കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് എം.​പി ടി.​എ​ൻ. പ്ര​താ​പ​ൻ. തൊ​ടു​ന്യാ​യം പ​റ​ഞ്ഞാ​ണ് കേ​ര​ള​ത്തി​ന് പ​ല പ​ദ്ധ​തി​ക​ളു​ടെ​യും ഫ​ണ്ട് നി​ഷേ​ധി​ക്കു​ന്ന​തെ​ന്നും മ​റ്റ് യു​ഡി​എ​ഫ് എം​പി​മാ​ർ​ക്കും ഇ​തേ നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ജ​ന​ങ്ങ​ൾ​ക്ക് വീ​തി​ച്ച് ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​താ​പ​ൻ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടി​സ് ന​ൽ​കി. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് കാ​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​ന​യ​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന സി​പി​എം നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് പ്ര​താ​പ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.  

Read More

മാം​സാ​ഹാ​ര വി​ൽ​പ​ന​ശാ​ല​ക​ൾ പൂ​ട്ട​ണം; വി​വാ​ദ​നി​ർ​ദേ​ശ​വു​മാ​യി ജ​യ്പു​രി​ലെ ബി​ജെ​പി എം​എ​ൽ​എ

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ ബാ​ൽ​മു​കു​ന്ദ് ആ​ചാ​ര്യ. ജ​യ്പു​രി​ലെ ഹ​വാ മ​ഹ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഇ​ദ്ദേ​ഹം ജ​യി​ച്ച​ത്. പ്ര​ദേ​ശ​ത്തെ തെ​രു​വു​ക​ളി​ൽ മാം​സാ​ഹാ​രം വി​ൽ​ക്കു​ന്ന എ​ല്ലാ ഭ​ക്ഷ​ണ​ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശം വ​ലി​യ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. “റോ​ഡി​ൽ മാം​സാ​ഹാ​രം പ​ര​സ്യ​മാ​യി വി​ൽ​ക്കാ​ൻ ക​ഴി​യു​മോ? നി​ങ്ങ​ൾ ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണോ? വ​ഴി​യോ​ര​ത്തെ എ​ല്ലാ മാം​സാ​ഹാ​ര വി​ൽ​പ​ന​ശാ​ല​ക​ളും ഉ​ട​ൻ പൂ​ട്ട​ണം. ഞാ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടും’ ബ​ൽ​മു​കു​ന്ദ് ആ​ചാ​ര്യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി എ​ഐ​എം​ഐ​എം ത​ല​വ​ൻ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി രം​ഗ​ത്തെ​ത്തി. ഉ​ത്ത​ര​വ് തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞ ഒ​വൈ​സി ആ​ർ​ക്കെ​ങ്കി​ലും ഇ​ങ്ങ​നെ ചെ​യ്യാ​ൻ സാ​ധി​ക്കു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​ൺ​ഗ്ര​സി​ലെ ആ​ർ.​ആ​ർ. തി​വാ​രി​യെ 600 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ൽ​മു​കു​ന്ദ് ആ​ചാ​ര്യ വി​ജ​യി​ച്ച​ത്. രാ​ജ​സ്ഥാ​നി​ൽ 115 സീ​റ്റു​ക​ൾ നേ​ടി ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചി​രു​ന്നു.

Read More

ബി​ജെ​പി നേ​താ​വി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് വ​ന​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

ബം​ഗ​ളൂ​രു: മു​ൻ മ​ന്ത്രി​യും ബി​ജെ​പി എം​എ​ൽ​സി​യു​മാ​യ സി.​പി. യോ​ഗേ​ശ്വ​റി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നെ ചാ​മ​രാ​ജ്ന​ഗ​റി​ലെ വ​ന​മേ​ഖ​ല​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ മ​ഹാ​ദേ​വ​യ്യ​യു​ടെ(62) മൃ​ത​ദേ​ഹ​മാ​ണു തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. രാം​പു​ര ഗ്രാ​മ​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. ച​ന്ന​പ​ട്ട​ണ​യി​ലെ ച​ക്കേ​ര​യി​ലെ ഫാം​ഹൗ​സി​ൽ​നി​ന്നാ​ണ് മ​ഹാ​ദേ​വ​യ്യ​യെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ര​ക്ത​ക്ക​റ​യു​മാ​യി കാ​ർ ക​ണ്ടെ​ത്തി. ഇ​തി​നു സ​മീ​പ​മാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു പേ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ചു.

