തിരുവനന്തപുരം: കോയന്പത്തൂർ, മംഗലാപുരം സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎയുടെ റെയ്ഡ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐഎസ്ഐഎസ്) മായി ബന്ധമുള്ളവരെന്നു സംശയിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ്. ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അറുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കര്‍ണാടകയിൽ മാത്രം 45ലധികം സ്ഥലങ്ങളിൽ ഭീകരവിരുദ്ധ ഏജന്‍സിയുടെ റെയ്ഡ്. കേരളത്തിൽ മംഗലാപുരം സ്ഫോടനക്കേസിലെ പ്രതി എത്തിയ സ്ഥലങ്ങളിലാണു പരിശോധന. ആലുവ, പറവൂർ, മട്ടഞ്ചേരി എന്നിവിടങ്ങളിലാണു പരിശോധന നടക്കുന്നത്. കോയന്പത്തൂർ സ്ഫോടനത്തിൽ ചാവേറായി കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് ലഭിക്കുന്ന വിവരം. ഒരേ സമയത്ത് ആരംഭിച്ച പരിശോധനയിൽ എൻഐഎയുടെ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്. കോയന്പത്തൂരിലെ ഉക്കടത്തെ ഒരു ക്ഷേത്രത്തിന് സമീപം കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലുണ്ടായ സിലിണ്ട ർ സ്ഫോടനത്തിലാണ് ജമേഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടത്. ഇയാൾ ചാവേറായി…
Read MoreCategory: Loud Speaker
17 മണിക്കൂര്‍ വിമാനയാത്ര, എന്നിട്ടും..! റഷ്യക്കാരുടെ ‘പ്രസവമുറി’യായി അർജന്റീന; ഗര്‍ഭിണികളായ റഷ്യൻ സ്ത്രീകളെ ആകർഷിക്കാന്‍ കാരണം…
ബ്വേനസ് എയ്റിസ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് അർജന്റീനൻ തലസ്ഥാനമായ ബ്വേനസ് എയ്റിസിലേക്കുള്ള ദൂരം 13,520 കിലോമീറ്റർ. 17 മണിക്കൂറാണ് വിമാനയാത്ര സമയം. ഈ സമയവും ദൂരവും ഗർഭത്തിന്റെ പ്രയാസങ്ങളുമെല്ലാം അവഗണിച്ച് റഷ്യയിൽ നിന്ന് ഗർഭിണികൾ ഈ ലാറ്റിനമേരിക്കൻ രാജ്യത്തേക്കെത്തുകയാണ്. ലക്ഷ്യം അർജന്റീനയിൽ പ്രസവിക്കലാണ്. ജനിച്ചാലുടൻ കുഞ്ഞിന് പൗരത്വം ലഭിക്കും മെഡിക്കൽ ഇൻഷുറൻസും അർജൻറീനൻ പാസ്പോർട്ടിനുള്ള സ്വീകാര്യതയും ക്ഷേമപദ്ധതികളുമാണ് വിനോദ സഞ്ചാരികളെന്ന വ്യാജേന റഷ്യൻ സ്ത്രീകളെ അർജന്റീനയിൽ എത്തിക്കുന്നത്. റഷ്യൻ സ്ത്രീകൾ അർജൻറീനയെ ‘പ്രസവ മുറി’യാക്കി മാറ്റിയിട്ട് ഏതാനും വർഷങ്ങളായി. കഴിഞ്ഞ വർഷം 21,757 റഷ്യൻ പൗരന്മാരാണ് അർജന്റീനയിൽ എത്തിയത്. ഇതിൽ 10,500ഓളം പേരും ഗർഭിണികളായിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം 5819 റഷ്യൻ ഗർഭിണികളും എത്തി. ഇത്തരത്തിൽ വൻതോതിൽ റഷ്യൻ ഗർഭിണികൾ എത്തുന്നുണ്ടെങ്കിലും അർജൻറീനൻ സർക്കാറും നിയമസംവിധാനങ്ങളും ഗൗരവമായി കണ്ടിരുന്നുമില്ല. എന്നാൽ, അടുത്തിടെ സ്ലോവാക്യയിൽ മൂന്ന്…
Read Moreയുവതിക്ക് വിവാഹം കഴിഞ്ഞിട്ടു കുഞ്ഞുങ്ങള്‍ ഇല്ല, കാരണം സര്‍പ്പദോഷം! യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റിൽ
വെള്ളറട: മന്ത്രവാദത്തിന്റെ പേരില്‍ 23 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റിൽ. വെള്ളറട തേക്കുപാറ ജുമാ മസ്ജിദിലെ ഇമാം വിതുര സ്വദേശിയായ സജീര്‍ മൗലവി(49) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. യുവതിക്ക് വിവാഹം കഴിഞ്ഞിട്ടു കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതിന് കാരണം സര്‍പ്പദോഷം ആണെന്ന് ഇമാം പെണ്‍കുട്ടിയുടെ കുടുംബക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. സര്‍പ്പദോഷം മാറ്റിയാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ ഉണ്ടാവുമെന്നും അതിന് പരിഹാര കര്‍മങ്ങള്‍ നടത്തണമെന്നും ഇമാം ആവശ്യപ്പെട്ടു. സര്‍പ്പദോഷത്തിന് പരിഹാര കര്‍മങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്കി എന്നറിഞ്ഞതോടെ സജീര്‍ മൗലവി മുങ്ങുകയായിരുന്നു. തൊളിക്കോട് ഒളിവില്‍ കഴിയാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
