കോഴിക്കോട്ടെ കോ​ണ്‍​ഗ്ര​സ് റാലി ആ​രോ​പ​ണ​ങ്ങ​ള്‍ ജാ​ള്യ​ത മ​റ​യ്ക്കാ​നെ​ന്ന് മ​ന്ത്രി റി​യാ​സ്; അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും റാ​ലി ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​റാ​ലി​ക്ക് അ​നു​മ​തി നിേ​ഷ​ധി​ച്ച​തി​ന്‍റെ പേ​രി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ റാ​ലി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തു 23നു​ത​ന്നെ ന​ട​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് റാ​ലി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണം. 25ന് ​ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ് കു​ള​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് േകാ​ണ്‍​ഗ്ര​സി​ന്‍റേ​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കോ​ഴി​ക്കോ​ട്ടു പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ േവ​ദി​യാ​യാി ക​ട​പ്പു​റം േന​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. 25 ദി​വ​സം മു​മ്പ് ബു​ക്കിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രു പ​രി​പാ​ടി​ക്ക് ര​ണ്ടു ദി​വ​സം മു​മ്പ​ല്ല വേ​ദി ന​ശ്ച​യി​ക്കേ​ണ്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സി​നെ വി​മ​ര്‍​ശി​ച്ച് മ​ന്ത്രി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നു വേ​ണ​മെ​ങ്കി​ല്‍ മ​റ്റെ​വി​ടെ​യെ​ങ്കി​ലും പ​രി​പാ​ടി ന​ട​ത്താ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ​ല​സ്തീ​ന്‍ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ആ​ത്മാ​ര്‍​ഥ​ത​യി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്ന്…

Read More

ക​ണ്ണൂ​ർ ഉ​രു​പ്പും​കു​റ്റി വ​ന​ത്തി​ൽ വെ​ടി​വ​യ്പ് തു​ട​രു​ന്നു; മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഇല്ലെന്നും; അ​ടി​മു​ടി ദു​രൂ​ഹ​ത

ഇ​രി​ട്ടി(കണ്ണൂർ): ഉ​രു​പ്പും​കു​റ്റി വ​ന​ത്തി​ൽ പോ​ലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു. വനത്തിൽനിന്ന് ഇന്നലെ അ​ർ​ധരാ​ത്രി അ​ഞ്ച് റൗ​ണ്ടോ​ളം വെ​ടി​യൊ​ച്ച കേ​ട്ട​താ​യും ഇന്നു പു​ല​ർ​ച്ച​യും വെടിയൊച്ച ഉയർന്നതായും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഉ​രു​പ്പും​കു​റ്റി, എ​ട​പ്പു​ഴ, വാ​ള​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ൾ രാ​ത്രി​യി​ലും പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽത​ന്നെ ആ​യി​രു​ന്നു. ഉ​രു​പ്പും​കു​റ്റി ടൗ​ണി​ൽ മാ​ത്രം 50 ഓ​ളം പോ​ലീ​സു​കാ​രെ ഇ​ന്ന​ലെ രാ​ത്രി വി​ന്യ​സി​ച്ചു. പു​ല​ർ​ച്ചെ ടാ​പ്പിം​ഗ് ജോ​ലി​ക്ക് പോ​കു​ന്ന​വ​രെപോ​ലും പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. നാ​ലി​ന് തു​ട​ങ്ങേ​ണ്ട ടാ​പ്പിം​ഗ് ജോ​ലി​ക​ൾ ആ​റി​നുശേ​ഷ​മാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം വെ​ടി ഉ​തി​ർ​ത്തെ​ങ്കി​ലും ആർക്കെങ്കിലും പ​രി​ക്ക് പ​റ്റി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ന്നി​ല്ല. സ്ഥലത്തു ണ്ടായിരുന്ന എ​ട്ടു​പേ​രും ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​തെ​ങ്കി​ലും വെ​ടി​വ​യ്പ് ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടെന്നു പ​റ​യു​ന്ന​തു ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ തി​രി​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഉ​രു​പ്പും​കു​റ്റി ടൗ​ണി​ലും മ​ല​മു​ക​ളി​ലെ വ​നാ​തി​ർ​ത്തി​യോ​ട്…

