നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ; മു​ഖ്യ​മ​ന്ത്രി​മാ​രാ​യി പ​രി​ഗ​ണി​ക്കാ​ൻ ബി​ജെ​പി​യി​ൽ നി​ര​വ​ധി​പ്പേ​ർ; തെ​ല​ങ്കാ​ന​യി​ൽ രേ​വ​ന്ത് റെ​ഡ്ഢി മു​ഖ്യ​മ​ന്ത്രി​യാ​കും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ൽ​നി​ന്നു ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ര​ണം നി​ല​നി​ർ​ത്തി​യ മ​ധ്യ​പ്ര​ദേ​ശി​ലും മു​ഖ്യ​മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം ച​ർ​ച്ച​ക​ൾ തു​ട​ങ്ങി. തെ​ല​ങ്കാ​ന​യി​ൽ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ ബി​ആ​ർ​എ​സി​ൽ​നി​ന്നു ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത കോ​ൺ​ഗ്ര​സ് ഇ​ന്നു നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ചേ​ർ​ന്നു മു​ഖ്യ​മ​ന്തി​യെ തീ​രു​മാ​നി​ക്കും. മ​ധ്യ​പ്ര​ദേ​ശി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ശി​വ​രാ​ജ്സിം​ഗ് ചൗ​ഹാ​ൻ തു​ട​ര​ട്ടെ എ​ന്നാ​ണ് ബി​ജെ​പി​യി​ൽ നി​ല​വി​ലെ ധാ​ര​ണ. പു​തു​മു​ഖ​ത്ത കൊ​ണ്ടു​വ​രാ​ൻ ദേ​ശീ​യ നേ​തൃ​ത്വം ആ​ലോ​ചി​ച്ചെ​ങ്കി​ലും ചൗ​ഹാ​ന്‍റെ ജ​ന​പ്രീ​തി പ​രി​ഗ​ണി​ച്ചേ​ക്കും. കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ന​രേ​ന്ദ്ര സിം​ഗ് തോ​മ​റും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗി​യ​യും മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​വ​രാ​ണ്. രാ​ജ​സ്ഥാ​നി​ൽ വ​സു​ന്ധ​ര​രാ​ജെ സി​ന്ധ്യ, ബാ​ബ ബാ​ല​ക്നാ​ഥ്‌, ഗ​ജേ​ന്ദ്ര സിം​ഗ് ശെ​ഖാ​വ​ത്, ദി​യ കു​മാ​രി എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ബി​ജെ​പി നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു. ഛത്തീ​സ്‌​ഗ​ഡി​ൽ ര​മ​ൺ സിം​ഗ്, അ​രു​ൺ സാ​ഹോ, രേ​ണു​ക സിം​ഗ്, ഒ.​പി. ചൗ​ധ​രി…

Read More

കനലൊരു തരി പോലുമില്ലാതെ വീ​ണ്ടും ചു​രു​ങ്ങി സി​പി​എം; സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍കാ​ര​ണം കോ​ണ്‍​ഗ്ര​സെ​ന്നു പാ​ര്‍​ട്ടി പ​ത്രം

