കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. കേരളാ സര്‍വകലാശാല മുന്‍ ജീവനക്കാരനായ വിരമിച്ച സൈനികന് കൂടിയാണ് ഇയാളില്‍ നിന്ന് 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്. 75 വയസ്സുകാരനായ പരാതിക്കാരന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്.
Read MoreCategory: Loud Speaker
ചെങ്കോട്ടവഴി കേരളത്തിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്ത്; കാരിയർമാരായി സ്ത്രീകളും യാചകരും; ഒരു ബാഗ് കടത്തുന്നതിന് ആയിരങ്ങൾ
സ്വന്തം ലേഖകൻകൊല്ലം: തമിഴ്നാട്ടിലെ ചെങ്കോട്ട വഴി കേരളത്തിലേക്ക് ട്രെയിനുകളിൽ കഞ്ചാവ് കടത്ത് വ്യാപകം. ചെങ്കാട്ടയ്ക്കും കൊല്ലത്തിനും മധ്യേ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് വ്യാപകമായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. ഈ റൂട്ടിന് കഞ്ചാവ് ലോബി ഗ്രീൻ ചാനൽ എന്ന പേരും നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കഞ്ചാവുമായി പാലരുവി എക്സ്പ്രസിൽ വന്ന മൂന്ന് യുവാക്കളെ ആർപിഎഫ് പുനലൂരിൽ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരമായി ഈ റൂട്ടിൽ ട്രെയിനുകളിൽ കഞ്ചാവ് കടത്തുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നത്. ചെങ്കോട്ട വഴിയുള്ള ട്രെയിനുകളിൽ പോലീസിന്റെയോ ആർപിഎഫിന്റെയോ കാര്യമായ പരിശോധന ഇല്ലാത്തതാണ് കടത്തുകാർക്ക് സൗകര്യമേകുന്നത്. ഈ റൂട്ടിൽ പുനലൂരിൽ മാത്രമാണ് റെയിൽവേ സംരക്ഷണ സേനയ്ക്ക് സ്റ്റേഷനുള്ളത്. ട്രെയിനുകളിൽ എക്സൈസിന് പരിശോധനകൾ നടത്തുന്നതിന് ചില പരിമിതികൾ ഉണ്ട്. യുവാക്കളെ കാരിയർമാരായി ഉപയോഗിച്ചാണ് കടത്ത്. ചെങ്കോട്ടയിൽനിന്നു ഷോൾഡർ ബാഗിൽ നിറച്ച് നൽകുന്ന കഞ്ചാവ് സ്റ്റേഷനിൽ എത്തിച്ചാൽ 2000 രൂപ പ്രതിഫലമായി…
Read Moreജാര്‍ഖണ്ഡില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവച്ചു കൊന്നു; ശരീരത്തിൽ നിന്ന് കണ്ടെത്തിയത് ഏഴ് വെടിയുണ്ടകൾ
റാഞ്ചി: ജാര്‍ഖണ്ഡില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ദളിത് ശോഷണ്‍ മുക്തി മഞ്ച് നേതാവുമായ സുഭാഷ് മുണ്ടയെ വെടിവച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ അക്രമികള്‍ റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഏഴ് വെടിയുണ്ടകള്‍ മുണ്ടയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു. അക്രമികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാര്‍ട്ടി അനുഭാവികളും ദലദല്ലിയിലെ പ്രധാന റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നയിച്ച നേതാവായിരുന്നു സുഭാഷ് മുണ്ട. ഗോത്രവര്ഗത്തില്നിന്നുളള നേതാവായ മുണ്ടയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകളെയും രാഷ്ട്രീയ എതിരാളികളെയും അലോസരപ്പെടുത്തിയിരുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreഇഷ്ടംപോലെ മദ്യംകഴിക്കാമെന്ന സർക്കാർ മദ്യനയം; ശക്തമായ സമരത്തിനൊരുങ്ങി മദ്യനിരോധനസമിതി
കോഴിക്കോട്: സര്‍ക്കാര്‍ മദ്യനയത്തിനും നാടിനെ ലഹരിയില്‍ മുക്കുന്ന സര്‍ക്കാര്‍ സമീപനത്തിനുമെതിരേ ശക്തമായ സമരപരിപാടികളുമായി മദ്യനിരോധനസമിതി. എട്ടിന് മലപ്പുറത്തും 15ന് കണ്ണൂരിലും സമരപരിപാടികള്‍ നടത്തും. വിദ്യാര്‍ഥികളുള്ള പതിനായിരം വീടുകള്‍ കയറി ഇറങ്ങി ലഹരി വിരുദ്ധ ബോധവല്കരണം നടത്തും. സര്‍ക്കാര്‍ തലതിരിഞ്ഞ നടപടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കേരള മദ്യ നിരോധന സംസ്ഥാന സമിതി വനിതാ വിഭാഗം പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ പറഞ്ഞു. ബിയറും വൈനും മദ്യവും ഇഷ്ടംപോലെ കഴിക്കാമെന്ന സർക്കാർ നയം അനുവദിക്കാനാകില്ലെന്നും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ അറിയിച്ചു.
