കൊച്ചി: കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ചതിന് രഞ്ജിനി ഹരിദാസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് അതേ നാണയത്തിൽ മറുപടി നൽകി താരം. രഞ്ജിനിക്ക് സ്റ്റേജ് ഷോകൾ ഇല്ലാത്തതിനാലും പണം കിട്ടിയതുകൊണ്ടുമാണ് ഡൽഹിയിലെ സമരവേദിയിലേക്ക് പോയതെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ വിമർശനം. എന്നാൽ അക്കാര്യം തെളിയിക്കാൻ അവർ ഗോപാലകൃഷ്ണനെ വെല്ലുവിളിച്ചു. ‘ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? കേട്ടിട്ട് പോലുമില്ല. താൻ പണം വാങ്ങിയിട്ടാണ് പോയതെങ്കിൽ അത് ആരോപിച്ചവർ തെളിയിക്കട്ടെ. എത്ര ഫണ്ടാണ് വാങ്ങിയതെന്ന് കൃത്യമായി പറഞ്ഞാൽ അക്കൗണ്ട് പരിശോധിച്ച് മറുപടി നൽകാം’ എന്ന് രഞ്ജിനി പറഞ്ഞു. പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കും. പണം കൊടുത്താലേ ആർട്ടിസ്റ്റുകൾ സമരത്തിന് വരൂ എന്ന് കരുതിയായിരിക്കും അവർ ആളുകളെ വിളിക്കുന്നത്,” എന്ന് രഞ്ജിനി പരിഹസിച്ചു. രണ്ട് ദിവസം…
Read MoreCategory: Loud Speaker
നീറ്റ് പരീക്ഷ ക്രമക്കേട്: ഡൽഹിയിൽ സിജെപി സമരം ശക്തമാകുന്നു
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പോലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. കേരളമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. അതേസമയം, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടും.സർക്കാരും വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും ചർച്ച എപ്പോൾ,…
Read Moreകേട്ടാൽ ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ വ്യാജ വാർത്തകൾ കൊടുക്കുന്നു, എന്തിനാ എന്നെ ഇങ്ങനെ വേട്ടയാടുന്നത്?; പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി
കണ്ണൂർ: തനിക്കെതിരെ ചില മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതാവ് പി.കെ. ശ്രീമതി. ചില ഓൺലൈൻ ചാനലുകളാണ് ഇതിന് പിന്നിലെന്നും എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പി.കെ. ശ്രീമതി ചോദിച്ചു. കേട്ടാൽ ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ അതീവ മലിനമായ രീതിയിലാണ് വാർത്തകൾ നൽകുന്നത്. കഴിഞ്ഞ 50 വർഷമായി താൻ ഈ സമൂഹത്തിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്. ഇത്തരമൊരു വാർത്ത കൊടുക്കുന്നതിന് മുൻപ് ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് പോലും ചോദിക്കാൻ തയാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. ഒരു പൊതുപ്രവർത്തക എന്ന നിലയിൽ സമൂഹത്തിൽ എന്നെ അപമാനിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. തനിക്കെതിരെ പലപ്പോഴും ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്. ഈ തെളിവുകളെല്ലാം ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ടെന്നും ശ്രീമതി പറഞ്ഞു.
Read Moreമൂന്ന് കോടിക്ക് മന്ത്രിപദവി: എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം; രണ്ട്പേർ പിടിയിൽ
കോഴിക്കോട്: ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മൂന്നുകോടി നല്കിയാല് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി ആക്കാമെന്നുപറഞ്ഞാണ് വിദ്യാ ബാലകൃഷ്ണന് എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം ഫോൺകോൾ വന്നത്. സംഭവത്തിൽ ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.ടി നിയമത്തിലെ വകുപ്പ് ഡി പ്രകാരവും ആൾമാറാട്ടം, വഞ്ചനാ ശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിനന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രിയങ്കഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് രാജ്കുമാര് എന്നു പറഞ്ഞായിരുന്നു ഇവര്‍ എംഎല്‍എയെ വിളിച്ചത്. വിദ്യയ്ക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പില്‍,ഡീന്‍ കുര്യാകോസ് എന്നിവര്‍ക്കും സമാന രീതിയിലുള്ള കോളുകള്‍ കിട്ടിയിരുന്നു.
