കൊച്ചി: കോഴിക്കോട് മുസ് ലിം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഡോ. ശശി തരൂർ എംപി നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരേ എം. സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍നിന്നു തരൂരും പലസ്തീനെ ആക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗിന്റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തുനിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ’മാണെന്ന് ശശി തരൂര്‍ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രയേലിന്റേത് “മറുപടി’ യും ആണത്രെ …..!…
Read MoreCategory: Loud Speaker
തരൂരിന്റെ ഹമാസ് പ്രസംഗം; വെട്ടിലായി ലീഗ്, തരൂരിനെ ലീഗ് ക്ഷണിച്ചതില്‍ കോണ്‍ഗ്രസിലും മുറുമുറുപ്പ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിക്കെതിരേ കടുത്ത അമര്‍ഷവുമായി മുസ്ലിം ലീഗ്. മുസ്ലിംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീൻ മനുഷ്യാവകാശ റാലിയിലാണ് കോൺഗ്രസ് നേതാവ് ഹമാസിനെ ഭീകരരായി വിശേഷിപ്പിച്ചത്. ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായാണ് തരൂരിനെ ലീഗ് ക്ഷണിച്ചത്. ഇത് തങ്ങള്‍ക്കുതന്നെ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഒരുവിഭാഗം ലീഗ് നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസിലെ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലും മറ്റും തരൂരിനെ പൂര്‍ണമായി പിന്തുണച്ച ലീഗിന് അപ്രതീക്ഷിത തിരിച്ചടിയായി തരൂരിന്റെ പരാമര്‍ശം മാറുകയും ചെയ്തു. പലസ്തീന്റെ പേരിൽ നടത്തിയ റാലി ഇസ്രയേലിനുവേണ്ടിയായി മാറിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് തരൂർ പറഞ്ഞത് യുഡിഎഫിലും പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ ഒഴിവാക്കിയാണ് വിശ്വപൗരന് ഇമേജുള്ള തരൂരിനെ പരിപാടിയിലേക്ക് ലീഗ് ക്ഷണിച്ചത്. തരൂർ പങ്കെടുക്കുന്നത് ദേശീയ…
Read Moreസ്ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം; തട്ടിപ്പ് രീതിയിങ്ങനെ…
സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്ത് സ്ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയായി ഇപ്പോള്‍ തട്ടിപ്പു സംഘങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് സ്ക്രീന്‍ ഷെയര്‍ (സ്ക്രീന്‍ പങ്കുവക്കല്‍) ആപ്ലിക്കേഷനുകളെയാണ്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് ഈ വിധംബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്ക്രീന്‍ ഷെയറിംഗ് മാര്‍ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. സ്ക്രീന്‍ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. വിവരങ്ങള്‍ പങ്കുവയ്ക്കും മുമ്പ്ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ…
Read Moreഒറ്റക്കാലിൽ നിൽക്കാൻപോലും സ്ഥലമില്ല… ട്രെയിന്‍യാത്ര “ബോധം കെടുത്തുന്നു’; തിരക്ക് കുറയ്ക്കാനുള്ള നടപടി വേണമെന്ന് യാത്രക്കാർ
കോഴിക്കോട്: യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി ട്രെയിന്‍യാത്ര. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രെയിനുകളിലെ യാത്രാത്തിരക്ക് വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. അവധി എല്ലാം കഴിഞ്ഞ് ഇന്നലെ രാവിലെ പരശുറാം എക്സ്പ്രസില്‍ കയറിയ രണ്ട് സ്ത്രീയാത്രക്കാർ തിരക്ക് മൂലം ബോധം കെട്ടുവീണു. ഈ മാസം അഞ്ചാം തവണയാണ് ട്രെയിനിലെ തിരക്കു മൂലം യാത്രക്കാരുടെ ബോധം പോകുന്ന അവസ്ഥയുണ്ടാകുന്നത്. പൊതുവേ തിരക്ക് ഏറെയുള്ള ട്രെയിനാണ് പരശുറാം എക്സ്പ്രസ്. തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. സാധാരണ യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളിലെ ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മലബാറിലെ വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല സ്റ്റേഷനുകളിൽനിന്നും ട്രെയിനിൽ കയറാൻപോലും കഴിയാത്ത തിരക്കാണ്. ലഗേജുകള്‍ കൂടിയാകുമ്പോള്‍ ഒറ്റക്കാലില്‍ നിന്നുപോകേണ്ട അവസ്ഥയാണെന്ന്…
Read Moreസ്വകാര്യ ബസുകളിൽ കാമറ; സമയപരിധി ഇനി നീട്ടില്ല; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സമയപരിധി ഇനിയും നീട്ടി നൽകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പത്ത് മാസക്കാലത്തോളം സമയം നീട്ടി നൽകി. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും മന്ത്രി പറഞ്ഞു. ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കി. സ്വകാര്യ ബസ് ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്. നിലവിലുള്ള നിയമം അശാസ്ത്രീയമാണെന്ന് ബസ് ഉടമകൾക്ക് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.
