അ​ടു​ത്ത ജ​ന്മ​ത്തി​ൽ ബ്രാ​ഹ്മ​ണ​നോ സ്ത്രീ​യോ ഏ​ത് രീ​തി​യി​ലും ജ​നി​ച്ചോ​ളൂ;ശ​രീ​ര​ത്തി​ൽ തൊ​ടു​ന്ന പ​രി​പാ​ടി കു​റ്റ​കൃ​ത്യ​മാ​ണ് സാ​റേ;ഷുക്കൂർ വക്കീൽ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സു​രേ​ഷ് ഗോ​പി​യെ വി​മ​ർ​ശി​ച്ച് ന​ട​നും വ​ക്കീ​ലു​മാ​യ അ​ഡ്വ.​ഷു​ക്കൂ​ർ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… പ​ത്ര​ക്കാ​രോ​ട് സം​സാ​രി​ക്കു​മ്പോ​ൾ സ്ത്രീ ​പ​ത്ര പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ മു​ൻ എം​പി സു​രേ​ഷ് ഗോ​പി ചെ​യ്ത​തു ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം വ​കു​പ്പ് 354 പ്ര​കാ​രം കു​റ്റ​കൃ​ത്യ​മാ​ണ്. അ​ടു​ത്ത ജ​ന്മ​ത്തി​ൽ ബ്രാ​ഹ്മ​ണ​നോ സ്ത്രീ​യോ ഏ​ത് രീ​തി​യി​ലും ജ​നി​ച്ചോ​ളൂ, ന്നാ​ല്, ഈ ​ജ​ന്മ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​വാ​ൻ മൈ​ക്കു​മാ​യി മു​ന്നി​ൽ വ​രു​ന്ന സ്ത്രീ​യോ​ട്, അ​വ​ർ അ​നി​ഷ്ടം പ്ര​ക​ട​മാ​ക്കി​യി​ട്ടും ശ​രീ​ര​ത്തി​ൽ തൊ​ടു​ന്ന പ​രി​പാ​ടി കു​റ്റ​കൃ​ത്യ​മാ​ണ് സാ​റേ.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

സൈ​ബ​ർ ആ​ക്ര​മ​ണം: വ​നി​താ ക​മ്മീ​ഷ​ന്‍റെ മൗ​നം അ​തി​ശ​യി​പ്പി​ക്കു​ന്നു​വെ​ന്ന് ​അച്ചു ഉ​മ്മ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ന​ട​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി​യി​ൽ വ​നി​താ ക​മ്മീ​ഷ​ൻ പാ​ലി​ക്കു​ന്ന മൗ​നം അ​തി​ശ​യി​പ്പി​ക്കു​ന്നു​വെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ. മ​റ്റു​ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ഉ​ത്സാ​ഹ​ത്തോ​ടെ കേ​സെ​ടു​ക്കു​ന്ന വ​നി​താ ക​മ്മീ​ഷ​ൻ ത​ന്‍റെ പ​രാ​തി​യി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും കേ​സി​ന്‍റെ അ​വ​സ്ഥ​യി​ൽ ഇ​പ്പോ​ൾ നി​രാ​ശ​യു​ണ്ടെ​ന്നും ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. എ​ല്ലാ തെ​ളി​വു​ക​ളും സ​ഹി​തം പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ഒ​രു മ​റു​പ​ടി പോ​ലും കി​ട്ടി​യി​ല്ലെ​ന്നും അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്നു. സൈ​ബ​ർ പൊ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്നു. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​യി​രു​ന്നു അ​ച്ചു ഉ​മ്മ​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സൈ​ബ​ർ പൊ​ലീ​സി​നും പൂ​ജ​പ്പു​ര പൊ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും അ​ച്ചു ഉ​മ്മ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം

ന്യൂ​ഡ​ൽ​ഹി: ഇ​ന്നു ന​ട​ക്കു​ന്ന ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​കാ​ശ നി​രീ​ക്ഷ​ക​ർ. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. അ​ർ​ധ​രാ​ത്രി​യി​ൽ ച​ന്ദ്ര​ൻ ഭൂ​മി​യു​ടെ പെ​ൻ‌​ബ്ര​ൽ നി​ഴ​ലി​ലേ​ക്ക് എ​ത്തു​ക​യും തു​ട​ര്‍​ന്ന് നാ​ളെ പു​ല​ര്‍​ച്ചെ 1.05 മു​ത​ല്‍ 2.24 വ​രെ​യു​ള്ള സ​മ​യ​ത്ത് കു​ട​പോ​ലെ നീ​ങ്ങി​ത്തു​ട​ങ്ങു​ന്ന അ​മ്പ്ര​ല്‍ ഫെ​യ്‌​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ഗ്ര​ഹ​ണ​ത്തി​ന്‍റെ ആ​കെ ദൈ​ര്‍​ഘ്യം ഒ​രു മ​ണി​ക്കൂ​ര്‍ 19 മി​നി​റ്റ് ആ‍​യി​രി​ക്കു​മെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ അ​റി​യി​ച്ചു. നേ​ര്‍​ദി​ശ​യി​ലു​ള്ള ച​ന്ദ്ര​നും സൂ​ര്യ​നു​മി​ട​യി​ൽ ഭൂ​മി കൃ​ത്യ​മാ​യി സ്ഥാ​നം പി​ടി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം. ഭൂ​മി​യു​ടെ നി​ഴ​ല്‍ ച​ന്ദ്ര​നി​ല്‍ പ​തി​ക്കു​മ്പോൾ ച​ന്ദ്ര​ന്‍ മ​റ​ഞ്ഞ​നി​ല​യി​ല്‍ ആ​യി​രി​ക്കും. പൂ​ര്‍​ണ​ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തി​ൽ ച​ന്ദ്ര​നെ ക​ടും​ചു​വ​പ്പു നി​റ​ത്തി​ലാ​വും കാ​ണാ​നാ​വു​ക അ​തേ​സ​മ​യം, 29ലേ​തു ഭാ​ഗി​ക​ച​ന്ദ്ര​ഗ്ര​ഹ​ണം ആ​യി​രി​ക്കും. ‌അ​ടു​ത്ത ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തി​നാ​യി 2025 സെ​പ്‌​റ്റം​ബ​ര്‍ ഏ​ഴു വ​രെ കാ​ത്തി​രി​ക്ക​ണം.

Read More

മെട്രോ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസം പഴക്കമെന്ന് പോലീസ്

മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നിന്ന് യു​വ​തി​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ശാ​സ്ത്രി പാ​ർ​ക്ക് മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.   മൃ​ത​ദേ​ഹം ഏ​ക​ദേ​ശം മു​പ്പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നോ നാ​ലോ ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു.  പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്, കാ​ടി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് ഒ​രു യാ​ത്ര​ക്കാ​ര​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ​യും സ​മീ​പ​ത്തെ താ​മ​സ​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​രെ​ങ്കി​ലും ഇ​ത് പാ​ർ​ക്കിംഗിൽ എ​റി​ഞ്ഞ​താ​ണോ അ​തോ സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണോ എ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണ്. ​മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.  

Read More

സു​രേ​ഷ് ഗോ​പി കേ​ര​ള​ത്തി​ലെ സി​നി​മാ​റ്റി​ക് കോ​മാ​ളി​; സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​നം; ഡി​വൈ​എ​ഫ്‌​ഐ