Read Moreകാഷ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി: നിലപാട് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം ഒരു കുറിപ്പുകൂടി പങ്കുവച്ചാണ് കൃഷ്ണകുമാർ നിലപാട് വ്യക്തമാക്കിയത്. കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി എന്നാണ് കൃഷ്ണകുമാർ പോണിൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘ജയ്ഹിന്ദ്’ എന്ന കാപ്ഷനും നൽകിയിട്ടുണ്ട്. ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
Read Moreവല്ലാത്തൊരു വിനോദം തന്നെഡേയ്: നഗ്നനായി അജ്ഞാതന്റെ വിളയാട്ടം, രാത്രിയിൽ മുഖം മറച്ചെത്തി വീടുകളിൽ ഒളിഞ്ഞുനോക്കും, കോളിംഗ് ബെല്ലടിച്ചിട്ട് ഒളിച്ചിരിക്കും
താമരശേരി: രാത്രിയിലോ പുലർച്ചെയോ അപരിചിതർ കോളിംഗ് ബെൽ അടിച്ചാൽ ഒരു കാരണവശാലും വാതിൽ തുറക്കരുതെന്നു താമരശേരി പോലീസിന്റെ മുന്നറിയിപ്പ്. പ്രദേശവാസികൾക്കാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. താമരശേരി പോലീസ് സ്റ്റേഷനു സമീപമുള്ള വെഴുപ്പൂർ, ഒതയോത്ത് മേഖലകളിലെ വീടുകളിലാണ് പുലർച്ചെ നാലോടെ മുഖം തുണികൊണ്ട് മറച്ച നിലയിൽ പൂർണ നഗ്നനായി അജ്ഞാതൻ എത്തി കോളിംഗ് ബെൽ അമർത്തിയതായി പരാതി ലഭിച്ചത്. വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ഇതോടെ നാട്ടിലെങ്ങും ആശങ്ക പരന്നിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ മുഖം തുണികൊണ്ട് മറച്ച് വീടുകൾക്കു സമീപം പൂർണ നഗ്നനായി എത്തി കോളിംഗ് ബെൽ അമർത്തുന്ന ഒരാളെയാണ് കാണുന്നത്. ഇയാളുടെ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെത്തുടർന്നു പോലീസ് പ്രദേശത്തു പരിശോധന ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ വ്യക്തികളെയോ കണ്ടാൽ…
Read Moreആലപ്പുഴ “രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി; വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണം; അജിത് കുമാറിന്റെ ആവശ്യം തള്ളി
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്ന എഡിജിപി. എം.ആര്. അജിത്ത് കുമാറിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തള്ളി. സംഭവം നടക്കുന്ന കാലയളവില്‍ ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തന ചുമതലയിലായിരുന്നുവെന്നും യാത്രാ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് അജിത്ത് കുമാര്‍ ഡിജിപിയോടു വിശദീകരിച്ചത്. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കുകയായിരുന്നു. എസ്ഐടി തലവന്‍ എസ്പി.ഷൗക്കത്തലി എംആര്‍ അജിത്ത് കുമാറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഉടന്‍ ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത്ത് കുമാറില്‍ നിന്നു വിശദീകരണം തേടിയത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും പോലീസുകാരും ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് തുടരന്വേഷണം നടത്തിയ…
Read More‘കോളജുകളില്‍ റാഗിംഗ് തടയാന്നിയമം കൊണ്ടുവരും: സിദ്ധാര്‍ഥിന്റെ പേരില്‍ ആപ്പ് തയാറാക്കും, വിദ്യാര്‍ഥികള്‍ക്ക് അത്വഴി പരാതികള്‍ നല്‍കാം’: മുഖ്യമന്ത്രി
