തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ അഭിമാനനേട്ടം കരസ്ഥമാക്കിയെന്ന് വ്യവസായ മന്ത്രി മന്ത്രി പി. രാജീവ്. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണ്. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ…
Read MoreCategory: Loud Speaker
ഈ വർഷം കൊല്ലപ്പെടാൻ പോകുന്ന ലോക നേതാവ് ആരാണ്, മോദിയും പുട്ടിനും വീണ്ടും അധികാരത്തിൽ വരും; അമേരിക്കൻ ആസ്ട്രോളജർ ജൂഡി ഹെവൻലിയുടെ പ്രവചനങ്ങൾ
ഫ്രാൻസിലെ ഇമ്മാനുവേൽ മാക്രോണിന്റെ വിജയവും പുട്ടിന്റെ ഉക്രൈൻ ആക്രമണവും മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധയാകർഷിച്ച അമേരിക്കൻ ആസ്ട്രോളജർ ജൂഡി ഹെവൻലി. എല്ലാ വർഷവും തന്റെ വെബ്സൈറ്റിൽ ലോകഗതികൾ പ്രവചിച്ച് രംഗത്ത് വരാറുണ്ട്. ഇത്തവണ തന്റെ വെബ്സൈറ്റിൽ 2024-ൽ ലോകത്ത് സംഭവിക്കുന്ന പ്രവചനങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചിക്കുന്നു. ആഗോള പ്രശസ്തിയും സാന്പത്തിക വളർച്ചയും സാങ്കേതിക രംഗത്തെ പരിഷ്കരണങ്ങളും മോദിയ്ക്ക് തുണയാകുമെന്ന് ജൂഡി പ്രവചിക്കുന്നു. ബ്രിട്ടണിൽ സാന്പത്തിക തകർച്ച ഉണ്ടാകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ വരുമെന്നും ജൂഡി പ്രവചിക്കുന്നു. ഉക്രൈൻ യുദ്ധവും എണ്ണയ്ക്കു മേലുള്ള വ്ലാദിമീർ പുടിന്റെ പിടിയും യൂറോപ്പിനെ കൂടുതൽ കഷ്ടത്തിലാക്കും. അടുത്ത ശൈത്യകാലത്ത് ഉയർന്ന എണ്ണവില കാരണം യൂറോപ്പ് കഷ്ടപ്പെടും. ഉക്രൈൻ യുദ്ധം തുടർന്നു കൊണ്ടേയിരിക്കും. യുദ്ധത്തിൽ റഷ്യയ്ക്കും ക്ഷീണമുണ്ടാകും. യുക്രൈനിലെ പവർ യൂണിറ്റുകളിൽ റഷ്യ ആക്രമണം നടത്തും.…
Read Moreസംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്
കൊച്ചി: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്. ഇതിന്റെ ഭാഗമായി 14 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സംസ്ഥാന ധനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. ജെഎന്‍യു പ്രഫ. ഡോ. സി.പി. ചന്ദ്രശേഖര്‍, 13-ാം ധനകാര്യ കമ്മീഷന് അംഗം ഡോ. ഇന്ദിര രാജരാമന്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ ഡോ. പിങ്കി ചക്രബര്‍ത്തി, മുംബൈ ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്മെന്റ് റിസര്‍ച്ച് പ്രഫ. ഡോ. അഷിമ ഗോയല്‍, ഫെഡറല്‍ ബാങ്ക് റിട്ട. ചെയര്മാന് സി.ബാലഗോപാല്‍, ടെക്നോപാര്‍ക്ക് ഫൗണ്ടര്‍ സിഇഒ ജി. വിജയരാഘവന്, യുഎന്‍ഇപി ക്രൈസിസ് മാനേജ്മെന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. മുരളി തുമ്മാരുകുടി, ഐഐഎംകെ ഡയറക്ടര്‍ ഡോ.ദേബാശിഷ് ചാറ്റര്‍ജി, എംഐഡിഎസ് ഡയറക്ടര്‍ ഡോ.സുരേഷ് ബാബു, സെന്റര്‍ ഫോര്‍ ഡവല്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി. വീരമണി,…
Read Moreറൈഫിളിൽ ഉന്നംപിടിച്ച് യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റൈഫിൾ എടുത്ത് ഉന്നംപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യമീഡിയയിൽ വൈറൽ. ലഖ്നൗവിൽ നടന്ന “നോ യുവർ ആർമി’ ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സൈനികരോടു സംസാരിക്കുകയും റൈഫിൾ എടുത്ത് ഉന്നംപിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇന്നലെ ഉച്ചയ്ക്കാണു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ എക്സിൽ പങ്കുവച്ചത്. മൂന്നു ദിവസം നീളുന്ന “നോ യുവർ ആർമി’ ഫെസ്റ്റിവലിൽ ടാങ്കുകളും പീരങ്കികളും തോക്കുകളും ഉൾപ്പെടെ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന വിവിധ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ അറിയാൻ യുവാക്കൾക്കുള്ള അവസരമാണിതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജനുവരി 15ന് ലഖ്നൗവിൽ നടക്കുന്ന ആർമി ഡേ പരേഡിന്റെ മുന്നോടിയായാണ് “നോ യുവർ ആർമി’ ഫെസ്റ്റിവൽ നടക്കുന്നത്.