Read Moreകേരളീയത്തിന് ഒരുങ്ങി തലസ്ഥാന നഗരം
തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേരളീയം 2023ന് ഒരുങ്ങി തലസ്ഥാനം. നവംബർ ഒന്ന് മുതൽ ഏഴ് വരെ 40 വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയം വേദികൾ ഉൾപ്പെടുന്ന മേഖലകൾ റെഡ്സോൺ ആയി കണ്ട് ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവുമൊരുക്കും. നവംബർ ഒന്ന് മുതൽ സന്ദർശകർക്ക് കെഎസ്ആർടിസി സൗജന്യ യാത്രയും ഒരുക്കും. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ 8 കിലോമീറ്ററിലധികം ദൂരത്തിൽ എട്ടു വ്യത്യസ്ത കളർ തീമുകളിൽ ദീപാലങ്കാരവും ഒരുക്കും. സെമിനാറുകൾ, പ്രദർശനങ്ങൾ, കല-സാംസ്കാരിക പരിപാടികൾ, ഭക്ഷണ മേളകൾ തുടങ്ങി ഇനി തലസ്ഥാനത്തിന് തിരക്കുള്ള ദിനങ്ങളാകും.
Read Moreകേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും; മന്ത്രി കെ.കൃഷ്ണൻകുട്ടി
തിരുവനന്തപുരം: കേരളത്തിൽ ജെഡിഎസ് സ്വതന്ത്രമായി നിൽക്കാനാണ് കേരളഘടകത്തിന്റെ തീരുമാനമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സിപിഎമ്മിൽനിന്നു സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകത്തിൽ സ്ഥിതി വഷളാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും കെ.കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പം കൂടിയത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന ദേവഗൗഡയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നീട് ദേവഗൗഡ ഈ പ്രസ്താവന തിരുത്തി. കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന നിലപാടിലാണ്. വിവാദത്തിൽ കേരള ജെഡിഎസിനെ സിപിഎം പരസ്യമായി പിന്തുണച്ചിരുന്നു. കേരള ജെഡിഎസ് എൽഡിഎഫിൽ തുടരുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞിരുന്നു.
Read Moreഉത്സവകാല സ്പെഷൽ ട്രെയിനുകൾ: കേരളത്തിന് കടുത്ത അവഗണന
എസ്.ആർ. സുധീർ കുമാർകൊല്ലം: ഉത്സവകാല സ്പെഷൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ റെയിൽവേ ഇക്കുറി കേരളത്തോട് കാണിച്ചത് കടുത്ത അവഗണന. നവരാത്രി, ദീപാവലി, ഛാത്ത് ഉത്സവങ്ങൾ പ്രമാണിച്ച് രാജ്യത്ത് 283 തീവണ്ടികൾ കൂടുതലായി അനുവദിച്ചിട്ടുണ്ടന്നും ഇവ 4480 സർവീസുകൾ നടത്തുമെന്നുമാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രഖ്യാപനം. ദക്ഷിണ റെയിൽവേയ്ക്ക് പത്ത് ട്രെയിനുകളും 58 സർവീസുകളുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ കേരളത്തിന് അനുവദിച്ചത് രണ്ട് ട്രെയിനുകൾ മാത്രം. അതും അപ്രധാന റൂട്ടുകളിൽ. ഇത് സംബന്ധിച്ച് കാര്യമായ പ്രചാരണവും ദക്ഷിണ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. ആദ്യത്തേത് ഏറണാകുളം – ധൻബാദ് റൂട്ടിലായിരുന്നു. അതും ഒരു ദിശയിൽ മാത്രം. മറ്റൊന്ന് ചെന്നൈ-മംഗലാപുരം സർവീസ് ആയിരുന്നു. ഇത് പാലക്കാട് വഴിയാണ്. രണ്ട് വണ്ടികളും നവരാത്രി വേളയിൽ ഒരു സർവീസ് നടത്തി അവസാനിപ്പിക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്നാണ് കേരളീയർ നവരാത്രിക്കും ദീപാവലിക്കും കൂടുതലായി നാട്ടിൽ എത്തുന്നത്.