ​ക​ട്ടെ മു​ന്‍​പ് ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി ഇ​രു​ന്നി​ട്ടു​മു​ണ്ട്. ഒ​രു വ​ച്ചു​മാ​റ്റ​ത്തി​ലു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് സാ​ധ്യ​ത​യു​ണ്ടോ എ​ന്നും സി​പി​എം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന ആ​ക്ര​മ​ണത്തി​ല്‍ വ​യ​നാ​ട്ടി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​തു​മാ​ത്ര​മ​ല്ല വ​നം വ​കു​പ്പി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തു​ന്ന​ത്. മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍ വ​കു​പ്പി​ല്‍ കാ​ര്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ന്ത്രി​ക്ക് പ​ല​യി​ട​ത്തും എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്‍​സി​പി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാരണമാ​ണ് എ.​കെ. ശ​ശീ​ന്ദ്ര​നെ…

Read More

‘തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി, മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി…!’ തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ വേ​റി​ട്ട ചു​വ​രെ​ഴു​ത്ത്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചാ​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ മ​ണ​ലൂ​രി​ൽ ചു​വ​രെ​ഴു​ത്ത്. തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി…​ മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി എ​ന്നാ​ണ് തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ണ​ലൂ​രി​ൽ എ​ൻ​ഡി​എ​യു​ടെ പേ​രി​ൽ ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥിയു​ടെ പേ​ര് ചു​വ​രെ​ഴു​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തൃ​ശൂ​രി​ൽ സു​രേ​ഷ്ഗോ​പി​ക്കു​വേ​ണ്ടി നേ​ര​ത്തെ പേ​രു​വ​ച്ച് ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യ​ട​ക്കം സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി എ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽനി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥിയെ വി​ജ​യി​പ്പി​ച്ചാ​ൽ കേ​ന്ദ്ര മ​ന്ത്രി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം ഏ​റെ കൗ​തു​ക​മാ​യി.ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​രം ന​ട​ക്കു​ന്ന തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സു​രേ​ഷ്ഗോ​പി​യു​ടെ സ്ഥാ​നാ​ർ​ഥിത്വം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ സു​രേ​ഷ്ഗോ​പി​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ കേന്ദ്രമന്ത്രി​യാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന് അ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ ചു​വ​രെ​ഴു​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് സു​രേ​ഷ്ഗോ​പി​യാ​യി​രു​ന്നു. കൂ​ർ​ക്ക​ഞ്ചേ​രി ക​ണി​മം​ഗ​ല​ത്ത് ചു​വ​രി​ൽ താ​മ​ര​ചി​ഹ്നം…

Read More

പി​ണ​റാ​യി​യു​ടേ​ത് അ​ഴി​മ​തി​യി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡി​ട്ട സ​ർ​ക്കാ​ർ; സം​ഘി ആ​രോ​പ​ണം വീ​ണ​യ്ക്കെ​തി​രേ​യു​ള്ള അ​ഴി​മ​തി  മ​റ​യ്ക്കാ​നെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ

ച​വ​റ : അ​ഴി​മ​തി​യി​ല്‍ സ​ര്‍​വകാ​ല റെ​ക്കോ​ഡി​ട്ട പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​ഴ​മ​തി ക​ഥ​ക​ള്‍ മ​റ​യ്ക്കാ​ന്‍ മ​റ്റു​ള്ള​വ​രെ സം​ഘി​യാ​ക്കു​ന്നു എ​ന്ന് ആ​ര്‍​എ​സ്​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ണ്‍. ച​വ​റ​യി​ല്‍ ചേ​ര്‍​ന്ന യു​ഡിഎ​ഫ് ച​വ​റ നി​യോ​ജ മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ്വ​ന്തം മ​ക​ള്‍ വീ​ണ​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ വാ​ര്‍​ത്ത​ക​ളും, ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളും പ്ര​തി​ഷേ​ധ​ത്തി​നു മ​റ​യാ​യി​ട്ടാ​ണ് കൊ​ല്ലം എംപി​ക്കെ​തി​രെ സം​ഘി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ചീ​ട്ട് വീ​ണ്ടും സി​പി​എ​മ്മി​ന് മ​ട​ക്കി പോ​ക്ക​റ്റി​ല്‍ വ​യ്ക്കേ​ണ്ടി​വ​രും. ഇ​ന്ത്യ ക​ണ്ട മി​ക​ച്ച പാ​ര്‍​ല​മെ​ന്‍റേ​റി​യ​നും ജ​ന​കീ​യ നേ​താ​വു​മാ​ണ് എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ . അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ യു​ഡി​എ​ഫ് ത​ള്ളു​ന്നു​വെ​ന്നും, കേ​ര​ള ജ​ന​ത ഈ ​ജ​ന​വ​ഞ്ച​ന സ​ര്‍​ക്കാ​രി​നെ​തി​രെ വോ​ട്ടു ചെ​യ്യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി, യുഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി.​രാ​ജ​ന്‍, ക​ണ്‍​വീ​ന​ര്‍രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, യുഡിഎ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, ക​ണ്‍​വീ​ന​ര്‍ ജ​സ്റ്റി​ന്‍ ജോ​ണ്‍,…