Read Moreസാന്പത്തിക പ്രതിസന്ധിയിലും മന്ത്രി സജി ചെറിയാന് 85,000 രൂപയുടെ വാടകവീട്! വാടകയ്ക്ക് വീട് എടുത്തതിന്റെ കാരണമായി പറയുന്നത്…
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാ നികുതികളും കുത്തനെ ഉയർത്തിയതിനു പിന്നാലെ മന്ത്രി സജി ചെറിയാന് 85,000 രൂപ പ്രതിമാസ വാടകയ്ക്ക് ഔദ്യോഗിക വസതി കണ്ടെത്തി സർക്കാർ. തൈക്കാട് ഈശ്വരവിലാസം റെസിഡന്റ്സ് അസോസിയേഷനിലെ 392-ാം നന്പർ ആഡംബരവസതിയാണു മന്ത്രി സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകയ്ക്ക് എടുത്തത്. 85,000 രൂപ പ്രതിമാസ വാടകയ്ക്കു പുറമേ വൈദ്യുതി ചാർജ്, വാട്ടർ ചാർജ് തുടങ്ങിയവയും നൽകണം. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ഇതിനും ലക്ഷങ്ങൾ വേണ്ടിവരും. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാലസൗകര്യങ്ങളുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും. വഞ്ചിയൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണു വസതി. ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവില്ലാത്തതുകൊണ്ടാണ് വാടകയ്ക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം. സജി ചെറിയാൻ നേരത്തേ മന്ത്രിയായിരുന്നപ്പോൾ…
Read Moreകുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും തീ കൊളുത്തി മരിച്ചു! സബ് ഡിവിഷൻ മജിസ്ട്രേറ്റ് ഉൾപ്പെടെ 39 പേർക്കെതിരേ കേസ്
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ച അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സബ് ഇൻസ്പെക്ടർ, നാല് റവന്യു ഉദ്യോഗസ്ഥർ, പോലീസ് കോൺസ്റ്റബിൾമാർ തുടങ്ങി 39 പേർക്കെതിരേ കൊലക്കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. മദൗലി സ്വദേശികളായ പ്രമീള ദീക്ഷിത് (45), മകൾ നേഹ (20)എന്നിവരാണ് പോലീസും ഉദ്യോഗസ്ഥരും നോക്കിനിൽക്കേ കുടിലിനു മുന്നിൽ തീ കൊളുത്തി മരിച്ചത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ റൂറൽ ഹൗസ് ഓഫീസർ ദിനേശ് ഗൗതം, പ്രമീളയുടെ ഭർത്താവ് ജെൻഡൻ ലാൽ എന്നിവർക്കു പൊള്ളലേറ്റിരുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ജ്ഞാനേശ്വർ പ്രസാദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കുടിയൊഴിപ്പിക്കലിനായി ഉപയോഗിച്ച ജെസിബി പിടിച്ചെടുത്തതായി ഐജി പ്രശാന്ത് കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നാട്ടുകാർ വിട്ടുകൊടുത്തില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്നും അഞ്ചുകോടി രൂപയും മരിച്ചവരുടെ കുടുംബത്തിലെ…
Read Moreഅഞ്ജുശ്രീയുടെ മരണം ആത്മഹത്യ തന്നെ.! രാസ പരിശോധനാ ഫലം പുറത്ത്; റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ രാസ പരിശോധനയിലാണ് മരണത്തിന് കാരണം എലിവിഷം അകത്ത് ചെന്നതാണെന്ന് സ്ഥിരീകരിച്ചത്. ഏത് തരം വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് അറിയാനാണ് പോലീസ് അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്. ഭക്ഷ്യ വിഷബാധമൂലമാണ് മരണമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.