Read More

‘ഒ​ന്ന​ര​ക്കോ​ടി​യു​ടെ കാ​റി​ലി​ടി​ക്കാ​തെ വ​ല്ല ബ​സി​ലും പോ​യി ഇ​ടി​ക്ക്..!’ ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം

ഉ​ഡു​പ്പി: ഒ​ന്ന​ര​ക്കോ​ടി വി​ല വ​രു​ന്ന ത​ന്‍റെ കാ​റി​ലി​ടി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​ര​നോ​ട് മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ ഭ​വാ​നി രേ​വ​ണ്ണ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി. “നി​ന​ക്ക് മ​രി​ക്ക​ണ​മെ​ങ്കി​ൽ വ​ല്ല ബ​സി​നും പോ​യി ഇ​ടി​ച്ചു​കൂ​ടെ എ​ന്തി​ന് എ​ന്‍റെ കാ​റി​ൽ വ​ന്നി​ടി​ക്ക​ണം’ എ​ന്നാ​ണ് ബൈ​ക്ക് യാ​ത്രി​ക​നോ​ട് ഭ​വാ​നി ചോ​ദി​ച്ച​ത്. ത​ന്‍റെ വ​ണ്ടി​ക്ക് 1.5 കോ​ടി രൂ​പ​യു​ണ്ടെ​ന്നും അ​വ​ർ പ​ല​ത​വ​ണ പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി‌​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഉ​ഡു​പ്പി സാ​ലി​ഗ്രാ​മ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടൊ​യോ‌​ട്ട വെ​ൽ​ഫ​യ​ർ കാ​റി​ലാ​ണ് ഭ​വാ​നി സ​ഞ്ച​രി​ച്ച​ത്. ബൈ​ക്ക് കാ​റി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭ​വാ​നി പ​റ​യു​ന്ന​ത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ഭ​വാ​നി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തി. ഭ​വാ​നി​യു​ടെ ഭ​ർ​ത്താ​വ് എ​ച്ച്.​ഡി. രേ​വ​ണ്ണ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ എം​എ​ൽ​എ​യാ​ണ്. മ​ക്ക​ളി​ല്‍ ഒ​രാ​ൾ എം​പി​യും ഒ​രാ​ൾ ക​ർ​ണാ​ട​ക ലെ​ജി​സ്‌​ലേ​റ്റി​വ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​ണ്. ബ​ന്ധു​ക്ക​ളോ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളോ ഇ​തു​വ​രെ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

രാജിവച്ചയാളെ എങ്ങനെ സസ്പെൻഡ് ചെയ്യും; ലോക ചരിത്രത്തിലെ അപൂർവ സംഭവം; എ. വി ഗോപിനാഥ്

പാ​ല​ക്കാ​ട് ന​വ​കേ​ര​ളാ​സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​തി​ല്‍ പ്ര​തി​ക​രി​ച്ച് എ.​വി ഗോ​പി​നാ​ഥ്. താ​ൻ 2021-ല്‍ ​പാ​ര്‍​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​താ​ണ്. പി​ന്നെ​ങ്ങ​നെ ത​ന്നെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. കോ​ൺ​ഗ്ര​സ് ത​ന്നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത കാ​ര്യം അ​റി​യു​ന്ന​ത് വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ണ്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​യാ​ളെ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജി അം​ഗീ​ക​രി​ച്ചോ എ​ന്ന​റി​യി​ല്ല. ലോ​ക ച​രി​ത്ര​ത്തി​ലെ അ​പൂ​ര്‍​വ സം​ഭ​വം ആ​ണി​ത്. ത​നി​ക്ക് ചെ​യ്യാ​ന്‍ തോ​ന്നു​ന്ന​ത് താ​ന്‍ ചെ​യ്യും. താ​ന്‍ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി മാ​ത്ര​മാ​ണ്. കെ​പി​സി​സി ന​ട​പ​ടി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ര് ന​ട​പ​ടി​യെ​ടു​ത്താ​ലും കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്നും എ.​വി ​ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി.  

