എറണാകുളം: ഡോ. വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ഉണ്ടാവില്ല. വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി തള്ളിയ ഹൈക്കോടതി കേസിൽ അപൂർവമായ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലുകളൊന്നും ഇല്ല, കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. സന്ദീപിനൊപ്പമുണ്ടായിരുന്ന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ, അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. പൊതുജനങ്ങളെ പ്രതികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച് വിചാരണക്കുള്ള നടപടി തുടങ്ങുകയാണ്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു. വളരെ ആഴത്തിലുള്ള മുറിവുകളാണ് വന്ദനയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉള്ളത്. പ്രതിയുടെ മുൻകാല ചരിത്രം കൂടി…
Read MoreCategory: Loud Speaker
ഇനി ട്രാൻസ്ജെൻഡർ വിഭാഗത്തിനും ബസ് യാത്ര സൗജന്യം; പുതിയ പ്രഖ്യാപനവുമായി ഡൽഹി സർക്കാർ
ഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാർ അധികാരമേറ്റ നാൾ മുതൽ പലവിധത്തിലുള്ള സൗജന്യങ്ങൾ വിവിധ വിഭാഗം ജനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പല തീരുമാനങ്ങളും കൈകൊണ്ടിട്ടുള്ള കെജ്രിവാൾ സർക്കാർ ഇപ്പോഴിതാ ഒരു പുതിയ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ്. സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഡൽഹിയിൽ സൗജന്യ ബസ് യാത്രയാണ് കെജ്രിവാൾ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ തീരുമാനം ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഗുണകരമാകുമെന്നും കെജ്രിവാൾ പറഞ്ഞു.
Read Moreപ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ജോയൽ ഡിവൈഎസ്പി ഓഫിസിൽ എത്തി കീഴടങ്ങുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് കേസിൽ ഇന്നലെ അറസ്റ്റിലായത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കുട്ടിയുമായി കൂടുതല്‍ പേര് സൗഹൃദത്തിലായത് ഇന്‍സ്റ്റാഗ്രാം വഴിയാണന്നാണ് പോലീസ് പറയുന്നത്. ഇതിൽ പ്രായപൂർത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. സൈബര്‍ പോലീസിന്റെ…
Read More‘പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം സുനിശ്ചിതം, തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും’: പി.സി. ജോർജ്
പത്തനംതിട്ട: സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പി. സി. ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും തന്നോട് ഉന്നയിച്ചു, മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കുകയാണെങ്കിൽ ജയം സുനിശ്ചിതമാണ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോൾതന്നെ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി. സി. ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജനപക്ഷം ബിജെപിയിലേക്ക് ലയിച്ചത്. പി.സി. ജോർജിന് സ്വാധീനമുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ തന്നെയാണ് പിസിയുടെ നോട്ടം. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ രണ്ടായിരത്തിലധികം വരുന്ന കുടുംബവോട്ടുകളാണ് അദ്ദേഹത്തിന്റെ വലിയൊരു പ്രതീക്ഷ.