Read More

ആലുവയിൽ കാറിടിച്ച് പരിക്കേറ്റ ഏഴ് വയസുകാരൻ വെന്‍റിലേറ്ററിൽ തുടരുന്നു; അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്‌പി

ആ​ലു​വ: കു​ട്ട​മ​ശേ​രി​യി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വാ​ഴ​ക്കു​ളം സ്വ​ദേ​ശി നി​ഷി​കാ​ന്തി​ന്‍റെ(​ഏ​ഴ്) ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഓ​ട്ടോ​യി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ നി​ഷി​കാ​ന്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പിന്നാലെ വന്ന കാ​ർ ക​യ​റി​യി​റ​ങ്ങുകയായി​രു​ന്നു. കുട്ടിയെ ഇടിച്ച ശേഷം കാർ നി​ർ​ത്താ​തെ പോയി. അന്വേഷണത്തിൽ കാ​റി​ന്‍റെ ഉ​ട​മ​യേ​യും സു​ഹൃ​ത്തി​നേ​യും ഇ​ന്ന​ലെ പി​ടി​കൂ​ടി. കാ​ര്‍ ഓ​ടി​ച്ച​ത് വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി ഷാ​ന്‍ പി​ടി​യി​ലാ​യി. കാ​റി​ന്‍റെ ഉ​ട​മ​യാ​യ ര​ജ​നി​യു​ടെ സു​ഹൃ​ത്താ​ണ് ഇ​യാ​ളെ​ന്ന് ആ​ലു​വ ഡി​വൈ​എ​സ്പി എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു. നേ​ര​ത്തെ, കാ​ര്‍ ഓ​ടി​ച്ച​ത് ബ​ന്ധു​വാ​ണെ​ന്നാ​യി​രു​ന്നു ര​ജ​നി പ​റ​ഞ്ഞി​രു​ന്ന​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​നി​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കുട്ടിയെ ഇടിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് കാര്‍ ഓടിച്ചയാളുടെ മൊഴി. അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കു​ട്ട​മ​ശേ​രി​യി​ൽ അ​ച്ഛ​ന്‍ പ്ര​ജി​ത്ത് ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​രു​ന്ന നി​ഷി​കാ​ന്ത് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.…

Read More

ഇ​ല​ക്ട​റ​ൽ ബോ​ണ്ട് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം; പൗ​ര​ന്‍റെ വി​വ​രാ​വ​കാ​ശ​ത്തെ ലം​ഘി​ക്കു​ന്നു; ക​ള്ള​പ്പ​ണം ഒ​ഴി​വാ​ക്കാ​നു​ള്ള ഏ​ക​മാ​ര്‍​ഗ​മ​ല്ല ഇ​ല​ക്ട​റ​ല്‍ ബോ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട​റ​ല്‍ ബോ​ണ്ട് റ​ദ്ദാ​ക്കി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച്. ഇ​ല​ക്ട​റ​ല്‍ ബോ​ണ്ട് പൗ​ര​ന്‍റെ വി​വ​രാ​വ​കാ​ശ​ത്തെ ലം​ഘി​ക്കു​ന്നു​വെ​ന്നും ക​മ്പ​നി നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. പാ​ര്‍​ട്ടി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​യെ​ക്കു​റി​ച്ച് അ​റി​യാ​ന്‍ വോ​ട്ട​ര്‍​മാ​ര്‍​ക്കും പാ​ര്‍​ട്ടി​യി​ലെ അം​ഗ​ങ്ങ​ള്‍​ക്കും അ​വ​കാ​ശ​മു​ണ്ട്. ക​ള്ള​പ്പ​ണം ഒ​ഴി​വാ​ക്കാ​നു​ള്ള ഏ​ക​മാ​ര്‍​ഗ​മ​ല്ല ഇ​ല​ക്ട​റ​ല്‍ ബോ​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​ള്ള​പ്പ​ണം ത​ട​യാ​നെ​ന്ന പേ​രി​ല്‍ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​നാ​കി​ല്ല. അ​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണ്. സം​ഭാ​വ​ന ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ല്‍ കൂ​ടു​ത​ല്‍ സ്വാ​ധീ​നം ല​ഭി​ക്കും. ഇ​ല​ക്ട​റ​ല്‍ ബോ​ണ്ട് വി​വ​രാ​വ​കാ​ശ നി​യ​മം ലം​ഘി​ക്കു​ന്നു​വെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അം​ഗീ​കൃ​ത ബാ​ങ്കി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ട് വാ​ങ്ങി രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കാ​മെ​ന്ന​താ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ട് പ​ദ്ധ​തി. ല​ഭി​ക്കു​ന്ന ബോ​ണ്ടു​ക​ൾ 15 ദി​വ​സ​ത്തി​ന​കം പാ​ർ​ട്ടി​ക​ൾ​ക്ക് പ​ണ​മാ​ക്കി മാ​റ്റാം. സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ണെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. അ​തി​ലെ സു​താ​ര്യ​ത​ക്കു​റ​വു​ത​ന്നെ​യാ​ണ് ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട​തും. അ​സോ​സി​യേ​ഷ​ന്‍…