കോ​ഴി​ക്കോ​ട്: നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം തെ​ളി​ഞ്ഞ​പ്പോ​ള്‍ രാജ്യ ത്ത് വീ​ണ്ടും ചു​രു​ങ്ങി സി​പി​എം. നേ​രി​യ സ്വാ​ധീ​ന​മുണ്ടായിരുന്ന രാ​ജ​സ്ഥാ​നി​ലും തെ​ല​ങ്കാ​ന​യി​ലും ഇ​ത്ത​വ​ണ ഒ​രു ച​ല​ന​വു​മു​ണ്ടാ​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് സാ​ധി​ച്ചി​ല്ല. രാ​ജ​സ്ഥാ​നി​ല്‍ ര​ണ്ട് സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ സി​പി​എ​മ്മി​ന് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ത​നി​ച്ച് മ​ത്സ​രി​ച്ച തെ​ല​ങ്കാ​ന​യി​ല്‍ 19 സീ​റ്റു​ക​ളി​ലും കൂ​ടി ല​ഭി​ച്ച​താ​ക​ട്ടെ വെ​റും അ​ര ല​ക്ഷം വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ്. അ​പ്പോ​ഴും കോ​ണ്‍​ഗ്ര​സ് വോ​ട്ട് മ​റി​ച്ച​തു​കൊ​ണ്ടാ​ണ് സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന “കാ​ര​ണം’ ക​ണ്ടെ​ത്തു​ക​യാ​ണ് പാ​ര്‍​ട്ടി പ​ത്രം. ക​ഴി​ഞ്ഞ ത​വ​ണ രാ​ജ​സ്ഥാ​നി​ല്‍ ര​ണ്ട് സീ​റ്റു​ക​ളി​ലാ​ണ് സി​പി​എം വി​ജ​യി​ച്ച​ത്. ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ല്‍ 2018 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം വ​മ്പ​ന്‍ തി​രി​ച്ച് വ​ര​വ് ന​ട​ത്തി​യ സം​സ്ഥാ​ന​മാ​ണ് രാ​ജ​സ്ഥാ​ന്‍ . 17 സീ​റ്റു​ക​ളി​ലാ​ണ് സി​പി​എം ഇ​ത്ത​വ​ണ ത​നി​ച്ച് മ​ത്സ​രി​ച്ച​ത്. ര​ണ്ട് സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു സീ​റ്റു​ക​ളി​ല്‍ ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ല്‍ ബി​ജെ​പി​ക്കു മു​ന്നി​ല്‍…

Read More

‘രാ​ജ​​വാ​ഴ്ച’യിൽ ബി​ജെ​പി​; രാ​ജ​കു​ടും​ബ​ത്തി​ന്‍റെ​ പി​ന്തു​ണയിൽ മോദി തരംഗം

ജ​യ്പുർ: ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും രാ​ജാ​ക്ക​ന്മാ​ർ​ക്കും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​ന​മു​ള്ള ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ​സ്ഥാ​നും മ​ധ്യ​പ്ര​ദേ​ശും. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​ത് രാ​ജ​കീ​യ കു​ടും​ബ​ങ്ങ​ളു​ടെ സ്വാ​ധീ​നം ത​ന്നെ. ജ​യ്പു​ർ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ​യും ഗ്വാ​ളി​യോ​ർ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ ബി​ജെ​പി​ക്കു​ണ്ടാ​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന ര​ണ്ടു പേ​രു​ക​ൾ ഗ്വാ​ളി​യോ​ർ രാ​ജ​കു​ടും​ബം വ​സു​ന്ധ​ര രാ​ജ​യു​ടെ​യും ജ​യ്പു​ർ രാ​ജ​കു​ടും​ബാം​ഗം ദി​യാ​കു​മാ​രി​യു​ടേ​യു​മാ​ണ്. ഇ​രു​വ​രും ഉ​ജ്ജ്വ​ല വി​ജ​യ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വ​സു​ന്ധ​ര​യോ​ട് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​ത്ര പ്രീ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. വ​സു​ന്ധ​ര​യെ ഇ​ത്ത​വ​ണ മ​ത്സ​രി​പ്പി​ക്കാ​ൻ​ത​ന്നെ ബി​ജെ​പി​ക്കു പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് നേ​ര്. ആ​ദ്യ​ലി​സ്റ്റു​ക​ളി​ൽ നി​ന്നു ബി​ജെ​പി വ​സു​ന്ധ​ര​യെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​വ​ർ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്നു​വ​രെ പ്ര​വ​ച​ന​മു​ണ്ടാ​യി. പ​ക്ഷേ വ​സു​ന്ധ​ര ഇ​ട​ഞ്ഞാ​ൽ രാ​ജ​സ്ഥാ​നി​ൽ തോ​ൽ​വി ഉ​ണ്ടാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം അ​വ​രെ അ​വ​സാ​ന ലി​സ്റ്റി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. ത​ന്നെ​യു​മ​ല്ല അ​വ​രു​ടെ അ​നു​യാ​യി​ക​ൾ​ക്കും ബി​ജെ​പി സീ​റ്റ് ന​ൽ​കി…