Read Moreആർക്കും സംശയമില്ലല്ലോ..? ബിബിസി ഓഫീസുകളിൽ ആദായനികുതി റെയ്ഡ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദങ്ങൾക്കിടെ ബിബിസി ഓഫീസിൽ ആദായനികുതി റെയ്ഡ്. ഡൽഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പരിശോധന തുടങ്ങിയത്. ജീവനക്കാരുടെ ഫോണുകളും ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. “മോദി: ദി ഇന്ത്യ ക്വസ്റ്റിയൻ’ എന്ന ബിബിസി ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്ത് വന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ളതായിരുന്നു. രണ്ടാം ഭാഗത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്.
Read Moreബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു ! യുവാവ് പിടിയില്‍…
ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറത്തെ കാളികാവിലാണ് സംഭവം. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്. പരിചയക്കാരായ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രം നിര്‍മിക്കുകയാണ് ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്. ഇതേക്കുറിച്ച് കാളികാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്‍ഷാദിനെ അറസ്റ്റ് ചെയ്തത്. നഗ്നചിത്രം ഇയാള്‍ സോഷ്യല്‍മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും പ്രചരിപ്പിച്ചതായാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. ദില്ഷാദിനെതിരേ നേരത്തെയും ഇത്തരം ആരോപണങ്ങളുണ്ട്. ബന്ധുക്കളായ സ്ത്രീകളുടെ ഉള്‍പ്പടെ നഗ്നചിത്രം ഇയാള്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് നിര്‍മിച്ചിട്ടുണ്ട്. ബന്ധുക്കളായതുകൊണ്ടുതന്നെ ഈ സംഭവങ്ങള്‍ കേസാകാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കാളികാവ് സി ഐ. എം ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ് ഐ സുബ്രമണ്യന്‍, സി പി ഒമാരായ അന്‍സാര്‍, അജിത്, ജിതിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി…
Read Moreആദിവാസി യുവാവിന്റെ മരണം; ദേശീയതലത്തില്‍ ‘കത്തിക്കാന്‍’ കോണ്‍ഗ്രസും ബിജെപിയും;ആള്ക്കൂട്ടക്കൊലപാതകമെന്നു ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്യപ്പെട്ട ആദിവാസി യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം ദേശീയ ശ്രദ്ധയിലേക്ക്. രാഹുല്‍ ഗാന്ധി എംപി മരിച്ച ആദിവാസി യുവാവിന്റെ വീട് സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്തുണ്ടായ സംഭവം ദേശീയമാധ്യമങ്ങളിലും ചര്‍ച്ചയായി. കല്‍പ്പറ്റ വെള്ളാരംകുന്ന് പുഴമുട്ടി അഡ്ലൈഡ് പാറവയല്‍ കോളനിയില്‍ വിശ്വനാഥനെയാണ് മതൃശിശുസംരക്ഷണ കേന്ദ്രത്തിന് സമീപത്തെ മരത്തില്‍ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷയം രാഷ്ട്രീയമായിതന്നെ ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി.സിദ്ദിഖും രംഗത്തെത്തി. കേരളത്തിലെ ഇത്തരം വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആള്ക്കൂട്ടക്കൊലപാതകമാണിതെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. അതേസമയം കേസില്‍ പോലീസ് എസ്സി എസ്ടി കമ്മീഷന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി ഇന്നു വിശ്വനാഥന്റെ വീട്…
Read Moreകുത്തിവയ്പ്പിനെത്തുടര്‍ന്ന് ഗര്‍ഭിണി ബോധംകെട്ടു വീണു ! ബന്ധുക്കള്‍ ആശുപത്രിയുടെ ചില്ല് അടിച്ചു തകര്‍ത്തു…
കുത്തിവയ്പ്പ് എടുത്തതിനെത്തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയുടെ ചില്ല് തകര്‍ത്തു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവരെ പ്രതിയാക്കി പൂവാര്‍ പോലീസ് കേസെടുത്തു. പഴയകട റോയല്‍ മെഡിസിറ്റി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം. വ്ളാത്താങ്കര സ്വദേശിയും എട്ടു മാസം ഗര്‍ഭിണിയുമായ യുവതി, ഇന്‍സുലിന്‍ കുത്തിവയ്ക്കാന്‍ എത്തിയതാണ് തുടക്കം. ഇവരെ നേരത്തെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വീടിനു സമീപത്തെ ആശുപത്രിയില്‍ എത്തി ദിവസവും അഞ്ചു നേരം ഇന്‍സുലിന്‍ കുത്തി വയ്ക്കണമെന്നു ഡിസ്ചാര്‍ജ് ചെയ്യുന്ന വേളയില്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് എത്തിയ യുവതിക്ക് ഒന്നിനു പകരം രണ്ടു ഡോസ് കുത്തിവയ്പ് എടുത്തുവെന്നും ഇതോടെ കുഴഞ്ഞു വീണുവെന്നും ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വീണ്ടും എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു.
Read More