കേ​ര​ളീ​യ​മ​ല്ല ‘രാ​ക്ഷ​സീ​യം’…!​സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ലേ​ക്ക് സി​നി​മാ​താ​ര​ങ്ങ​ളെ വി​ളി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖം ക​ണ്ടുമ​ടു​ത്തി​ട്ടെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

‌തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ കേ​ര​ളീ​യം പ​രി​പാ​ടി​യെ പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല.​അ​ഴി​മ​തി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന, അ​ഴി​മ​തി മാ​ത്രം ന​ട​ത്തു​ന്ന, കേ​ര​ള​ജ​ന​ത​യെ വ​ഞ്ചി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കു​ന്ന മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന കേ​ര​ളീ​യം നൂ​റു ശ​ത​മാ​നം രാ​ക്ഷ​സീ​യം ആ​ണെ​ന്നാ​ണ് ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖം ക​ണ്ട് മ​ടു​ത്തി​ട്ടാ​ണ് കേ​ര​ളീ​യം പ​രി​പാ​ടി​യി​ലേ​ക്ക് സി​നി​മാ​താ​ര​ങ്ങ​ളെ വി​ളി​ച്ച​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ആ​ർ​എ​സ്പി​യു​ടെ രാ​പ്പ​ക​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌‌കേ​ര​ളീ​യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ​പ്ര​ചാ​ര​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മെ​ന്താ​ണെ​ന്നും ചോ​ദി​ച്ചു. സു​പ്രീം കോ​ട​തി​യി​ൽ ലാ​വ​ലി​ൻ കേ​സ് വീ​ണ്ടും മാ​റ്റി​വ​ച്ച​ത് ബി​ജെ​പി- സി​പി​എം അ​ന്ത​ർ​ധാ​ര മൂ​ല​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഇ​ഡി ത​യാ​റാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 69 മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എ​മ്മി​ന് ബി​ജെ​പി വോ​ട്ട് മ​റി​ച്ച് ന​ൽ​കി​യെ​ന്നും ചെ​ന്നി​ത്ത​ല…

Read More

ബി​ജെ​പി ഭ​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ ഭീ​ഷ​ണി​യി​ലെന്ന് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ കേ​ന്ദ്രം വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു സ്റ്റാ​ലി​ന്‍റെ വി​മ​ർ​ശ​നം. “സ്‌​പീ​ക്കിം​ഗ് ഫോ​ർ ഇ​ന്ത്യ’ എ​ന്ന പോ​ഡ്‌​കാ​സ്‌​റ്റ് പ​ര​മ്പ​ര​യു​ടെ ഏ​റ്റ​വും പു​തി​യ എ​പ്പി​സോ​ഡി​ലാ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രാ​യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് സം​സ്ഥാ​ന സ്വ​യം​ഭ​ര​ണം. മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ, സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​യം​ഭ​ര​ണ​ത്തി​ന് അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ചു, എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം, ഇ​ന്ത്യ അ​താ​യ​ത് ഭാ​ര​തം സം​സ്ഥാ​ന​ങ്ങ​ളു​ടെ ഒ​രു യൂ​ണി​യ​നാ​യി​രി​ക്കു​മെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ദ്യ വ​രി അ​ദ്ദേ​ഹം വെ​റു​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും മോ​ദി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി മു​നി​സി​പ്പാ​ലി​റ്റി​ക​ളാ​ക്കി ചു​രു​ക്കാ​നാ​ണ് ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

തീ​യ​റ്റ​ര്‍ പ​രി​സ​ര​ത്തു​നി​ന്ന് സം​സാ​രി​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ;  ഫെ​ഫ്ക​യു​ടെ നി​ര്‍​ണാ​യ​ക യോ​ഗം  കൊ​ച്ചി​യി​ല്‍

കൊ​ച്ചി: സി​നി​മ റി​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ ഫെ​ഫ്‌​ക ഇ​ന്ന് കൊ​ച്ചി​യി​ല്‍ നി​ര്‍​ണാ​യ​ക യോ​ഗം ചേ​രും. കൊ​ച്ചി​യി​ലെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ലാ​ണ് യോ​ഗം. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും സി​നി​മ സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ല്‍ സി​നി​മ റി​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്യു​ക. നേ​ര​ത്തെ സി​നി​മ റി​വ്യൂ​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഹൈ​ക്കോ​ട​തി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ഇ​ട​പെ​ട​ല്‍ ഫെ​ഫ്ക സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. തീ​യ​റ്റ​റു​ക​ളി​ലു​ള്ള സി​നി​മ​ക​ളെ മോ​ശ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ആ​ദ്യ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഹൈ​ക്കോ​ട​തി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് നി​ര്‍​മാ​താ​ക്ക​ള്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. സി​നി​മ റി​വ്യൂ ബോം​ബിം​ഗ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​നി​മ പ്ര​മോ​ഷ​ന് ഉ​ള്‍​പ്പെ​ടെ പ്രോ​ട്ടോ​ക്കോ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. റി​വ്യൂ എ​ന്ന പേ​രി​ല്‍ തീ​യ​റ്റ​ര്‍ പ​രി​സ​ര​ത്തു​നി​ന്ന് സം​സാ​രി​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട്. തോ​ന്നി​യ​ത് പോ​ലെ റി​വ്യു ന​ട​ത്തു​ന്ന​വ​ര്‍ സി​നി​മ വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കു​ന്നു​വെ​ന്ന് നി​ര്‍​മാ​താ​വ് ജി. ​സു​രേ​ഷ് കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍…