Read More

വെെദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി കി​ഴി​ശേ​രി​യി​ൽ വി​ദ്യാ​ർ​ത്ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കു​ഴി​ഞ്ഞൊ​ളം സ്വ​ദേ​ശി വെ​ള്ളാ​ലി​ൽ അ​ബ്ദു​റ​സാ​ഖി​ന്‍റെ മ​ക​ൻ സി​നാ​ൻ (17 ) ആ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണം. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​നാ​നും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷം​നാ​ദി​നും ഷോ​ക്കേ​റ്റു. ഇ​രു​വ​രേ​യും കി​ഴി​ശേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. പ​ക്ഷേ സി​നാ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

‘ഈ മനുസൻ തളരില്ല’ കോൺഗ്രസ്‌ തോൽക്കില്ല തി​രി​ച്ച്‌ വ​രും; വയനാട്ടിലല്ല സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്; പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്; പി. വി അന്‍വര്‍

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​കാ​തെ പോ​യ കോ​ണ്‍​ഗ്ര​സി​നെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യേ​യും പ​രി​ഹ​സി​ച്ച് പി.​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ. തെ​ലു​ങ്കാ​ന ഒ​ഴി​കെ​യു​ള്ള മ​റ്റ് മൂ​ന്നി​ട​ങ്ങ​ളി​ലും തോ​ല്‍​വി​യി​ലേ​ക്ക് പ​തി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സ്ഥ​യെ ക​ളി​യാ​ക്കി​യാ​ക്കു​ക​യാ​ണ് പി.​വി അ​ന്‍​വ​ര്‍. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് എം​എ​ല്‍​എ​യു​ടെ പ​രി​ഹാ​സ കു​റി​പ്പ് ഈ ​മ​നു​സ​ൻ ത​ള​രി​ല്ല,കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കി​ല്ല, തി​രി​ച്ച്‌ വ​രും”.!! കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ർ വ​ക, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ​യു​മി​ട്ട്‌, ബി​ജി​എ​മ്മും ചേ​ർ​ത്ത് ഇ​നി​യി​പ്പോ ഈ ​ഡ​യ​ലോ​ഗി​ന്‍റെ വ​ര​വാ​ണ്. പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്.​ഇ​ല്ലെ​ങ്കി​ൽ യു​ദ്ധം തോ​ൽ​ക്കും.​അ​ല്ലാ​ണ്ടെ വ​യ​നാ​ട്ടി​ൽ വ​ന്നി​രു​ന്ന​ല്ല.“​വ​യ​നാ​ട്ടി​ല​ല്ല,സം​ഘ​പ​രി​വാ​ർ കോ​ട്ട കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്‌. എ​ന്നാ​ണ് പി.​വി.​അ​ന്‍​വ​ര്‍ ഫെ​യ്സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

സ്കൂളിൽ നിന്ന് അധ്യാപകനെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു

ഹാ​ജി​പൂ​ർ: അ​ധ്യാ​പ​ക​നെ തോ​ക്ക് ചൂ​ണ്ടി തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ചു. ബീ​ഹാ​റി​ലെ ഹാ​ജി​പൂ​രി​ലെ പ​ടേ​പൂ​ർ റെ​പു​ര മി​ഡി​ൽ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.   ഗൗ​തം കു​മാ​റിനെയാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചാ​ന്ദ്‌​നി കു​മാ​രി​യെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുക്കും ചെയ്തു. മ​റ്റ് അധ്യാപകർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് സം​ഘം ഇ​യാ​ളെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ധ്യാ​പി​ക​ന്‍റെ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​വ​രു​ടെ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ല. തുടർന്ന് കു​ടും​ബം പ്ര​തി​ഷേ​ധി​ക്കു​ക​യും മ​ഹു​വ-​പ​ടേ​പൂ​ർ റോ​ഡ് രാ​ത്രി വൈ​കി ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് കു​ടും​ബം ചി​ത്ര​ങ്ങ​ൾ പോ​ലീ​സി​നെ കാ​ണി​ച്ചു.​വി​വാ​ഹ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വീ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഗൗ​ത​മി​നെ ക​ണ്ടെ​ത്തു​മെ​ന്ന് പൊ​ലീ​സ് ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് കു​ടും​ബം സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​യാ​ളെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് മ​ഹ്‌​നാ​റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന്…