Read Moreഅരവയറ് നിറയ്ക്കാൻ..! പുതുവത്സരത്തിൽ 32 ഇന വിഭവങ്ങളൊരുക്കി മുഖ്യമന്ത്രി കാത്തിരുന്നു; വിരുന്നുകാർ കഴിച്ചത് 16 ലക്ഷം രൂപയുടെ ഭക്ഷണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി ഒരുക്കിയ ക്രിസ്മസ്-പുതുവത്സര വിരുന്നിൽ ഭക്ഷണത്തിനു മാത്രമായി ചെലവായത് 16.08 ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിനായി ചെലവായ തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സാന്പത്തിക പ്രതിസന്ധി അതീവ രൂക്ഷമായ സാഹചര്യത്തിൽ ട്രഷറിയിൽ ബില്ലുകൾ കെട്ടിക്കിടക്കുന്നതിനിടെയാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി തുക അനുവദിച്ചത്. കഴിഞ്ഞ വർഷം പൗരപ്രമുഖർക്കായി ഒരുക്കിയ വിരുന്നിനേക്കാൾ ഏഴു ലക്ഷത്തോളം രൂപ ഇത്തവണ അധികമായി ചെലവഴിച്ചെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 9.25 ലക്ഷം രൂപയായിരുന്നു വിരുന്നിനായി ചെലവഴിച്ചത്. 32 ഇനങ്ങളാണ് 2023ൽ മാസ്കറ്റ് ഹോട്ടലിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ വിളന്പിയത്. 9.25 ലക്ഷമായിരുന്നു ഭക്ഷണത്തിന് ചെലവായതെന്നു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ചെലവിൽ ഏഴു ലക്ഷത്തോളം രൂപയുടെ വർധനയുണ്ടായി. ഇത്തവണ വിരുന്നിൽ പങ്കെടുത്ത പൗരപ്രമുഖർക്കു മടങ്ങിപ്പോകുന്പോൾ മുഖ്യമന്ത്രിയുടെ വക ക്രിസ്മസ് കേക്കും നൽകിയിരുന്നു.…
Read Moreഗോഡ്സെ അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; എന്‍ഐടി അധ്യാപികയില്‍നിന്നു വിശദീകരണം തേടാന്‍ നിര്‍ദേശം
കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപികയില്‍ നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍ഐടി അറിയിച്ചു.അധ്യാപിക ഷൈജ ആണ്ടവനെതിരേ നടപടി ആവശ്യപ്പെട്ട് എം.കെ. രാഘവന് എംപി നല്കിയ കത്തിനാണ് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മറുപടി നല്‍കിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരം എംപിയെ അറിയിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ അധ്യാപികക്കെതിരേ കുന്ദമംഗലം പോലീസ് കേസ് എടുത്തിട്ടുണ്ട്.ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന് വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നു) എന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്ത്തകന് നാഥുറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണരാജിന്റെ പോസ്റ്റ്.…
Read More‘തണ്ണീർക്കൊമ്പൻ’ ചരിഞ്ഞ സംഭവം; വനം വകുപ്പിനെതിരേ ആനപ്രേമികൾ
കോഴിക്കോട്: തണ്ണീർക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരേ വിമർശനമുയരുന്നു. തണ്ണീർക്കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയിൽ ഉണ്ടെന്നു നേരത്തെ വിവരം ലഭിച്ചിട്ടും മാനന്തവാടി നഗരമധ്യത്തിലെത്തിയത് വനം വകുപ്പിന്റെ വീഴ്ചയാണെന്നാണ് ആനപ്രേമി കൾ ആരോപണമുയര്‍ത്തിയിരിക്കുന്നത്. സംഭവ ദിവസം രാത്രി മാനന്തവാടി ചിറക്കരയിൽ ആനയെ നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ആനയെ കാടുകയറ്റിയില്ലെന്നും ആരോപണമുണ്ട്. വനപാലകർ ആനയെ കാട് കയറ്റാതെ റോഡിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മയക്കുവെടിയേറ്റ് തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ എലഫന്റ് ലവേഴ്സ് ഫോറം പരാതി നൽകി. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാതെ മയക്കുവെടി വച്ചത് ഉദ്യോഗസ്ഥരുടെ പിഴവാണെന്നു ഫോറം ആരോപിച്ചു. വെടിവച്ചശേഷം ആനയുടെ രക്തസമ്മർദം കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ല. കറുത്ത തുണികൊണ്ടു മുഖം മറക്കാതിരുന്നതും ആനയുടെ ശരീരത്തിൽ വെള്ളം നനയ്ക്കാതിരുന്നതും ആനയുടെ രക്തസമ്മർദം വർധിപ്പിച്ചു. കൃത്യമായ നിരീക്ഷണത്തിനു ശേഷമല്ല തണ്ണീർക്കൊമ്പനെ മയക്കുവെടിവച്ചതെന്നും പരാതിയിൽ പറയുന്നു. പിഴവ് സംഭവിച്ച…