Read More

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ ഡോ​ക്ട​ർ ഫ്ലാറ്റിൽ മ​രി​ച്ചനി​ല​യി​ൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പോലീസ്

മെഡിക്കൽ കോളജ്/വെ​ഞ്ഞാ​റ​മൂ​ട് : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ ഡോ​ക്ട​ർ മ​രി​ച്ച നി​ല​യി​ൽ. സ​ർ​ജ​റി വി​ഭാ​ഗം പി ​ജി വി​ദ്യാ​ർ​ഥി​നി ഡോ. ഷ​ഹാ​ന​യാ​ണ് മ​രി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് മൈ​ത്രി ന​ഗ​ർ ജാ​സ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ അ​സീ​സ് -ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ​ഇന്നലെ രാ​ത്രി 11.30-നോ​ട​ടു​ത്താ​ണ് സം​ഭ​വം എ​ന്ന് ക​രു​തു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്ത് ഒ​രു ഫ്ലാ​റ്റി​ലാ​ണ് ഡോ​ക്ട​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഒ​രു സു​ഹൃ​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഷ​ഹാ​ന​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഫ്ലാ​റ്റി​ലെ ഒ​രാ​ളോ​ട് നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. മു​ട്ടി വി​ളി​ച്ചി​ട്ടും ക​ത​ക് തു​റ​ക്കാ​താ​യ​തോ​ടു​കൂ​ടി​യാ​ണ് വി​വ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട്ടി​ലി​​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന ഡോ​ക്ട​റെ ക​ണ്ടെ​ത്തി​യ​ത്. ഡോ​ക്ട​റു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ…

Read More

ന​വ​കേ​ര​ളാ​സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്‌ത എ.വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; എ.കെ ബാ​ല​ൻ

പാ​ല​ക്കാ​ട് ന​വ​കേ​ര​ളാ​സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​വി ഗോ​പി​നാ​ഥി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ​തി​രെ സി​പി​എം നേ​താ​വ് എ. ​കെ ബാ​ല​ൻ. കെ ​പി സി ​സി​യു​ടേ​താ​യി​രു​ന്നു ന​ട​പ​ടി. ഗോ​പി​നാ​ഥി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്, കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്, രാ​ഷ്ട്രീ​യ​മാ​യി ഗോ​പി​നാ​ഥ് ആ​ലോ​ചി​ക്ക​ട്ടെ​യെ​ന്ന് എ. ​കെ ബാ​ല​ൻ പ​റ​ഞ്ഞു. ഗോ​പി​നാ​ഥ് ചെ​യ്ത​തി​ലും ഗു​രു​ത​ര​മാ​യ തെ​റ്റാ​ണു ഷാ​ഫി പ​റ​മ്പി​ൽ ചെ​യ്ത​ത്. ഗോ​പി​നാ​ഥ് നേ​രി​ട്ട് പ​റ​ഞ്ഞ​തി​നു ന​ട​പ​ടി​യെ​ന്നും കാ​ണാ​മ​റ​യ​ത്തി​രു​ന്ന് പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യി​ല്ലെ​ന്നും എ.​കെ ബാ​ല​ൻ കു​റ്റ​പ്പെ​ടു​ത്തി. ഗോ​പി​നാ​ഥി​ന് രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗോ​പി​നാ​ഥ് മാ​ത്ര​മ​ല്ല ഇ​നി​യും കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു നി​ന്നും പ​ല​രും വ​രു​മെ​ന്നും രാ​ഷ്ട്രീ​യ​മാ​യി അ​വ​ർ തീ​രു​മാ​ന​മെ​ടു​ത്താ​ൽ പാ​ർ​ട്ടി പോ​സി​റ്റീ​വ് ആ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കും. അ​ങ്ങ​നെ വ​ന്ന എ​ല്ലാ​വ​ർ​ക്കും രാ​ഷ്ടീ​യ സം​ര​ക്ഷ​ണം മാ​ത്ര​മ​ല്ല ന​ല്ല പ​ദ​വി​യും കൊ​ടു​ക്കാ​നാ​ണ് എ​ക്കാ​ല​ത്തും പാ​ർ​ട്ടി ശ്ര​മി​ച്ചി​ട്ടു​ള്ള​തെ​ന്ന് എ.​കെ…

