തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്കിയാല് ജീവന് രക്ഷിക്കാന്‍ കഴിയും. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയെയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍…
Read MoreCategory: Loud Speaker
ചുട്ടുപൊള്ളുന്ന വെയിലിൽ നായയെ കെട്ടിയിട്ടു; ഉടമയ്ക്ക് പിഴ വിധിച്ചു കോടതി; 15 മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് നടപടി
ഫരീദാബാദ്: ചുട്ടുപൊള്ളുന്ന വെയിലിൽ നായയെ കെട്ടിയിട്ടയാൾക്ക് പിഴ ചുമത്തി കോടതി. ഫരീദാബാദിലാണ് സംഭവം. പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ വൃന്ദ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ജൂൺ 20 ന് ബിപിടിപി പോലീസ് സ്റ്റേഷനിൽ ദീപക് ശർമ എന്നയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. 10,50 രൂപയാണ് പിഴ തുക. ദീപക് ശർമ തന്റെ വളർത്തു നായയെ ചുട്ടുപൊള്ളുന്ന വെയിലിൽ വീടിന്റെ ചെറിയ ബാൽക്കണിയിൽ കെട്ടിയിട്ടുവെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് എത്തിയ പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ അംഗങ്ങൾ പോലീസിന്റെ സഹായത്തോടെ നായയെ രക്ഷപ്പെടുത്തി. സംഘടനയിലെ അംഗങ്ങളോട് ദീപക് ശർമ മോശമായി പെരുമാറിയെന്നും കേസുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം ദീപക് ശർമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 429 കൂടി ചേർത്തു. 15 മാസം നീണ്ടു…
Read Moreകേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി കെ.സി. വേണുഗോപാൽ? വിക്കിപീഡിയ പേജിലെ വിവരണത്തിനെതിരെ പ്രതിഷേധം; പിന്നാലെ മാറ്റം വരുത്തി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹത്തെ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വിശേഷിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകം. നിലവിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ഈ ‘ഡിജിറ്റൽ നീക്കത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പ്രൊഫൈലിൽ ‘ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രി എന്ന വാചകം പ്രത്യക്ഷപ്പെട്ടത്. സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോൺഗ്രസ് ഗ്രൂപ്പുകളിലും സൈബർ ഇടങ്ങളിലും ഇത് സംവാദങ്ങൾക്ക് കാരണമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയിൽ ചർച്ചകൾ സജീവമാണെന്ന സൂചനയാണോ ഇതെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിച്ചു. വിവാദം കൊഴുത്തതോടെ വിക്കിപീഡിയയിൽ മാറ്റം വരുത്തുകയും തെറ്റായ വിവരണം നീക്കം ചെയ്യുകയും ചെയ്തു.
Read Moreമൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കൊടുംചൂട് തുടരുന്നതിനിടെ സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗ സാധ്യത. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ മൂന്നു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് 41 ഡിഗ്രി സെൽഷസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്ന് 40 ഡിഗ്രി സെൽഷസിലേക്ക് ചൂട് ഉയർന്നേക്കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഉം ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷസ് വരെയും ചൂട് ഉയർന്നേക്കും. തിരുവനന്തപുരത്ത് സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ നാലു ഡിഗ്രി സെൽഷസ് വരെ ഉയർന്ന് 36 ഡിഗ്രി വരെ എത്താൻ സാധ്യത കാണുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം ഈ ജില്ലകളിൽ ഈ മാസം 26 വരെ…
Read Moreഉഷ്ണതരംഗ മുന്നറിയിപ്പ്: ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ, കിഴക്കൻ ഇന്ത്യയിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ നടക്കും.
Read Moreഉഷ്ണതരംഗത്തിൽ തളർന്ന് ഇന്ത്യ: ജിഡിപിയിൽ ഇടിവുണ്ടാകാം; തൊഴിൽനഷ്ടവും ചികിത്സാച്ചെലവും കുതിച്ചുയരുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ ഉഷ്ണതരംഗം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ടുകൾ പ്രകാരം ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്നതു കേവലം ആരോഗ്യപ്രശ്നം മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ (ജിഡിപി) ബാധിക്കുന്ന വലിയൊരു വിപത്തായി മാറുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം ജിഡിപിയിൽ 2.5 മുതൽ 4.5 ശതമാനം വരെ ഇടിവ് ഉഷ്ണതരംഗം മൂലം ഉണ്ടായേക്കമെന്നു ചൂണ്ടിക്കാണിക്കുന്നു. അമിതമായ ചൂടു കാരണം ഉത്പാദനക്ഷമത ഗണ്യമായി കുറയുന്നു എന്നതാണ് പ്രധാന വെല്ലുവിളി. പ്രതിവർഷം 160 ബില്യണിലധികം തൊഴിൽ മണിക്കൂറുകൾ ചൂടുമൂലം ഇന്ത്യയിൽ നഷ്ടപ്പെടുന്നുണ്ട്. ഇത് ഏകദേശം 159 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനു തുല്യമാണ്. കൃഷി, നിർമാണം, അസംഘടിത തൊഴിൽ മേഖല എന്നിവയെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. പുറംജോലികളിൽ ഏർപ്പെടുന്നവർക്കു കൊടും ചൂടിൽ ജോലി ചെയ്യാൻ…
