തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്ക്കെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് വൈകിയേക്കും. പെണ്‍കുട്ടിയുടെ പിതാവ് മൂന്നാമത് വിവാഹം കഴിച്ച മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിയായ യുവതിയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യുവതിക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതും സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നിന്നും വിവരം ലഭിക്കാത്തതുമാണ് അറസ്റ്റ് വൈകുന്നതിനു കാരണം. ഇതിനിടെ യുവതിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ഇടവെട്ടി സ്വദേശിയായ പിതാവിന്റെ പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടില്‍ അശ്ലീല ഭാഷ്യത്തോടെ കുട്ടിയെ വില്‍ക്കാനുണ്ടെന്നും ഇതിനായി മണിക്കൂറിന് 2,000 രൂപ എന്നും കാണിച്ച് പോസ്റ്റിട്ടത്. ഒരു പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പെണ്‍കുട്ടിയുടെ മുത്തശിയെ അറിയിച്ചു. ഉടന്‍തന്നെ പെണ്‍കുട്ടിയും മുത്തശിയും…
Read MoreCategory: Loud Speaker
കാലം സാക്ഷി..! രമേശ് ചെന്നിത്തലയെ വെട്ടി, പ്രതിപക്ഷ സ്ഥാനത്തേക്ക് വി.ഡി. സതീശൻ ; ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേ ഷം പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരുടെയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്ന് ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ. കാലം സാക്ഷി എന്ന ആത്മകഥയിൽ പാഴായ ഭൂരിപക്ഷ പിന്തുണ എന്ന തലക്കെട്ടിലുള്ള അധ്യായത്തിലാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന ഭൂരിപക്ഷ എംഎൽഎമാരുടെ ആവശ്യത്തെ മറികടന്ന് ഹൈക്കമാൻഡ് വി.ഡി സതീശനെ തെരഞ്ഞെടുത്തുവെന്ന് പറയുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പ്രത്യേകിച്ച് ആരുടെയും പേര് ഹൈക്കമാൻഡ് നിർദേശിക്കുന്നില്ലെങ്കിൽ രമേശ് ചെന്നിത്തലതന്നെ ആ സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടിലായിരുന്നു താനെന്നും ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം സംബന്ധിച്ച് എഐസിസിയിൽ നിന്ന് എന്തെങ്കിലും നിർദേശമുണ്ടോയെന്നറിയാൻ കെ.സി വേണുഗോപാലിന്റെ തിരുവനന്തപുരത്തെ വീട്ടിൽ താൻ നേരിട്ട് പോയി എന്ന് ഉമ്മൻ ചാണ്ടി പറയുന്നു. ഇതുവരെ നിർദേശങ്ങളൊന്നും ഹൈക്കമാൻഡിൽ നിന്നും വന്നില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ ചോദിച്ചുപറയാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞെങ്കിലും പിന്നെ…
Read Moreപൂജാരിമാർക്ക് അയിത്തമില്ല; വെറും പാവങ്ങൾ അവരെ ഉപദ്രവിക്കരുത്; കെ.സുരേന്ദ്രൻ
ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാധാകൃഷ്ണൻ ജിക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ് എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.. പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം…