…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം; പോർവിളിയുമായി ഉദ്ധവ് താക്കറെയും ഏക്നാഥ് ഷിന്‍ഡെയും
മുംബൈ: ദസറ ആഘോഷത്തെ തങ്ങളുടെ കരുത്തു കാണിക്കാനുള്ള അവസരമാക്കി മാറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നില്‍ക്കെ കടുത്തഭാഷയിലാണ് ഇരുനേതാക്കളും പരസ്പരം ആക്രമിച്ചത്. സാരതി ഗ്രാമത്തില്‍ മറാത്തകള്‍ക്കു മേല്‍ ലാത്തിച്ചാര്‍ജ് നടത്തിയത് ജാലിയന്‍ വാലാബാഗ് സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഏക്നാഥ് ഷിന്‍ഡെയുടെ ഗവണ്മെന്റ് ജനറല്‍ ഡയറിന്റെ ഗവണ്മെന്റ് ആണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. ദാദറിലെ ശിവാജി പാര്‍ക്കില്‍ നടന്ന പരിപാടിയിലാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്. ശിവസേനാ സ്ഥാപകനും ഉദ്ധവിന്റെ പിതാവുമായ ബാല്‍ താക്കറെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നതും ഇവിടെ നിന്നായിരുന്നു. അതേസമയം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനില്‍ നടന്ന പരിപാടിക്കിടെ ഉദ്ധവിനെ രാവണനുമായി താരതമ്യപ്പെടുത്തിയായിരുന്നു ഏക്നാഥ് ഷിന്‍ഡെയുടെ പ്രസ്താവന. രാവണന് തന്റെ യഥാര്‍ഥ രൂപം മറച്ചുവച്ച് സന്യാസിയായി ചമഞ്ഞ് സീതയെ തട്ടിക്കൊണ്ടു പോയതു പോലെയാണ്…
Read Moreവിനായകനു ലഭിക്കുന്ന പിന്തുണ ദളിതന്റേതല്ല, സഖാവിന്റേതാണ്;കേസെടുത്ത് ജയിലില്‍ ഇടണം; രാഹുല്‍ മാങ്കൂട്ടത്തില്‍
പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിനായകനു ലഭിക്കുന്ന പിന്തുണ ദളിതന്റേതല്ല, അത് സഖാവിന്റേതാണ്. കേസെടുത്ത് അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂചെയാണ് രാഹുലിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പോലീസ് സ്റ്റേഷനിലെ അരോചകവും അശ്ലീലവുമായ ‘വിനായകൻ ഷോയ്ക്ക് ‘ കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങൾ കാണുന്നുണ്ടോ? എന്താണ് ആ പിന്തുണയുടെ കാരണം?അയാൾ ദളിതനായതുകൊണ്ടാണോ?ഒരിക്കലും അല്ല. കാരണം അത്തരത്തിൽ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവ്ലേജ് അംബേദ്ക്കർ തൊട്ട് കെ.ആർ. നാരായണൻ വരെയുള്ളവർക്കോ, ദ്രൗപതി മുർമ്മു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവർക്കോ കിട്ടിയിട്ടില്ല. ഈ അടുത്തും രമ്യയുടെ നാടൻ പാട്ടിനെ തൊട്ട് അവരുടെ വസ്ത്രത്തെ വരെ കീറിമുറിച്ച് ഓഡിറ്റ് ചെയ്തപ്പോൾ ഇപ്പോൾ വിനായകന് വേണ്ടി ഒച്ചവെക്കുന്ന ഏതെങ്കിലും കോണിൽ നിന്ന്…
Read More