വ​യ​നാ​ട്ടി​ൽ വി​വാ​ദ​മാ​യി മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഡി​യോ ക്ലി​പ്; “ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഒ​പ്പം നി​ൽ​ക്ക​ണം; പ​ണ​വും സീ​റ്റും ന​ൽ​കാം’

ക​ൽ​പ്പ​റ്റ: “തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണം. അ​ങ്ങ​നെ ചെ​യ്താ​ൽ പ​ണ​വും സം​ര​ക്ഷ​ണ​വും ഭാ​വി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സീ​റ്റും ന​ൽ​കാം’ -മു​ൻ വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​ച​ന്ദ്ര​ന്‍റേ​തെ​ന്ന പേ​രി​ൽ പു​റ​ത്തു​വ​ന്ന ഈ ​ഓ​ഡി​യോ ക്ലി​പ് വ​യ​നാ​ട്ടി​ൽ വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​നാ​ണ് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. വ​യ​നാ​ട് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വ​നി​താ അം​ഗ​വു​മാ​യി മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണം കോ​ണ്‍​ഗ്ര​സാ​ണ് പു​റ​ത്തു​വി​ട്ട​ത്. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ താ​ഴെ​യി​റ​ക്കാ​ൻ സി​പി​എ​മ്മു​മാ​യി ചേ​ർ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട്ടി​മ​റി ശ്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വും കോ​ണ്‍​ഗ്ര​സ് ഉ​യ​ർ​ത്തു​ന്നു. യു​ഡി​എ​ഫി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ച് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ പ​ര​സ്പ​രം മാ​റാ​ൻ കോ​ണ്‍​ഗ്ര​സി​ലും ലീ​ഗി​ലും നീ​ക്കം ന​ട​ന്ന​തി​നി​ടെ​യാ​ണ് അ​ട്ടി​മ​റി ശ്ര​മം ന​ട​ന്ന​ത്. സി​പി​എം സ​ഹ​യാ​ത്രി​ക​നും മു​ൻ വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ പി.​വി. ബാ​ല​ച​ന്ദ്ര​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​തെ​ന്ന്…

Read More

പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ അ​ഴി​മ​തിക്കാരായ ഒ​രാൾ പോലുമില്ല; അഴിമതി അവസാനിപ്പിച്ച സർക്കാരെന്ന് ​എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ന​ട​ത്തു​ന്ന ഒ​രു മ​ന്ത്രി​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ച്ച സ​ര്‍​ക്കാ​രാ​ണ് ഇ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒ​രു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ അ​ഴി​മ​തി വ​ലി​യ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ​തി​ന് കാ​ര​ണം. അതുകൊണ്ട് ഭ​ര​ണ​ത്തി​ന് വേ​ഗം കി​ട്ടു​ന്നി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സ്ഥിരജോലിയില്ലാത്ത ഒരാളെ വേണ്ട; വിവാഹ അഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ ബന്ധു അടിച്ചുകൊലപ്പെടുത്തി; കീഴടങ്ങിയ യുവാവ് പറഞ്ഞത്…

ഡൽഹി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് ബന്ധുവായ യുവതിയെ ഇരുമ്പുവടി ഉപയോഗിച്ച് കൊലപ്പെടുത്തി. യുവതി സ്ഥിരമായി പോകുന്ന വഴിയുള്ള പാർക്കിൽവെച്ചാണ് പ്രതി ആക്രമിച്ചത്. കൊലപാതകം നടത്തിയത് കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയായ ഇര്‍ഫാന്‍ യുവതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്ലാസിന് പോകുവാനായി പാര്‍ക്കിലൂടെ യുവതി വരുമെന്ന് ഇയാള്‍ മനസിലാക്കിയിരുന്നു. കൊല ചെയ്യുവാനായി ഉപയോഗിച്ച ഇരുമ്പുവടി വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പ്രതി യുവതിയെ കാണാന്‍ ശ്രമിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് യുവതി ഒഴിഞ്ഞ് മാറിയതായും പോലീസ് പറഞ്ഞു. തന്‍റെ ബന്ധുവായ നര്‍ഗീസിനെ വിവാഹം കഴിക്കാന്‍ ഇര്‍ഫാന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സ്ഥിരമായൊരു ജോലി ഇല്ലാത്തതിനാല്‍ നര്‍ഗീസ് വിവാഹ അഭ്യര്‍ഥന നിരസിക്കുകയാണ് ചെയ്തത്. ഇത് പ്രതിയില്‍ നിരാശ ഉണ്ടാക്കി. തുടര്‍ന്ന് നര്‍ഗീസ് പ്രതിയുടെ ഫോണ്‍കോളുകളോട് പ്രതികരിക്കാതായി. ഇതില്‍ പ്രകോപിതനായ യുവാവ്…

