ബം​ഗാ​ളി​ൽ ആ​ദ്യ​ഘ​ട്ടം, ത​മി​ഴ്‌​നാ​ട്ടി​ൽ ത്രി​കോ​ണ പോ​രാ​ട്ടം: ത​മി​ഴ്‌​നാ​ട്ടി​ലും ബം​ഗാ​ളി​ലുംവോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

ചെ​ന്നൈ/​കൊ​ൽ​ക്ക​ത്ത: രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ, ബം​ഗാ​ളി​ൽ ആ​ദ്യ​ഘ​ട്ട പോ​ളിം​ഗാ​ണു ന​ട​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ ക​ട​മ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്തു. ജ​നാ​ധി​പ​ത്യം, സാ​മൂ​ഹ്യ​നീ​തി, സ്വാ​ത​ന്ത്ര്യം എ​ന്നീ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ അ​ഭ്യ​ർ​ഥി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ൽ ത്രി​കോ​ണ മ​ത്സ​രംത​മി​ഴ്‌​നാ​ട്ടി​ലെ 234 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 4,023 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്. രാ​വി​ലെ ഏ​ഴി​നു​ത​ന്നെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. വൈ​കി​ട്ട് ആ​റു​വ​രെ വോ​ട്ട് ചെ​യ്യാം. ആ​കെ 5.73 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 73.63% ആ​യി​രു​ന്നു പോ​ളിം​ഗ്. ത​മി​ഴ്‌​നാ​ട്ടി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ നേ​തൃ​ത്വം ന​ൽ​കു​ന്ന സെ​ക്യു​ല​ർ പ്രോ​ഗ്ര​സീ​വ് അ​ല​യ​ൻ​സും, ബി​ജെ​പി​യു​മാ​യി…

Read More

‘പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ മ​ന​സു​ക​ളു​ടെ ഇ​ഴ​യ​ടു​പ്പം കൂ​ട്ടാം, പ​ര​സ്പ​രം അ​റി​യാ​നും ബ​ഹു​മാ​നി​ക്കാ​നും ഒ​ത്തൊ​രു​മ​യോ​ടെ ജീ​വി​ക്കാ​നും ഇ​ത് വ​ഴി​തു​റ​ക്കും’: പു​സ്ത​ക ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് വി.​ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പു​സ്ത​ക ദി​ന​ത്തി​ൽ ആ​ശം​സ​ക​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വി​ശാ​ല​മാ​യ ലോ​ക​ത്ത് ന​മു​ക്ക് പ​ല ഭാ​ഷ​ക​ളി​ലൂ​ടെ​യും പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും മ​ന​സു​ക​ളു​ടെ ഇ​ഴ​യ​ടു​പ്പം കൂ​ട്ടാ​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് പു​സ്ത​ക ദി​ന ആ​ശം​സ​ക​ൾ അ​ദ്ദേ​ഹം നേ​ർ​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… പ​ല ഭാ​ഷ​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ക, പ​ല ഭാ​ഷ​ക​ൾ പ​ഠി​ക്കു​ക, ആ ​ഭാ​ഷ​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക. സ​ഹി​ഷ്ണു​ത, ആ​ശ​യ​വി​നി​മ​യം, ബ​ഹു​സ്വ​ര​ത ഇ​വ​യു​ടെ പ്ര​ധാ​ന​മാ​യ ക​ണ്ണി​യാ​ണ് പ​ല ഭാ​ഷ​ക​ൾ അ​റി​യു​ക​യെ​ന്ന​ത്. അ​ത് മ​നു​ഷ്യ​നെ മാ​റ്റി​മ​റി​ക്കും. ഈ ​ലോ​കം വി​ശാ​ല​മാ​ണ്, അ​വി​ടെ പ​ല ഭാ​ഷ​ക​ളി​ലൂ​ടെ, പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ മ​ന​സു​ക​ളു​ടെ ഇ​ഴ​യ​ടു​പ്പം കൂ​ട്ടാം. പ​ര​സ്പ​രം അ​റി​യാ​നും ബ​ഹു​മാ​നി​ക്കാ​നും ഒ​ത്തൊ​രു​മ​യോ​ടെ ജീ​വി​ക്കാ​നും ഇ​ത് വ​ഴി​തു​റ​ക്കും. അ​ങ്ങ​നെ ന​മു​ക്ക് ന​മ്മ​ളെ അ​ട​യാ​ള​പ്പെ​ടു​ത്താ​മെ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശപ​ഠ​നം; ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന; സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ര​ളം ഏ​ഴാം സ്ഥാ​ന​ത്ത്