Read Moreകോണ്‍ഗ്രസില്‍ കൂടിയാലോചനകളില്ല; കെ. മുരളീധരന്
കോഴിക്കോട്: കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കെ. മുരളീധരന് എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിയാലോചനയ്ക്കു തയാറാകണമെന്നും മുരളീധരന് പറഞ്ഞു. മത്സരിക്കുന്നെങ്കില്‍ വടകരയില്‍ തന്നെ മത്സരിക്കുമെന്നു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു.കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്കു കാരണം കൂടിയാലോചന ഇല്ലാത്തതാണ്. തരൂര്‍ തരംഗം എന്നൊന്നില്ല.കോണ്‍ഗ്രസ് തലപ്പത്ത് ഇരിക്കാന്‍ തരൂര്‍ പറ്റില്ലെന്നു പറഞ്ഞത് അതിനുള്ള പരിചയം ഇല്ലാത്തതുകൊണ്ടാണ്. സംസ്ഥാനത്ത് ഇത്രയും മോശമായ പോലീസ് സേന ഉണ്ടായിട്ടില്ലെന്നും ഭരണ കക്ഷി എംഎല്‍എയ്ക്കുപോലും രക്ഷ ഇല്ലാത്ത അവസ്ഥയാണിപ്പോഴെന്നും മുരളീധരന് പറഞ്ഞു.
Read Moreന്യൂനപക്ഷവോട്ടുകൾ ലക്ഷ്യം; മലബാറില്‍ പുതിയ ചുവടുവച്ച് സിപിഎം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കൂടുതല്‍ ന്യൂനപക്ഷവോട്ടുകളിലേക്ക് ലക്ഷ്യം വച്ച് സിപിഎം. കഴിഞ്ഞ തവണ സംപൂജ്യരായിപോയ മലബാറില്‍ ഇത്തവണ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷവോട്ടുകള്‍ കൂടുതല്‍ ലഭിച്ചേതീരുവെന്നാണ് സിപിഎം കരുതുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലുണ്ടാകുന്ന ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മുന്നില്‍ക്കണ്ട് അസംതൃപ്തരായ ലീഗ്, സമസ്ത നേതാക്കളെ ഒപ്പം കൂട്ടാനാണ് ശ്രമം. ഇടത് അനുകൂല ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മയ്ക്ക് പി.ടി.എ. റഹിം എംഎല്‍എ, മുസ് ലിം ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരിക്കേ നടപടി നേരിട്ട് പാര്‍ട്ടിയില്‍നിന്നു പുറത്തായ കെ.എസ്. ഹംസ, ഐഎന്‍എല്‍ നേതാവ് പ്രഫ. എ.പി.അബ്ദുല്‍ വഹാബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.ഒരു സ്ഥിരംസമിതിയായി രൂപീകരിച്ചിട്ടില്ലെങ്കിലും ഇതിനായുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പത്തോളം പേര് ഉള്‍പ്പെട്ട താത്കാലിക സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്കി. സമിതിയുടെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനം ഉടന്‍ ഉണ്ടാകും.…
Read Moreകിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനെ വിടാതെ ഇഡി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. 12 ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്ന തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു ഈ നടപടി. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം കേസില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ…