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പി സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ. സു​രേ​ഷ് ഗോ​പി കേ​ര​ള​ത്തി​ല്‍ സി​നി​മാ​റ്റി​ക് കോ​മാ​ളി​യാ​യി മാ​റി​യെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പിസാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. ആ​ധു​നി​ക ലോ​കം ഉ​പേ​ക്ഷി​ച്ച എ​ല്ലാ ജീ​ർ​ണ്ണ​ത​ക​ളെ​യും താ​ലോ​ലി​ക്കു​ന്ന ഒ​രു സി​നി​മാ​റ്റി​ക് കോ​മാ​ളി​യാ​യി മാ​റി​യ സു​രേ​ഷ് ഗോ​പി എ​ത്ര ക​പ​ട​ത നി​റ​ഞ്ഞ മാ​ന​സി​കാ​വ​സ്ഥ​യു​മാ​യി ആ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഈ ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ​ട് പെ​രു​മാ​റി​യ രീ​തി ക​ണ്ടാ​ൽ വ്യ​ക്ത​മാ​കും. ത​ന്‍റെ ദേ​ഹ​ത്ത് സ്പ​ർ​ശി​ച്ച​പ്പോ​ൾ ഒ​രു വ​ട്ടം ഒ​ഴി​ഞ്ഞു മാ​റി​യി​ട്ടും വീ​ണ്ടും അ​തേ പോ​ലെ പെ​രു​മാ​റി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ കൈ ​അ​വ​ർ​ക്ക് ത​ന്നെ എ​ടു​ത്ത് മാ​റ്റേ​ണ്ടി വ​ന്നു. ഇ​ത്ര​യും മോ​ശ​മാ​യി ഒ​രു വ്യ​ക്തി​യു​ടെ അ​നു​വാ​ദം കൂ​ടാ​തെ അ​വ​രെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച വ​ഷ​ള​ത്ത​രം അ​ദ്ദേ​ഹം പേ​റു​ന്ന ജീ​ർ​ണ്ണ രാ​ഷ്ട്രീ​യ…

Read More

‘പിതൃസ്നേഹം മാത്രം, ഒരു തരത്തിലും ദുരുദ്ദേശമില്ല’; മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വ​ന്നു നി​ന്ന് അ​വ​രോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാറാ​ണ്; സുരേഷ് ഗോപി

ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ തോ​ളി​ൽ കെെ ​വെ​ച്ച സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി. ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ന​ട​പ​ടി അ​വ​ർ​ക്ക് മോ​ശ​മാ​യി തോ​ന്നി​യെ​ന്ന് അ​റി​ഞ്ഞു. താ​ൻ മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ണ്. ഇ​ന്ന​ലെ പ​ല ത​വ​ണ അ​വ​രു​ടെ ഭ​ർ​ത്താ​വി​ന്‍റെ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. ഇ​ന്ന​ലെ ചോ​ദ്യം ചോ​ദി​ച്ച സ​മ​യം തോ​ളി​ൽ കെെ ​വെ​ച്ച​ത് പി​തൃ വാ​ത്സ്യ​ല്യ​ത്തോ​ടെ​യാ​ണെ​ന്നും യാ​തൊ​രു മോ​ശം അ​തി​നു പ​റ​യാ​ൻ ഇ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യെ​ങ്കി​ൽ മാ​പ്പ് പ​റ​യാ​ൻ ത​നി​ക്ക് യാ​തൊ​രു മ​ടി​യും ഇ​ല്ല​ന്നും സു​ത്ഷ് ഗോ​പി കൂ​ട്ടി ചേ​ർ​ത്തു. ആ ​സ​മ​യ​ത്ത് അ​വ​ർ യാ​തൊ​രു ത​ര​ത്തി​ലും ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ര​ണ്ട് ത​വ​ണ തോ​ളി​ൽ കൈ ​വ​ച്ച​പ്പോ​ഴും അ​വ​ർ കൈ ​ത​ട്ടി മാ​റ്റി എ​ന്ന​ത് ശ​രി​യാ​ണ്. പ​ക്ഷേ അ​വ​രു​ടെ മു​ഖ​ത്ത് അ​പ്പോ​ഴും യാ​തൊ​രു…