Read Moreഞെട്ടിക്കുന്ന റിപ്പോർട്ട്..! മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് മുറിച്ചുകടത്തിയത് എട്ടു കോടിയുടെ ഈട്ടിമരങ്ങൾ
കൊച്ചി: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് റവന്യു വകുപ്പിന്റെയോ മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയോ അനുമതിയില്ലാതെ എട്ടുകോടി വിലമതിക്കുന്ന 104 ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയെന്നും പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ത്ത് വയനാടിനെ പ്രകൃതിദുരന്തത്തിലേക്ക് തള്ളിവിടുന്ന പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും ചൂണ്ടി ക്കാട്ടി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി മാസങ്ങളില്‍ 204.635 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് മുറിച്ചുകടത്തിയത്. വാഴവറ്റ സ്വദേശികളും സഹോദരന്മാരുമായ റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരുള്‍പ്പെടെ 68 പ്രതികളാണ് ആദ്യം കേസിലുണ്ടായിരുന്നത്. റോജിയടക്കമുള്ള പ്രതികള്‍ മുട്ടില്‍ വില്ലേജിലെ വാഴവറ്റ, കുപ്പാടി, മേലേ കവല തുടങ്ങിയ മേഖലകളിലെ ഭൂവുടമകളെ സമീപിച്ച് ഈട്ടിത്തടി വെട്ടാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് റിപ്പോർട്ടിൽ. പറ്റിച്ചതാണെന്നു കണ്ടെത്തിയതോടെ ഭൂവുടമകളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 12 പ്രതികളാണുള്ളത്. റോജി, ജോസുകുട്ടി, ആന്റോ എന്നിവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം…
Read Moreതമിഴ്നാട്ടിലെ കോടതികളിൽനിന്ന് ഭരണഘടനാ ശിൽപി അംബേദ്കർറുടെ ചിത്രങ്ങൾ നീക്കില്ലെന്ന് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ കോടതികളിൽനിന്ന് ഭരണഘടനാ ശിൽപിയും നിയമപണ്ഡിതനുമായ ഡോ.ബി.ആർ. അംബേദ്കറുടെ ചിത്രം നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി സർക്കാർ. മഹാത്മാ ഗാന്ധി, തിരുവള്ളുവർ എന്നിവരുടേതൊഴികെ മറ്റെല്ലാ ചിത്രങ്ങളും കോടതികളിൽനിന്നു നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഈ നടപടി. തിങ്കളാഴ്ചയാണ് ഹൈക്കോടതി രജിസ്ട്രാർ സംസ്ഥാനത്തെ മറ്റു കോടതികൾക്കു നൽകിയ നിർദേശമെന്ന പേരിലുള്ള സർക്കുലർ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. അംബേദ്കറുടെ ചിത്രങ്ങൾ കോടതികളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഇവ നീക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ ഉത്തരവെന്ന് വ്യാഖ്യാനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം നിയമ മന്ത്രി എസ്. രഘുപതി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തിയിരുന്നു. അംബേദ്കർ ചിത്രം കോടതികളിൽനിന്ന് നീക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. തുടർന്നു അംബേദ്കർ ചിത്രം പിൻവലിക്കേണ്ടതില്ലെന്നും ഇത്തരമൊരു ഉത്തരവു നൽകിയിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Read More500 മീറ്റര്‍ യാത്രയ്ക്ക് 100 രൂപ, ബംഗളൂരുവില്‍ യുവാവിനെ വലച്ച് ഓട്ടോ ചാര്‍ജ്
ബംഗളൂരു; സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ. മിതമായ നിരക്കേ ഓട്ടോ യാത്രകള്ക്കാകുന്നുള്ളൂ എന്നതാണ് അതിന്റെ കാരണവും. നഗരങ്ങളിൽ മഴക്കാലത്ത് ട്രാഫിക്കും കടന്ന് യാത്ര ചെയ്യാന്‍ ആളുകള്‍ ഓട്ടോറിക്ഷയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ വെറും അരകിലോമീറ്റര്‍ മാത്രം ഓട്ടോയില്‍ സഞ്ചരിച്ചതിന് ബംഗളൂരുവില്‍ യാത്രാക്കാരന്റെ കൈയ്യില്‍ നിന്നും ഈടാക്കിയത് 100 രൂപയാണ്. ബംഗളൂരുവില്‍ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കമ്പിനിയിലെ സിഇഒ ആയ മന്ദര്‍ നടേക്കര്ക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. 500 മീറ്റര്‍ യാത്രയ്ക്ക് താന്‍ നല്‍കിയത് 100 രൂപയാണെന്നും മുംബൈയില്‍ 100 രൂപയ്ക്ക് ഒന്‍പത് കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും മന്ദര്‍ പറഞ്ഞു. ബംഗളുരുവിലെ ഏറ്റവും വലിയ അലങ്കാര വസ്തു ഈ ഫോട്ടായിലൂടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നും താന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വിലപിടിപ്പുള്ള സാധനമാണിത് എന്ന അടിക്കുറുപ്പോടു കൂടിയുമാണ് മന്ദർ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്. അതേസമയം, സമാന…
