സി.​വി. ആ​ന​ന്ദ​ബോ​സ് ച​ക്കു​ള​ത്തു​കാ​വി​ല്‍; ഇ​വി​ടെ പ്രാ​ര്‍​ത്ഥി​ക്കു​മ്പോ​ള്‍ മ​ന​സി​ന് സ​മാ​ധാ​ന​വും ശാ​ന്തി​യും ല​ഭി​ക്കു​മെ​ന്ന് മു​ൻ ഗ​വ​ർ​ണ​ർ

എ​ട​ത്വ: രാ​ജ്ഭ​വ​നി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി​യ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ് ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി. ഗ​വ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ പോ​ലീ​സി​ന്‍റെ​യും സ്‌​പെ​ഷല്‍ സെ​ക്യൂ​രി​റ്റി​യു​ടെ​യും അ​ക​മ്പ​ടി​യി​ലാ​ന്ന് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ല​ഭി​ച്ച സ​മ​യ​ത്തു സി.​വി. ആ​ന​ന്ദ​ബോ​സ് ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി ഭ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കുന്ന​ത്. ച​ക്കു​ള​ത്ത​മ്മ​യെ ദ​ര്‍​ശി​ച്ച് പ്രാ​ര്‍​ത്ഥി​ക്കു​മ്പോ​ള്‍ മ​ന​സി​ന് സ​മാ​ധാ​ന​വും ശാ​ന്തി​യും ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗാ​ള്‍ സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​യി​രു​ന്നു. ബം​ഗാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തിൽക്ക​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം സി.​വി. ആ​ന​ന്ദ​മോ​സ് രാ​ജിവ​ച്ച​ത്.

Read More

12 മ​ണി​യു​ടെ ബോം​ബ് പൊ​ട്ടി​ല്ല; എ.​കെ. ആ​ന്‍റ​ണി ഇ​ട​പെ​ട്ടു; ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ൻ ത​ന്നെ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ കെ. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം. ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന് സീ​റ്റ് ന​ല്കു​മെ​ന്നാ​ണ് സൂ​ച​ന. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വ​ഴ​ങ്ങി​യ​തെ​ന്നാ​ണ് സുചന.

Read More

ചൂടിനെ തണുപ്പിക്കാൻ മഴയെത്തുന്നു: ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​മു​ന്ന​റി​യി​പ്പ്. ഇ​ന്നും വ്യാ​ഴാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും ഇ​ന്ന് പ്ര​ത്യേ​ക മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല. വ​രും​മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Read More

എ​ല്‍​പി​ജി ക്ഷാ​മം; സി​ലി​ണ്ട​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വം; ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​ല്‍​പി​ജി ക്ഷാ​മം മു​ത​ലെ​ടു​ത്ത് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്നു. ഇ​വ​ര്‍​ക്കെ​തി​രെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി സൈ​ബ​ര്‍ പോ​ലീ​സ് രം​ഗ​ത്തെ​ത്തി. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ കു​റ​വ് കാ​ര​ണം പ​ല​രും എ​ല്‍​പി​ജി ബു​ക്ക് ചെ​യ്യാ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള​ള​ത്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ത​ട്ടി​പ്പു​കാ​ര്‍ എ​സ്എം​എ​സ്, വാ​ട്‌​സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വേ​ഗ​ത്തി​ല്‍ എ​ല്‍​പി​ജി ല​ഭ്യ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​ജ ലി​ങ്കു​ക​ള്‍ അ​യ​യ്ക്കു​ക​യാ​ണ്. ‘ഇ​മ്മീ​ഡി​യ​റ്റ് ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഡെ​ലി​വ​റി’ ‘എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സ്ട്രാ സി​ലി​ണ്ട​ര്‍ സ​പ്ലൈ’ എ​ന്നീ ത​ല​ക്കെ​ട്ടു​ക​ളോ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ട്ടി​പ്പു​കാ​രു​ടെ രം​ഗ​പ്ര​വേ​ശം. ബു​ക്ക് ചെ​യ്ത് മു​ന്‍​കൂ​ര്‍ പ​ണ​മ​ട​ച്ചാ​ല്‍ ഉ​ട​ന്‍ സി​ലി​ണ്ട​ര്‍ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ലൊ​ന്ന്. അ​തി​വേ​ഗം എ​ക്‌​സ്ട്രാ സി​ലി​ണ്ട​ര്‍ ന​ല്‍​കാ​മെ​ന്നും വാ​ഗ്ദാ​ന​വു​മു​ണ്ട്. താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്ന് വാ​ട്‌​സാ​പ്പി​ല്‍ മ​റു​പ​ടി ന​ല്‍​കി​യാ​ല്‍ പി​ന്നെ പ​ണം അ​ട​യ്ക്കാ​നു​ള്ള ലി​ങ്ക് അ​യ​ച്ചു​ത​രും. ഇ​തി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ത​ട്ടി​പ്പു​കാ​ര​ന്‍റെ എ​പി​കെ ഫ​യ​ല്‍ നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍…