Read More

വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ പി​ന്‍​വ​ലി​ക്ക​ണം; എ​ന്‍​സി​പി ഔ​ദ്യോ​ഗി​ക വി​ഭാ​ഗം മു​ഖ്യ​മ​ന്ത്രി​ക്കും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍​ക്കും ക​ത്തു ന​ല്‍​കി

കോ​ട്ട​യം: എ​ന്‍​സി​പി​യു​ടെ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​സി​പി​യു​ടെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ല്‍​കി. ഔ​ദ്യോ​ഗി​ക വി​ഭാ​ഗം എ​ന്‍​സി​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. എ. ​മു​ഹ​മ്മ​ദു​കു​ട്ടി​യാ​ണ് ഇ​ന്നു രാ​വി​ലെ നി​യ​മ​സ​ഭ ചേം​ബ​റി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ല്‍​കി​യ​ത്. ദേ​ശീ​യ​ത​ല​ത്തി​ല്‍ അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​സി​പി വി​ഭാ​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ഔ​ദ്യോ​ഗി​ക ചി​ഹ്നം അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ജി​ത് പ​വാ​ര്‍ വി​ഭാ​ഗം മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക എ​ന്‍​സി​പി വി​ഭാ​ഗം എ​ല്‍​ഡി​എ​ഫി​ല്‍ ത​ന്നെ തു​ട​രു​മെ​ന്നും എ.​കെ. ശ​ശീ​ന്ദ്ര​നെ മാ​റ്റി തോ​മ​സ് കെ. ​തോ​മ​സി​നെ മ​ന്ത്രി​യാ​ക്കാ​ണ​മ​ന്നാ​ണ് ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം കേ​ര​ള​ത്തി​ല്‍ ബാ​ധ​ക​മ​ല്ലെ​ന്നും മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്നു താ​ന്‍ മാ​റി​ല്ലെ​ന്നും താ​ന്‍ പ​വാ​റി​നൊ​പ്പ​മാ​ണെ​ന്നും ശ​ശീ​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ശ​ശീ​ന്ദ്ര​ന്‍റെ ഈ ​തീ​രു​മാ​നം പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തി​നെ​തി​രാ​ണെ​ന്നും അ​യോ​ഗ്യ​ത…

Read More

ഓ​ട്ടോ​യി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ കു​ട്ടി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​റി​ന്‍റെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞു; കാ​ര്‍ ഓ​ടി​ച്ച​ത് വാ​ഹ​ന ഉ​ട​മ​യു​ടെ ആ​ൺ​സു​ഹൃ​ത്ത്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യെ കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞു. കാ​ര്‍ ഓ​ടി​ച്ച​ത് വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി ഷാ​ന്‍ പി​ടി​യി​ലാ​യി. കാ​റി​ന്‍റെ ഉ​ട​മ​യാ​യ ര​ജ​നി​യു​ടെ സു​ഹൃ​ത്താ​ണ് ഇ​യാ​ളെ​ന്ന് ആ​ലു​വ ഡി​വൈ​എ​സ്പി എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു. നേ​ര​ത്തെ, കാ​ര്‍ ഓ​ടി​ച്ച​ത് ബ​ന്ധു​വാ​ണെ​ന്നാ​യി​രു​ന്നു ര​ജ​നി പ​റ​ഞ്ഞി​രു​ന്ന​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​നി​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കു​ട്ട​മ​ശേ​രി​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് കാ​ര്‍ ക​യ​റി ഇ​റ​ങ്ങി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ഴ​ക്കു​ളം സ്വ​ദേ​ശി നി​ഷി​കാ​ന്ത്(ഏഴ്) ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ച്ഛ​ന്‍ പ്ര​ജി​ത്ത് ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​രു​ന്ന കു​ട്ടി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ കു​ട്ടി എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ല്‍ നി​ന്നും വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി.…

Read More