തിരുവനന്തപുരം: ലഹരികടത്ത് കേസിൽ പാർട്ടി നേതാവിനെ മന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ. മാത്യു കുഴൽനാടനാണ് ഈ ആരോപണം ഉന്നയിച്ചത്. മയക്കുമരുന്ന് ലഹരി സംഘങ്ങളെ സംരക്ഷിക്കാൻ ഒരു പാർട്ടി തയാറായാൽ കേരളം ഇല്ലാതായിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്യുവിന്റെ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ നിയമസഭയിൽ ബഹളം ആരംഭിച്ചു. ലഹരികടത്ത് കേസിൽ ഷാനവാസിനെ പ്രതിയാക്കിയെ പറ്റുവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയമായി മാത്യു കുഴൽ നാടനാണ് വിഷയം സഭയിൽ ഉന്നയിച്ചത്.മാത്യുവിന്റെ പരാമർശങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും പറയാമെന്ന മാത്യു കുഴൽനാടന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടാണോ മാത്യു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം മാത്യുവിന്റെ പരാമർശങ്ങൾ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ളതാണെന്നും ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ചുമതലപ്പെടുത്തിയത് താനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. മാത്യു കുഴൽ നാടനെ പ്രശംസിക്കുന്നതായും…
Read MoreCategory: Loud Speaker
ചാഞ്ചാട്ടം തുടരുന്നു; ഇന്നും കൂപ്പുകുത്തി അദാനി ഓഹരികൾ; സെന്‍സെക്സില്‍463 പോയിന്റ് നഷ്ടം
മുംബൈ: ഓഹരി സൂചികകളില്‍ ഇന്നും ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്സ് 463 പോയിന്റ് താഴ്ന്ന് 59,245ലും നിഫ്റ്റി 163 പോയിന്റ് നഷ്ടത്തില്‍ 17,450ലുമാണു വ്യാപാരം. കേന്ദ്രബജറ്റിലെ അനുകൂല പ്രഖ്യാപനങ്ങളുടെ അഭാവവും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുമാണു വിപണിയിലെ നഷ്ടത്തിനു കാരണം. അദാനി എന്റർപ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ട്രാന്സ്മിഷന്, അദാനി ടോട്ടല്‍ ഗ്യാസ് ഉള്‍പ്പടെയുള്ള ഓഹരികള്‍ രാവിലത്തെ വ്യാപരത്തിനിടെ പത്തു ശതമാനം ഇടിവു രേഖപ്പെടുത്തി. നെസ് ലെ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് , ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ഇന്‍ഫോസിസ്, ഐടിസി, എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
Read Moreഗുണ്ടാ, മാഫിയ ബന്ധം: 23 പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം; പട്ടികയിൽ ഇടംപിടിച്ചവരിലധികം തലസ്ഥാനത്തെ പോലീസുകാർ
തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരെയുള്ള അന്വേഷണങ്ങൾ തുടരുന്നു. സ്പെഷൽ ബ്രാഞ്ചിന്റെയും വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി 23 പോലീസുകാരുടെ പട്ടിക തയാറാക്കി. ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള 23 പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം നടത്തും.10 പോലീസുകാർക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലും. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്ന് മാസത്തിനുള്ളിൽ തയാറാക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. പരാതിയോ രഹസ്യ വിവരമോ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് ഇന്റലിജൻസ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകും. തുടർന്ന് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ആവശ്യമെങ്കിൽ അന്വേഷണം നടത്തും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്ത് അനുമതി തേടും. പിന്നീട് തുടർ നടപടികൾ സ്വീകരിക്കും.…
Read Moreപാഴ്സൽ ഭക്ഷണം എത്ര സമയത്തിനുള്ളിൽ കഴിക്കണം; ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം; ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം: ഭക്ഷണ പാഴ്സലുകളിൽ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നു സൂചിപ്പിക്കുന്ന സ്റ്റിക്കർ ഇന്നു മുതൽ കർശനമാക്കി. സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും തയാറാക്കുന്ന ഭക്ഷണ പാഴ്സലുകളിൽ പതിക്കുന്ന സ്റ്റിക്കറുകളിൽ ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഭക്ഷണം തയാറാക്കുന്ന സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും. ഇന്നു മുതൽ പരിശോധന നടത്തുമെങ്കിലും നടപടികൾ 16നു ശേഷമേ ഉണ്ടാകൂ. എല്ലാ റജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാർഡ് നൽകേണ്ടതാണെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന…
Read Moreകേന്ദ്ര ബജറ്റ് 2023-24;രാജ്യം അഞ്ചാം സാമ്പത്തികശക്തി; യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നലെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള 2023-24ലെ കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നു രാവിലെ പാർലമെന്റിൽ അവതരിപ്പിച്ചു. കാർഷികമേഖലയ്ക്കും ബജറ്റ് ഊന്നൽ നൽകുന്നു. രാജ്യം അഞ്ചാമത്തെ സാന്പത്തികശക്തിയായി മാറിയെന്ന് അവകാശപ്പെട്ട ധനമന്ത്രി ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നും പറഞ്ഞു. രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സർക്കാരിന്റെ അവസാന സന്പൂർണബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് കാഷ്മീരിൽനിന്നെത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എംപിമാരും ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു. ഫെബ്രുവരി 12 വരെ രാജ്യമാകെ ബിജെപി ബജറ്റ് പ്രചാരണ പരിപാടികൾ നടത്തും. ശനിയും ഞായറും 50 കേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിന് നേതൃത്വം നൽകും. സുശീൽ മോദിയുടെ…