Read More

പാ​ഠം ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​വ​ണം; കോ​ൺ​ഗ്ര​സിന് ഉപദേശവുമായി മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നേ​റ്റ പ​രാ​ജ​യ​ത്തി​ന് കാ​ര​ണം പാ​ര്‍​ട്ടി​ക്കു​ള​ളി​ലെ ത​മ്മി​ല​ടി​യാ​ണെ​ന്ന് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്. കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ ബി​ജെ​പി​യു​ടെ അ​ണ്ട​ർ ക​വ​ർ ഏ​ജ​ന്‍റ് എ​ന്നാ​ണ് റി​യാ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ലും ബി​ജെ​പി​ക്കെ​തി​രെ നി​ല​നി​ൽ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് സാ​ധി​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​നേ​റ്റ തോ​ൽ​വി ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പാ​ഠം ഉ​ൾ​ക്കൊ​ണ്ട് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ട് പോ​വ​ണം. വ​ർ​ഗീ​യ​ത​ക്കെ​തി​രെ മ​ത​നി​ര​പേ​ക്ഷ കാ​ഴ്ച​പ്പാ​ട് തു​ട​രാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള​ള​ത്. മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ച് ത​മ്മി​ല​ടി അ​വ​സാ​നി​പ്പി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ കോ​ൺ​ഗ്ര​സ് ത​യ്യാ​റാ​ക​ണ​മെ​ന്ന് റി​യാ​സ് ഉ​പ​ദേ​ശം ന​ൽ​കു​ന്നു. ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സെ​മി​ഫൈ​ന​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടാ​വു​ന്ന അ​ഞ്ച് സ​മ​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ട​ങ്ങ​ളി​ലെ ഫ​ലം പു​റ​ത്തു വ​രു​ന്പോ​ൾ വി​ജ​യ പ്ര​തീ​ക്ഷ​യു​ടെ ഉ​ത്തും​ഗ​ശൃം​ഗ​ത്തി​ലാ​ണ് ബി​ജെ​പി. നാ​ലി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലും താ​മ​ര വി​രി​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന ആ​ത്മ വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി. മ​ധ്യ​പ്ര​ദേ​ശി​ൽ 161 സീ​റ്റി​ലും രാ​ജ​സ്ഥാ​നി​ൽ 113, ഛത്തീ​സ്ഗ​ഡി​ൽ 53 എ​ന്നി​ങ്ങ​നെ​യാ​ണ് ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം.

Read More

‘ആളുകൾ ഞങ്ങളെ വിശ്വസിച്ചു, എല്ലാ ക്രഡിറ്റും മോദിയ്ക്ക്’; ശി​വ​രാ​ജ് സിംഗ് ചൗ​ഹാ​ൻ

ഭോ​പ്പാ​ൽ: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ “ഡ​ബി​ൾ എ​ഞ്ചി​ൻ സ​ർ​ക്കാ​രി​നും” ലാ​ഡ്‌​ലി ബേ​ട്ടി പോ​ലെ​യു​ള്ള ഉ​പ​യോ​ഗ​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ​ക്കു​മാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. “പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ്. കേ​ന്ദ്ര​ത്തി​ലാ​യാ​ലും സം​സ്ഥാ​ന​ത്തി​ലാ​യാ​ലും, ലാ​ഡ്‌​ലി പ​ദ്ധ​തി പോ​ലെ​യു​ള്ള ഡ​ബി​ൾ എ​ഞ്ചി​ൻ സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ളു​ക​ളെ ഉ​യ​ർ​ത്താ​നും അ​വ​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ച്ചു. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ങ്ങ​ളൊ​ന്നും ഞങ്ങൾ ക​ണ്ടി​ട്ടി​ല്ല. അ​വ​ർ അ​ധി​കാ​ര​ത്തി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ്. ചി​ല കോ​ൺ​ഗ്ര​സു​കാ​ർ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ​ക്ഷേ ആ​ളു​ക​ൾ ഞ​ങ്ങ​ളെ വി​ശ്വ​സി​ച്ചു.” ചൗ​ഹാ​ൻ പ​റ​ഞ്ഞു. ന​വം​ബ​ർ 17 ന് ​ന​ട​ന്ന ഒ​റ്റ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77.82 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 2018 ലെ ​വോ​ട്ടിം​ഗ് ശ​ത​മാ​ന​മാ​യ 75.63 ശ​ത​മാ​ന​ത്തെ ഇ​ത് മ​റി​ക​ട​ന്നു. 230 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2533 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് ജ​ന​ങ്ങ​ൾ വോ​ട്ട്…

