തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
Read MoreCategory: Loud Speaker
ദേശീയപാത അഥോറിറ്റി എൻജിനിയറെ ചെളി എറിഞ്ഞ കേസ്: ബിജെപി മന്ത്രിക്ക് ഒരു മാസം തടവ്
മുംബൈ: ദേശീയ പാത അഥോറിറ്റി എൻജിനിയറുടെനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിക്ക് ഒരുമാസം തടവുശിക്ഷ. മഹാരാഷ്ട്ര ഫിഷറീസ്മന്ത്രി നിതീഷ് റാണയ്ക്കെതിരെയാണ് നടപടി. 2010ൽ മുംബൈ–ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം. എൻഎച്ച്എഐ എൻജിനിയറായ പ്രകാശ് ഷെഡേക്കറിന്റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു. അന്ന് കോൺഗ്രസിലായിരുന്നു റാണ. റാണയുടെ ശിക്ഷ പിന്നീട് റദ്ദാക്കിയ കോടതി മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിച്ചു.
Read Moreഎൽപിജി വിതരണത്തിൽ ഡിജിറ്റൽ വിപ്ലവം; ബുക്കിംഗ് 99 ശതമാനവും ഓൺലൈൻ വഴി
പരവൂർ: രാജ്യത്തെ പാചകവാതക വിതരണ രംഗം പൂർണമായും ഡിജിറ്റൽ ട്രാക്കിലേക്ക്. എൽപിജി സിലിണ്ടറുകളുടെ ഓൺലൈൻ ബുക്കിംഗ് 99 ശതമാനത്തിലെത്തിയതായും ഒടിപി അടിസ്ഥാനമാക്കിയുള്ള വിതരണം 94.5 ശതമാനം കടന്നതായും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കൾക്ക് തടസമില്ലാതെ പെട്രോളിയം ഉൽപ്പന്നങ്ങളും പാചകവാതകവും ലഭ്യമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിൽ ഒരു വിതരണ കേന്ദ്രത്തിലും സിലിണ്ടർ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. പൈപ്പ് വഴി പാചകവാതകം എത്തിക്കുന്ന പിഎൻജി കണക്ഷനുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. കഴിഞ്ഞ മാസം മാത്രം അഞ്ച് ലക്ഷത്തിലധികം പുതിയ പിഎൻജി കണക്ഷനുകൾ സജീവമാക്കി. ഇതോടെ ആകെ കണക്ഷനുകളുടെ എണ്ണം എട്ട് ലക്ഷത്തോടടുക്കുകയാണ്. ആറ് ലക്ഷത്തോളം പേർ പുതിയ കണക്ഷനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. പിഎൻജി ലഭ്യമായതോടെ 42,000 ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി…
Read Moreമൂന്നാം തവണയും എൽഡിഎഫ് സർക്കാർ; ബിജെപിയെ കുറിച്ച് പരാമർശമില്ല; സീറ്റുകൾ പ്രവചിച്ച് എൻ.എസ്. മാധവൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫ് സംസ്ഥാനത്ത് 75 സീറ്റുകളിൽ വിജയിക്കുമെന്നാണ് എൻ.എസ്. മാധവന്റെ പ്രവചനം. യുഡിഎഫിന് 65 സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്നാൽ എൻ.എസ്. മാധവന്റെ പ്രവചനത്തിൽ എവിടെയും ബിജെപിയെ കുറിച്ച് പരാമർശമില്ല. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് ലഭിച്ചേക്കാവുന്ന സീറ്റുകളും അദ്ദേഹം ജില്ല തിരിച്ച് പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് എൻ.എസ്. മാധവൻ പ്രവചനം സംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. തന്റെ പ്രവചനത്തിൽ മൂന്ന് സീറ്റുകൾ കൂടുകയോ കുറയുകയോ ചെയ്യാമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നതാണ് പ്രവചനം. 29ന് പശ്ചിമബംഗാളിലെ രണ്ടാംഘട്ട പോളിംഗിന് ശേഷം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തെത്തും. അതിന് മുൻപ് തന്റെ പ്രവചനങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് കുറിച്ചാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്.