Read More

ആ​ര്‍.​ബി​ന്ദു​വി​നെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണം: ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക​യ​റ്റാ​ന്‍ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തിയെന്ന് വി.ടി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ഒ​രു പ​ട്ടി​ക ക​ര​ട് പ​ട്ടി​ക​യാ​ക്കി മാ​റ്റാ​ന്‍ മ​ന്ത്രി​ക്ക് എ​ന്ത് അ​ധി​കാ​ര​മാ​ണ് ഉ​ള്ള​ത്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍ കാ​ര​ണം അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് പ്രി​ന്‍​സി​പ്പ​ല്‍ ആ​കാ​നു​ള്ള അ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.  സ​ര്‍​ക്കാ​ര്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ നി​യ​മ​ന​പ​ട്ടി​ക അ​ട്ടി​മ​റി​ക്കാ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക​യ​റ്റാ​ന്‍ മ​ന്ത്രി അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ ഭ​ര​ണ​ത്തി​ല്‍ ന​ട​ത്തു​ന്ന കൈ​ക​ട​ത്ത​ലു​ക​ളു​ടെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. ആ​ര്‍.ബി​ന്ദു സ്ഥാ​നം ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ അ​വ​രെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ വി​സി​മാ​രി​ല്ല, അ​വി​ടെ​യെ​ല്ലാം ഇ​ന്‍ ചാ​ര്‍​ജ് ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. 66 സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളി​ലും ഇ​ന്‍ ചാ​ര്‍​ജ് ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Read More

ഓ​ണം ബംപ​ർ റിക്കാർ​ഡ് വി​ൽ​പനയിൽ; ആ​ദ്യ​ദി​ന​ത്തി​ൽ നാ​ല​രല​ക്ഷം ടി​ക്ക​റ്റ് വിറ്റു

തി​രു​വ​ന​ന്ത​പു​രം: ഓ​ണം ബ​ംപ​ർ ഭാ​ഗ്യ​ക്കു​റി​യി​ൽ ആ​ദ്യ ദി​വ​സം റിക്കാർഡ് വി​ൽ​പന. നാ​ല​ര ല​ക്ഷം ടി​ക്ക​റ്റു​ക​ൾ ആ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ന്ന​ത്. 25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. 500 രൂ​പ​യാ​ണ് ടി​ക്ക​റ്റി​ന്‍റെ വി​ല. ആ​ദ്യ ദി​വ​സം വി​ൽ​പ​ന ന​ട​ന്ന​ത് 22.5 കോ​ടി രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ഓ​ണം ബംപ​ർ ടി​ക്ക​റ്റ് വി​ൽ​പ​ന സ​ജീ​വ​മാ​യ​ത്. ആ​റു​ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് തു​ട​ക്ക​ത്തി​ൽ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ച്ച​ത്. ഇ​തി​ൽ നാ​ല​ര ല​ക്ഷ​വും വി​റ്റു​പോ​യി. ടി​ക്ക​റ്റ് വി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും സ​മ്മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ട്ടി​യി​ട്ടു​ണ്ട്. 125.54 കോ​ടി രൂ​പ​യാ​ണ് ആ​കെ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ടി​ക്ക​റ്റ് ക്ഷാ​മം ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​വ​ശ്യാ​നു​സ​ര​ണം ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും ലോ​ട്ട​റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജ് ക​പൂ​ർ അ​റി​യി​ച്ചു. പ​ര​മാ​വ​ധി 90 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വ​രെ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ലോ​ട്ട​റി വ​കു​പ്പി​നാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം 67.50 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ച്ച​തി​ൽ…