Read More

ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് കേ​സ്;അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ന്‍ ഇ​ഡി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ക​ണ്ട​ല സ​ഹ​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ കൂ​ടു​ത​ല്‍​പ്പേ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ക​ണ്ട​ല ബാ​ങ്ക് പ്ര​സി​ഡ​ന്‍റും സി​പി​ഐ മു​ന്‍ നേ​താ​വു​മാ​യി​രു​ന്ന എ​ന്‍. ഭാ​സു​രാം​ഗ​നെ ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. ബാ​ങ്കി​ല്‍ ദു​രൂ​ഹ നി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​രെ ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വം ബാ​ങ്കി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും ഭാ​സു​രാം​ഗ​ന്‍റെ മ​ക​നെ​യും വൈ​കാ​തെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ക​ണ്ട​ല​യി​ലെ ര​ണ്ട​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ വി​വ​ര​ങ്ങ​ളാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഭാ​സു​രാം​ഗ​നി​ല്‍​നി​ന്നും ഇ​ഡി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ബാ​ങ്കി​ല്‍ ത​ട്ടി​പ്പ​ല്ല ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കും അ​റി​വു​ള്ള​താ​യാ​ണ് ഭാ​സു​രാം​ഗ​ന്‍ ഇ​ഡി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ത​നി​ക്കെ​തി​രേ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും. ഇ​തി​ല്‍ സി​പി​എം സി​പി​ഐ നേ​താ​ക്ക​ള്‍​ക്ക് പ​ങ്കു​ള്ള​താ​യും ഭാ​സു​രാം​ഗ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം…

Read More

ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സ​ഹോ​ദ​രി മ​രി​ച്ച​നി​ല​യി​ല്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി മ​രി​യാ​നെ ട്രം​പ് ബാ​രി(86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ര​ണ്ട​ര​യോ​ടെ ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ഇ​വ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. 1983 മു​ത​ല്‍ ന്യൂ​ജ​ഴ്‌​സി​യി​ലെ ഫെ​ഡ​റ​ല്‍ ജ​ഡ്ജി​യാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച മ​രി​യാ​നെ 2019ലാ​ണ് വി​ര​മി​ച്ച​ത്. ട്രം​പി​ന്‍റെ നാ​ലു സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് മ​രി​യാ​നെ. സ​ഹോ​ദ​രി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

Read More

വായു മലിനീകരണം;ഡ​ല്‍​ഹി​യി​ല്‍ സ്വ​കാ​ര്യ​ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി ന്യൂ​ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ (എ​ന്‍​ഡി​എം​സി). വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​ല്‍​നി​ന്ന് ആ​ളു​ക​ളെ പി​ന്തി​രി​പ്പി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. അ​ടു​ത്ത ജ​നു​വ​രി 24വ​രെ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. മൊ​ത്ത​ത്തി​ല്‍ 91 പാ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ളാ​ണ് എ​ന്‍​ഡി​എം​സി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. അ​തി​ല്‍ 41 എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​ത് എ​ന്‍​ഡി​എം​സി​യാ​ണ്. ശേ​ഷി​ക്കു​ന്ന​വ​യു​ടെ ന​ട​ത്തി​പ്പു പു​റ​ത്തു​ള്ള ഏ​ജ​ന്‍​സി​ക​ളെ ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​രോ​ജി​നി ന​ഗ​ര്‍ മാ​ര്‍​ക്ക​റ്റ്, ഖാ​ന്‍ മാ​ര്‍​ക്ക​റ്റ്, ലോ​ധി റോ​ഡ്, ഐ​എ​ന്‍​എ, എ​യിം​സ്, സ​ഫ്ദ​ര്‍​ജം​ഗ് എ​ന്നി​ങ്ങ​നെ രാ​ജ്പ​ത്തി​നും എ​യിം​സി​നും ഇ​ട​യി​ല്‍ വ​രു​ന്ന പാ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ളി​ല്‍ എ​പ്പോ​ഴും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Read More

പി​ണ​റാ​യി വി​ജ​യ​ൻ നെ​ല്ല​റ​യെ ക​ല്ല​റ​യാ​ക്കി; കർഷകരെ കടക്കാരാക്കുന്ന കിരാതനടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് എം.എം.ഹ​സ​ൻ

