റാഞ്ചി: ജാർഖണ്ഡിലെ ഗിരിദി ജില്ലയിൽ വഴിയോരക്കച്ചവടക്കാരനിൽനിന്ന് ഗോൾഗപ്പ കഴിച്ച ഏഴു വയസുകാരനു ദാരുണാന്ത്യം.ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിരിദിയിലെ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലേഡ ബജ്തോ ഗ്രാമത്തിലാണു സംഭവം. ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെത്തിയ കച്ചവടക്കാരനിൽനിന്നാണ് ഗ്രാമവാസികൾ ഗോൾഗപ്പയും ചാട്ടും കഴിച്ചത്. രാത്രിയോടെ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഞായറാഴ്ച രാവിലെയായപ്പോഴേക്കും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഗുരുതരാവസ്ഥയിലായി. തുടർന്ന് ഇവരെ ഗിരിദിയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഏഴു വയസുകാരൻ മരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒളിവിൽപോയ കച്ചവടക്കാരനായി തെരച്ചിൽ ഊർജിതമാക്കി.
Read MoreCategory: Loud Speaker
ഉഷ്ണതരംഗത്തിനു സാധ്യത; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത
ന്യൂഡൽഹി: ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും മൂന്നു ദിവസത്തേക്കു കൂടി ഉഷ്ണതരംഗം തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വിവിധ സംസ്ഥാനങ്ങളിൽജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നു കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചത്തീസ്ഗഢ്, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ നാളെ വരെ താപനില ഉയർന്നുതന്നെ നിൽക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉയർന്ന താപനില തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വ്യാഴാഴ്ചവരെ കടുത്ത ചൂടു തുടരും. കേരളത്തിലും മാഹിയിലും സമാനമായ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിലും ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി…
Read Moreസ്വർണ വായ്പയിൽ 78 ശതമാനം വർധന; കേരള ബാങ്കിന് റിക്കാർഡ് കുതിപ്പ്; ബിസിനസ് 1.28 ലക്ഷം കോടി കടന്നു
പരവൂർ: ഇന്ത്യയിലെ സഹകരണ ബാങ്കിംഗ് മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റവുമായി കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക്). 2025–26 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,700 കോടി രൂപയായി ഉയർന്നു.മുൻ വർഷത്തെ 1,21,106 കോടി രൂപയിൽ നിന്ന് 5.9 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കെന്ന പദവി ഒന്നുകൂടി ഉറപ്പിക്കാൻ കേരള ബാങ്കിനായി. നിക്ഷേപങ്ങളിലും വായ്പകളിലും ഒരേപോലെ ഉണ്ടായ വർധനയാണ് ഈ നേട്ടത്തിന് ആധാരമായത്. ബാങ്കിന്റെ നിക്ഷേപ സമാഹരണത്തിൽ 6.69 ശതമാനത്തിന്റെ വർധനയുണ്ടായി. 70,763 കോടി രൂപയിൽ നിന്ന് 75,500 കോടി രൂപയായാണ് നിക്ഷേപം ഉയർന്നത്. ഇത് ബാങ്കിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തിന്റെന്റെ പ്രതിഫലനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വായ്പാ രംഗത്തും ചരിത്രപരമായ മുന്നേറ്റമാണ് ബാങ്ക് നടത്തിയത്. വായ്പാ കുടിശിക 50,000 കോടി രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സഹകരണ ബാങ്കായി…
Read Moreശിക്ഷാ വിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി; തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് തിരിച്ചടി
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി. തൊണ്ടി മുതല്‍ തിരിമറി കേസില്‍ നെടുമങ്ങാട് കോടതി മൂന്ന് വര്‍ഷത്തേക്കാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ഇദ്ദേഹം ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയ ശേഷം ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഈ കേസില്‍ അനുകുല നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതി ശിക്ഷിക്കുകയും ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും ചെയ്യാത്തതിനെ തുടര്‍ന്നാണ് ആന്റണി രാജുവിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെ വന്നത്.ശിക്ഷ കോടതി ശരിവച്ചാൽ ജനപ്രാധിനിത്യ നിയമം അനുസരിച്ച് ഏഴു വർഷം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനാകും. ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശപൗരനെ രക്ഷിക്കാന്‍, തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ്…
Read Moreഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു: പോസ്റ്റിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസിന്റെ കമ്പി ഉൾപ്പെടെ വളഞ്ഞു
കോഴിക്കോട്: ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ ഒന്നിനാണ് സംഭവം നടന്നത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍വച്ചാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഇയാൾ. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. മറ്റ് വണ്ടികള്‍ വന്നിടിക്കുകയായിരുന്നോ എന്ന് വ്യക്തതയില്ലെന്ന് യാത്രക്കാർ പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. അപകടത്തില്‍ ബസിന്റെ കമ്പി ഉള്‍പ്പെടെ വളഞ്ഞിട്ടുണ്ട്. പരുക്കേറ്റയുടന്‍ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read More299 രൂപയ്ക്ക് ചുരിദാറെന്ന് കേട്ടതും ചാടി വീണു: ഫേസ്ബുക്ക് പരസ്യം കണ്ട് വാങ്ങാൻ ശ്രമിച്ച നഴ്സിന് നഷ്ടമായത് ഒരു ലക്ഷം രൂപ
