ഇ​പ്പോ​ൾ ഞാ​നാ​യോ തെ​റ്റു​കാ​ര​ൻ!പാ​ർ​ല​മെ​ന്‍റി​ലെ ത​ന്‍റെ ചോ​ദ്യ​ത്തി​ന്‍റെ പേ​രി​ൽ ബാ​ല​ഗോ​പാ​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്നു; മന്ത്രിക്കു മ​റു​പ​ടി​യു​മാ​യി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റി​ൽ താ​ൻ ഉ​ന്ന​യി​ച്ച ചോ​ദ്യം സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി. സി​പി​എ​മ്മും സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ന്ദ്ര​ത്തി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം പാ​ർ​ല​മെ​ന്‍റി​ൽ കൊ​ണ്ടു​വ​ന്ന ചോ​ദ്യ​ക​ർ​ത്താ​വാ​യ താ​നാ​ണോ തെ​റ്റു​കാ​ര​നെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ ചോ​ദി​ച്ചു. പാ​ർ​ല​മെ​ന്‍റി​ലെ ലെ ​ത​ന്‍റെ ചോ​ദ്യ​ത്തി​ന്‍റെ പേ​രി​ൽ ബാ​ല​ഗോ​പാ​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ പ്ര​തി​ക​രി​ച്ചു. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​നോ​ട് താ​ൻ ഉ​ന്ന​യി​ച്ച ചോ​ദ്യം ജി​എ​സ്ടി വി​ഹി​ത​ത്തെ കു​റി​ച്ച് മാ​ത്ര​മാ​യി​രു​ന്നി​ല്ല. ഐ​ജി​എ​സ്ടി​യി​ൽ കേ​ര​ള​ത്തി​ന് 5000 കോ​ടി ന​ഷ്‌​ട​മാ​കു​ന്നു എ​ന്ന എ​ക്സ​പെ​ൻ​ഡി​ച്ച​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടാ​ണ് ത​ന്‍റെ ചോ​ദ്യ​ത്തി​ന് ആ​ധാ​ര​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ജി​എ​സ്ടി കോ​മ്പ​ൻ​സേ​ഷ​ൻ കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന വി​ഷ​യ​മാ​ണ് ഞാ​ൻ ഉ​ന്ന​യി​ച്ച​തു എ​ന്ന തെ​റ്റാ​യ കാ​ര്യം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ധ​ന​കാ​ര്യ മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നോ​ൺ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് അ​ട​ക്ക​മു​ള്ള…

Read More

സ്റ്റാലിന്‍റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം; കാക്ക പറന്നാൽ പോലും പേടിക്കുന്ന  മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് വി.ഡി. സതീശൻ

  തിരുവനന്തപുരം: സ്റ്റാലിന്‍റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം. പൊതുജനങ്ങളുടെ വഴിയടച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്നും ജനങ്ങളെ എന്തിനാണ് ബന്ദിയാക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇത്തരം നടപടി ഇവിടെ വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കറുപ്പ് പേടിയായിരുന്നു മുഖ്യമന്ത്രിക്ക്, ഒരിക്കൽ കാക്ക പറന്നത് പേടിച്ചാണ് സുരക്ഷ ശക്തമാക്കിയതെന്നും സതീശൻ പരിഹസിച്ചു.

Read More

കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഉ​ല്ലാ​സ​യാ​ത്രാ വി​വാ​ദം; ഉ​ദ്യോ​ഗ​സ്ഥ-​മാ​ഫി​യാ ബ​ന്ധ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ന്നു; വി​ശ​ദീ​ക​ര​ണം കൂ​ടു​ത​ല്‍ കു​രു​ക്കാ​യി; പി​ൻ​വാ​ങ്ങാ​തെ ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ

പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ കൂ​ട്ട​അ​വ​ധി​യെ​ടു​ത്ത് ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ പു​ക​യു​ന്ന​തി​നു പി​ന്നാ​ലെ മാ​ഫി​യ ബ​ന്ധ​ങ്ങ​ളും ച​ര്‍​ച്ച​യാ​കു​ന്നു. സ്ഥ​ലം എം​എ​ല്‍​എ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ഫി​യാ ബ​ന്ധ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സം​ശ​യം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ഉ​റ​പ്പാ​യി. കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു സ​മീ​പ​കാ​ല​ത്തു ന​ട​ന്ന ചി​ല ഇ​ട​പാ​ടു​ക​ളും സ്ഥി​ര​മാ​യി ഒ​രേ ത​സ്തി​ക​യി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ഫി​യാ​ബ​ന്ധ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ 39 ജീ​വ​ന​ക്കാ​ര്‍ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത​താ​ണ് വി​വാ​ദ​മാ​യ​ത്. 60 ജീ​വ​ന​ക്കാ​രു​ള്ള ഓ​ഫീ​സി​ല്‍ 21 പേ​ര്‍ മാ​ത്രം ജോ​ലി​ക്കെ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ വി​വാ​ദ​മാ​യി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.അ​വ​ധി​യെ​ടു​ത്ത ജീ​വ​ന​ക്കാ​രി​ല്‍ ഏ​റെ​പ്പേ​രും മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. കൂ​ട്ട​അ​വ​ധി​യെ​ടു​ത്ത് വി​നോ​ദ​യാ​ത്ര പോ​യ​തി​നു പി​ന്നാ​ലെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച…

Read More

പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു; പൈ​ല​റ്റും എ​സ്കോ​ർ​ട്ടും പോ​ണം; മു​ഖ്യ​മ​ന്ത്രി​ക്കു പുറമെ മ​ന്ത്രി​മാ​ർ​ക്കും സു​ര​ക്ഷ കടുപ്പിച്ചു

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​ക്കു പുറമെ മ​ന്ത്രി​മാ​ർ​ക്കും ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കാ​ണ് എ​ഡി​ജി​പി അ​ജി​ത്ത് കു​മാ​ർ നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. ബ​ജ​റ്റി​ൽ ഇ​ന്ധ​നസെ​സും നി​കു​തി​യും വ​ർ​ധിപ്പി​ച്ചതിൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന​തി​നി​ടെ​യാണ് മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​ക്കും സു​ര​ക്ഷ കൂ​ട്ടുന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര​മ​ല്ല മ​ന്ത്രി​മാ​ർ​ക്കും പൈ​ല​റ്റും എ​സ്കോ​ർ​ട്ടും പോ​ണം. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രി​ക്ക​ണം. മ​ന്ത്രി​മാ​രു​ടെ പ​രി​പാ​ടി​യി​ൽ ഡി​വൈ​എ​സ്പി നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​മാ​രും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന റൂ​ട്ടു​ക​ളി​ലെ പ്ര​ധാ​ന പോ​യി​ന്‍റു​ക​ളി​ൽ പോ​ലീ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ക്കു​ന്ന വ​ഴി​ക​ളി​ൽ മാ​ത്ര​മാ​ണ് പോ​ലീ​സ് കാ​വ​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ന്ത്രി​മാ​രുടെ സുരക്ഷയ്ക്കും ഇ​തു വേണ​മെ​ന്നാ​ണു നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ല​വി​ലു​ള്ള സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നു പു​റ​മെ അ​ഡീ​ഷ​ണ​ലാ​യി മ​റ്റൊ​രു സ​ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ​യും നി​യ​മി​ക്ക​ണം. മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒ​രു സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ​യും…

Read More

ഹ​രീ​ഷ് പേ​ര​ടിയുടെ സിനിമാ പോസ്റ്റർ പങ്കു വച്ചതിൽ അണികൾ കലിപ്പിൽ; വിമർശനത്തിനും പ്രതിഷേധത്തിനും മറുപടിയുമായി എം.എ. ബേബി