Read More

വെട്ടിലാക്കി വിവരാവകാശരേഖ; കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടെന്ന്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു ഇ​ട​പെ​ട്ട രേ​ഖ​ക​ൾ പു​റ​ത്ത് വ​ന്ന​ത് സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി. മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ അ​ന​ർ​ഹ​രാ​യ​വ​രെ തി​രു​കി ക​യ​റ്റാ​നു​ള്ള ഗു​ഢ​നീ​ക്ക​മാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ന്ന് വ​രു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ നി​യ​മ​ന​ത്തി​നാ​യി സെ​ല​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു. 2022 മാ​ർ​ച്ചി​ൽ രൂ​പീ​ക​രി​ച്ച സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് മു​ൻ​പാ​കെ 110 അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ക​യും യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് യോ​ഗ്യ​രാ​യ 43 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി. ഈ ​പ​ട്ടി​ക പി​എ​സ് സി ​അം​ഗീ​ക​രി​ക്കു​ക​യും കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ മ​ന്ത്രി​ക്ക് മു​ൻ​പാ​കെ സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ് മ​ന്ത്രി ആ​ർ. ബി​ന്ദു അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. ഈ ​പ​ട്ടി​ക ക​ര​ട് പ​ട്ടി​ക​യാ​യി പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു​വെ​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്ന​ത്. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അ​യോ​ഗ്യ​രാ​യ ക​ണ്ടെ…

Read More

ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശം; സിപിഎം പരാതിയിൽ ബി​ജെ​പി നേ​താ​വി​നെ​തി​രേ പ​യ്യ​ന്നൂ​രി​ല്‍ കേ​സ്

പ​യ്യ​ന്നൂ​ര്‍: സ്വ​കാ​ര്യ ടി​വി ചാ​ന​ലി​ല്‍ മ​ണി​പ്പു​രി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ കോ​റോം നാ​ടി​നെ​യും സി​പി​എ​മ്മി​നെ​യും അ​പ​മാ​നി​ച്ചു​വെ​ന്നും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ക​ല്‍​ച്ച​യും വൈ​രാ​ഗ്യ​വും സൃ​ഷ്ടി​ക്കാ​നു​ള്ള ദു​രു​ദ്ദേ​ശ്യത്തോടെ സംസാരിച്ചെന്നുമുള്ള പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം കോ​റോം വെ​സ്റ്റ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​ അ​മ്പു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ബി​ജെ​പി നേ​താ​വ് ടി.​പി.​ ജ​യ​ച​ന്ദ്ര​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. “പ​യ്യ​ന്നൂ​ര്‍ കോ​റോ​ത്ത് മു​ന്നൂ​റി​ല​ധി​കം സി​പി​എം ഗു​ണ്ട​ക​ള്‍ ചേ​ര്‍​ന്ന് ര​ണ്ട് ദ​ളി​ത് സ്ത്രീ​ക​ളെ (പേ​ര് പ​റ​യു​ന്നു) ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ചു, ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു, അ​ഭ​യാ​ര്‍​ഥി ക്യാ​മ്പു​ക​ളി​ല്‍ മാ​സ​ങ്ങ​ളോ​ളം ക​ഴി​യേ​ണ്ടി വ​ന്നു​വെ​ന്ന പ്ര​സ്താ​വ​ന​യാ​യി​രു​ന്നു ക​ഴി​ഞ്ഞ 18ന് ​ന​ട​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ജ​യ​ച​ന്ദ്ര​നു​യ​ര്‍​ത്തി​യ​ത്. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം കോ​റോം പ്ര​ദേ​ശ​ത്ത് നാ​ളി​തു​വ​രെ ന​ട​ക്കാ​ത്ത​തും വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​തും കേ​ട്ടു​കേ​ള്‍​വി പോ​ലും ഇ​ല്ലാ​ത്ത​തു​മാ​ണെ​ന്ന് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ. ​പ്രേ​മ​ച​ന്ദ്ര​ന് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്ത്രീ​ക​ളെ അ​ക്ര​മി​ച്ചു​വെ​ന്ന പ്ര​സ്താ​വ​ന പ്ര​ദേ​ശ​ത്തെ…

Read More

ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; ക​ഷ​ണ​ങ്ങ​ളാ​ക്കി ക​നാ​ലി​ല്‍ എ​റി​ഞ്ഞു: മകന്‍റെ പരാതിയിൽ അമ്മകുടുങ്ങി