ആ​ല​പ്പു​ഴ: ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ കു​ട്ട​നാ​ടി​നെ ക​ല്ല​റ​യാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.എം. ഹ​സ​ൻ ആ​രോ​പി​ച്ചു. ക​ർ​ഷ​ക​രി​ൽ നി​ന്നു നെ​ല്ലെ​ടു​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ലകൊ​ടു​ക്കാ​തെ ക​ട​ക്കാ​രാ​ക്കു​ന്ന കി​രാ​ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രെ അ​പ​മാ​നി​ക്കു​ക​യും ദ്രോ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ അ​തി ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക്‌ രൂ​പം ന​ൽ​കു​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യചെ​യ്ത ക​ർ​ഷ​ക​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം യു​ഡി​എ​ഫ് കു​ന്നു​മ്മ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സാ​ദി​ന്‍റെ കു​ടും​ബ​ത്തെ ദ​ത്തെ​ടു​ക്ക​ണ​മെ​ന്നും ക​ടം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ക്സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ്, ക​ൺ​വീ​ന​ർ ബി. ​രാ​ജ​ശേ​ഖ​ര​ൻ, എ.​എ. ഷു​ക്കൂ​ർ, എ.​എം. ന​സീ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സെെ​ന​ബ​യു​ടെ പ​ക്ക​ലു​ണ്ടാ​യ​ത് കൊ​ച്ചു​മ​ക​ളു‌‌​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നു​ള്ള പ​ണ​വും സ്വ​ർ​ണ​വും;​നെ​ഞ്ച് പൊ​ട്ടി ക​ര​ഞ്ഞ് ഭ​ർ​ത്താ​വ്

കു​റ്റി​ക്കാ​ട്ടൂ​രിൽ​ നി​ന്ന് കാ​ണാ​താ​യ സെെ​ന​ബ​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു‌​റ​ത്ത്. വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി സെെ​ന​ബ​യു​ടെ ഭ​ർ​ത്താ​വ് ജ​യിം​സ്. സെെ​ന​ബ​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞ​ത്… സെെ​ന​ബ​യെ കാ​ണാ​താ​കു​ന്ന സ​മ​യ​ത്ത് സെെ​ന​ബ​യു​ടെ ക​യ്യി​ൽ പ​തി​നേ​ഴ​ര പ​വ​ൻ സ്വ​ർ​ണ​വും മൂ​ന്ന് ല​ക്ഷം രൂ​പ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി ഭ​ർ​ത്താ​വ് ജ​യിം​സ് പ​റ​ഞ്ഞു. പേ​ര​ക്കു​ട്ടി​യു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യി​രു​ന്ന പ​ണ​മാ​യി​രു​ന്നു അ​ത്.  കാ​ണാ​താ​കു​ന്ന​തി​നു തൊ​ട്ട് മു​ൻ​പ് വ​രെ സെെ​ന​ബ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു എ​ന്നും ജ​യിം​സ് പ​റ​ഞ്ഞു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് സെെ​ന​ബ​യു​ടെ ഭ​ർ​ത്താ​വ് ജ​യിം​സ്. ഏ​ഴാം തി​യ​തി രാ​വി​ലെ ജോ​ലി​ക്കാ​യി ജ​യിം​സ് പു​റ​പ്പെ​ട്ടു. അ​ന്നേ ദി​വ​സം വെെ​കു​ന്നേ​ര​വും ‌സെെ​ന​ബ​യോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വി​ളി​ച്ച​പ്പോ​ഴൊ​ക്കെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. പി​റ്റെ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ ജ​യിം​സ് വീ​ട് പൂ​ട്ടി കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ട​ത്. അ​യ​ൽ​വാ​സി​യോ​ട് വി​വ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് സെെ​ന​ബ വീ​ട്ടി​ൽ ഇ​ല്ലെ​ന്നു​ള്ള കാ​ര്യം അ​റി​ഞ്ഞ​ത്. പി​ന്നാ​ലെ…

Read More

പട്ടാപ്പകൽ അമ്മയെയും മക്കളെയും വെട്ടിക്കൊന്ന കേസ്; ഉഡുപ്പിയിലെ കൊലയ്ക്ക് പിന്നിൽ ശത്രുതയെന്ന് പോലീസ്

