ആന്ധ്രാപ്രദേശിൽ ഇന്നലെ ഉണ്ടായ തീവണ്ടി അപകടത്തിൽ മരിച്ചവരുടെ എണ്ണം 14ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, അപകടത്തെ തുടർന്ന്12 ട്രെയിനുകൾ റദ്ദാക്കി. 15 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ഏഴ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സംസ്ഥാനത്ത് നിന്ന് ധനസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. ദുരന്തബാധിതർക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 7 മണിയോടെ റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ…
Read MoreCategory: Loud Speaker
കളമശേരി സ്ഫോടനം ഗൗരവമായി കാണുന്നു; അങ്ങേയറ്റം ദൗർഭാഗ്യകരം; മുഖ്യമന്ത്രി പിണറായി വിജയൻ
കളമശ്ശേരിയിലെ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തും. ഇന്ന് രാവിലെ 9.30 നാണ് കൺവൻഷൻ സെന്ററിൽ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം.23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ആക്രമണത്തെ കുറിച്ച് കൂടുതലായി എന്തെങ്കിലും പറയാനാവൂ. കാര്യങ്ങൾ ഗൗരവമായിത്തന്നെ കാണുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കളമശ്ശേരിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നൽകി.
Read Moreകേരളീയം ഫുഡ് വ്ലോഗർമാർക്ക് വലിയ സാധ്യതകൾ ഒരുക്കുന്നു; മന്ത്രി പി.രാജീവ്
തലസ്ഥാനം കേരളീയത്തിനായി ഒരുങ്ങി കഴിഞ്ഞു. അടുത്ത മാസം ഒന്നു മുതൽ 17 വരെയാണ് കേരളീയം പരിപാടി നടക്കുന്നത്. കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള പരിപാടികളാണ് കേരളീയത്തിനായി സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയം ഫുഡ് വ്ലോഗർമാർക്കും വലിയ സാധ്യതകളാണ് ഒരുക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർമ രൂപം… ഫുഡ് വ്ലോഗിങ്ങ് കേരളത്തിൽ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തനതായതും വ്യത്യസ്തമായതുമായ ഭക്ഷ്യവിഭവങ്ങളുടെ മേന്മ മറ്റിടങ്ങളിലേക്കുമെത്തിക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. നവംബർ 1 മുതൽ 7 വരെ നടക്കുന്ന കേരളീയം ഫുഡ് വ്ലോഗർമാർക്കും വലിയ സാധ്യതകളാണ് ഒരുക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളെല്ലാം ഒരു കുടക്കീഴിൽ വരും വിധത്തിൽ നാടിതു വരെ കാണാത്ത ബൃഹത്തായ ഭക്ഷ്യമേളയാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്. 11 വേദികളിലായി…
Read Moreഅമ്മയെ ആക്രമിച്ച് അഭിഭാഷകൻ; കേസെടുത്ത് പോലീസ്
രോഗിയായ അമ്മയെ ആക്രമിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. പഞ്ചാബിലെ രൂപ്നഗറിലാണ് സംഭവം. അഭിഭാഷകനായ മകൻ അങ്കുർ വർമ്മയുടെ ആക്രമണത്തിനിരയായ വയോധികയെ മകളുടെയും ഒരു സാമൂഹിക സംഘടനയുടെയും സഹായത്തോടെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കിടപ്പിലായ അമ്മയെ അഭിഭാഷകൻ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവവികാസങ്ങൾ ആരംഭിച്ചത്. അഭിഭാഷകൻ വർമ്മയ്ക്കും ഭാര്യയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു. “അങ്കുർ വർമ്മയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ഒരു ദിവസത്തെ പോലീസ് റിമാൻഡിൽ അയച്ചു” എന്നും എസ്എച്ച്ഒ പവൻ കുമാർ പറഞ്ഞു. https://twitter.com/ANI/status/1718466147778281553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1718466147778281553%7Ctwgr%5Eb84759342232482af41a1fd3220e1dda02f8cff0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatvnews.com%2Fnews%2Findia%2Fpunjab-lawyer-seen-assaulting-mother-in-video-arrested-woman-rescued-police-probe-viral-video-2023-10-29-900115
Read Moreഇരുമ്പ് ദണ്ഡ് വയറ്റിൽ തുളച്ച് കയറ്റിയ നിലയിൽ; കുറ്റിക്കാട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി
വയറ്റിൽ ഇരുമ്പ് ദണ്ഡ് തുളച്ച് കയറിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഇറ്റാഹ് ജില്ലയിൽ കാളി നദിയുടെ തീരത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ധനഞ്ജയ് കുശ്വാഹ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ബലാത്സംഗത്തിനിരയായോ എന്ന് റിപ്പോർട്ട് വന്നതിന് ശേഷം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാഗ്ബാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കുശ്വാഹ പറഞ്ഞു.