പ​ര​വൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2016-ൽ 6.8 ​ല​ക്ഷ​മാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 2024-ൽ 13.35 ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​യ​യ്ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശാ​ണ് ഒ​ന്നാ​മ​ത്. പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്. പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡാ​റ്റ പ്ര​കാ​രം 2020-ൽ ​മാ​ത്രം ആ​ന്ധ്ര​യി​ൽ നി​ന്ന് 35,614 വി​ദ്യാ​ർ​ഥി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് പോ​യി. പ​ഞ്ചാ​ബി​ൽ നി​ന്ന് 33,412 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് 29,079 പേ​രും വി​ദേ​ശ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യെ പി​ന്ത​ള്ളി​യാ​ണ് പ​ഞ്ചാ​ബ് ഇ​ത്ത​വ​ണ ര​ണ്ടാ​മ​തെ​ത്തി​യ​ത്. ഗു​ജ​റാ​ത്ത് (23,156), ഡ​ൽ​ഹി (18,482), ത​മി​ഴ്‌​നാ​ട് (15,564) എ​ന്നി​വ​യാ​ണ് നാ​ലും അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ൽ. കേ​ര​ള​ത്തി​ൽ നി​ന്ന് 15,277 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തേ കാ​ല​യ​ള​വി​ൽ വി​ദേ​ശ​ത്തേ​ക്ക്…

Read More

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട​പ​ക​ടം; പാ​റ​മേ​ക്കാ​വി​ന്‍റെ ലൈ​സ​ൻ​സി​ക്കെ​തി​രേ കേ​സ്

തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ ത​യ്യാ​റാ​ക്കു​ന്ന ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സ്. പാ​ല​ക്കാ​ട് മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ലെ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല ഉ​ട​മ കോ​ട്ട​യം സ്വ​ദേ​ശി ബി​നോ​യ് ജേ​ക്ക​ബി​നെ​തി​രെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ പ​ട​ക്ക​ങ്ങ​ളും വെ​ടി​മ​രു​ന്നും സൂ​ക്ഷി​ച്ച​താ​യി ചി​റ്റൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഡി​വൈ​എ​സ്പി​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 15 കി​ലോ വെ​ടി​മ​രു​ന്ന് മാ​ത്രം സൂ​ക്ഷി​ക്കാ​നു​ള്ള ലൈ​സ​ന്‍​സാ​ണ് ബി​നോ​യി​ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ ആ​യി​രം കി​ലോ​യോ​ളം വെ​ടി​മ​രു​ന്നാ​ണ് ബി​നോ​യ് ജേ​ക്ക​ബി​ന്‍റെ മു​ത​ല​മ​ട​യി​ലെ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് പ​റ​യു​ന്ന​ത്. തു​ട​ര്‍​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ​ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ പ​ട​ക്ക​നി​ർ​മാ​ണശാ​ല പോ​ലീ​സ് സീ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർപൂ​ര​ത്തി​ന് പാ​റ​മേ​ക്കാ​വി​നു വേ​ണ്ട വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. നി​ർ​മാ​ണ​ശാ​ല സെ​യി​ൽ ചെ​യ്ത​തോ​ടെ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ എ​ടു​ക്കാ​ൻ ആ​വാ​ത്ത സ്ഥി​തി​യാ​ണ്. വി​ല​ക്ക് നീ​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട​പ​ക​ടം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പാ​ല​ക്കാ​ടും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.തു​ട​ർ​ന്നാ​ണ്…

