മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ആ​റ് മാ​സ​ത്തി​നു ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി: പി​താ​വും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ത​ഞ്ചാ​വൂ​ർ: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പ​ടു​ത്തി പി​താ​വ്. ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ മേ​ല​ക​ല​ക്കു​ടി ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ജി​ത് കു​മാ​ർ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പു​ണ്യ മൂ​ർ​ത്തി എ​ന്ന​യാ​ളും കൂ​ട്ടാ​ളി​ക​ളാ​യ ലോ​കേ​ഷ്, രാ​മ​ലിം​ഗം, ക​റു​പ്പ​യ്യ എ​ന്നി​വ​രും ചേ​ർ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ അ​ജി​ത് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ അ​മ്മ​പ്പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങു​ക​യും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന മൂ​ന്ന് വാ​ക്ക​ത്തി​ക​ൾ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. പു​ണ്യ മൂ​ർ​ത്തി​യു​ടെ മ​ക​ളാ​യ കാ​വ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​ജി​ത് കു​മാ​ർ അ​റ​സ്റ്റി​ലാ​യ​ത്.

Related posts

Leave a Comment