Read Moreഛത്തീസ്ഗഡിൽ എംഎൽഎയെ പുറത്താക്കി കോൺഗ്രസ്
റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ മത്സരിക്കുമെന്നു പ്രഖ്യാപിച്ച എംഎൽഎയെ പാർട്ടിയിൽനിന്നു പുറത്താക്കി കോൺഗ്രസ്. അന്തഗഡ് എംഎൽഎ അനൂപ് നാഗിനെതിരെയാണ് പാർട്ടി കടുത്ത നടപടി സ്വീകരിച്ചത്. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അനൂപിന് സീറ്റ് നൽകിയിരുന്നില്ല. ഇതേതുടർന്ന് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു അനൂപിന്റെ പ്രഖ്യാപനം. ചത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജിന്റെ നിർദേശപ്രകാരമാണ് നാഗിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. അന്തഗഡ് (എസ്ടി) സീറ്റിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി രൂപ്സിംഗ് പൊതായ്ക്കെതിരെ മത്സരിക്കുന്ന നാഗിനെ ആറു വർഷത്തേക്കു പുറത്താക്കിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പാർട്ടി നിലപാടിനു വിരുദ്ധമായി ആരെങ്കിലും നീക്കം നടത്തിയാൽ ആ വ്യക്തിയെ അനുനയിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും എന്നാൽ സമ്മതിച്ചില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാന ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എസ്.…
Read Moreറെയിൽവേയുടെ അവകാശവാദം തെറ്റ്; വന്ദേഭാരതിനായി ഇന്നും ട്രെയിനുകൾ പിടിച്ചിട്ടു
എസ്.ആർ.സുധീർ കുമാർ കൊല്ലം: വന്ദേ ഭാരത് എക്സ്പ്രസ് കടന്ന് പോകുന്നതിനായി മറ്റ് വണ്ടികൾ ഒരിടത്തും പിടിച്ചിടുന്നില്ല എന്ന റെയിൽവേയുടെ അവകാശവാദം ശുദ്ധ നുണ. ഇന്ന് രാവിലെയും വന്ദേ ഭാരതിന്റെ സുഗമ യാത്രക്കായി മറ്റൊരു വണ്ടിയെ പിടിച്ചിട്ട സംഭവം അരങ്ങേറി. തിരുവനന്തപുരം – ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എക്സ്പ്രസ് ട്രെയിൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ 20 മിനിറ്റിൽ അധികമാണ് നിർത്തിയിട്ടത്. വന്ദേ ഭാരത് പോയതിന് ശേഷമാണ് ഈ വണ്ടിക്ക് കരുനാഗപ്പള്ളിക്ക് പോകാൻ സിഗ്നൽ ലഭിച്ചത്. ഇതു കാരണം രാവിലെ 6.09 ന് കായംകുളത്ത് എത്തേണ്ട ട്രയിൻ 43 മിനിറ്റ് വൈകിയാണ് എത്തിയത്. ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എക്സ്പ്രസ് ഇന്ന് രാവിലെ 4.25 നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. അതേ സമയം വന്ദേ ഭാരത് 5.16 നുമാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ഏകദേശം ഒരു മണിക്കൂർ മുമ്പേ…
Read Moreഅഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധന
ജയ്പുർ: രാജസ്ഥാനിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധന. സഹകരണ വകുപ്പിൽ രജിസ്ട്രാറായി നിയമിതനായ മേഘ്രാജ് സിംഗ് രത്നുവിന്റെ വസതിയിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ആണു പരിശോധന നടത്തിയത്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെത്തുടർന്നാണ് ഇയാൾ കുറ്റാരോപിതനായത്. ജയ്പുർ, അജ്മീർ, ശ്രീഗംഗാനഗർ, ജയ്സാൽമീർ, സിക്കാർ എന്നിവിടങ്ങളിലാണു തിരച്ചിൽ നടന്നത്. രത്നുവിന്റെ ഓഫീസിലും പരിശോധന നടത്തിയതായി എസിബി അഡീഷണൽ ഡയറക്ടർ ജനറൽ ഹേമന്ത് പ്രിയദർശി പറഞ്ഞു. ഭൂമി, ഫ്ളാറ്റുകൾ, രത്നുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പാട്ടങ്ങൾ, ആറുലക്ഷം