Read More

പശ്ചിമേഷ്യൻ ആക്രമണം; പ്രതിസന്ധി രൂക്ഷം; രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക ഉ​പ​യോ​ഗം 17 ശ​ത​മാ​നം കു​റ​ഞ്ഞു

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഇ​ന്ത്യ​യി​ലെ പാ​ച​ക​വാ​ത​ക വി​പ​ണി​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. മാ​ർ​ച്ച് ആ​ദ്യ പ​കു​തി​യി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ എ​ൽ​പി​ജി ഉ​പ​ഭോ​ഗം 17.7 ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ കാ​ര​ണം ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ത​ര​ണം സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് ആ​ദ്യ ര​ണ്ടാ​ഴ്ച​യി​ൽ 1.387 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്ന ഉ​പ​ഭോ​ഗം ഇ​ത്ത​വ​ണ 1.147 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ചു​രു​ങ്ങി. ഫെ​ബ്രു​വ​രി ആ​ദ്യ പ​കു​തി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 26.3 ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ പാ​ച​ക​വാ​ത​ക ആ​വ​ശ്യ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും എ​ത്തു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ത​ര​ണ​വും ഇ​തോ​ടെ ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. യു​ദ്ധം കാ​ര​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ…

Read More

സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നേ​രി​ട്ടി​റ​ങ്ങി കെ.​സി.വേ​ണു​ഗോ​പാ​ൽ; ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥ​ന

‌ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ സീ​റ്റി​നാ​യി ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നേ​രി​ട്ടി​റ​ങ്ങി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ.ഇ​ന്ന​ലെ രാ​ത്രി ഫ്ലാ​റ്റി​ലെ​ത്തി ഇ​രു​വ​രും ത​മ്മി​ൽ സം​സാ​രി​ച്ച​താ​യാ​ണ് വി​വ​രം. ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് സു​ധാ​ക​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് സു​ധാ​ക​ര​ൻ. നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ് വി​വ​രം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി കെ ​സു​ധാ​ക​ര​ൻ ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. നി​ര​വ​ധി നേ​താ​ക്ക​ൾ സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും സു​ധാ​ക​ര​ൻ അ​യ​വി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.അ​തേ​സ​മ​യം, കെ ​സു​ധാ​ക​ര​ൻ സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​രി​ൽ പ​ര​സ്യ​മാ​യി തെ​രു​വി​ലി​റ​ങ്ങി ഒ​രു കൂ​ട്ടം അ​ണി​ക​ൾ. കെ ​സു​ധാ​ക​ര​നു പി​ന്തു​ണ​യു​മാ​യി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ന​ട​ത്തി​യ​ത്.