Read More

ഡി​ജി​റ്റ​ലാ​യാ​ലും നീ ​ത​ങ്ക​ക്കു​ട​മ​ല്ലേ… ഡി​ജി​റ്റ​ൽ സ്വ​ർ​ണ​ത്തി​ന് പ്രി​യ​മേ​റി; യു​പി​ഐ വ​ഴി​യു​ള്ള ഇ​ട​പാ​ടി​ൽ റി​ക്കാ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ സ്വ​ർ​ണ നി​ക്ഷേ​പ​ത്തി​ന് ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യു​പി​ഐ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ സ്വ​ർ​ണ ഇ​ട​പാ​ടു​ക​ൾ 2026 മാ​ർ​ച്ചി​ൽ 254.44 ദ​ശ​ല​ക്ഷം എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യ​താ​യി നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​ക​ദേ​ശം 3,171.96 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഈ ​മാ​സ​ത്തി​ൽ മാ​ത്രം ന​ട​ന്ന​ത്. ഫി​ൻ​ടെ​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ഫോ​ൺ പേ, ​ഗൂ​ഗി​ൾ പേ, ​പേ​ടി​എം, ആ​മ​സോ​ൺ പേ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യു​ള്ള ചെ​റി​യ തു​ക​ക​ളു​ടെ സ്വ​ർ​ണ നി​ക്ഷേ​പ​മാ​ണ് ഈ ​മു​ന്നേ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ആ​ഘോ​ഷ വേ​ള​ക​ളി​ൽ മാ​ത്ര​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന രീ​തി മാ​റി, സ​മ്പാ​ദ്യ​മെ​ന്ന നി​ല​യി​ൽ ഇ​ട​യ്ക്കി​ടെ ചെ​റി​യ തു​ക​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സ്വ​ർ​ണം വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ താ​ൽ​പ്പ​ര്യം കാ​ണി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ സ്വ​ർ​ണ വി​ൽ​പ​ന​യു​ടെ 90 ശ​ത​മാ​ന​വും യു​പി​ഐ വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഡി​ജി​റ്റ​ൽ സ്വ​ർ​ണ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​ൻ നി​ല​വി​ൽ…

Read More

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും: ഒപ്പം ഇടിമിന്നലും കാറ്റും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40-50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.

Read More

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​മ​രു​ന്ന് ദു​ര​ന്തം ക​ന​ത്ത ചൂ​ട് കാ​ര​ണ​മ​ല്ലെ​ന്ന് പെ​സോ വി​ല​യി​രു​ത്ത​ൽ; നാ​ലു​പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​മ​രു​ന്ന് ദു​ര​ന്തം ക​ന​ത്ത ചൂ​ട് കാ​ര​ണ​മ​ല്ലെ​ന്ന് പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് സാ​ധ്യ​ത​യി​ൽ ഉ​ൾ​പ്പ​ടെ​യാ​ണ് പ​രിേ​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ട്രേ​റ്റ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. അ​പ​ക​ട കാ​ര​ണം എ​ന്താ​ണ് എ​ന്ന​തി​ൽ ഈ ​റി​പ്പോ​ർ​ട്ട് നി​ർ​ണാ​യ​ക​മാ​കും. മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 14 പേ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നാ​ലു പേ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ഡി​എ​ൻ​എ ഫ​ലം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 32 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​ൻ​പ​ത് മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ എ​ട്ട് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു കൊ​ടു​ത്തെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Read More

കു​റ​ഞ്ഞ പ​ലി​ശ​യി​ൽ പേ​ഴ്സ​ണ​ൽ ലോ​ൺ വാ​ഗ്ദാ​നം; ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക്ക് 25.3 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി

ഹ​രി​പ്പാ​ട്: കു​റ​ഞ്ഞ പ​ലി​ശ​യി​ൽ പേ​ഴ്സ​ണ​ൽ ലോ​ൺ വാ​ഗ്ദാ​നം ചെ​യ്ത് ഫേ​സ്ബു​ക്ക് വ​ഴി ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക്ക് 25,30,028 രൂ​പ ന​ഷ്ട​മാ​യി. ഹ​രി​പ്പാ​ട്പ ള്ളി​പ്പാ​ട് മു​ട്ടം സ്വ​ദേ​ശി പ്രേം​കു​മാ​റാ​ണ് (46) വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം ഫേ​സ്ബു​ക്കി​ൽ നി​ന്ന്ക​ഴി​ഞ്ഞ ജ​നു​വ​രി 27-നാ​ണ് ത​ട്ടി​പ്പി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ബ​ജാ​ജ് ഫി​ൻ​സെ​ർ​വി​ന്‍റെ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ ക​ണ്ട വ്യാ​ജ പ​ര​സ്യ​ത്തി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ലോ​ണി​നാ​യി പ്രേം​കു​മാ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സ്ഥാ​പ​ന​ത്തി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ത​ട്ടി​പ്പു​കാ​ർ ബ​ന്ധ​പ്പെ​ട്ടു. വി​വി​ധ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ നി​ന്ന് വാ​ട്സാ​പ്പ് വ​ഴി​യും വോ​യി​സ് കോ​ളു​ക​ൾ വ​ഴി​യും ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ൾ, ലോ​ൺ അ​പ്രൂ​വ​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി പ്രോ​സ​സിം​ഗ് ഫീ ​എ​ന്ന വ്യാ​ജേ​ന പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​ഗ്ന​ൽ ആ​പ് വ​ഴി…

