കോഴിക്കോട്: യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരേ നടത്തിയ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സുഹൃത്തുക്കളും ഫോണിൽ വിളിച്ച് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. സംസ്ഥാന ബജറ്റിലെ നികുതി വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിലായിരുന്നു പരാമർശം. സുരേന്ദ്രന്റെ പരാമർശനത്തിനെതിരേ വ്യാപക വിമർശനുയർന്നിരുന്നു.
Read MoreCategory: Loud Speaker
പുതിയ സിനിമകളുടെ ലൈവ് റിവ്യൂ തടയാന്‍ ‘ഫാന്‍സ് ക്വട്ടേഷൻ’; ആദ്യദിനം തന്നെ സിനിമയുടെ ഭാവി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആക്ഷേപം
കോഴിക്കോട്: തിയറ്ററിനുള്ളില്‍ സിനിമാ റിവ്യൂ എടുക്കുന്നവര്‍ക്ക് ഫെഫ്ക വിലക്ക് ഏര്‍പ്പെടുത്തിയതോടെ മലയാള സിനിമയിലെ നിരൂപണ വിവാദം പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ ലൈവ് റിവ്യൂ എടുക്കാന്‍ വന്നവരുമായി ഫാന്‍സുകാര്‍ കൊമ്പുകോര്‍ത്തു. പലയിടത്തും സമാനമായ സംഭവമുണ്ടായി. സിനിമയെക്കുറിച്ചുള്ള അഭിപ്രായം തേടല്‍ തിയറ്ററിനുള്ളില്വേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. ഇത് മറികടന്ന് എത്തുന്നവരെ കൈാര്യം ചെയ്യാന്‍ ‘സംഘവും’ റെഡിയാണ്. ആദ്യദിനംതന്നെ മനഃപൂര്‍വം നെഗറ്റീവ് റിവ്യൂസ് കൊടുത്ത് സിനിമയെ തകര്‍ക്കുന്നതായാണ് നിര്‍മാതാക്കളുടെയും സംവിധായകരുടെയും പരാതി. ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്റെ മുന്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുള്പ്പെടെ ഈ രീതിയില്‍ ആദ്യദിനംതന്നെ നെഗറ്റീവ് റിവ്യൂസ് വന്നിരുന്നു. ആദ്യ ഷോ കാണുന്നവരോട് പ്രതികരണം തേടിയും നേരിട്ട് അഭിപ്രായം പറഞ്ഞും സിനിമയുടെ ഭാവി തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആക്ഷേപം. ഇതിനെതുടര്‍ന്നായിരുന്നു വിലക്കുമായി ഫെഫ്ക രംഗത്തെത്തിയത്.
Read Moreഇന്ധന സെസ്; പ്രതിഷേധം തണുപ്പിക്കാതെ പ്രതിപക്ഷം; വിദ്യാർഥികളും യുവജനങ്ങളും സമരത്തിനിറങ്ങും; മുഖ്യമന്ത്രിക്കുള്ള മറുപടി ഇന്ന്
തിരുവനന്തപുരം: ഇന്ധന സെസിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ നിയമസഭ പിരിഞ്ഞെങ്കിലും സമരം തുടരാനുറച്ചു പ്രതിപക്ഷം. ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം തുടരും. പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും യുഡിഎഫ് നേതാക്കള്‍ ഇന്നു മറുപടി നല്‍കും. നിയമസഭ ഇനി സമ്മേളിക്കുന്ന 27 വരെ ഇന്ധന സെസിനെതിരായ സമരം ശക്തമായി തുടരാനാണു പ്രതിപക്ഷത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13, 14 തീയതികളിൽ എല്ലാ ജില്ലാ കളക്ടറേറ്റുകളിലും സെക്രട്ടേറിയറ്റിനു മുന്‍പിലും യുഡിഎഫ് രാപ്പകല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം കടക്കെണിയിലാണെന്നതും ധൂര്‍ത്തുണ്ടെന്നതും അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് കോട്ടയത്ത് വാർത്താസന്നേളനത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകും. കഴിഞ്ഞ ദിവസം സഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം നിര്‍ഭാഗ്യകരമെന്നാണ് കഴിഞ്ഞ ദിവസം സ്പീക്കർ…
Read Moreവിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവുചുരുക്കല്‍ എന്ന് ധനമന്ത്രി ! തുര്‍ക്കിയ്ക്കും സിറിയയ്ക്കും കോടികള്‍ വാഗ്ദാനം ചെയ്ത് പിണറായി സര്‍ക്കാര്‍…
ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കി,സിറിയ രാജ്യങ്ങള്‍ക്ക് കോടികളുടെ ദുരിതാശ്വാസ സഹായ വാഗ്ദാനവുമായി കേരള സര്‍ക്കാര്‍. ഇതിനായി 10 കോടി രൂപ അനുവദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് നല്കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ബജറ്റില്‍ ലോകസമാധാനത്തിന് മാറ്റിവെച്ച രണ്ടു കോടി രൂപയുടെ ആലോചനകള്‍ നടക്കുന്നതായി മന്ത്രി പറഞ്ഞു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാന്‍ 10 കോടിയും അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു. പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പദ്ധതിയിടെ ഭാഗമായി സ്കൂളുകളില്‍ കായിക പരിശീലനത്തിന് മൂന്നു കോടി രൂപ അനുവദിച്ചു. അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ്…