രൂപ, സ്വർണം, വെള്ളി ആഭരണങ്ങൾ, ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ എന്നിവ പരിശോധനയിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇദ്ദേഹം മകളുടെ വിദ്യാഭ്യാസത്തിനായി 60 ലക്ഷം രൂപയും മകളുടെ വിവാഹത്തിന് 1.5 കോടി രൂപയും ചെലവഴിച്ചതായി എസിബിക്കു വിവരം ലഭിച്ചതായി പ്രിയദർശി പറഞ്ഞു. കണ്ടെടുത്ത സ്വത്തുക്കളുടെ ആകെ മൂല്യം അന്തിമ വിലയിരുത്തലിനു…
Read Moreവിശ്വഭാരതിയിൽനിന്ന് ടാഗോറിന്റെ പേരുവെട്ടി;വിശദീകരണം ആവശ്യപ്പെട്ട് ബംഗാൾ ഗവർണർ
കോല്‍ക്കത്ത: യുനെസ്കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍നിന്ന് രബീന്ദ്രനാഥ് ടാഗോറിന്റെ പേര് ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്. സംഭവത്തിൽ സര്‍വകലാശാല റെക്ടര്‍ കൂടിയായ സി.വി. ആനന്ദ ബോസ് ഇടപെട്ട് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കേന്ദ്ര സര്‍വകലാശാലയ്ക്കു സമീപം പ്രതിഷേധ റാലി നടത്തി. വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. ടാഗോറിന്റെ പേര് ഒഴിവാക്കിയതില്‍ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നാലെ, ഫലകത്തില്‍ കൊത്തിയെഴുതേണ്ട വാചകം ദേശീയ പുരാവസ്തു വകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിസി പ്രൊഫസര്‍ ബിദ്യുത് ചക്രബര്‍ത്തി വ്യക്തമാക്കിയതായി രാജ്ഭവന് വൃത്തങ്ങള്‍ പറയുന്നു. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ശാന്തിനികേതനില്‍ ടാഗോര്‍ ഗാനങ്ങള്‍ ആലപിക്കുകയും കവിതകള്‍ ചൊല്ലുകയും ചെയ്തു. ഫലകങ്ങള്‍ ശരിയാക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നു നേതൃത്വം നല്കിയ പശ്ചിമ…
Read Moreതരൂരിന്റെ പ്രസംഗം, ആശങ്കയിൽ കോൺഗ്രസ്; പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ ഒരു നേതാവും നടത്തേണ്ടതില്ലെന്ന നിലപാടിൽ ഹൈക്കമാൻഡ്
തിരുവനന്തപുരം: പാലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ശശിതരൂർ നടത്തിയ പ്രസംഗം വിവാദമായത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നു. ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയും വോട്ടും എതിരാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്ത് മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പാലസ്തീൻ ഐക്യദാർഡ്യപരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയിരിക്കുകയാണ് സംഘാടകർ. ഇത് തരൂരിനോടുള്ള കടുത്ത എതിർപ്പിന്റെ സൂചനയായാണ് പാർട്ടി നേതൃത്വം കാണുന്നത്. വിഴിഞ്ഞം തുറമുഖ സമരവുമായ വിഷയത്തിൽ നേരത്തെ ലത്തീൻ സഭയ്ക്കെതിരെ തരൂർ നിലപാട് സ്വീകരിച്ചിരുന്നു. തലസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ പാർട്ടിക്ക് നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തരൂരിന്റെ വിജയത്തെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ബാധിക്കാതെ നോക്കാൻ വേണ്ട ചർച്ചകൾ നടത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഈ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ ഒരു നേതാവും നടത്തേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കൾക്ക്…
Read More