Read Moreയൂത്ത് കോണ്‍ഗ്രസില്‍ ഇതുവരെ അംഗത്വമെടുത്തത് 6.7 ലക്ഷം പേര്; ഫീസായി ലഭിച്ചത് 3. 39 കോടി രൂപ;അംഗത്വം സ്വീകരിക്കലും വോട്ടെടുപ്പും നീട്ടി
തോമസ് വര്ഗീസ്തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പ് ആരംഭിച്ച് ഇതുവരെ അംഗത്വമെടുത്തത് 6.79 ലക്ഷം പേർ. കഴിഞ്ഞ മാസം 28ന് ആരംഭിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും വോട്ടെടുപ്പും ഈ മാസം 28ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ നിര്‍ത്തിവെച്ചിരിക്കയാണ്. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് 11 വരെ വീണ്ടും മെമ്പര്‍ഷിപ്പ് കാമ്പയിനും വോട്ടെടുപ്പും നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്കി. പ്രാഥമിക അംഗത്വമെടുക്കുന്നതിന് 50 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്. ഇത്തരത്തില്‍ നിലവില്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്തത് 679142 പേരെയാണ്. ഇതിലൂടെ 33,987,100 രൂപയാണ് ദേശീയ നേതൃത്വത്തിന് ലഭിക്കുന്നത്. കൂടാതെ മണ്ഡലം പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരെ മത്സരിക്കുന്നവരില്‍ നിന്ന് 150 രൂപ മുതല്‍ 7500 രൂപവരെയാണ് നോമിനേഷന് ഫീസായി വാങ്ങുന്നത.…
Read Moreലഹരിക്കെതിരേ കടുത്ത നടപടി; മയക്കുമരുന്ന് കേസ് പ്രതികൾക്ക് ഇനി പരോളില്ല; പോലീസിന്റെ പരിശോധനയ്ക്ക് ഇനി ഡ്രോണും
തിരുവനന്തപുരം: ലഹരിക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി സർക്കാർ. ലഹരിക്കേസ് തടവുകാരുടെ പരോൾ റദ്ദാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. അസാധാരണ അവധികളും അടിയന്തിര പരോളും റദ്ദാക്കി. ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. അതേസമയം സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിൽ പോലീസിന്റെ ഡ്രോൺ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരങ്ങളും പാർക്കിംഗ് കേന്ദ്രങ്ങളും പരിശോധിക്കും. ലൊക്കേഷൻ വീഡിയോയും ഫോട്ടോകളും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് നൽകും.
Read Moreമൈക്ക് കേടായതിൽ അസ്വഭാവികതയെന്ന് എ.കെ. ബാലൻ; കേസെടുത്ത നടപടി ദൗർഭാഗ്യകരമെന്ന് കെ. മുരളീധരൻ എംപി
തിരുവനന്തപുരം: മൈക്ക് കേടായതിലും മുദ്രാവാക്യം വിളിയിലും അസ്വാഭാവികതയുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. സത്യാവസ്ഥ വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദൗർഭാഗ്യകരം: കെ. മുരളീധരൻതിരുവനന്തപുരം: മൈക്ക് സെറ്റ് തകരാറായ സംഭവത്തിൽ കേസെടുത്ത നടപടി ദൗർഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി രാഷ്ട്രദീപികയോട് പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൈക്കിന്റെ സാങ്കേതിക തകരാർ പത്ത് സെക്കന്റിനകം പരിഹരിച്ചു. പാർട്ടിയുടെ മിക്ക പരിപാടികളിലും മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്ന പരിചയസന്പന്നനായ വ്യക്തിയാണ് മൈക്ക് സെറ്റിന്റെ ഉടമയും ഓപ്പറേറ്റർമാരും. ബോധപൂർവം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ആരും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് പിൻവലിക്കണമെന്ന്തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. മൈക്ക് ഹൗളിംങ്ങ്…
Read More