Read Moreനെടുങ്കണ്ടം ഇരട്ടക്കൊലപാതകം; മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും: പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ ഒളിവിൽ; തെരച്ചിൽ ഊർജിതം
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്. ഭിന്നശേഷിക്കാരിയായ ഒരു മകള്‍ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള്‍ വിവാഹിതയുമാണ്. അതേസമയം മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും പോലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിയെന്ന് സംശയിക്കുന്ന സജിയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോലീസിന്റെ നാല് സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്.
Read Moreഒരാണ്ടിന്റെ കാത്തിരിപ്പിനു സമയം കുറിച്ച് തൃശൂർ പൂരത്തിനു സമാപനം: അടുത്ത വർഷത്തെ പൂരം ഏപ്രിൽ 17ന്
തൃശൂർ: ഒരാണ്ടിന്റെ കാത്തിരിപ്പിനു സമയം കുറിച്ച് തൃശൂർ പൂരത്തിനു സമാപനം. മണിക്കൂറുകളുടെ ഇടവേളകളിൽ പൊലിഞ്ഞവരുടെ ഓർമകൾക്കു മുന്നിൽ പ്രണാമമർപ്പിച്ച്, വടക്കുന്നാഥന്റെ പടിഞ്ഞാറേനടയിലെ ശ്രീമൂലസ്ഥാനത്ത് ഉച്ചയ്ക്കു 12.34ന് പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 17ന് (1202 മേടം മൂന്ന്) നടത്താൻ നിശ്ചയിച്ചു. ഏപ്രിൽ 11ന് കൊടിയേറ്റവും ഏപ്രിൽ 18ന് പകൽപ്പൂരവും നടക്കും. ഇന്നലെ രാവിലെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്നു പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്നു തിരുവന്പാടിയും എഴുന്നള്ളി. കൃത്യം 12നു മേളം കലാശിച്ചതോടെ ഇരു ദേവിമാരും ഉപചാരം ചൊല്ലുന്നതിനുള്ള ചടങ്ങുകളിലേക്ക്. മറ്റാനകൾ മടങ്ങിയതോടെ എറണാകുളം ശിവകുമാർ പാറമേക്കാവ് ഭഗവതിയുടെയും തിരുവന്പാടി ചന്ദ്രശേഖർ തിരുവന്പാടി ഭഗവതിയുടെയും തിടന്പേറ്റിയെത്തി. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിനെ വലംവച്ചെത്തുന്പോഴേക്കും തിരുവന്പാടി ഭഗവതി വടക്കുന്നാഥനെ തൊഴാൻ ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. നിലപാടുതറ ചുറ്റി പാറമേക്കാവ് ഭഗവതിയെഴുന്നെള്ളി മൂന്നുവട്ടം ശംഖുവിളി ഉയർന്നതോടെ…
Read Moreമകളെ കൊലപ്പെടുത്തിയ യുവാവ് ആറ് മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി: പിതാവും കൂട്ടുകാരും ചേർന്ന് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
തഞ്ചാവൂർ: മകളെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ്. തഞ്ചാവൂർ ജില്ലയിലെ മേലകലക്കുടി ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ അജിത് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. പുണ്യ മൂർത്തി എന്നയാളും കൂട്ടാളികളായ ലോകേഷ്, രാമലിംഗം, കറുപ്പയ്യ എന്നിവരും ചേർന്ന് പുലർച്ചെ രണ്ടോടെ അജിത് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ അമ്മപ്പേട്ട പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് വാക്കത്തികൾ പോലീസിന് കൈമാറുകയും ചെയ്തു. പുണ്യ മൂർത്തിയുടെ മകളായ കാവ്യയെ കൊലപ്പെടുത്തിയ കേസിലാണ് അജിത് കുമാർ അറസ്റ്റിലായത്.