തി​രു​വ​ന​ന്ത​പു​രം: ഹ​രീ​ഷ് പേ​ര​ടി നി​ർ​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു വ​ച്ച സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി​യ്ക്കെ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം. ഇ​തേ​തു​ട​ർ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി എം.​എ.​ബേ​ബി​യും രം​ഗ​ത്തെ​ത്തി. അ​ഖി​ൽ കാ​വു​ങ്ങ​ൽ സം​വി​ധാ​നം ചെ​യ്ത് ഹ​രീ​ഷ് പേ​ര​ടി നി​ര്‍​മ്മി​ക്കു​ന്ന ‘ദാ​സേ​ട്ട​ന്റെ സൈ​ക്കി​ൾ’ എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​റാ​ണ് എം.​എ ബേ​ബി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്. പാ​ർ​ട്ടി​യേ​യും നേ​താ​ക്ക​ളേ​യും വി​മ​ർ​ശി​ക്കു​ന്ന ഹ​രീ​ഷ് പേ​ര​ടി​യു​ടെ പോ​സ്റ്റ​ർ പ​ങ്കു​വെ​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​വും പ്ര​തി​ഷേ​ധ​വു​മാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ എം.​എ.​ബേ​ബി​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ​മുഖ്യ​മ​ന്ത്രി​യെ​യും സി​പി​എ​മ്മി​നെ​യും വി​മ​ർ​ശി​ച്ചും നി​ര​വ​ധി​പ്പേ​ർ പോ​സ്റ്റി​നു മ​റു​പ​ടി ന​ൽ‌​കി​യി​ട്ടു​ണ്ട്. നി​കു​തി​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചും ചി​ല​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. “”എ​നി​ക്കും എ​ന്‍റെ പാ​ർ​ട്ടി​ക്കും യോ​ജി​ക്കാ​ൻ​ക​ഴി​യാ​ത്ത​കാ​ര്യ​ങ്ങ​ൾ ഹ​രീ​ഷ് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ; അ​ദ്ദേ​ഹം നി​ർ​മ്മി​ക്കു​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ എ​ന്റെ ഫേ​സ്ബു​ക്കി​ൽ​വ​ന്ന​തോ​ടെ, അ​ത്ത​രം നി​ല​പാ​ടു​ക​ൾ​ക്ക് ഞാ​ൻ അം​ഗീ​കാ​രം കൊ​ടു​ത്തു എ​ന്ന് വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ല. സ​ങ്കു​ചി​ത​മാ​യ ക​ക്ഷി​രാ​ഷ്ട്രീ​യ പ​രി​ഗ​ണ​ന​ക​ൾ​ക്ക് അ​തീ​ത​മാ​യി…

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന്‍റെ ക്ഷീണം; ആ​രോ​ഗ്യ​നി​ല പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഡോ​ക്ട​ർ​മാ​ർ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന്‍റെ ബു​ദ്ധി​മു​ട്ടു​കൾ. എ​ച്ച്സി​ജി കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ. ​യു.​എ​സ്. വി​ശാ​ൽ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ പ​രി​ശോ​ധി​ച്ച​ത്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. അ​ത്‌ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കും. തു​ട​ര്‍​ചി​കി​ത്സ സം​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഡോ​ക്ട​ര്‍​മാ​രു​ടെ യോ​ഗം ചേ​രു​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ൻ അ​റി​യി​ച്ചു.

Read More

വിവാഹ വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! പോലീസുകാരന്‍ പിടിയില്‍…

കാസര്‍ഗോട്ടുള്ള യുവതിയെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി ലൈംഗികപീഡനത്തിനിരയാക്കിയ പോലീസുകാരന്‍ പിടിയില്‍. തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂര്‍ സ്വദേശിയാണ് ഇയാള്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ശ്രീരാജ് വിവാഹവാഗ്ദാനം നല്‍കിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. വീട്ടില്‍ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടര്‍ന്നെന്നും അതിനിടെ ഗര്‍ഭിണിയായി ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്. സ്വര്‍ണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ സഹായം നല്‍കി.

Read More

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ര്യ​ത്തി​ൽ ത​നി​ക്കില്ലാത്തതാ​ത്പ​ര്യം ആ​ർ​ക്കാ​ണ്? മ​ക​ൻ എ​ന്നനി​ല​യി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യും ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ണ്ടെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ര്യ​ത്തി​ൽ ത​നി​ക്കി​ല്ലാ​ത്ത താ​ത്പ​ര്യം ആ​ർ​ക്കാ​ണ് ഉളളത്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സാ വി​വാ​ദ​ത്തി​ൽ വീണ്ടും പ്രതികരിച്ച് ചാ​ണ്ടി ഉ​മ്മ​ൻ.  പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെപ്പറ്റി മ​ക​ൻ എ​ന്ന നി​ല​യി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യും ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഞാ​യ​റാ​ഴ്ച ബം​ഗ​ളൂരു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞു. എ​ഐ​സി​സി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ബം​ഗ​ളൂരു​വി​ലേ​ക്ക് കൊ​ണ്ട് പോ​കാ​ൻ പ്രത്യേക വി​മാ​നം പാർട്ടി ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്നും വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ തി​രു​വ​ന​ന്ത​പു​രം നിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂ​മോ​ണി​യ ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

Read More

യു​കെ​യി​ൽ ഇ​ന്ത്യ​ൻ  വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ‘അ​ടി​മ​വേ​ല’; മ​ല​യാ​ളി ദ​മ്പ​തി​ക​ളും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ൽ; വിദ്യാർഥികളുടെ അവസ്ഥ ദയനീയം