Read More

ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ ഹി​ജാ​ബ് ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു; സ്‌​കൂ​ളി​ന് ഭീ​ഷ​ണി​യു​മാ​യി വി​ദ്യാ​ർ​ഥി​നി​കളുടെ കു​ടും​ബങ്ങൾ

ഷെ​യ്ഖ്പു​ര: ബി​ഹാ​റി​ലെ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് ഭീ​ഷ​ണി. ഷെ​യ്ഖ്പു​ര ജി​ല്ല​യി​ലെ ചാ​രു​വാ​നി​ലു​ള്ള ഉ​ത്ക്ര​മി​ത് മ​ധ്യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഓം ​പ്ര​കാ​ശ് സിം​ഗ് പ​റ​ഞ്ഞു.  പ്രി​ൻ​സി​പ്പ​ൽ സ​ത്യേ​ന്ദ്ര കു​മാ​ർ ചൗ​ധ​രി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി പ്ര​കാ​രം ന​വം​ബ​ർ 29 ന് ​ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളു​ടെ നി​ര​വ​ധി കു​ടും​ബാം​ഗ​ങ്ങ​ൾ സ്‌​കൂ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി.  ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ ശി​രോ​വ​സ്ത്രം അ​ഴി​ക്കാ​ൻ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് പെ​ൺ​കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് അ​വ​ർ ചോ​ദ്യം ചെ​യ്തു. ത​ങ്ങ​ളു​ടെ പെ​ൺ​കു​ട്ടി​ക​ളെ അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​വ​ർ പ്രി​ൻ​സി​പ്പ​ലി​നോ​ട് പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ​രാ​തി പ്ര​കാ​രം ത​ങ്ങ​ളു​ടെ ആ​വ​ശ്യം ശ്ര​ദ്ധി​ക്കാ​ത്ത​വ​രു​ടെ ത​ല​വെ​ട്ടു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും ഡി​ഇ​ഒ പ​റ​ഞ്ഞു.  വി​ഷ​യം ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റോ​ട് സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി…

Read More

കരുതലിന്‍റെ ‘കെെ’… കത്തിച്ച് വിട് പാപ്പാ… കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തയാറായി സ്ലീപ്പർ ബസുകൾ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ കോ​ൺ​ഗ്ര​സ് ആ​ഡം​ബ​ര ബ​സു​ക​ള്‍ ത​യ്യാ​റാ​ക്കി. കാ​വേ​രി ബ​സ് ക​മ്പ​നി​യു​ടെ സ്ലീ​പ്പ​ർ ബ​സു​ക​ളാ​ണ് ത​യ്യാ​റാ​ക്കി​യ​ത്. തെ​ല​ങ്കാ​ന​യി​ലെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ഡി.​കെ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത്. ഇതിനകം തന്നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ വ​സ​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഘോ​ഷം തു​ട​ങ്ങി. ഹൈ​ദ​രാ​ബാ​ദി​ലെ താ​ജ് കൃ​ഷ്ണ ഹോ​ട്ട​ലി​നു​മു​ന്നി​ലാ​ണ് ബ​സു​ക​ള്‍ ഉ​ള​ള​ത്. ജ​യി​ക്കു​ന്ന മു​ഴു​വ​ന്‍ എം​എ​ല്‍​എ​മാ​രോ​ടും ഹോ​ട്ട​ലി​ലേ​ക്ക് എ​ത്താ​നാ​ണ് കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശം. വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 71 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ​ത് 60 സീ​റ്റു​ക​ളാ​ണ്. 31 സീ​റ്റു​ക​ളി​ലാ​ണ് ഭ​ര​ണ​പ​ക്ഷ​മാ​യ ബി​ആ​ർ​എ​സി​ന് ലീ​ഡു​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍ 18 ഇ​ട​ത്തും ലീ​ഡ് ചെ​യ്യു​ന്നു. ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നെ കെെ​വി​ടി​ല്ലെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​താ​ക്ക​ൾ. തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡ് പ​തി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 9ന് ​സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം എ​ന്നാ​ണ് ഫ്ലെ​ക്സ് ബോ​ർ​ഡി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.…

Read More