Read More

തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​ൽ ഇ​നി​യും വി​സ്മ​യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല: ക​ണ്ടു ക​ണ്ട​ങ്ങി​രി​ക്കും നേ​താ​ക്ക​ളെ പി​ന്നെ കാ​ണു​ന്ന​ത് മ​റു​ക​ണ്ട​ത്ത്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടു ക​ണ്ട​ങ്ങി​രി​ക്കും നേ​താ​ക്ക​ളെ…. പി​ന്നെ കാ​ണു​ന്ന​ത് മ​റു​ക​ണ്ട​ത്താ​ണ്. ചാ​ട്ട​വും ച​ര​ടു​വ​ലി​ക​ളും ഏ​റെ ക​ണ്ട നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​ണ് കേ​ര​ളം നീ​ങ്ങു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ൾ മൂ​ന്നു മു​ന്ന​ണി​ക​ളി​ലും ഏ​റെ ക​ണ്ട തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​ൽ ഇ​നി​യും വി​സ്മ​യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും കാ​ണാ​നാ​കാ​ത്ത വി​ധം ഇ​ക്കു​റി വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ൽ നി​റ​യു​ക​യാ​ണ്. മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​മാ​രും നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യി​രു​ന്ന​വ​രും ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളു​മൊ​ക്കെ​യാ​യി ഒ​രു ഡ​സ​നി​ലേ​റെ​പ്പേ​ർ പ​ല​ക​ണ്ടം ചാ​ടി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി കേ​ഡ​ർ പാ​ർ​ട്ടി​യാ​യ സി​പി​എ​മ്മാ​ണ് വി​മ​ത ശ​ല്യ​ത്തി​ൽ ഇ​ത്ത​വ​ണ ഏ​റെ പൊ​റു​തി മു​ട്ടു​ന്ന​ത്. ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ൾ പോ​ലും എ​തി​ർ പാ​ള​യ​ത്തി​ൽ എ​ത്തി സി​പി​എ​മ്മി​നെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തി ജി. ​സു​ധാ​ക​ര​ൻഅ​ന്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്ന​തോ​ടെ ഇ​തി​ന്‍റെ…

Read More

വീ​ട്ടി​ല്‍ വോ​ട്ട്: 19നു ​മു​ന്പ് അ​പേ​ക്ഷി​ക്ക​ണം; അ​വ​സ​രം 85 വ​യ​സ് പി​ന്നി​ട്ട​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും

കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ 85 വ​​യ​​സു പി​​ന്നി​​ട്ട മു​​തി​​ര്‍​ന്ന വോ​​ട്ട​​ര്‍​മാ​​ര്‍​ക്കും ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട​​വ​​ര്‍​ക്കും വീ​​ട്ടി​​ലെ​​ത്തി വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷാ ഫോം (​​ഫോം 12 ഡി) ​​വി​​ത​​ര​​ണം തു​​ട​​ങ്ങി. ബി​​എ​​ല്‍​ഒ​​മാ​​ര്‍ വ​​ഴി​​യാ​​ണ് വി​​ത​​ര​​ണം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ള്‍ 19ന​​കം ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​ക്ക് ന​​ല്‍​ക​​ണം. അ​​സ​​ന്നി​​ഹി​​ത വോ​​ട്ട​​ര്‍ (​ആ​​ബ്സെ​​ന്‍റീ വോ​​ട്ട​​ര്‍)​ വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ടു​​ത്തി​​യാ​​ണ് 85 വ​​യ​​സു പി​​ന്നി​​ട്ട​​വ​​ര്‍​ക്കും 40 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ര്‍​ക്കും വീ​​ട്ടി​​ല്‍ ത​​ന്നെ വോ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ ത​​യാ​​റാ​​ക്കി​​യ സ​​മ​​യ​​ക്ര​​മ​​പ്ര​​കാ​​രം വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ട തീ​​യ​​തി വോ​​ട്ട​​ര്‍​മാ​​രെ മു​​ന്‍​കൂ​​ട്ടി അ​​റി​​യി​​ക്കും. പ്ര​​സ്തു​​ത പ​​ട്ടി​​ക സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും ബ​​ന്ധ​​പ്പെ​​ട്ട ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്കും മു​​ന്‍​കൂ​​റാ​​യി ല​​ഭ്യ​​മാ​​ക്കും. ര​​ണ്ടു പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ഒ​​രു മൈ​​ക്രോ ഒ​​ബ്‌​​സ​​ര്‍​വ​​ര്‍, വീ​​ഡി​​യോ​​ഗ്ര​​ഫ​​ര്‍, ഒ​​രു സു​​ര​​ക്ഷാ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​യി​​രി​​ക്കും വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി താ​​മ​​സ​​സ്ഥ​​ല​​ത്ത് എ​​ത്തു​​ക. വോ​​ട്ടിം​​ഗി​​ന്‍റെ ര​​ഹ​​സ്യ​​സ്വ​​ഭാ​​വം നി​​ല​​നി​​ര്‍​ത്തി വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും പോ​​ളിം​​ഗ് സം​​ഘം…

