നവാസ് മേത്തർതലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങുമ്പോൾ നേതാക്കളെ ജനഹൃദയങ്ങളിലെത്തിക്കാൻ നൂതന സാങ്കേതിക വിദ്യകളുമായി അന്താരാഷട്ര ഇവന്റ് മാനേജ്മെന്റ് കമ്പനികൾ കേരളത്തിലേക്ക്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സാധ്യതയുളളവരേയും ഒപ്പം പ്രചാരണ പ്രവർത്തനങ്ങളിലൂടെ ജനമനസുകളിൽ ഇടം നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നേതാക്കളെയും ലക്ഷ്യമിട്ടാണ് വിദേശങ്ങൾ രാജ്യങ്ങളിൽ വരെ വേരുകളുള്ള ഹൈടെക് ഇവന്റ് മാനേജ്മെന്റ് ഏജൻസികൾ കേരളത്തിൽ എത്തിയത്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും മൂന്നാറിലേയും പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസി പ്രതിനിധികൾ ഇതിനകം നിരവധി നേതാക്കളുമായി ബന്ധപ്പെട്ടു ചർച്ചയാരംഭിച്ചു കഴിഞ്ഞു. പ്രമുഖ ചാനലുകളിൽനിന്നും പല കാരണങ്ങളാൽ വിട പറഞ്ഞ പ്രമുഖരായ ചില മാധ്യമ പ്രവർത്തകരും ഈ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നുണ്ട്. കവല പ്രസംഗങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നതിന് പരിമിതിയുണ്ടെന്ന് നേതാക്കളെ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്ന ഏജൻസി പ്രതിനിധികൾ ഹൈടെക് പ്രചാരണ തന്ത്രങ്ങൾ ഡമോൺസ്ട്രേഷനിലൂടെയാണ് നേതാക്കളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ…
Read MoreCategory: Loud Speaker
വ്യവസായിയെ ലോഡ്ജിലെത്തിച്ച് ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ! ഒളിവിലായിരുന്ന യുവതി പിടിയില്‍…
ഹണിട്രാപ്പ് കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ്(35) വിദേശത്തുനിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കൂട്ടുപ്രതികള്‍ പിടിയിലായതിനു പിന്നാലെ ഒരു വര്‍ഷം മുന്‍പാണ് സൗമ്യ യുഎഇയിലേക്കു കടന്നത്. തുടര്‍ന്ന് ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച ശേഷം മണ്ണഞ്ചേരി പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് 10 പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരാരിക്കുളം വടക്ക് വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന നാല്പത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന…
Read Moreപാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായിയും നേതാക്കളും ശ്രമിക്കുന്നത് ! ആരോപണവുമായി കെ. സുധാകരന്…
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് സമാനതകളില്ലാത്ത ജനവിരുദ്ധ ബജറ്റാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. നികുതികൊള്ളയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞന്മാര് പോലും ഈ കൊള്ള സമ്മതിക്കുന്നുണ്ട്. പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായി വിജയനും നേതാക്കളും ശ്രമിക്കുന്നത്. മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ താല്പര്യങ്ങള് സംരക്ഷിക്കാന്‍ നടത്തുന്ന ധൂര്‍ത്ത് എത്രയാണെന്ന് നേരത്തെ തന്നെ അറിയാവുന്നതാണ്. മുഖ്യമന്ത്രിയുടെ യാത്ര, താമസം, വീട്, മക്കളേയും കൂട്ടിയുള്ള വിദേശയാത്ര പോലും പാവപ്പെട്ട ജനങ്ങള്‍ നല്കുന്ന നികുതിപ്പണം കൊണ്ടുള്ള പൊതുഫണ്ടില്നിന്നാണ്. പിണറായി വിജയന് സര്‍ക്കാര്‍ പാവങ്ങളെ ഊറ്റിക്കുടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. ഈ വിലവര്‍ധനവ് സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കും. ഇരുചക്ര വാഹനത്തിന് പോലും നികുതി വര്‍ധിപ്പിച്ച സര്‍ക്കാരിന് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുണ്ടോ എന്ന് സുധാകരന് ചോദിച്ചു. സംസ്ഥാനത്തുടനീളം നിരോധിത ലഹരി വസ്തുക്കളുടെ വിതരണക്കാരായി…
