താ​ര​മാ​യി സാ​ജു​വും താ​മ​ര​ച്ച​ക്ക​ക​ളും; വി​ഷു​വി​പ​ണി​യി​ൽ ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ ച​ക്ക​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ

വ​ട​ക്ക​ഞ്ചേ​രി: വി​ഷു​വി​പ​ണി​യി​ൽ താ​ര​മാ​കു​ന്ന താ​മ​ര​ച്ച​ക്ക​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​ണി​യ​മം​ഗ​ലം ത​ട്ടാം​പ​ട​വ് പു​ത്ത​ൻ​പു​ര​യി​ൽ സാ​ജു​വി​ന്‍റെ താ​മ​ര​പ്ലാ​വി​ൽ.

ഓ​രോ കു​ല​യി​ലു​മു​ണ്ട് അ​മ്പ​തി​ലേ​റെ ച​ക്ക​ക​ൾ.15 വ​ർ​ഷം പ്രാ​യ​മാ​യ പ്ലാ​വി​ൽ ച​ക്ക​ക​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ൽ ആ​യി​ര​ത്തി​ൽ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്നു സാ​ജു പ​റ​ഞ്ഞു. കു​ഞ്ഞ​ൻ​ച​ക്ക എ​ന്ന​തു ത​ന്നെ​യാ​ണ് താ​മ​ര​ച്ച​ക്ക​ക്ക് വി​പ​ണി മൂ​ല്യ​മു​ണ്ടാ​ക്കു​ന്ന​ത്. മോ​ഹ​വി​ല​യാ​ണി​തി​ന്. ച​ക്ക​ക​ൾ മൂ​പ്പെ​ത്തും മു​മ്പേ മൊ​ത്ത​മാ​യി ച​ക്ക​യെ​ടു​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​വാ​ഹ​വും തു​ട​ങ്ങി.

കി​ലോ​യ്ക്ക് 50 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല വ​രും. അ​തും ത​നി​നാ​ട​നാ​കു​മ്പോ​ൾ ഈ​യി​നം ച​ക്ക ചൂ​ട​പ്പം​പോ​ലെ വി​റ്റു​പോ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്ന​ത്. വ​ള​രെ ചെ​റു​തും കാ​ണാ​ൻ ഭം​ഗി​യു​മു​ള്ള ച​ക്ക​ക​ളാ​യ​തി​നാ​ൽ ക​ണി​യൊ​രു​ക്കാ​നാ​ണ് ആ​ളു​ക​ൾ ച​ക്ക വാ​ങ്ങു​ക. ക​ട​ച്ച​ക്ക​യു​ടെ വ​ലു​പ്പ​മേ ഇ​തി​നു​ള്ളു​വെ​ങ്കി​ലും സാ​ധാ​ര​ണ ച​ക്ക ത​ന്നെ​യാ​ണ് ഇ​തെ​ന്നു സാ​ജു പ​റ​ഞ്ഞു.

ഒ​രു ച​ക്ക ക​ഷ്ടി ഒ​രു​കി​ലോ​യേ തൂ​ക്കം വ​രൂ. തി​ങ്ങി​നി​റ​ഞ്ഞ് ചു​ള​യു​മു​ണ്ട്. ന​ല്ല മ​ധു​ര​വും. കു​രു​വി​നും ചു​ള​യ്ക്കും വ​ലു​പ്പ​ക്കു​റ​വാ​ണെ​ന്നു​മാ​ത്രം.

കു​ല​ക​ളാ​യാ​ണ് ഉ​ണ്ട​ച്ച​ക്ക എ​ന്നു​പേ​രു​ള്ള ഈ ​ച​ക്ക​യു​ണ്ടാ​കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തെ പ്ലാ​വി​ൽ കൊ​മ്പു​ക​ളി​ലെ​ല്ലാം ച​ക്ക​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് കാ​ണാ​നും ന​ല്ല ച​ന്ത​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ച​ക്ക ഇ​ക്കു​റി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു സാ​ജു പ​റ​യു​ന്നു.

Related posts

Leave a Comment