Read Moreസംസ്ഥാന ബജറ്റ്; ലക്ഷ്യം നവകേരള സൃഷ്ടി, കാർഷിക മേഖലയ്ക്ക് 1,698 കോടി, മദ്യത്തിന് വിലകൂടും, ക്ഷേമപെൻഷൻ തുക കൂട്ടിയില്ല; ബജറ്റിലെ പ്രധാന നിർദേശങ്ങൾ അറിയാം…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സന്പൂർണ ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കേരളം സൂര്യോദയ സമ്പദ് ഘടനയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ഡിമാന്‍ഡിന്റെയും വികസനത്തുറയുടെയും മുന്‍നിരയില്‍ നില്‍ക്കുന്നതാണ് സൂര്യോദയ മേഖലകൾ. മുടിഞ്ഞുപോയ നാടെന്ന് ചിത്രീകരിക്കുന്ന കേരള വിരുദ്ധരെ അഗാധമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് ഈ നാട് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ബജറ്റിലെ പ്രധാന നിർദേശങ്ങൾമെഡിക്കല് ഹബ്ബാക്കി കേരളത്തെ മാറ്റും. ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന്…
Read Moreബ്യൂട്ടി പാർലർ വ്യാജമയക്കുമരുന്നു കേസിൽ പുതിയ ട്വിസ്റ്റ്; ഷീലയെ കുടുക്കാൻ ഫോണ്‍ വിളിച്ചത് ബന്ധുവായ യുവതിയുടെ ആണ്‍സുഹൃത്ത്
തൃശൂർ : ചാലക്കുടി ബ്യൂട്ടിപാർലർ മയക്കുമരുന്നു വിവാദ കേസിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയത് അടുത്ത ബന്ധുവിന്റെ സുഹൃത്താണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതോടെ അന്വേഷണം വീണ്ടും ഷീലയുടെ അടുത്ത ബന്ധുവിലേക്ക് എത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷീലസണ്ണിയുടെ ചാലക്കുടി ബ്യൂട്ടിപാർലറിലേക്ക് എക്സൈസ് സംഘമെത്തി ഷീലയെ എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പന്ത്രണ്ട് എൽഎസ്ഡി സ്റ്റാന്പുകളായിരുന്നു അന്ന് എക്സൈസ് കണ്ടെത്തിയിരുന്നത്. കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്ന ആൾ ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ്. ഇയാളാണ് ഷീലയുടെ കൈവശം മയക്കുമരുന്നുണ്ടെന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥനു കൈമാറിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിന്റെ തലവൻ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ടി.എം. മജു ഇക്കാര്യങ്ങൾ വിശദീകരിച്ച് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപിച്ചിട്ടുണ്ട്. ഇതിൽ ഇയാളെ പ്രതിചേർത്തിട്ടുണ്ട്. ഗൂഢാലോചനയിൽ ഷീലയുടെ ബന്ധുവും ഉൾപ്പെടുമെന്നാണു സൂചന. വിദേശ നന്പറിൽ നിന്നാണ്…
Read Moreഒടുവിൽ പിടി വീണു; കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ കൂട്ടാളികൾ യുപിയിൽ കുടുങ്ങി
അമൃത്സർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ മൂന്നു കൂട്ടാളികൾ അറസ്റ്റിൽ. പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്നു ഡിജിപി പറഞ്ഞു. പഞ്ചാബിലെ ബാനൂരിലെ കലോളിയ സ്വദേശി ഗുജ്ജർ എന്ന അമൃതപാൽ സിംഗ്, ബാനൂരിലെ ദേവിനഗർ അബ്രവ സ്വദേശി കമൽപ്രീത് സിംഗ്, ദേരാ ബസിയിലെ അമ്രാല സ്വദേശി പ്രേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ആന്റി ഗ്യാംഗ്സ്റ്റർ ടാസ്ക് ഫോഴ്സിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പോലീസുമായി ചേർന്ന് പോലീസ് സംഘങ്ങൾ ബിഹാറിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രാമധ്യേ ഇവരെ പിന്തുടരുകയും ലോക്കൽ പോലീസിന്റെ സഹായത്തോടെ ഗോരഖ്പുർ റെയിൽവേ സ്റ്റേഷനിൽവച്ച് പിടികൂടുകയുമായിരുന്നു. പഞ്ചാബിൽ കൊലപാതകശ്രമം, പിടിച്ചുപറി, കവർച്ച, ആയുധനിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ ഇവർക്കെതിരേയുണ്ട്.
Read More