തിരുവനന്തപുരം: കോളജുകളില്‍ റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. റാഗിംഗിനിരയായി മരിച്ച സിദ്ധാര്‍ഥിന്റെ പേരില്‍ ആപ്പ് തയാറാക്കും. വിദ്യാര്‍ഥികള്‍ക്ക് ആപ്പ് വഴി പരാതികള്‍ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ആര്‍ക്കുവേണമെങ്കിലും വന്നു കാണാം. ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ല. കെഎസ് യു പ്രസിഡന്റിനെ കാണാതെ പോയെന്ന വിമര്‍ശനം ശരിയല്ല. തേവര കോളജില്‍ വച്ച് കെഎസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ തിരക്കിനിടയില്‍ കണ്ടിരുന്നില്ല. മനഃപൂര്‍വം കാണാതെ പോയതല്ല. ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യു പ്രസിഡന്റിന്റെ പരാതികള്‍ കഴിഞ്ഞ ദിവസം കേട്ടു. ഡോ. റാമിന്റെ അറസ്റ്റില്‍ പോലീസിന് വീഴ്ച സംഭവിച്ചു. ഇതില്‍ ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ കൂടുതല്‍ നിക്ഷേപം കേരളത്തില്‍ നടത്തുമെന്നാണ് താന്‍ പറഞ്ഞത്. ടാറ്റയുടെ പ്രതിനിധി തന്നെ വന്നു കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം കോടിയുടെ നിക്ഷേപം വരും. ഇതില്‍ ആശയകുഴപ്പമില്ലെന്നും…
Read Moreഉടമകളറിയാതെ വ്യാജ ഉപയോഗം: സംസ്ഥാനത്ത് രണ്ടുവർഷത്തിനിടെ 4.51 ലക്ഷം മൊബൈൽ നമ്പറുകൾ റദ്ദാക്കി
പരവൂർ: യഥാർഥ ഉടമകളല്ല ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദാക്കി.കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഔദ്യോഗിക സഞ്ചാർ സാഥി പോർട്ടൽ വഴി ലഭിച്ച വൻ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മറ്റുള്ളവരുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിർമിച്ച സിം കാർഡുകൾ വഴി വൻ സാമ്പത്തിക തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസികളുടെ ഈ കർശന ഇടപെടൽ.സഞ്ചാർ സാഥി സംവിധാനം രാജ്യത്ത് പ്രവർത്തനക്ഷമമായത് മുതൽ സംസ്ഥാനത്ത് നിന്ന് 9.11 ലക്ഷം പരാതികളാണ് ടെലികോം മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 4.51 ലക്ഷം പരാതികളും യഥാർഥ ഉടമ അറിയാതെ അവരുടെ പേരിൽ മറ്റ് വ്യക്തികൾ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു. കൂടാതെ തങ്ങൾ ഇനി ഈ മൊബൈൽ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് കാണിച്ച് ഉടമകൾ തന്നെ നൽകിയ 2.26…
Read Moreസമരാവേശം അണപൊട്ടി; ലാത്തിച്ചാർജും മർദനവും തുടർന്ന് പോലീസ്
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം. ജന്തർ മന്തറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം ഇന്നലെ രാത്രിയോടെ പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ ജന്തർ മന്തറിൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമത്തെയും വിഫലമാക്കി സമരക്കാർ വിവിധ മേഖലകളിൽനിന്ന് വീണ്ടും വീണ്ടും ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി. കനത്ത ലാത്തിച്ചാർജ് നടത്തിയും പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്തറിന്റെ സമരഭൂമിയെ പോലീസ് ഇന്നലെ പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ബാരിക്കേഡുകൾക്കടുത്തേക്ക് വന്നുകൊണ്ടിരുന്നു. ഒരു നേതൃത്വവും ആവശ്യപ്പെടാതെ, എതെങ്കിലും സംഘടനയുടെയോ പാർട്ടിയുടെയോ ബാനർ കൈയിലേന്താത്ത സാധാരണക്കാരായിരുന്നു ഇന്നലെ രാത്രിയോടെ ജന്തർ മന്തറിൽ ഒത്തുകൂടിയത്. ആദ്യം അൻപതും പിന്നീടു നൂറായും വളർന്ന ഈ കൂട്ടമാണ്…
Read More