Read Moreഇടമലക്കുടിയില്‍ ശൈശവ വിവാഹം; വരൻ പ്രായപൂർത്തിയായ രണ്ടുകുട്ടികളുടെ അച്ഛൻ; വധുവിന് പ്രായം പതിനഞ്ചും; വരനെതിരേ പോക്സോ കേസ്
ഇടുക്കി: ഇടമലക്കുടിയില്‍ ശൈശവ വിവാഹം നടന്ന സംഭവത്തില്‍ വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. മൂന്നാ ര്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 47കാരനും പ്രായപൂര്‍ത്തിയായ രണ്ട് കുട്ടികളുടെ പിതാവുമായ കണ്ടത്തിക്കുടി സ്വദേശി രാമനാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ ശിശുക്ഷേമസമി തിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ശിശു ക്ഷേമ സമിതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഗോത്ര വര്‍ഗ സംസ്കാരമനുസരിച്ച് നടന്ന വിവാഹം മരവിക്കുന്നതിലും നിയമപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വിവരം. പുടവ കൈമാറി നടക്കുന്ന വിവാഹമായതിനാല്‍ സര്‍ക്കാര്‍ രജിസ്റ്റുകളില്‍ ഇത് സംബന്ധിച്ച രേഖയുണ്ടാകില്ല. വിവിധ സർക്കാർ വകുപ്പുകളുടെ കർശന നിരീക്ഷണമുള്ള മേഖലയിൽ ശൈശവ വിവാഹം നടന്നത് വലിയ വീഴ്ചയാണെന്ന് ആരോപണമുയരുന്നുണ്ട്.
Read Moreശമ്പളം വേണ്ട, ഓണറേറിയം മതി; വിമാനയാത്രക്ക് കുറഞ്ഞ ക്ലാസിലുള്ള ടിക്കറ്റ് മതി; പ്രത്യേക പദവയുള്ള കെ.വി. തോമസിന്റെ പ്രത്യേക കത്ത്
തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് ശമ്പളം വേണ്ടെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്കി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെയാണ് ഡൽഹിയിൽ ഇദ്ദേഹത്തെ നിയമിച്ചത്. ശന്പളം വേണ്ടെ ന്നും ഓണറേറിയം മതിയെന്നും മാത്രമല്ല വിമാനയാത്രക്ക് കുറഞ്ഞ ക്ലാസിലുള്ള ടിക്കറ്റ് മതിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അദ്ദേഹം സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. കത്ത് ധനവകുപ്പിന്റെ പരിഗണനക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. ഈ മാസം പതിനെട്ടിന് ചേർന്ന മന്ത്രിസഭാ യോഗമാണ് കെ.വി.തോമസിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിക്കാൻ തീരുമാനിച്ചത്. നേരത്തെ എ. സന്പത്ത് വഹിച്ചിരുന്ന പദവിയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടിയുടെ നിർദേശം അവഗണിച്ച് കൊണ്ട ് എൽഡിഎഫിന്റെ സെമിനാറിൽ…
Read Moreബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം; ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. തെക്കൻ,മധ്യ കേരളത്തിലെ കിഴക്ക മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. രണ്ടാം തീയതി വരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ ചെറിയ തോതിൽ മഴ ലഭിക്കും. നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreജഡ്ജിമാർക്ക് നൽകാൻ കൈക്കൂലി; സൈബിയോടു കേരള ബാർ കൗണ്‍സിൽ വിശദീകരണം തേടും
കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് വൻതുക വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനോട് കേരള ബാർ കൗണ്‍സിൽ വിശദീകരണം തേടും. സൈബിക്കെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ ചില അഭിഭാഷകർ കേന്ദ്ര നിയമമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നിയമമന്ത്രാലയം ഈ പരാതി തുടർനടപടിക്കായി കേരള ബാർ കൗണ്‍സിൽ ചെയർമാന് അയച്ചു നൽകി. ഇതിനു പുറമേ വിജിലൻസ് രജിസ്ട്രാർ നൽകിയ റിപ്പോർട്ട് സ്വീകരിച്ച ഹൈക്കാടതി ഫുൾകോർട്ട് യോഗം ഡിജിപിയിൽനിന്ന് റിപ്പോർട്ടു തേടിയ സാഹചര്യവും കണക്കിലെടുത്ത് ഇന്നലെ ബാർ കൗണ്‍സിൽ അടിയന്തര യോഗം ചേർന്നു. ഈ യോഗത്തിലാണ് സൈബിയോടു വിശദീകരണം തേടാൻ തീരുമാനിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിൽനിന്ന് ലഭിച്ച കത്തിൽ പരാതിക്കാരെക്കുറിച്ച് വിവരമില്ലാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. കേസിൽ അന്വേഷണം നടത്തുന്നതു സംബന്ധിച്ച തുടർ നടപടികൾക്കായി സംസ്ഥാന പോലീസ് മേധാവി അഡ്വക്കേറ്റ് ജനറലിന്റെ…
Read Moreസംഭാഷണം ഉണ്ട്… കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂര്‍ രാജിക്കൊരുങ്ങുമ്പോൾ…
തിരുവനന്തപുരം: കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം രാജിവയ്ക്കാനൊരുങ്ങി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ. ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളജില്‍ ജാതിവിവേചനം നടക്കുന്നതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. സമരത്തിന്റെ 50-ാം ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ സ്വയം രാജിവച്ചൊഴിഞ്ഞിരുന്നു.
Read More