Read Moreഅശ്ലീലക്കത്തുകളും വ്യാജഭീഷണിയും അമ്മയുടെയും മകന്റെയും ഹോബി ! നിരവധി അശ്ലീലക്കത്തുകള് പിടിച്ചെടുത്തു…
കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തെഴുതിയതിന് പിടിയിലായ അമ്മയും മകനും ഇക്കാര്യത്തില്‍ വിദഗ്ധര്‍ എന്ന് പോലീസ്. ഇരുവരും ഇങ്ങനെയുള്ള കത്തെഴുതുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന് വില്ലയില്‍ കൊച്ചുത്രേസ്യ (62), മകന് സാജന് ക്രിസ്റ്റഫര്‍ (34) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പലര്‍ക്കായി അയക്കാന്‍ വെച്ചിരുന്ന അമ്പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കലക്ടറേറ്റിലേക്ക് ഭീഷണിക്കത്തയച്ചത് കൊച്ചുത്രേസ്യയുടെ പേരിലാണ്. കൊച്ചുത്രേസ്യയുടെ ഫോണില്‍നിന്ന് കലക്ടര്‍ക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു. കൊല്ലം കോടതിയിലേക്കും കളക്ടറേറ്റിലേക്കും വര്‍ഷങ്ങളായി വരുന്ന വ്യാജ ബോംബ് ഭീഷണിക്കത്തുകളുടെ സൂത്രധാരന്സാജന് ക്രിസ്റ്റഫര്‍ ആണെന്നും പോലീസ് സൂചിപ്പിച്ചു. സാജനും സുഹൃത്തും ചേര്‍ന്ന് 2014ല്‍ സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്…
Read Moreറേഷന്‍ വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ‘കിറ്റിൽ അടി’;കമ്മീഷന് ചോദിച്ച് വ്യാപാരികൾ, ബാക്കി കിറ്റെവിടെയെന്ന ചോദ്യവുമായി സർക്കാരും
കോഴിക്കോട്: കോവിഡ് കാലത്ത് നല്കിയ സൗജന്യകിറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാരും റേഷന്‍ വ്യാപാരികളും കൊമ്പുകോര്‍ക്കുന്നു. കിറ്റുകള്‍ വിതരണം ചെയ്തവകയില്‍ 11 മാസത്തെ കമ്മീഷന് കുടിശിക വേണമെന്ന ആവശ്യവുമായി റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തിയപ്പോള്‍ വിതരണം ചെയ്യാതെ കടകളില്‍ കെട്ടിക്കിടന്ന കിറ്റുകള്‍ റേഷന്‍ വ്യാപാരികള്‍ മുക്കിയെന്ന ആക്ഷേപമാണ് സര്‍ക്കാര്‍ തെളിവുകള്‍ നിരത്തി ഉന്നയിക്കുന്നത്. ഇതോടെ പലവിധ കാര്യങ്ങളില്‍ സര്‍ക്കാരും റേഷന്‍ വ്യാപാരികളും തമ്മില്‍ നടന്നുവരുന്ന പോര് പുതിയതലത്തിൽ എത്തിയിരിക്കുകയാണ്. കമ്മീഷന് നല്കാതിരിക്കാനുള്ള അടവാണിതെന്നാണ് റേഷന്‍ വ്യാപാരികളുടെ വാദം. ഭക്ഷ്യവകുപ്പിന്റേത് പ്രതികാരനടപടിയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. പല കടകളിലും കിറ്റ് വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടന്ന് നശിക്കുന്നതായി അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അവ കൃത്യസമയത്ത് കടകളിലെത്തി ശേഖരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. അതിനാൽ കിറ്റുകൾ പലതും നശിച്ചെന്നും വ്യാപാരികള്‍ പറയുന്നു. കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റ് റേഷൻ വ്യാപാരികൾ ദുരുപയോഗം ചെയ്തതായി പരിശോധനയില്‍…
Read Moreകാമുകനൊപ്പം പൊകണമെന്ന് പെണ്‍കുട്ടി ! കോടതിമുറ്റത്ത് സംഘര്‍ഷത്തിന് നേതൃത്വം നല്കിയ 11 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്…
കാണാതായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ കോടതിയ്ക്കു പുറത്ത് അരങ്ങേറിയത് വന്‍സംഘര്‍ഷം. സംഘര്‍ഷത്തിനു നേതൃത്വം കൊടുത്ത സി.പി.എം. ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരേ മുട്ടം പോലീസ് സ്വമേധയാ കേസെടുത്തു. സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിമാരായ ടി.ആര്. സോമന്, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കോടതി അനുവദിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തീരുമാനിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവുള്പ്പെടെയുള്ള ബന്ധുക്കളും സി.പി.എം. നേതാക്കളും മലപ്പുറം സ്വദേശിയായ ആണ്‍സുഹൃത്തിനെയും ബന്ധുക്കളെയും കൈകാര്യംചെയ്യാന്‍ മുതിര്‍ന്നു. തടയാന്‍ പോലീസ് സന്നാഹമെത്തിയതോടെ കോടതി റോഡ് സംഘര്‍ഷഭരിതമായി. പെണ്‍കുട്ടിയെ വാഹനത്തില്‍നിന്നും പിടിച്ചിറക്കാനും കാര്‍ തട്ടിയെടുക്കാനും ശ്രമമുണ്ടായി. പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രേമത്തിലാവുകയായിരുന്നു. നാലാം തീയതി യുവതിയെ കാണാനില്ലെന്നു…
Read Moreസർക്കാർ ഭരണം ജനങ്ങളെ മറന്ന്; സംസ്ഥാനം ഭരിക്കുന്നത് അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്ക് പിടിച്ചവരെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ പെരുമാറുന്നത്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് തലയ്ക്ക് പിടിച്ചിരിക്കുന്നത്. അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്ക് പിടിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സര്‍ക്കാരിന് പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണെന്നും സതീശന് വിമര്‍ശിച്ചു.. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന വാദം ലോകത്ത് മറ്റൊരിടത്തും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും സതീശന് പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വമെന്ന് സതീശന് കൂട്ടിചേര്‍ത്തു. അതാണ് തങ്ങള്‍ നിറവേറ്റുന്നത്. നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോള്‍ പറഞ്ഞയാളാണ് പിണറായി. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം അതെല്ലാം മറന്നെന്നും സതീശന് വിമര്‍ശിച്ചു.
Read More“കൗ ഹഗ് ഡേ’ ..! “പ്രണയദിനം പശുവിനെ കെട്ടിപ്പിടിക്കുക’; അമ്മയെപ്പോലെ പരിപാലിക്കേണ്ടതുണ്ട്; വിചിത്ര ഉത്തരവുമായി കേന്ദ്രം
ന്യൂഡൽഹി: “കൗ ഹഗ് ഡേ’ നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്ന് ഉത്തരവിൽ പറയുന്നു. പശു ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ്. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെപ്പോലെ പരിപാലിക്കേണ്ട ഒന്നാണ് പശു. കാമധേനു, ഗോമാത എന്നൊക്കെയാണ് നാം വിളിക്കുന്നത്. ഇതിനാലാണ് പ്രണയദിനത്തിൽ “കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ ബോർഡ് ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. പശുവിന്റെ പ്രാധാന്യം മനസിലാക്കി നല്ലകാര്യങ്ങൾ പ്രചരിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാനലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോർഡ് വ്യക്തമാക്കുന്നത്.
Read Moreവ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; ദാതാക്കളെ പരിചയപ്പെടുത്തിയത് എറണാകുളത്തെ സംഗീത ട്രൂപ്പിലെ അംഗം
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് പരിചയപ്പെടുത്തിയത് എറണാകുളത്തെ സംഗീത ട്രൂപ്പിലെ അംഗമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ ഇടനിലക്കാരന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കുട്ടിയെ ദത്തെടുത്തിരിക്കുന്ന അനൂപും സംഗീത ട്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണ്. ഈ പരിചയത്തിലാകാം ദാതാക്കളെ കണ്ടെത്താന്‍ ഇയാള്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് നിഗമനം. കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ്-സുനിത ദമ്പതികളുടെ മൊഴി എടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തില്‍ ഇവരെ പ്രതി ചേര്‍ക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റു മുഖ്യപ്രതിയുമായ അനില്‍കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പരാതിയുമായിരഹ്ന വീണ്ടുംകേസിലെ പ്രതിയും നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രഹ്ന…
Read More