സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ മാധവ് സുരേഷ് . തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേ ഒരു പരിഹാരമാണിതെന്ന് മാധവ് ചിത്രത്തോടൊപ്പം കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്ന കുറിപ്പോടെയാണ് മാധവ് ഇൻസ്റ്റാഗ്രാമിൽ അച്ഛനോടൊപ്പമുള്ളചിത്രം പങ്കുവെച്ചത്. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ ആക്ഷേപിച്ചു എന്ന പ്രശ്നം നില നിൽക്കുന്ന സാഹചര്യത്തിലാണ് മാധവിന്റെ കുറിപ്പ്. തന്റെ എല്ലാ പ്രശ്നങ്ങഴുടെയും പരിഹാരം തന്റെ അച്ഛനാണെന്ന് മാധവ് പറയുന്നു. സാധാരണ സുരേഷ് ഗോപിക്കെതിരെ സെെബർ അറ്റാക്ക് വരുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നത് മൂത്ത മകൻ ഗോകുൽ സുരേഷ് ആണ്. എന്നാൽ ഈ കാര്യത്തിൽ ഗോകുൽ ഇതേ വരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതേ സമയം സുരേഷ് ഗോപിക്കെതിരെ സാധ്യമ പ്രവർത്തക കേസ് കൊടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകയുടെ മൊഴി പോലീസ് എടുത്തു. എന്നാൽ…
Read MoreCategory: Loud Speaker
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയ്ക്കും കോമറിൻ മേഖലയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നവംബർ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന…
Read Moreസംസ്ഥാനത്ത് പണിമുടക്കുന്നത് 5000ലേറെ ബസുകൾ; 21 മുതൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സൂചനാ സമരം ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ സമരം. ഈ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമകളുടെ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങും. അതേസമയം സ്വകാര്യ ബസ് സമരം മൂലം ജനങ്ങൾ കൂടുതൽ വലഞ്ഞ വടക്കൻ കേരളത്തിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. അയ്യായിരത്തിലേറെ സ്വകാര്യ ബസുകളാണ് സമരത്തിൽ അണിനിരക്കുന്നത്. നവംബർ ഒന്നിനകം എല്ലാ സ്വകാര്യ ബസുകളിലും സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ഇതില്‍ പിന്നീട് ഇളവും സാവകാശവും നൽകിയിരുന്നു. എന്നാൽ സർക്കാർ തീരുമാനം അധിക ചെലവാണെന്നാണ് ബസുടമകൾ പറയുന്നത്. എന്നാൽ…
Read Moreപുതിയ തലമുറ നേതാക്കൾ നോക്കി പഠിച്ചു വക്കേണ്ട ഒരു പാഠപുസ്തകമാണ് മുഖ്യമന്ത്രി പിണറായി വിജയൻ; മുരളി തുമ്മാരക്കുടി
പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ എല്ലാവരും കണ്ട് പഠിക്കേണ്ട പാഠ പുസ്തകമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുരളി തുമ്മാരക്കുടി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം മുരളി തുമ്മാരക്കുടി പറഞ്ഞിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങൾ വരുന്ന സമയത്ത് അവ എങ്ങനെ കെെകാര്യം ചെയ്യുന്നു, ജനങ്ങളോട് എങ്ങനെ സംവദിക്കുന്നത് എന്നതിലൊക്കെ ഒരു പാഠപുസ്തകമാണ് മുഖ്യമന്ത്രി എന്ന് അദ്ദേഹം കുറിച്ചു. പുതിയ തലമുറ നേതാക്കൾ നോക്കി പഠിച്ചു വക്കുന്നത് നല്ലതാണെന്നും മുരളി തുമ്മാരക്കുടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ക്രൈസിസ് മാനേജ്മെന്റിന്റെ പാഠപുസ്തകം, എങ്ങനെയാണ് ഒരു ക്രൈസിസ് കൈകാര്യം ചെയ്യുന്നത്, ക്രൈസിസിന്റെ സമയത്ത് ജനങ്ങളോട് എങ്ങനെയാണ് സംവദിക്കുന്നത് എന്നതിലൊക്കെ ഒരു പാഠപുസ്തകമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. പുതിയ തലമുറ നേതാക്കൾ നോക്കി പഠിച്ചു വക്കുന്നത് നല്ലതാണ്.മുരളി തുമ്മാരുകുടി പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത് സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുന്നു; ഷെയ്ൻ നിഗം
കളമശേരി സാമ്രാ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടൻ ഷെയ്ൻ നിഗം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. വിഷയത്തിൽ പ്രതികരണവുമായി മറ്റൊരു പോസ്റ്റുമായി ഷെയ്ൻ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ഷെയ്ൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഹലോ ഡിയർ ഫ്രണ്ട്സ്, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്… സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ…ഞാനല്ല ..നാം ഓരോരുത്തരും…
Read Moreക്രിക്കറ്റ് കളിക്കിടെ ഭീകരര്‍ വെടിയുതിര്‍ത്തു; പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയില്‍
ശ്രീനഗർ: ശ്രീനഗറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇൻസ്പെക്ടർ മസ്റൂർ അഹമ്മദ് വാനിക്കുനേരേ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളേറ്റിട്ടുണ്ട്. അക്രമം നടന്ന ഉടൻതന്നെ വാനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചതായി കാഷ്മീർ പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പോലീസും അർധസൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികൾക്കായുള്ള തെരച്ചിലും പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. വടക്കൻ കാഷ്മീരിലെ നിയന്ത്രണ രേഖയിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി മൂന്ന് ദിവസത്തിനുശേഷമാണ് ആക്രമണം. അഞ്ച് ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികളെ സൈന്യം അന്ന് വധിച്ചിരുന്നു.