Read More

ത​പാ​ൽ വ​കു​പ്പി​ന് റി​ക്കാ​ർ​ഡ് വ​രു​മാ​നം; 16 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 15,296 കോ​ടി​യി​ലെ​ത്തി

പ​ര​വൂ​ർ: സേ​വ​ന വി​പു​ലീ​ക​ര​ണ​വും ന​വീ​ന പ​ദ്ധ​തി​ക​ളും തു​ണ​ച്ച​തോ​ടെ ഇ​ന്ത്യ​ൻ ത​പാ​ൽ വ​കു​പ്പി​ന് “ച​രി​ത്ര​പ​ര​മാ​യ’ നേ​ട്ടം. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​കു​പ്പി​ന്‍റെ വ​രു​മാ​നം 16 ശ​ത​മാ​നം വ​ർ​ധി​ച്ച് 15,296 കോ​ടി രൂ​പ യി​ലെ​ത്തി. പാ​ഴ്സ​ൽ, മെ​യി​ൽ സ​ർ​വീ​സു​ക​ളി​ലു​ണ്ടാ​യ വ​ൻ മു​ന്നേ​റ്റ​മാ​ണ് ത​പാ​ൽ വ​കു​പ്പി​ന്റെ ക​രു​ത്ത് തെ​ളി​യി​ച്ച​ത്. 2024-25 വ​ർ​ഷ​ത്തി​ൽ വ​രു​മാ​നം 13,218 കോ​ടി​യാ​യി​രു​ന്നു. വ​കു​പ്പി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന വാ​ർ​ഷി​ക ബി​സി​ന​സ് മീ​റ്റി​ൽ കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രാ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 17,546 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് ല​ക്ഷ്യ​മി​ട്ട​തി​ൽ 88 ശ​ത​മാ​ന​വും കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​കു​പ്പി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ട്ട് പോ​സ്റ്റ​ൽ സ​ർ​ക്കി​ളു​ക​ൾ ല​ക്ഷ്യ​ത്തി​ന്‍റെ 90 ശ​ത​മാ​ന​ത്തി​ല​ധി​കം നേ​ട്ടം സ്വ​ന്ത​മാ​ക്കി. 34 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ വ​രു​മാ​ന ല​ക്ഷ്യ​ത്തി​ന്റെ 102 ശ​ത​മാ​നം കൈ​വ​രി​ച്ച രാ​ജ​സ്ഥാ​ൻ സ​ർ​ക്കി​ളാ​ണ് പ്ര​ക​ട​ന​ത്തി​ൽ മു​ന്നി​ൽ.പൗ​ര​കേ​ന്ദ്രീ​കൃ​ത സേ​വ​ന​ങ്ങ​ളി​ൽ (സി​സി​എ​സ്) 70…

Read More

തൃ​ശൂ​ർ വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു 14 ല​ക്ഷ​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 2 ല​ക്ഷ​വും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​മ​രു​ന്ന് ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ ചേ​ര്‍​ന്ന അ​ടി​യ​ന്തര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ദു​ര​ന്ത​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് 14 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കും. സി​എം​ഡി​ആ​ര്‍​എ​ഫി​ല്‍ നി​ന്നു പ​ത്ത് ല​ക്ഷം രൂ​പ​യും എ​സ്ഡി​ആ​ര്‍​എ​ഫി​ല്‍ നി​ന്നു നാ​ല് ല​ക്ഷം രൂ​പയും ​ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​തി​നാ​ല് ല​ക്ഷം രൂ​പ ന​ല്‍​കു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യും ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ധ​ന​സ​ഹാ​യ​ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ന്‍, ആ​ര്‍. ബി​ന്ദു, വി.​എ​ന്‍.​വാ​സ​വ​ന്‍, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​നാ​യാ​ണു പ​ങ്കെ​ടു​ത്ത​ത്. നാ​ല് മ​ന്ത്രി​മാ​രും ദു​ര​ന്ത പ്ര​ദേ​ശ​ത്ത് ത​ങ്ങി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​ണ്. തൃ​ശൂ​ര്‍ ക​ളക്ടറേറ്റി​ലാ​ണ് നാ​ല് മ​ന്ത്രി​മാ​രും ത​ങ്ങു​ന്ന​ത്.

Read More