Read More

പ​ണ​ത്തെ ചൊ​ല്ലി ത​ർ​ക്കം; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു

താ​നെ: പ​ണ​മി​ട​പാ​ട് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 35 കാ​ര​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഡ്ര​മ്മി​ൽ പൊ​തി​ഞ്ഞ് എ​റി​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലെ ഒ​രു വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. സംഭവത്തിൽ യുവതിയുടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​ പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​തു. ദ​മ്പ​തി​ക​ൾ വി​വാ​ഹി​ത​രാ​യി​ട്ട് 12 വ​ർ​ഷ​മാ​യി. പ്ര​തി ഭാ​ര്യ​യെ പ​തി​വാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ഇ​തി​നോ​ട​കം 80,000 രൂ​പ ഇ​യാ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. ഒ​രു ഓ​ട്ടോ​റി​ക്ഷ വാ​ങ്ങാ​ൻ ര​ണ്ട് ല​ക്ഷം രൂ​പ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് അ​വ​ർ​ക്ക് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു. ഇ​തി​ന്‍റെ പേ​രി​ൽ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഭാ​ര്യ​യു​ടെ ത​ല​യി​ൽ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് അ​ടി​ച്ച ശേ​ഷം ക​യ​റു​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോലീസ് പ​റ​ഞ്ഞു. പി​ന്നീ​ട് പ്ര​തി മൃ​ത​ദേ​ഹം ഒ​രു വ​ലി​യ ഡ്ര​മ്മി​ൽ പൊ​തി​ഞ്ഞ് അം​ബ​ർ​നാ​ഥി​ന​ടു​ത്തു​ള്ള…

Read More

വിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്

മ​ധ്യ​പ്ര​ദേ​ശ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ൽ മൂ​ന്ന് സം​സ്ഥാ​ന​ത്തും ബി​ജെ​പി മി​ക​ച്ച ലീ​ഡ് നേ​ടി വീ​ജ​യം സ്വ​ന്ത​മാ​ക്കി. നാ​ടെ​ങ്ങും ബി​ജെ​പി പ്ര​വ​ർ​ത്ത​ര​ക​ർ വി​ജ​യാ​ഘോ​ഷ​ത്തി​ലാ​ണ്. 230ൽ 163 ​സീ​റ്റു​ക​ൾ നേ​ടി​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി വി​ജ​യ ര​ഥ​ത്തി​ലേ​റി​യ​ത്. ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ന​ട​ന്ന വി​ജ​യ യാ​ത്ര​യ്ക്കി​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ഖ​ജ്രാ​ന​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഖ​ജ്രാ​ന​യി​ൽ വ​ക്കീ​ൽ പ​ത്താ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ന് മു​ന്നി​ലൂ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വി​ജ​യ​ജാ​ഥ ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം പ​ത്താ​ൻ ഘോ​ഷ​യാ​ത്ര​യെ എ​തി​ർ​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഏ​റ്റു​മു​ട്ടി. ഇ​തി​നി​ടെ പ​ത്താ​ന്‍റെ ഭാ​ര്യ ശ​ബ്‌​നം വീ​ടി​നു മു​ക​ളി​ൽ നി​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഖ​ജ്രാ​ന പോ​ലീ​സ് അ​റി​യി​ച്ചു.…

Read More

വീ​ട്ടി​ൽ ക​യ​റി വെ​ള്ളം ചോ​ദി​ച്ചു, ഇ​റ​ക്കി​വി​ട്ട​പ്പോ​ൾ പി​ടി​വ​ലി, ത​ല​യ​ടി​ച്ച് വീ​ണ വ​യോ​ധി​ക​യെ കൊ​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു; പ​തി​മൂ​ന്നു​കാ​ര​ൻ അ​റ​സ്റ്റി​ൽ

കമ്പം: ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ​തി​മൂ​ന്നു​കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. ക​മ്പം ചു​രു​ളി​പ്പെ​ട്ടി റോ​ഡ​രു​കി​ലാ​ണ് എ​ൺ​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ രാ​മ​ത്താ​യ് താ​മ​സി​ച്ചി​രു​ന്ന​ത്. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. രാ​മ​ത്താ​യു​ടെ ശ​രീ​ര​ത്തി​ൽ അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ഉ​ത്ത​മ​പാ​ള​യം ഡി​എ​സ് പി ​പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ചു. ഇ​ത്ത​ര​ത്തി​ൽ കു​റ്റ​കൃ​ത്യം ചെ​യ്തി​രു​ന്ന​വ​രെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്തു. രാ​മ​ത്താ​യു​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ബ​ന്ധു​ക്ക​ളു​മാ​യ നി​ര​വ​ധി പേ​രെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തു​മ്പൊ​ന്നും കി​ട്ടി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തെ വി​ര​ല​ട​യാ​ള​ങ്ങ​ൾ കു​ട്ടി​ക​ളു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ത്ത് മു​മ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ തെ​രു​വി​ൽ താ​മ​സി​ച്ചി​രു​ന്ന പ​തി​മൂ​ന്നു​കാ​ര​ൻ നേ​ര​ത്തെ ചെ​റി​യ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​മ​ത്താ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​വ​രു​ടെ കൈ​യി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പ​തി​മൂ​ന്നു​കാ​ര​ൻ ക​രു​തി.…

Read More