Read Moreകായികമേളയ്ക്കിടെ ട്രാക്ടറിനടിയിൽ വീണ് യുവാവ് മരിച്ചു
അമൃത്സർ: പഞ്ചാബിൽ ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിന്റെ അടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. സുഖ്മൻദീപ് സിംഗ് (29) ആണ് മരിച്ചത്. ഗുരുദാസ്പുരിലെ ഫത്തേഗഡ് ചുരിയൻ മണ്ഡലത്തിന് കീഴിലുള്ള സർചൂർ ഗ്രാമത്തിലാണ് സംഭവം. കായികമേളയിൽ ട്രാക്ടർകൊണ്ട് സുഖ്മാൻദീപിന്റെ അഭ്യാസ പ്രകടനമുണ്ടായിരുന്നു. ഇതിനിടെ സുഖ്മൻദീപ് ടയറുകളിലൊന്നിൽ ചവിട്ടി ട്രാക്ടറിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ തെന്നി നിലത്ത് വീണു. ഇതിനിടെ ഇയാളുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഖ്മൻദീപിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreരാജസ്ഥാൻ സർക്കാരിനെ താലിബാനുമായി താരതമ്യം ചെയ്ത് ബിജെപി നേതാവ്
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി താരതമ്യപ്പെടുത്തി രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി. ജോഷി. സംസ്ഥാനത്ത് പ്രീണന രാഷ്ട്രീയം പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ ജനവിധിയോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ജോഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉദയ്പുരിൽ കാവി പതാക നിരോധിച്ചതിനും സിക്കാറിലെ രാം ദർബാർ തകർത്തതിനും മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. ആരെങ്കിലും അതിന് ഉത്തരവാദിയാണെങ്കിൽ അത് മുഖ്യമന്ത്രി അശോക് ഗെലോട്ടാണ്. സംസ്ഥാനത്ത് പ്രീണനം നടത്തിയ രീതി ജനങ്ങൾ മറക്കില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകളമശേരി ബോംബ് സ്ഫോടനം; മരണം മൂന്ന്; നാലു പേരുടെ നില ഗുരുതരം; ലയോണയെ ബന്ധു തിരിച്ചറിഞ്ഞത് കൈയിലെ മോതിരം കണ്ട്
കൊച്ചി: കളമശേരിയിലെ സമ്ര ഇന്റര്‍നാഷണല്‍ കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന കടുവന്‍കുഴി വീട്ടില്‍ ലിബിന (12) യാണ് ഇന്ന് പുലര്‍ച്ചെ 12.40ന് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നല്കി വരികയായിരുന്നു. എന്നാല്‍, മരുന്നുകളോട് പ്രതികരിക്കാതെ വരികയും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി 52 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 30 പേര് ചികിത്സയിലുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ഇന്നലെ മരിച്ചത്. സ്ഫോടനത്തില്‍ ആദ്യം മരിച്ച ലയോണ പൗലോസിനെ രാത്രി വൈകിയാണ് തിരിച്ചറിഞ്ഞത്. ലയോണയെ…
Read Moreമക്കളുടെ മുന്നിൽ വച്ച് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി; പ്രതി പോലീസ് പിടിയിൽ
കുട്ടികളുടെ മുന്നിൽ വെച്ച് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയാൾ പോലീസ് പിടിയിൽ. നോർത്ത് ഡൽഹിയിലെ രൂപ് നഗർ പ്രദേശത്താണ് സംഭവം. ഡൽഹി പോലീസ് പറയുന്നതനുസരിച്ച് വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവത്തെക്കുറിച്ച് അവർക്ക് വിവരം ലഭിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരുടെ മക്കളുടെ കൺമുന്നിൽ വെച്ച് ഭാര്യയെ അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മർദനത്തെ തുടർന്ന് അന്ന് രാത്രി തന്നെ യുവതി മരിച്ചതായി പോലീസ് പറഞ്ഞു. രാവിലെ പ്രതി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ ബീഹാറിൽ വെച്ച് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുവരും.
Read More