Read Moreകേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്എന്നി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടി മിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ ഉണ്ടാകുന്ന സമയം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. കടലിൽ മത്സ്യ ബന്ധനത്തിനു പോകുന്നവർ ശ്രദ്ധിക്കുക. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിനു സമീപം ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ അടുത്ത രണ്ട് ദിവസം ജാർഖണ്ഡിന് മുകളിലൂടെ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. കച്ച്ന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ…
Read Moreമെഡിക്കൽ കോളേജിൽ റാഗിങ്; ഏഴ് എംബിബിഎസ് വിദ്യാർഥികളെ പുറത്താക്കി
ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. തെലങ്കാനയിലെ വാറങ്കലിലെ കാകതിയ മെഡിക്കൽ കോളേജിലാണ് സംഭവം. ഏഴ് വിദ്യാർഥികളെയാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തുടർന്ന് വിദ്യാർഥികൾക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. എല്ലാ വിദ്യാർത്ഥികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് വിദ്യാർഥികളെ മൂന്ന് മാസത്തേക്ക് അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഒരു വർഷത്തേക്ക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. റാഗിങ് വിരുദ്ധ സമിതി ഇരയായ വിദ്യാർത്ഥിയെയും സംഭവത്തിൽ ഉൾപ്പെട്ട ഏഴ് വിദ്യാർഥികളെയും വിളിച്ച് സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 14നായിരുന്നു സംഭവം. സസ്പെൻഡ് ചെയ്യപ്പെട്ടവർ മൂന്നാം വർഷ വിദ്യാർഥികളും ജൂനിയർ രണ്ടാം വർഷ വിദ്യാർഥിയുമാണ്. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളേജ് അധികൃതർ ജൂനിയർമാരെ റാഗിങ് നടത്തിയെന്നാരോപിച്ച് 10 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിന് ശേഷം…
Read Moreബംഗ്ലാദേശ് അതിർത്തിയിലൂടെ 14 കോടിയുടെ സ്വർണക്കടത്ത്; ഒരാൾ പിടിയിൽ
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലയിലൂടെ സ്വർണം കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തകർത്തു. 50 സ്വർണ ബിസ്കറ്റുകളും 16 സ്വർണക്കട്ടികളുമായി ഒരു കള്ളക്കടത്തുകാരനെ സൈന്യം പിടികൂടി. അതിർത്തിയിലെ 68 ബറ്റാലിയൻ പോസ്റ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്. 23 കിലോയോളം തൂക്കമുള്ള സ്വർണത്തിന് 14 കോടി രൂപ വിലമതിക്കുമെന്നു ബിഎസ്എഫ് അറിയിച്ചു. പിടികൂടിയ കള്ളക്കടത്തുകാരനെയും പിടിച്ചെടുത്ത സ്വർണവും തുടർ നടപടികൾക്കായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറുമെന്ന് ബിഎസ്എഫ് അറിയിച്ചു. അതേസമയം, കള്ളക്കടത്തുകാർ സ്വർണക്കടത്തിനായി പാവപ്പെട്ടവരും നിരപരാധികളുമായ ആളുകളെ ചെറിയ തുക ഉപയോഗിച്ച് വശീകരിച്ച് കുടുക്കുന്നുവെന്ന് സൗത്ത് ബംഗാൾ ഫ്രണ്ടിയറിലെ ബിഎസ്എഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.
Read Moreജീവനക്കാരെ ബന്ദിയാക്കി ആക്സിസ് ബാങ്ക് കൊള്ളയടിച്ചു; 7 കോടിയും സ്വർണവും കവർന്നു
റായ്ഗഡ്: ഛത്തീസ്ഗഡിൽ ആക്സിസ് ബാങ്കിന്റെ ശാഖയിൽ മോഷണം. റായ്ഗഡിലെ ജഗത്പുർ ശാഖയാണു കൊള്ളയടിച്ചത്. ഏഴ് കോടിയോളം രൂപയും ഒന്നരക്കോടിയുടെ പണയസ്വർണവുമാണു കവർന്നത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ സഘം ജീവനക്കാരെ ഒരു മുറിയിൽ ബന്ദിയാക്കിയാണ് കവർച്ച നടത്തിയത്. സംഭവത്തിൽ ബാങ്ക് മാനേജർക്ക് പരിക്കേറ്റു. മോഷണത്തിനിടെ മാനേജരുടെ കാലിൽ മൂർച്ചയേറിയ ആയുധം കൊണ്ട് അടിക്കുകയായിരുന്നു. തടർന്ന് പണവും സ്വർണവുമായി പ്രതികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മാനേജരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതേനീച്ചയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു; മുത്തശി ചികിത്സയിൽ
തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാലും ആറും വയസുള്ള രണ്ട് ആൺകുട്ടികൾ മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് കുട്ടികൾ മരിക്കുന്നത്. യുപിയിലെ മങ്കാപൂർ മേഖലയിലെ മദ്നാപൂർ ഗ്രാമത്തിലാണ് സംഭവം. ഉത്തമ തന്റെ പേരക്കുട്ടികളായ യുഗ്, യോഗേഷ് എന്നിവരോടൊപ്പം പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. തേനീച്ചക്കൂട്ടം അവരെ ആക്രമിച്ചതായി പ്രാദേശിക എസ്എച്ച്ഒ സുധീർ കുമാർ സിംഗ് പറഞ്ഞു. എല്ലാവരേയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു, അവിടെ വച്ചാണ് യുഗ് മരിച്ചത്. യോഗേഷിനെയും ഉത്തമയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ യോഗേഷും മരിച്ചിരുന്നു. ഉത്തമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read Moreകടം വാങ്ങിയ തുക തിരികെ നൽകാൻ താമസിച്ചു, വെളുത്തുള്ളി വ്യാപാരിയെ മർദിച്ച് നഗ്നനാക്കി പരേഡ് നടത്തി; രണ്ട് പേർ പോലീസ് പിടിയിൽ
കടം വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പച്ചക്കറി മാർക്കറ്റിൽ വെളുത്തുള്ളി വിൽപനക്കാരനെ മർദിച്ച് വസ്ത്രം ഉരിഞ്ഞു മാറ്റി. നോയിഡയിലെ പച്ചക്കറി മാർക്കറ്റിലാണ് സംഭവം. മർദിച്ചവരിൽ ഏജന്റുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഏജന്റായ സുന്ദറിൽ നിന്ന് ഇയാൾ ഒരു മാസം മുമ്പ് 5,600 രൂപ കടം വാങ്ങിയതായി എഫ്ഐആറിൽ പറയുന്നു. തിങ്കളാഴ്ച കച്ചവടക്കാരൻ 2,500 രൂപ തിരികെ നൽകുകയും ബാക്കി തുക തിരികെ നൽകാൻ കുറച്ച് സമയം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സുന്ദർ രണ്ട് തൊഴിലാളികളെയും വിളിച്ചു വെളുത്തുള്ളി വിൽപനക്കാരനെ ഒരു സ്റ്റാളിലേക്ക് കൊണ്ടുപോയി വസ്ത്രം ഉരിഞ്ഞ് വടികൊണ്ട് അടിക്കാൻ നിർബന്ധിച്ചു. വെളുത്തുള്ളി കച്ചവടക്കാരനും വധഭീഷണി ഉണ്ടായിരുന്നു. പിന്നാലെ മാർക്കറ്റിൽ നഗ്നനാക്കി പരേഡ് നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോയ്ക്ക് ശക്തമായ പ്രതികരണമാണ് ലഭിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന്…
Read Moreമെട്രോ ട്രെയിനിന് മുന്നിൽ ചാടി പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മെട്രോ ട്രെയിനിന് മുന്നിൽ ചാടി പെൺകുട്ടിയുടെ ആത്മഹത്യാശ്രമം. നോയിഡ സിറ്റി സെന്റർ സ്റ്റേഷനിൽ മെട്രോ ട്രെയിനിന് മുന്നിലെ ട്രാക്കിൽ ചാടി കൗമാരക്കാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആത്മഹത്യാശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാവിലെ 10 മണിയോടെ മെട്രോ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. റെയിൽവേ ശൃംഖലയുടെ ബ്ലൂ ലൈൻ ഇടനാഴിയിൽ വച്ച് ഡൽഹിയിലേക്കുള്ള മെട്രോ ട്രെയിനിന് മുന്നിലേക്ക് പെൺകുട്ടി ചാടിക്കയറുകയായിരുന്നു. പെൺകുട്ടിക്ക് ഏകദേശം 15 വയസ്സ് പ്രായമുണ്ട്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. മെട്രോ സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read More