Read Moreയുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണ്,10 വർഷമായി തല്ലു വാങ്ങുന്നവരുണ്ട്, അവരെ ഓർത്തെങ്കിലും മുഖ്യമന്ത്രി ചർച്ച നാലിനു ശേഷം മതി: കെ. ബാബു
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നു കെ. ബാബു എംഎൽഎ. ഒരു കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രിയെന്നും അത് ആരെന്നു ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു. ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്? മുഖ്യമന്ത്രിയെക്കുറിച്ച് മാത്രം ചർച്ച ചെയ്താൽ പോരല്ലോ. മുഖ്യമന്ത്രി ആരാകും എന്ന് മേയ് നാലിനു ശേഷം ചർച്ച ചെയ്യാം. 10 കൊല്ലമായി തല്ലുവാങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഉണ്ട്. അവർക്ക് ഈ ചർച്ചയോട് താല്പര്യം ഇല്ലെന്നും ബാബു വ്യക്തമാക്കി. മാറ്റം ആഗ്രഹിച്ചു വോട്ട് ചെയ്ത ജനങ്ങൾക്കും ഈ ചർച്ചയോടു താല്പര്യം ഇല്ല. മാധ്യമങ്ങളിലൂടെ ചർച്ച ആക്കുന്നത് താല്പര്യം ഇല്ല. കേന്ദ്ര നിരീക്ഷകർ എത്തി MLA മാരുടെ അഭിപ്രായം കേട്ട് ഡൽഹിയിൽ നിന്നുള്ള നേതൃത്വം തീരുമാനിക്കും. അതിൽ മാറ്റം ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും ബാബു പറഞ്ഞു.
Read Moreഎസി വേണ്ട, ചൂടിൽ നിന്നും രക്ഷപെടാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി;വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: ചൂടിൽനിന്ന് രക്ഷതേടാൻ ഒരു ഉള്ളി കീശയിൽ കൊണ്ടുനടന്നാൽ മതിയെന്ന് ഉപദേശിച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. “ഞാൻ എന്റെ കാറിൽ എസി ഉപയോഗിക്കാറില്ല. എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കാറില്ല. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും നിങ്ങൾ എങ്ങനെ ഇത് തരണം ചെയ്യുന്നുവെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എന്റേത് ‘മധ്യപ്രദേശിലെ ചമ്പൽ ത്വക്ക്’ ആണെന്നാണ് അതിനുള്ള ഉത്തരം’. “ഒരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയട്ടെ?. എന്നെ കാണാൻ ചെറുപ്പമായി തോന്നാം. പക്ഷേ എന്റെ ആത്മാവിന് വളരെ പ്രായമായിരിക്കുന്നു. ഈ ചൂടുകാലത്ത് നിങ്ങളുടെ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിക്കുക, നിങ്ങൾക്ക് ഒരുചുക്കും സംഭവിക്കില്ല. ചൂടിൽനിന്ന് രക്ഷതേടാൻ ആധുനിക കാലത്ത് എല്ലാവരും പെട്ടികൾ (എസി) കൊണ്ടുപോകുമ്പോൾ, കേന്ദ്ര മന്ത്രി ഉള്ളിയാണ് കൊണ്ടുപോകുന്നത്. ഇവ പഴയ കാര്യങ്ങളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ, നമ്മൾ ഇവ മറക്കരുത്’…
Read Moreനിധിന് രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക: നാളെ ഹര്‍ത്താല്‍
കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിധിന് രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ദന്തല്‍ കോളജിലെ അധ്യാപകരായ ഡോ. റാം ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ കൊലകുറ്റത്തിനു കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ 52 ആദിവാസി-ദളിത് സംഘടനകള്‍ നേതൃത്വം നല്കുന്ന നിധിന് രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് നിധിന് രാജ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനു മുന്നോടിയായി വൈകുന്നേരം ആറിന് ആക്ഷന്‍ കൗണ്‍സില്‍ പ്രകടനങ്ങള്‍ നടത്തും. ആശുപത്രി, പത്രം, പാല്, ആംബുലന്‍സ്, മാധ്യമങ്ങള്‍ തുടങ്ങിയവയെയും തൃശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. ശ്രീശുഭാനന്ദ ആശ്രമത്തിലെ തീര്‍ഥാടകര്‍ക്കും സുഗമമായ യാത്ര ഒരുക്കുമെന്നും…
Read More