മുംബൈ: ഓൺലൈൻ പരസ്യങ്ങളുടെ പിന്നാലെ പായരുതെന്ന് എത്ര പറഞ്ഞാലും കേൾക്കാത്ത ചില മനുഷ്യൻ കൊണ്ടാലേ പഠിക്കൂ എന്നത് അന്വർഥമാക്കുന്ന വാർത്തയാണ് ഇപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്. 299 രൂപയ്ക്ക് ചുരിദാർ എന്നു കേട്ടപ്പോൾ ചാടി വീണ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനാണ് മുട്ടൻ പണി കിട്ടിയത്. ഓൺലൈനിൽ 299 രൂപയ്ക്ക് ചുരിദാർ വാങ്ങാൻശ്രമിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. ഫേസ്ബുക്കിൽ കണ്ട ആകർഷകമായ വസ്ത്രത്തിന്റെ പരസ്യം കണ്ടാണ് നഴ്സ് അത് വാങ്ങാൻ തീരുമാനിച്ചത്. കേവലം 299 രൂപയ്ക്ക് വസ്ത്രം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഓർഡർ നൽകിയ നഴ്സിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലയിലാക്കിയത്. വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജ്, ജിപിഎസ് ചാർജ്, ട്രാക്കിംഗ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും…
Read Moreരഘു റായ് ഇനി ഒരു ഓർമ ചിത്രം… ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ പിതാവ് ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായൻ രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലികയുടെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ കാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്. ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയതും അദ്ദേഹമായിരുന്നു. പഞ്ചാബിലെ ജംഗിൽ ആണ് രഘു റായ് ജനിച്ചത്. പാകിസ്താന്റെ ഭാഗമാണ് ഇന്ന് ഈ സ്ഥലം. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവൻ പേര്. നാല് കുട്ടികളിൽ ഇളയവനായി ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറായി പരിശീലനം നേടി. മൂത്ത സഹോദരൻ ഫോട്ടോഗ്രാഫർ എസ്. പോളാണ് ആദ്യമായി അദ്ദേഹത്തിന് കാമറ സമ്മാനിച്ചത്. അന്നു മുതൽ ഇന്നു വരെയും റായ്യുടെ കാമറക്കണ്ണുകളിൽ പതിഞ്ഞ…
Read More‘നഷാ മുക്ത് ഭാരത് അഭിയാൻ’: ലഹരിക്കെതിരേ മൊബൈൽ ആപ്
ന്യൂഡൽഹി: ലഹരി ഉപയോഗം തടയുന്നതിനും ഉപയോഗിക്കുന്നവർക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തുന്നതിനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച “നഷാ മുക്ത് ഭാരത് അഭിയാൻ’ (എൻഎംബിഎ) പദ്ധതിയുടെ ഭാഗമായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ. “എൻഎംബിഎ 2.0’ എന്ന പേരിൽ സാമൂഹ്യനീതിശാക്തീകരണ മന്ത്രാലയമാണ് പുതിയ അപ്ലിക്കേഷൻ പുറത്തിറക്കുന്നത്. കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ്പിന്റെ പുതിയ രൂപം വൈകാതെ പുറത്തിറക്കും. മുൻപ് ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അപ്ലിക്കേഷൻ പൊതുജങ്ങൾക്ക്കൂടി ലഭ്യമാകുന്ന തരത്തിലാണ് പുറത്തിറക്കുന്നത്. പൗരന്മാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കാനും, ബോധവത്കരണ സാമഗ്രികൾ ഡൗണ്‍ലോഡ് ചെയ്യാനും ലഹരിവിമോചന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആക്സസ് ചെയ്യാനും പുതിയ ആപ്പിലൂടെ സാധിക്കും.
Read Moreഅപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഇല്ല; ഇപ്പോഴുള്ളത് സ്വാഭാവിക നിയന്ത്രണം; വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഓവര്‍ലോഡിന്റെ ഭാഗമായുള്ള സ്വഭാവിക നിയന്ത്രണം മാത്രമാണ് ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടു. വൈദ്യുതി വില കൊടുത്ത് ഇനി പുറത്ത് നിന്നു വാങ്ങേണ്ടി വരും. ജനങ്ങള്‍ വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreപോടാ പുല്ലേ പോലീസേ… വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന് മാര്‍ച്ച്: ആര്. ശ്രീലേഖയെ പ്രതിചേര്‍ത്തു
തിരുവനന്തപുരം: നെട്ടയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നടത്തിയ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്.ശ്രീലേഖയെ പോലീസ് പ്രതിചേര്‍ത്തു. പോടാ പുല്ലേ പോലീസേ ഉള്‍പ്പെടെയുള്ള മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത് ഏറെ വിവാദമായിരുന്നു. ശ്രീലേഖയും മുദ്രാവാക്യം വിളിച്ചിരുന്നു.ഇതിനെതിരെ പോലീസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് കൗണ്‍സിലര്‍ കൂടിയായ ശ്രീലേഖയായിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ശ്രീലേഖയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് വിവാദമാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീലേഖയെ അഞ്ചാംപ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെ ആറാം പ്രതിയാക്കിയിട്ടുണ്ട്. പതിനഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശ്രീലേഖയ്ക്കെതിരേ കേസെടുക്കാത്ത സിറ്റി പോലീസ് കമ്മീഷണറുടെ തീരുമാനത്തെ വികെ. പ്രശാന്ത് എംഎല്‍എ വിമര്‍ശിച്ചിരുന്നു.
Read More