Read Moreവടകരയിൽ യുവാവിനെ സുഹൃത്ത് ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്നു; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്;യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട്: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സുഹൃത്ത് ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ട അസം സ്വദേശിയായ യുവാവ് മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനില്‍നിന്ന് ഇയാളെ പുറത്തേക്ക് തള്ളിയിട്ട അസം മുറിഗാവ് മുറാമീനി അ ബ്ദുള്‍ ഹസന്റെ മകന് മുഫാദൂറിനെ (26) പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി എക്സ്പ്രസില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നാണ് അസം സ്വദേശികള്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ തമ്മില്‍ മാഹി-വടകര റെയില്‍വേ സ്റ്റേഷന് ഇടയില്‍ വാക്കേറ്റമുണ്ടായി. ഉന്തും തള്ളും നടന്നു. തര്‍ക്കത്തിനിടെ മുഫാദൂര്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് സുഹൃത്തിനെ തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റയാൾ ഇന്നു രാവിലെയാണ് മരിച്ചത്. ഇയാളുടെ കൈയ്ക്കും കാലിനും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. മുക്കാലി-നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് ഇടയില്‍ കണ്ണൂക്കരയിലാണ് ട്രെയിനിൽനിന്നു വീണത്. ഇതോടെ കോച്ചിലെ യാത്രക്കാര്‍ മുഫാദൂറിനെ…
Read More‘സസ്പെന്‍ഡ് ചെയ്യാനല്ലേ, നമ്മള് വരൂല…’ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് കട്ട് ചെയ്യൽ; മോട്ടോർ വാഹന വകുപ്പ് വെട്ടിൽ
സ്വന്തം ലേഖകന്‍കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് വെട്ടില്‍. പിടിക്കപ്പെട്ടവര്‍ പിഴ ക്യതമായി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടിവരുന്നുണ്ടെങ്കിലും ലൈസന്‍സ് റദ്ദ് ചെയ്യണമെങ്കില്‍ ആളുടെ വിശദീകരണം നേരിട്ടു കേള്‍ക്കണമെന്ന നിയമമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ മേട്ടോര്‍ വാഹനവകുപ്പിനെ കുഴപ്പിക്കുന്നത്. പലര്‍ക്കും നോട്ടീസ് അയച്ചിട്ടും ഭൂരിഭാഗം പേരും മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാറില്ല. അതിനാല്‍തന്നെ ഇവരുടെ വിശദീകരണം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ നടപടികളിലേക്ക് കടക്കാനും കഴിയാറില്ല. വിശദീകരണ നിയമം മൂലം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ നടപടികള്‍ക്കു കാലതാമസം വരുന്നതായാണ് ആക്ഷേപം. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കോടതിയിലേക്ക് കേസ് പോകുന്നതിനൊപ്പം തന്നെ അതേ ദിവസം മുതല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും ആരംഭിക്കും. മൂന്നുമുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് റദ്ദാക്കുക. പലര്‍ക്കും പിഴ അടയ്ക്കാനുള്ള സമന്‍സ് വരുന്നത് മൂന്നുമാസത്തിനുള്ളിലാണ്. ഇതോടൊപ്പം തന്നെ ലൈസന്‍സ്…
Read Moreത്രിപുരയിൽ ഒട്ടിച്ചേർന്ന് സിപിഎമ്മും കോൺഗ്രസും;17 സീറ്റിൽ സിപിഎമ്മും മൂന്നിടത്ത് കോൺഗ്രസും സ്ഥാനാർഥികളെ പിൻവലിച്ചു
അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് സഖ്യം പൂർണം. ചില മണ്ഡലങ്ങളിൽ സൗഹൃദമത്സരങ്ങൾ ഉണ്ടാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം അതും ഒഴിവായി. ആകെയുള്ള 60 സീറ്റിലും സഖ്യം ധാരണയിലെത്തി. സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കാനാണു തീരുമാനം. സിപിഐയും ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും ഓരോ സീറ്റിൽ മത്സരിക്കും. അഗർത്തലയിലെ രാംനഗറിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ സഖ്യം പിന്തുണയ്ക്കും.നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിവസവും ഇരുകക്ഷികളും ധാരണയിലെത്തിയിരുന്നില്ല. ഇതേത്തുടർന്ന് 60 മണ്ഡലങ്ങളിൽ സിപിഎം പത്രിക സമർപ്പിച്ചിരുന്നു. കോൺഗ്രസ് 16 സീറ്റുകളിലും. ഇന്നലെ 17 സീറ്റുകളിലെ സ്ഥാനാർഥികളെ സിപിഎമ്മും മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസും പിൻവലിച്ചു. സിപിഎം ഭരിച്ചിരുന്ന ത്രിപുരയിൽ ബിജെപി ഭരണമാണ് നിലവിലുള്ളത്. 16നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും. മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. നാഷണൽ പീപ്പിൾസ് പാർട്ടി നേതാവും മേഘാലയ…