ഉ​ഡു​പ്പി: ഇ​ന്ന​ലെ മാ​ല്‍​പെ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നെ​ജ്ജ​റി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ അ​മ്മ​യേ​യും മൂ​ന്നു മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളോ വീ​ട്ടി​ലെ മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട ഹ​സീ​ന​യു​മാ​യോ ഭ​ര്‍​ത്താ​വ് നൂ​ര്‍ മു​ഹ​മ്മ​ദു​മാ​യോ ശ​ത്രു​ത​യു​ള്ള ആ​രെ​ങ്കി​ലു​മാ​യി​രി​ക്ക​ണം കൂ​ട്ട​ക്കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സൗ​ദി അ​റേ​ബ്യ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന നെ​ജ്ജാ​ര്‍ തൃ​പ്തി​ന​ഗ​റി​ലെ നൂ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഹ​സീ​ന (46), മ​ക്ക​ളാ​യ അ​ഫ്‌​നാ​ന്‍(23), ഐ​നാ​സ്(21), അ​സീം (12) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നൂ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മാ​താ​വി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 8.30 നും ​ഒ​മ്പ​തി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പി​റ​കി​ല്‍ നീ​ള​മു​ള്ള ബാ​ഗും മു​ഖം മ​റ​യ്ക്കു​ന്ന മാ​സ്‌​കും ധ​രി​ച്ചാ​ണ് അ​ക്ര​മി എ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഇ​യാ​ള്‍ സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ സ​ന്തേ​ക്കാ​ട് നി​ന്നാ​ണ് ഇ​യാ​ള്‍ ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ച​തെ​ന്ന്…

Read More

കേ​ര​ള​ത്തി​ന് കേ​ന്ദ്രം ന​ൽ​കേ​ണ്ട പ​ണ​മെ​ല്ലാം ന​ല്കി​; പ​ണം കി​ട്ടാ​നു​ണ്ടെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം; വി.​ മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് കേ​ന്ദ്രം ന​ൽ​കേ​ണ്ട പ​ണ​മെ​ല്ലാം ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​നി​യും കേ​ന്ദ്ര​ത്തി​ൽനി​ന്നു പ​ണം കി​ട്ടാ​നു​ണ്ടെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ല​മാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നി​യ​മം ഒ​രുപോ​ലെ​യാ​ണ്. കൃ​ത്യ​മാ​യി ധ​ന​ക്ക​മ്മിഗ്രാ​ന്‍റ് ന​ൽ​കു​ന്നു​ണ്ട്. കു​ടു​ത​ൽ തു​ക ക​ട​മെ​ടു​പ്പി​ന് അ​നു​വ​ദി​ച്ചു. ഏ​ഴാം ശ​മ്പള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യ്ക്ക് കേ​ര​ളം അ​പേ​ക്ഷ ന​ൽ​കി​യി​ല്ലെ​ന്നും വി.​ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 2022 മാ​ർ​ച്ച് 31 ന് ​മു​ൻ​പ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​യി​രു​ന്നു. മൂ​ല​ധ​ന സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് പ​ണം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ കേ​ര​ളം രേ​ഖ​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഗ്രാ​ന്‍റി​ന്‍റെ പ​കു​തി പ​ണം പോ​ലും ചെ​ല​വാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ണ​ക്കു​ക​ൾ നി​ര​ത്തി​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ചുകൊ​ന്നു; ജീ​വ​നൊ​ടു​ക്കി​യെ​ന്ന് പ​റ​ഞ്ഞ് മൃ​ത​ദേ​ഹ​വു​മാ​യി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

ബം​ഗ​ളൂ​രു: പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. തു​മ​ക്കൂ​രു സ്വ​ദേ​ശി​നി​യാ​യ അ​നു​രാ​ധ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​നു​രാ​ധ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നു പ​റ​ഞ്ഞാ​ണു രാ​ജ​ശേ​ഖ​ർ പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞു. തു​ട​ർ​ന്നു രാ​ജ​ശേ​ഖ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ഒ​രു വ​ർ​ഷം മു​ൻ​പാ​ണു പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ മ​റ്റൊ​രു യു​വ​തി​യു​മാ​യി രാ​ജ​ശേ​ഖ​ർ അ​ടു​പ്പ​ത്തി​ലാ​യി. ഇ​തേ​ച്ചൊ​ല്ലി ന​ട​ന്ന വ​ഴ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

Read More