Read Moreഅമേരിക്കൻ ഭീഷണി ഏശിയില്ല; ടെക്സ്റ്റൈൽ കയറ്റുമതിയിൽ ഇന്ത്യക്ക് വൻ കുതിപ്പ്
പരവൂർ: ആഗോളവിപണിയിലെ കടുത്ത വെല്ലുവിളികളെയും അമേരിക്കൻ ഇറക്കുമതി തീരുവയിലെ അനിശ്ചിതത്വങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ടെക്സ്റ്റൈൽ (വസ്ത്ര) മേഖലയ്ക്ക് കരുത്തുറ്റ മുന്നേറ്റം.2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തി. ആകെ 3.16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ മേഖലയിലൂടെ ഇന്ത്യ നേടിയതെന്ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.കയറ്റുമതി വരുമാനത്തിൽ സിംഹഭാഗവും സംഭാവന ചെയ്തത് റെഡിമെയ്ഡ് വസ്ത്ര വിഭാഗമാണ്. മുൻ വർഷം 1,35,427 കോടി രൂപയായിരുന്ന ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷം 1,39,349 കോടി രൂപയായി ഉയർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ട തീരുവ യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചെങ്കിലും, മറ്റ് രാജ്യങ്ങളിലേക്കുള്ള വിപണി വൈവിധ്യവൽക്കരണമാണ് ഇന്ത്യക്ക് തുണയായത്.കഴിഞ്ഞ സാമ്പത്തിക വർഷം ലോകത്തെ 120 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വസ്ത്രങ്ങൾ കയറ്റി അയച്ചത്. പ്രധാന വിപണികളായ യുഎഇ…
Read Moreമൊബൈൽ റീ ചാർജിനും ഇനി വാട്സ് ആപ്പ്; ജിയോ, എയർടെൽ, വിഐ എന്നിവയുടെ വരിക്കാർക്ക് ഈ സേവനം ഉപയോഗിക്കാം
പരവൂർ: ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിൽ ഇനി മുതൽ മൊബൈൽ റീച്ചാർജ് സേവനവും ലഭ്യമാകും.പ്രീപെയ്ഡ് വരിക്കാർക്ക് ആപ്പിനുള്ളിൽ നിന്ന് തന്നെ പ്ലാനുകൾ തെരഞ്ഞെടുക്കാനും പണമടയ്ക്കാനുമുള്ള സൗകര്യമാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമായ പേ യുവുമായി (പേ യു) സഹകരിച്ചാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ജിയോ, എയർടെൽ, വിഐ എന്നിവയുടെ വരിക്കാർക്ക് ഈ സേവനം ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് സ്വന്തം നമ്പരോ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ നമ്പരകളോ വാട്സാപ്പിലൂടെ തന്നെ റീച്ചാർജ് ചെയ്യാം. പേയ്മെന്റ് വിഭാഗം വേഗത്തിൽ കണ്ടെത്തുന്നതിനായി ആപ്പിന്റെ ഹോം സ്ക്രീനിൽ പ്രത്യേക രൂപ (₹) ഐക്കണും വാട്സാപ്പ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ റീച്ചാർജ് പോലുള്ള ദൈനംദിന ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ മറ്റ് ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി വാട്സാപ്പിൽ തന്നെ എല്ലാം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മെറ്റ ഇന്ത്യ അധികൃതർ പറഞ്ഞു. എംബഡഡ് പേയ്മെന്റ് സംവിധാനത്തിലൂടെ…
Read Moreപാന്പിന്റെ ഒളിയിടങ്ങൾ നീക്കണം: അതീവ ജാഗ്രത പുലർത്തണം
തിരുവനന്തപുരം: കടുത്ത ചൂടു മൂലം പുറത്തിറങ്ങുന്ന പാന്പുകളും പാന്പിൻ കുഞ്ഞുങ്ങളും വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ തുടങ്ങിയ ഒളിയിടങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത്തരം ഒളിയിടങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണമെന്നു വനം മേധാവിയുടെ നിർദേശം. അവധിക്കാലമായതിനാൽ മൈതാനങ്ങളിലും പറന്പുകളിലും കളിക്കുന്ന കുട്ടികൾ ജാഗ്രത പുലർത്തണം. കളിയിടങ്ങളിലെ കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, പൊത്തുകളും മാളങ്ങളും, വലിയ കല്ലുകൾ തുടങ്ങിയവ ഒഴിവാക്കണം. വഴിയോരങ്ങളിൽ കാടുവെട്ടാനും ചപ്പുചവറുകൾ നീക്കം ചെയ്യാനും ആശുപത്രികളിൽ ആന്റിവെനം ലഭ്യത ഉറപ്പുവരുത്താതിനും ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല നിയന്ത്രണ സമിതികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. തദ്ദേശ സ്വയംഭരണം, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം മുതലായ വകുപ്പുകളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഇരജീവികളുടെ സാന്നിധ്യം പാന്പുകളെ ആകർഷിക്കുന്നതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ എത്തുന്ന എലി, വളർത്തു പക്ഷികൾ എന്നിവ സംബന്ധിച്ചും ശ്രദ്ധ പുലർത്തണം. സർപ്പ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പാന്പുമായി…
Read Moreഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നത് കോൺഗ്രസിന്റെ ആഭാസത്തരം; കടുത്ത പരിഹാസവുമായി എ.കെ. ബാലൻ
പാലക്കാട്: ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്ന് കോൺഗ്രസിനെ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിലാണ് ബാലൻ പരിഹാസിച്ചത്. ചെന്നിത്തലയെയും വി.ഡി. സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെ.സിയുടേത്. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോൺഗ്രസിന്റെ ആഭാസത്തരമാണെന്നും എകെ ബാലൻ പറഞ്ഞു.
Read More