Read More

ചൈ​ന​യി​ൽ കൊ​റോ​ണ വ​ക​ഭേ​ദം ഉൾപ്പെടെ 8 വൈ​റ​സു​ക​ൾ കൂ​ടി

ബെ​യ്ജിം​ഗ്: കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ല്‍​നി​ന്നു ക​ര​ക​യ​റി​വ​രു​മ്പോ​ള്‍ ലോ​ക​ത്തെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന മ​റ്റൊ​രു റി​പ്പോ​ര്‍​ട്ട് കൂ​ടി പു​റ​ത്ത്. ഇ​തു​വ​രെ അ​റി​യ​പ്പെ​ടാ​തി​രു​ന്ന എ​ട്ട് വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി​യെ​ന്ന് ചൈ​നീ​സ് ഗ​വേ​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന വൈ​റ​സു​ക​ളി​ലൊ​ന്ന് കോ​വി​ഡി​ന് കാ​ര​ണ​മാ​യ കൊ​റോ​ണ വൈ​റ​സി​ന്‍റെ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​ണ്. കോ​വ് -എ​ച്ച്എം​യു-1 എ​ന്നാ​ണ് ഈ ​വൈ​റ​സി​ന്‍റെ പേ​രെ​ന്നും ചൈ​ന​യു​ടെ തെ​ക്ക​ന്‍ തീ​ര​ത്തി​ന​ടു​ത്തു​ള്ള ഹെ​യ്‌​നാ​ന്‍ ദ്വീ​പി​ലാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​തെ​ന്നും ഗ​വേ​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി. ഈ ​വൈ​റ​സു​ക​ള്‍ മ​നു​ഷ്യ​രി​ലേ​ക്കു വ്യാ​പി​ക്കാ​നു​ള്ള ശേ​ഷി നേ​ടി​യാ​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഹാ​മാ​രി​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ഗ​വേ​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു. ഹെ​യ്‌​നാ​ന്‍ ദ്വീ​പി​ലു​ള്ള എ​ലി​വ​ര്‍​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ടു​ത്ത സാം​പി​ളു​ക​ളി​ല്‍​നി​ന്നാ​ണ് വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യ​ത്. ഫ്ലാ​വി വൈ​റ​സു​ക​ളു​ടെ കു​ടും​ബ​ത്തി​ല്‍​പ്പെ​ടു​ന്ന പെ​സ്റ്റി​യാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന വൈ​റ​സ് വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്ന്. ഇ​വ ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പ​നി എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​കു​ന്ന​വ​യാ​ണ്. ശ​ക്ത​മാ​യ പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന ആ​സ്‌​ട്രോ, പാ​ര്‍​വോ എ​ന്നി​വ​യും ഗു​ഹ്യ​രോ​ഗ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പാ​പ്പി​ലോ​മ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വൈ​റ​സു​ക​ളെ​യും ഇ​പ്പോ​ള്‍…

Read More

മോശം പരാമർശം; പ്രി​യ​ങ്ക​യ്ക്കും ഹി​മ​ന്ദ​യ്ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്; മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ൽകണം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക​ഗാ​ന്ധി​ക്കും ബി​ജെ​പി നേ​താ​വും അ​സം മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹി​മ​ന്ദ ബി​ശ്വ​ശ​ർ​മ​യ്ക്കും തെ​ര‍​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്. രാ​ജ​സ്ഥാ​നി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ പ്രി​യ​ങ്ക​ഗാ​ന്ധി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​സം മു​ഖ്യ​മ​ന്ത്രി വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സും പ​രാ​തി കൊ​ടു​ത്തി​രു​ന്നു. മോ​ദി ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ ന​ല്‍​കി​യ സം​ഭാ​വ​ന​യു​ടെ ക​വ​ര്‍ തു​റ​ന്ന​പ്പോ​ള്‍ 21 രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് താ​ന്‍ ടി​വി​യി​ല്‍ ക​ണ്ടെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശം. ഛത്തീ​സ്ഗ​ഡ് മ​ന്ത്രി മു​ഹ​മ്മ​ദ് അ​ക്ബ​റി​നെ പു​റ​ത്താ​ക്കി​യി​ല്ലെ​ങ്കി​ൽ മാ​താ കൗ​ശ​ല്യ​യു​ടെ നാ​ട് അ​ശു​ദ്ധ​മാ​കു​മെ​ന്നാ​യി​രു​ന്നു ഹി​മ​ന്ദ ബി​ശ്വ​ശ​ർ​മ​യു​ടെ പ​രാ​മ​ർ​ശം. പ​രാ​തി​ക​ളി​ല്‍ മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​തി​നി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വി​ക​സി​ത് ഭാ​ര​ത​യാ​ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ക​രാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ…