Read Moreറിട്ടയേർഡ് അധ്യാപികയുടെ കൊലപാതകം; മോഷ്ടിച്ച 20 പവനും ആയുധങ്ങളും കണ്ടെടുത്തു; അയൽവാസിയ പ്രതി വസതയെ കുത്തിയത് ആറ് തവണ
വാടാനപ്പള്ളി: ഗണേശ മംഗലത്ത് റിട്ടയേഡ് അധ്യാപിക വസന്ത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. വസന്ത ധരിച്ചിരുന്ന സ്വർണമാലയും ആറ് വളകളുമാണ് പ്രതി ജയരാജന്റെ വീട്ടിലെ മോട്ടോർ പുരയിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ പോലീസ് കണ്ടെടുത്തത്. കൂടാതെ വസന്തയെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ചതെന്നു കരുതുന്ന കഠാരയും പ്രതി ധരിച്ചിരുന്ന കൈയുറയും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചയോടെ മതിൽ ചാടിക്കടന്ന് വസന്തയുടെ വീട്ടിലെത്തിയ പ്രതി കഴുത്തിൽ ഷാളിട്ട് മുറുക്കുകയും കൈയിൽ കരുതിയ കഠാര ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ശരീരത്തിൽ ആറ് തവണ കുത്തി പരിക്കേൽപ്പിച്ച പ്രതി മരണം ഉറപ്പാക്കിയ ശേഷം ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. പ്രതിയുടെയും മരിച്ച വസന്തയുടെയും വീടുകൾ തമ്മിൽ 500 മീറ്റർ ദൂരം മാത്രമേയുള്ളു. പ്രവാസിയും നേരത്തെ ഉയർന്ന സാമ്പത്തിക ശേഷിയുണ്ടായിരുന്ന പ്രതി ഇപ്പോൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം…
Read Moreഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക കണ്ടപ്പോഴേ ഡ്രൈവർ ഇറങ്ങിയതിനാൽ ജീവന് അപകടമില്ല; ഞെട്ടിക്കുന്ന സംഭവം വെഞ്ഞാറമൂട്
വെഞ്ഞാറമൂട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. വലിയകട്ടയ്ക്കാൽ മൈലക്കുഴിയിcലാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. രാവിലെ 8.30 ന് വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിലയ്ക്കാമുക്ക് മോഹൻ വില്ലയിൽ ലിജോയുടെ സാൻട്രോ കാറാണ് തീ കത്തി നശിച്ചത്. പുക കണ്ടു തുടങ്ങിയപ്പോൾ ലിജോ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വെഞ്ഞാറമൂട് പോലീസ് മേൽ നടപടി സ്വീകരിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്തു തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങൽ ഉള്ള തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Read Moreപണം കൊടുത്താൽ ഹെല്‍ത്ത് കാര്‍ഡ്; 300 രൂപ കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ് നൽകിയത് ഗവൺമെൻ്റ് ഡോക്ടർ; ആളെ പിടിച്ചു നൽകുന്നതിന് ഏജന്റുമാർ
തിരുവനന്തപുരം: പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നൽകുന്നുവെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണത്തിനും നടപടിക്കും ആരോഗ്യമന്ത്രി നിർദേശം നൽകിയത്. ഇപ്പോഴത്തെ സംഭവം സർക്കാർ വളരെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഫോട്ടോ പതിച്ച ഡിജിറ്റൽ കാർഡ് നൽകാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ഇതിൽ സർട്ടിഫൈ ചെയ്ത ഡോക്ടറുടെ പേരും രേഖപ്പെടുത്തും.ടെൻഡർ നടപടികളിലേക്ക്…
Read Moreലഹരിയ്ക്കായ് എല്ലാം മറക്കും; കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; പിതാവിനെ ക്രൂരമായി കൊന്ന് തള്ളി മകൻ; പോലീസ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ലഹരി മരുന്ന് വാങ്ങാന്‍ പണം നല്‍കാതിരുന്ന പിതാവിനെ മകന് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഷക്കൂര്പുരിലാണ് സംഭവം. സുരേഷ് കുമാര്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മകന് അജയ്യെ പോലീസ് പിടികൂടി. ലഹരി മരുന്ന് വാങ്ങാനായി അജയ് പിതാവിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പിതാവ് സുരേഷ് കുമാര്‍ ആവശ്യം നിരസിച്ചു. ഇതോടെ കുപിതനായ അജയ് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സുരേഷ് കുമാറിനെ പോലീസ് കണ്ടെത്തിയത്. സുരേഷിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജയ്ക്കെതിരേ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
Read More