Read More

ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സ്; പ്രതിയുടെ സ​മൂ​ഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും വി​ദേ​ശ​ബ​ന്ധ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക്ക് മാ​ര്‍​ട്ടി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ളും ചാ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന​തി​ന് മ​റ്റെ​വി​ടെ നി​ന്നെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ്ര​തി ത​നി​ച്ചാ​ണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. മാ​ര്‍​ട്ടി​ന്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ഫോ​ണാ​ണി​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Read More

സാ​റ​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി സ​ച്ചി​ന്‍ പൈ​ല​റ്റ്

ജ​യ്പു​ര്‍: സാ​റ അ​ബ്ദു​ള്ള​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സ​ച്ചി​ന്‍ പൈ​ല​റ്റ്. രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് സ​ച്ചി​ന്‍ വി​വാ​ഹ​മോ​ച​നം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജ​മ്മു കാ​ഷ്മീ​ർ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ മ​ക​ളാ​ണ് സാ​റ അ​ബ്ദു​ള്ള. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ഭാ​ര്യ​യു​ടെ പേ​രെ​ഴു​തേ​ണ്ട കോ​ള​ത്തി​ലാ​ണ് സ​ച്ചി​ന്‍ വി​വാ​ഹ​മോ​ചി​ത​ന്‍ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2004ലാ​ണ് സ​ച്ചി​നും സാ​റ​യും വി​വാ​ഹി​ത​രാ​യ​ത്. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Read More

വീ​ണ്ടും ഇ​രു​ട്ട​ടി; വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 102 രൂ​പ കൂ​ട്ടി, ഹോ​ട്ട​ല്‍ മേ​ഖ​ല​യിൽ പ്ര​തി​സ​ന്ധി​

കൊ​ച്ചി: വീ​ണ്ടും ഇ​രു​ട്ട​ടി സ​മ്മാ​നി​ച്ച് രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​കവാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. 19 കി​ലോ സി​ലി​ണ്ട​റി​ന് 102 രൂ​പ​യാ​ണ് എ​ണ്ണക്കമ്പ​നി​ക​ള്‍ കൂ​ട്ടി​യ​ത്. വി​ല​വ​ര്‍​ധ​നയോടെ പു​തു​ക്കി​യ വി​ല 1842 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ല​ണ്ട​റി​ന് 209 രൂ​പ​ കൂട്ടി​യി​രു​ന്നു. ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ഇ​ന്ന് വീ​ണ്ടും 102 രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത്. സാ​ധാ​ര​ണ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഒ​ന്നാം തീ​യ​തി വി​ല പു​തു​ക്കി നി​ശ്ച​യി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ഉ​ള്‍​പ്പെ​ടെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല 102 രൂ​പ കൂ​ടി വ​ര്‍​ധി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധ​ന ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​യ്ക്ക്പു​റ​മെ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും വി​ല പ​ല​പ്പോ​ഴാ​യി വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

Read More

ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​ന് വീ​ര​മൃ​ത്യു; ഭീകരർക്കായി പ്ര​ദേ​ശം വ​ള​ഞ്ഞ് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള​യി​ൽ പോ​ലീ​സ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ ഭീ​ക​ര​ർ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശം വ​ള​ഞ്ഞ് വ്യാ​പ​ക തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഗു​ലാം മു​ഹ​മ്മ​ദ്‌ ദ​ർ എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. പോ​ലീ​സു​കാ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​യി​രു​ന്നു വെ​ടി​വ​യ്പ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ലാം മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്. ഞാ​യ​റാ​ഴ്ച ശ്രീ​ന​ഗ​റി​ൽ മ​റ്റൊ​രു പൊ​ലീ​സു​കാ​ര​നു​നേ​രേ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. ഇ​ന്ന​ലെ യു​പി​യി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​യെ പു​ൽ​വാ​മ​യി​ൽ വെ​ടി​വ​ച്ചു​കൊ​ന്നു.