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യു​വ​തി ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ശ​രീ​രം അ​ഞ്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി ക​നാ​ലി​ല്‍ എ​റി​ഞ്ഞു. ഗ​ജ്റൗ​ള മേ​ഖ​ല​യി​ലെ ശി​വ​ന​ഗ​ര്‍ സ്വ​ദേ​ശി രാം ​പാ​ല്‍(55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ ദു​ലാ​രോ ദേ​വി അ​റ​സ്റ്റി​ലാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി പി​ലി​ഭി​ത്തി​ല്‍ ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഭ​ര്‍​ത്താ​വി​നെ ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ടശേ​ഷം മ​ഴു ഉ​പ​യോ​ഗി​ച്ച് അ​ഞ്ച് ക​ഷ​ണ​​ങ്ങ​ളാ​ക്കി വെ​ട്ടി നു​റു​ക്കി​ ക​നാ​ലി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. മ​ക​ന്‍ സ​ണ്‍ പാ​ലാ​ണ് പി​താ​വ് രാം​പാ​ലി​നെ കാ​ണാ​നി​ല്ലെ​ന്ന് ആ​ദ്യം അ​റി​യി​ച്ച​ത്.​ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പിന്നീട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ദു​ലാ​രോ ദേ​വി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് ഇവർ കു​റ്റ​സ​മ്മ​തം ന​ട​ത്തി. ശ​രീ​ര​ഭാ​ഗം സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ദു​ലാ​രോ ദേ​വി കു​റ​ച്ചുനാളാ​യി രാം​പാ​ലി​ന്‍റെ സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു,…

Read More

മണിപ്പുരിൽ സ്ത്രീ​ക​ളെ ന​ഗ്​ന​രാ​ക്കി ന​ട​ത്തി​ച്ച സം​ഭ​വം;​വീ​ഡി​യോ പ​ക​ര്‍​ത്തി​യ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​രി​ല്‍ സ്ത്രീ​ക​ളു​ടെ ന​ഗ്‌​ന വീ​ഡി​യോ പ​ക​ര്‍​ത്തി​യ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍. സംഭവത്തിൽ നി​ഷ്പ​ക്ഷ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​റി​യി​ച്ചു. മേ​യ് നാ​ലി​ന് കു​കി മേ​ഖ​ല​യാ​യ കാം​ഗ്‌​പൊ​ക്പി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഏ​താ​നും യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നു ര​ണ്ടു സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​ക്കു​ക​യും കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ക്ര​മം ത​ട​യാ​ന്‍ ശ്ര​മി​ച്ച സ്ത്രീ​ക​ളി​ല്‍ ഒ​രാ​ളു​ടെ സ​ഹോ​ദ​നെ ആ​ള്‍​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി. ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളി​ല്‍ ഒ​രാ​ള്‍ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സൈ​നി​ക​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു. കു​കി വി​ഭാ​ഗ​ക്കാ​രാ​യ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി മെ​യ്‌​തേ​യ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ ന​ട​ത്തി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്താ​യ​തോ​ടെ മ​ണി​പ്പു​രി​ലെ ഗോ​ത്ര​മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ഖ്യ​പ്ര​തി ഹു​യി​റെം ഹെ​രൊ​ദാ​സ് മെ​യ്തി (32) അ​ട​ക്കം ഏ​ഴൂ​പേ​രെ സം​ഭ​വ​ത്തി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. ബാ​ക്കി​യു​ള്ള പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. അ​തി​നി​ടെ, സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തു​ക​യും കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും…

Read More

അമിതവേഗതയും.. അശ്രദ്ധയും.. തുടർക്കഥയായ് റോഡ് അപകടങ്ങൾ

ബംഗളൂരു; അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ബംഗളൂരുവിലെ തിരക്കേയറിയ രാഘവേന്ദ്ര പെട്രോള്‍ സ്‌റ്റേഷനു സമീപം ജൂലൈ 18നാണ് അപകടം നടന്നത്. എതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നത് ശ്രദ്ധിക്കാതെ ബൈക്ക് യാത്രക്കാരന്‍ പോയതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനും കാല്‍നടയാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.വഴി യാത്രക്കാരായ വിദ്യാര്‍ഥികള്‍ കാര്‍ ഇടിച്ച് തെറിച്ച് റോഡിലേക്ക് വീണു. റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്‍റെയും ആവശ്യകത മനസിലാക്കി തരുന്ന വീഡിയോ ഉടൻ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ യാച്ചൂര്‍ ട്രാഫിക് പോലീസ് കേസെടുത്തു. സമാനമായ സംഭവം ഇന്നലെ മൂവാറ്റുപുഴയിലും നടന്നിരുന്നു. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചത്.

Read More