ല​ണ്ട​ൻ: നോ​ർ​ത്ത് വെ​യി​ൽ​സി​ലെ കെ​യ​ർ​ഹോ​മു​ക​ളി​ൽ അ​ന്പ​തോ​ളം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​ടി​മ​വേ​ല ചെ​യ്യി​പ്പി​ച്ച അ​ഞ്ചു മ​ല​യാ​ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഴ്സ് ദ​ന്പ​തി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​ണു പി​ടി​യി​ലാ​യ​ത്. മാ​ത്യു ഐ​സ​ക് (32), ജി​നു ചെ​റി​യാ​ൻ (30), എ​ൽ​ദോ​സ് ചെ​റി​യാ​ൻ (25), എ‍​ൽ​ദോ​സ് കു​ര്യ​ച്ച​ൻ (25), ജേ​ക്ക​ബ് ലി​ജു (47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റൊ​രു രാ​ജ്യ​ത്തു​നി​ന്ന് എ​ത്തി​ച്ച​തി​നാ​ൽ മ​നു​ഷ്യ​ക്ക​ട​ത്തും ഉ​ൾ​പ്പെ​ടും. ദ​മ്പ​തി​ക​ളും ബ​ന്ധു​ക്ക​ളും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍ ഭാ​ഗ​മാ​യ അ​ലെ​ക്‌​സ കെ​യ​ര്‍ സൊ​ല്യൂ​ഷ​ന്‍ എ​ന്ന ന​ഴ്സി​ങ് ഏ​ജ​ന്‍​സി​യി​ൽ ഒ​ന്പ​തു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​ടി​മ​പ്പ​ണി ചെ​യ്യി​ച്ചി​രു​ന്ന​ത്. ഗാ​ങ് മാ​സ്റ്റ​ര്‍ ആ​ന്‍​ഡ് ലേ​ബ​ര്‍ അ​ബ്യു​സ് അ​ഥോ​റി​റ്റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്താ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രേ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഇ​തി​നു​മു​ന്പും ഉ‍​യ​ർ​ന്നി​ട്ടു​ണ്ട്. ശ​മ്പ​ളം ന​ൽ​കാ​തെ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​നു ഭ​ക്ഷ​ണ​വും വി​ശ്ര​മ​വും ഇ​വ​ർ​ക്കു ല​ഭി​ച്ചി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ ദ​യ​നീ​യ…

Read More

ഒറിജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റുകൾ റെഡി; കോടതിയുടെ സീൽവരെ ഉണ്ടാക്കിയ  ആലപ്പുഴയിലെ വ്യാജൻമാരെ പൊക്കിയപ്പോൾ കണ്ടകാഴ്ചയിങ്ങനെ…

ഹ​രി​പ്പാ​ട്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാൻ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ക​ൺ​സ​ൾ​ട്ട​ൻ​സി ന​ട​ത്തി​പ്പു​കാ​ർ പോ​ലീ​സ് പി​ടി​യി​ൽ. ക​രി​യി​ല​ക്കുള​ങ്ങ​ര രാ​മ​പു​രം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ൽ​വ​ർ സ്വാ​ൻ എ​ച്ച്.​ആ​ർ മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ൻ​സി ഉ​ട​മ ആ​ല​പ്പു​ഴ ക​ട​പ്പു​റം പാ​ർ​വ​തി സ​ദ​ന​ത്തി​ൽ ര​ഞ്ജി​ത്ത്(38) സ​ഹാ​യി​യും ഡ്രൈ​വ​റു​മാ​യ ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ ല​ക്ഷ്മി നി​വാ​സി​ൽ ശ്രീ​ര​ഞ്ജി​ത്ത് (38) എ​ന്നി​വ​രെ​യാ​ണ് ക​രി​യി​ല​ക്കുള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റെ​യ്‌​ഡി​ൽ 160 ഓ​ളം വ്യാ​ജ സീലു​ക​ളും ആ​റ് കംപ്യൂട്ട​റു​ക​ളും മൂ​ന്ന്‌ ലാ​പ്ടോ​പ്പു​ക​ളും 10 മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു. ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി​ക​ൾ, കോ​ട​തി​ക​ൾ, ബാ​ങ്കു​ക​ൾ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ടന്‍റ് ഉൾപ്പെടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ സീ​ലു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദ്ദേ​ശ​നു​സ​ര​ണം കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​രിയില​ക്കുള​ങ്ങ​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നു​മോ​ൻ, എ​സ് ഐ ​രാ​ജീ​വ്, എ ​എ​സ് ഐ ​ശ്രീ​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നി,…

Read More