Read More

തെ​ല​ങ്കാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു സം​വാ​ദ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി; പിന്നാലെ അനുയായികളുടെ കൂട്ടയടി

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം​ചെ​യ്ത ടെ​ലി​വി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു സം​വാ​ദ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി. ഭൂ​മി കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​കോ​പി​ത​നാ​യ ബി​ആ​ർ​എ​സ് എം​എ​ൽ​എ​യും സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​പി. വി​വേ​കാ​ന​ന്ദ, ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​ന ശ്രീ​ശൈ​ലം ഗൗ​ഡി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തു. കു​ത്ബു​ല്ലാ​പു​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​വേ​കാ​ന​ന്ദ​യും കു​ന​യും. വി​വേ​കാ​ന​ന്ദ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത് ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. ‘നി​ങ്ങ​ൾ ഒ​രു ഭൂ​മി കൈ​യേ​റ്റ​ക്കാ​ര​നാ​ണ്’ -വി​വേ​കാ​ന​ന്ദ ബി​ജെ​പിസ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. എ​ന്നാ​ൽ വി​വേ​കാ​ന​ന്ദ​യാ​ണ് ഭൂ​മി കൈ​യേ​റി​യ​തെ​ന്നും തെ​ളി​വു ഹാ​ജ​രാ​ക്കാ​മെ​ന്നും കു​ന ശ്രീ​ശൈ​ലം തി​രി​ച്ച​ടി​ച്ചു.  ഇ​തു​കേ​ട്ട​തോ​ടെ രോ​ഷാ​കു​ല​നാ​യ വി​വേ​കാ​ന​ന്ദ ശ്രീ​ശൈ​ല​ത്തി​ന​ടു​ത്തേ​ക്ക് കു​തി​ച്ചെ​ത്തി മു​ഖ​ത്ത​ടി​ക്കു​ക​യും ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ശ്രീ​ശൈ​ല​വും വി​ട്ടു​കൊ​ടു​ത്തി​ല്ല. നേ​താ​ക്ക​ളു​ടെ അ​ടി ക​ണ്ട​തോ​ടെ വേ​ദി​ക്കു​പു​റ​ത്തു​ള്ള അ​നു​യാ​യി​ക​ളും അ​ക്ര​മാ​സ​ക്ത​രാ​യി. പ​ര​സ്പ​രം ക​സേ​ര​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു​കൊ​ണ്ടാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. കു​തി​ച്ചെ​ത്തി​യ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ട് ഇ​രു​കൂ​ട്ട​രെ​യും ത​ട​ഞ്ഞ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​ധീ​ന​മാ​ക്കി.

Read More

ചുരത്തിൽ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യെ ഇതുവരെ തി​രി​ച്ച​റി​ഞ്ഞി​ല്ല; മാ​ക്കൂ​ട്ടം ചു​ര​ത്തി​ലെ കൊ​ല​യാ​ളി​യെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

ഇ​രി​ട്ടി: ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ ട്രോ​ളി ബാ​ഗി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ടി​ക്കേ​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​ണ്ട് വ്യ​ത്യ​സ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യെ​ങ്കി​ലും കേ​ര​ള​വും ക​ർ​ണാ​ട​ക​വും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും സൂ​ച​ന​പോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സെ​പ്റ്റം​ബ​ർ 19നാ​ണ് മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ പെ​രു​മ്പാ​ടി ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​നു​ള്ളി​ൽ ട്രോ​ളി ബാ​ഗി​ൽ ര​ണ്ടാ​ഴ്ച​യോ​ളം പ​ഴ​ക്കം ചെ​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചു​രം​പാ​ത​യി​ൽ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം അ​ട​ങ്ങി​യ ട്രോ​ളി ബാ​ഗ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ 25നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി​യു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽനി​ന്നും ക​ർ​ണാ​ട​ക​ത്തി​ൽനി​ന്നു​മാ​യി ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തും ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​വു​മാ​യ​തി​നാ​ൽ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ഒ​രേ സ​മ​യം…

Read More