Read More

നാ​നോ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി​യ കേ​സ്; ബം​ഗാ​ള്‍ സ​ര്‍​ക്കാ​ർ 766 കോ​ടി ടാ​റ്റ​യ്ക്ക് ന​ല്‍​ക​ണം

കോ​ല്‍​ക്ക​ത്ത: സിം​ഗൂ​രി​ലെ നാ​നോ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി​യ വ​ക​യി​ല്‍ ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ ടാ​റ്റ മോ​ട്ടോ​ഴ്‌​സി​ന് 765.78 കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്ന് മൂ​ന്നം​ഗം ആ​ര്‍​ബി​ട്ര​ല്‍ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി. 2016 സെ​പ്റ്റം​ബ​ര്‍ മു​ത​ലു​ള്ള 11 ശ​ത​മാ​നം പ​ലി​ശ​സ​ഹി​ത​മു​ള്ള തു​ക​യാ​ണി​ത്. “പ​ശ്ചി​മ​ബം​ഗാ​ളി​ലെ സിം​ഗൂ​രി​ലെ ഓ​ട്ടോ​മൊ​ബൈ​ല്‍ നി​ര്‍​മാ​ണ​കേ​ന്ദ്ര​ത്തെ സം​ബ​ന്ധി​ച്ച്, മൂ​ന്നം​ഗ ആ​ര്‍​ബി​ട്ര​ല്‍ ട്രൈ​ബ്യൂ​ണ​ലി​നു മു​മ്പാ​കെ​യു​ണ്ടാ​യി​രു​ന്ന തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കാ​ത്ത വ്യ​വ​ഹാ​ര ന​ട​പ​ടി​ക​ള്‍ 2023 ഒ​ക്ടോ​ബ​ര്‍ 30ന് ​ടാ​റ്റ മോ​ട്ടോ​ഴ്‌​സി​ന് അ​നു​കൂ​ല​മാ​യി ഏ​ക​ക​ണ്ഠ​മാ​യി തീ​ര്‍​പ്പാ​ക്കി​യ​താ​യി അ​റി​യി​ക്കു​ന്നു. ത​ത്ഫ​ല​മാ​യി സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 11 ശ​ത​മാ​നം പ​ലി​ശ സ​ഹി​ത​മു​ള്ള 765.78 കോ​ടി രൂ​പ തി​രി​ച്ചെ​ടു​ക്കാ​ന്‍ ടാ​റ്റ മോ​ട്ടോ​ഴ്‌​സി​ന് അ​വ​കാ​ശ​മു​ണ്ട്’ ടാ​റ്റ മോ​ട്ടോ​ഴ്‌​സ് നാ​ഷ​ണ​ല്‍ സ്‌​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ന് ന​ല്‍​കി​യ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. 2008ല്‍ ​ബം​ഗാ​ളി​ല്‍ സ്ഥാ​പി​ക്കാ​നി​രു​ന്ന നാ​നോ ഫാ​ക്ട​റി ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യും അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന മ​മ​താ ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പി​ന്നീ​ട് ഗു​ജ​റാ​ത്തി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

യു​പി​യി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു; അ​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നം​ഗ സ​മി​തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി മു​ൻ എം​പി​യു​ടെ മ​ക​ൻ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. ല​ക്നോ​വി​ലെ എ​സ്‌​ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം. ബി​ജെ​പി നേ​താ​വ് ഭൈ​റോ​ൺ പ്ര​സാ​ദ് മി​ശ്ര​യു​ടെ മ​ക​ൻ പ്ര​കാ​ശ് മി​ശ്ര (41) ആ​ണ് മ​രി​ച്ച​ത്. കി​ഡ്‌​നി രോ​ഗി​യാ​യ പ്ര​കാ​ശ് മി​ശ്ര​യെ ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്ത​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ, ഇ​വി​ടെ ഒ​രു കി​ട​ക്ക​പോ​ലും ല​ഭി​ച്ചി​ല്ല. താ​മ​സി​യാ​തെ മ​ര​ണം സം​ഭ​വി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്നി​ൽ മ​ക​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ഇ​രു​ന്ന് ഭൈ​റോ​ൺ പ്ര​സാ​ദ് മി​ശ്ര പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​ന്നം​ഗ സ​മി​തി​യെ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്തെ​ത്തി. ഇ​ത് ആ​ശു​പ​ത്രി​യു​ടെ കു​ഴ​പ്പ​മ​ല്ല. മു​ഖ്യ​മ​ന്ത്രി…

Read More

81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്കു​ വ​ച്ചു?

ന്യൂ​ഡ​ൽ​ഹി: 81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത്ര​യ​ധി​കം ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് ഡാ​ർ​ക് വെ​ബി​ൽ വി​ൽ​പ്പ​ന​യ്ക്കു​ വ​ച്ചി​രു​ന്ന​താ​യി യു​എ​സ് സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ റീ​സെ​ക്യൂ​രി​റ്റി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘pwn0001’ എ​ന്ന പേ​രി​ലു​ള്ള ‘എ​ക്സ്’ പ്രൊ​ഫൈ​ലി​ലൂ​ടെ ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പേ​ര്, ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് വി​വ​രം, ഫോ​ൺ ന​മ്പ​ർ, വി​ലാ​സം, പ്രാ​യം, ജെ​ൻ​ഡ​ർ, ര​ക്ഷി​താ​വി​ന്‍റെ പേ​ര് എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. 80,000 യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 66.61 ല​ക്ഷം രൂ​പ) ഈ ​വി​വ​ര​ശേ​ഖ​ര​ത്തി​നു വി​ല​യി​ട്ടി​രു​ന്ന​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ ) ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളാ​ണി​വ​യെ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം (​സെ​ർ​ട്ട്-​ഇ​ൻ) ഐ​സി​എം​ആ​റി​നെ വി​വ​ര​മ​റി​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Read More