Read More

ഭാ​ര്യ​യു​ടെ ഫോ​ൺ​വി​ളി​യി​ൽ‌ സം​ശ​യം; ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ്; ​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ഹൈ​ദ​രാ​ബാ​ദ്: സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് തെ​ലുങ്കാ​ന​യി​ലെ സ​ന​ത്ന​ഗ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് . ഫ​ത്തേ​ന​ഗ​റി​ലെ ഒ​രു ഫ്ലാ​റ്റി​ൽ വാ​ച്ച്മാ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ന​രേ​ഷ്. (40) ആ​ണ് ഭാ​ര്യ രേ​ണു​ക​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തേ ഫ്ലാ​റ്റി​ൽ ത​ന്നെ​യാ​ണ് ഭാ​ര്യ​യ്ക്കും മൂ​ന്ന് മ​ക്ക​ൾ​ക്കു​മൊ​പ്പം ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി രേ​ണു​ക അ​ജ്ഞാ​ത​രാ​യ ആ​ളു​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി സം​ശ​യി​ച്ച് ദ​ന്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ചെ​വ്വാ​ഴ്ച രാ​വി​ലെ​യും ഇ​തേ വി​ഷ​യ​ത്തെ ചൊ​ല്ലി ഇ​രു​വ​രും വ​ഴ​ക്കു​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ ന​രേ​ഷ് ക​ത്തി ഉ​പ​യോ​ഗി​ച്ച് രേ​ണു​ക​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

Read More

രാ​ജ്യ​ത്ത് ‘പി​തൃ​ത്വ അ​വ​ധി’ നി​യ​മ​വി​ധേ​യ​മാ​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ, കു​ട്ടി ജ​നി​ക്കു​ന്ന സ​മ​യ​ത്ത് അ​ച്ഛ​ന്മാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ‘പി​തൃ​ത്വ അ​വ​ധി’ സം​ബ​ന്ധി​ച്ച് നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ൽ പി​താ​വി​നു​ള്ള പ​ങ്കും ഉ​ത്ത​ര​വാ​ദി​ത്ത​വും ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ത്യ​മാ​യ ന​യ​രൂ​പീ​ക​ര​ണം വേ​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പി​തൃ​ത്വ അ​വ​ധി കേ​വ​ലം ഒ​രു ആ​നു​കൂ​ല്യ​മ​ല്ലെ​ന്നും, അ​ത് ലിം​ഗ​സ​മ​ത്വ​ത്തി​ലേ​ക്കും കു​ട്ടി​ക​ളു​ടെ മി​ക​ച്ച വ​ള​ർ​ച്ച​യി​ലേ​ക്കു​മു​ള്ള ചു​വ​ടു​വെ​പ്പാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​ല​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ത് എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബാ​ധ​ക​മാ​ക്കു​ന്ന നി​യ​മം നി​ല​വി​ലി​ല്ല. സ്വ​കാ​ര്യ മേ​ഖ​ല​യി​ലും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പി​താ​ക്ക​ന്മാ​ർ​ക്ക് ഇ​ത്ത​രം അ​വ​ധി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. പി​തൃ​ത്വ അ​വ​ധി ന​ൽ​കു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും, ഇ​തി​ന്‍റെ‌ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ചു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു.​ഒ​രു നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നും…

Read More