Read Moreരാജസ്ഥാനിൽ മന്ത്രിയെ ആദരിക്കുന്നതിനിടെ വേദി തകർന്ന് നാല് പേർക്കു പരിക്ക്
ജയ്പുർ: രാജസ്ഥാനിൽ മന്ത്രി ഹീരാലാൽ നഗറിനെ ആദരിക്കാനായി നിർമിച്ച വേദി തകർന്നു നാല് ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. മന്ത്രിസ്ഥാനം ലഭിച്ചതിനുശേഷം ആദ്യമായി തന്റെ മണ്ഡലത്തിൽ എത്തിയതായിരുന്നു ഹീരാലാൽ. സൻഗോഡ് ഗായത്രി സർക്കിളിലാണ് വേദി ഒരുക്കിയിരുന്നത്. പതിനഞ്ചുപേരെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയിലേക്കു 40 ഓളം പേർ കയറിയതായി പറയുന്നു. മന്ത്രിയെ ഹാരമണിയിക്കുന്നതിനിടെ വേദി തകർന്നു മന്ത്രിയും പാർട്ടി പ്രവർത്തകരും താഴെ വീണു. സംഭവത്തിനു പിന്നാലെ പരിപാടി റദ്ദാക്കി. ജയ്വീർ സിംഗ്, മഹേന്ദ്ര ശർമ, മനോജ് ശർമ, ചന്ദ്ര പ്രകാശ് സോണി എന്നിവർക്കാണു പരിക്കേറ്റത്. വീഴ്ചയിൽ തനിക്കു വലിയ പരിക്കുകളില്ലെന്നും പേശീവേദനയുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreയുപിയിൽ തലയ്ക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
വാരണാസി: ഉത്തർപ്രദേശ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സുൽത്താൻപുർ ജില്ലയിലാണു സംഭവം. നിരവധി കേസുകളിൽ പ്രതിയായ വിനോദ് കുമാർ ഉപാധ്യായ് ആണു കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിലാണു പ്രതി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോരഖ്പുർ, ബസ്തി, സന്ത് കബീർ നഗർ, ലഖ്നോ എന്നീ പോലീസ് സ്റ്റേഷനുകളിലായി 35 ഗരുതരകേസുകളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർന്ന് 2023 സെപ്റ്റംബറിൽ ഉപാധ്യായെ പിടിച്ചുനൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
Read Moreപാർലമെന്റ് പുകയാക്രമണം; നുണ പരിശോധനയ്ക്കു തയാറെന്ന് ആറു പ്രതികളിൽ അഞ്ചു പേരും
ന്യൂഡൽഹി: പാർലമെന്റ് പുകയാക്രമണത്തിൽ അറസ്റ്റിലായ പ്രതികളെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ അഞ്ചുപേർ നുണപരിശോധന നടത്താൻ സമ്മതമാണെന്നു കോടതിയെ അറിയിച്ചു. പ്രതി ആസാദ് മാത്രമാണു നുണ പരിശോധനയ്ക്കു വിസമ്മതിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹർദീപ് കൗറിന്റെ മുന്നിലാണു പ്രതികളെ ഹാജരാക്കിയത്. ആറു പ്രതികളുടെ കസ്റ്റഡി കാലാവധിയും എട്ടു ദിവസത്തേക്കു കോടതി നീട്ടിനൽകി. ഡിസംബർ 13നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ ഗാലറിയിൽനിന്നു ശൂന്യവേളയിൽ ലോക്സഭ ചേംബറിലേക്കു ചാടി മഞ്ഞനിറത്തിലെ പുക പടർത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചിരുന്നു. തുടർന്ന് പാർലമെന്റിനു പുറത്ത് ഇതേ രീതിയിൽ പ്രതിഷേധിച്ചതിന് നീലം ആസാദ്, അമോൽ ഷിൻഡെ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More