ഹൈദരാബാദ്: സംശയത്തെത്തുടർന്ന് തെലുങ്കാനയിലെ സനത്നഗറിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ് . ഫത്തേനഗറിലെ ഒരു ഫ്ലാറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു നരേഷ്. (40) ആണ് ഭാര്യ രേണുകയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേ ഫ്ലാറ്റിൽ തന്നെയാണ് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ നാല് ദിവസമായി രേണുക അജ്ഞാതരായ ആളുകളുമായി ഫോണിൽ സംസാരിക്കുന്നതായി സംശയിച്ച് ദന്പതികൾ തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ചെവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും വഴക്കുണ്ടാവുകയും കോപാകുലനായ നരേഷ് കത്തി ഉപയോഗിച്ച് രേണുകയുടെ കഴുത്തറക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
Read MoreCategory: Loud Speaker
രാജ്യത്ത് ‘പിതൃത്വ അവധി’ നിയമവിധേയമാക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി: പ്രസവാനുകൂല്യങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നതുപോലെ തന്നെ, കുട്ടി ജനിക്കുന്ന സമയത്ത് അച്ഛന്മാർക്ക് ലഭിക്കേണ്ട ‘പിതൃത്വ അവധി’ സംബന്ധിച്ച് നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ പരിചരണത്തിൽ പിതാവിനുള്ള പങ്കും ഉത്തരവാദിത്തവും കണക്കിലെടുത്ത് കൃത്യമായ നയരൂപീകരണം വേണമെന്നാണ് കോടതി നിർദേശിച്ചത്. പിതൃത്വ അവധി കേവലം ഒരു ആനുകൂല്യമല്ലെന്നും, അത് ലിംഗസമത്വത്തിലേക്കും കുട്ടികളുടെ മികച്ച വളർച്ചയിലേക്കുമുള്ള ചുവടുവെപ്പാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചില ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ഇത് എല്ലാ മേഖലകളിലും ബാധകമാക്കുന്ന നിയമം നിലവിലില്ല. സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും ജോലി ചെയ്യുന്ന പിതാക്കന്മാർക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പിതൃത്വ അവധി നൽകുന്ന കാര്യം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനും…
Read Moreതെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാന്‍ സിപിഎം: പത്മകുമാര്‍ പാര്‍ട്ടിയില്‍ സുരക്ഷിതന്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ സംരക്ഷിച്ച് സിപിഎം. തെരഞ്ഞെടുപ്പ് കാലയളവില്‍ മുഖം രക്ഷിക്കാനുള്ള നടപടികള്‍ മാത്രമാണ് ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുള്‍പ്പെടെ പാര്ട്ടിയുടെഎല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നു മാറ്റി നിര്‍ത്താനാണു തീരുമാനം. എന്നാല്‍ ജില്ലാ കമ്മിറ്റിയംഗമായി തുടരുന്നതിനു തടസമില്ല. തത്കാലം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം മറ്റ് നടപടിയെന്നാണ് ഇപ്പോഴും സിപിഎം പറയുന്നത്. സിപിഎമ്മിന് അവമതിപ്പ് ഉണ്ടാക്കിയെന്ന പേരിലാണ് അദ്ദേഹത്തില്‍ നിന്നു വിശദീകരണം തേടിയത്. എന്നാല്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരണം നല്കി. ഇതു വിശദമായി പരിശോധിക്കാനാണു തീരുമാനം. എല്‍ഡിഎഫ് ആറന്മുള നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്ന് പത്മകുമാറിനെ മാറ്റിയിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണ കാലഘട്ടം മുതല്‍ പത്മകുമാര്‍ കമ്മിറ്റിയംഗമാണ്. ജില്ലാ…
Read Moreകോട്ടയത്ത് താമര വിരിയിക്കാൻ അച്ഛനെയും മകനെയും ഇറക്കി ബിജെപി; പി.സി.ജോർജ് പൂഞ്ഞാറിലും ഷോൺ പാലായിലുമാണ് മത്സരിക്കുന്നത്
കോട്ടയം: പി.സി. ജോര്‍ജിനൊപ്പം ജില്ലയില്‍ മുന്നേറാന്‍ ബിജെപി. പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെയും തൊട്ടടുത്ത മണ്ഡലമായ പാലായില്‍ മകനും ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനുമായ ഷോണ്‍ ജോര്‍ജിനെയും സ്ഥാനാര്‍ഥിയാക്കി. പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഒരു പഞ്ചായത്തില്‍ ഭരണവും നിരവധി പഞ്ചായത്തുകളില്‍ അഞ്ചിലധികം മെംബര്‍മാരെയും കിട്ടി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഗണ്യമായ വോട്ടു വര്‍ധനയുമുണ്ടായി. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജോര്‍ജ് 41,049 വോട്ടുകള്‍ നേടിയിരുന്നു. ഷോണ്‍ ജോര്‍ജ് പാലായില്‍ മത്സരിക്കുമെന്നു നേരത്തെതന്നെ ഉറപ്പായിരുന്നു. അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്ന തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണെന്നുള്ളതാണ് ഷോണിന്റെ പ്രതീക്ഷ.
Read Moreവൈക്കം മണ്ഡലത്തിന്റെ ചുവപ്പ് ഇക്കുറി മായുമോ? ചരിത്ര മണ്ണിൽ ചെങ്കൊടി പാറിയത് തുടർച്ചയായ മുപ്പത് വർഷം
കോട്ടയം: അയിത്തത്തിനും ജാതിവാഴ്ചയ്ക്കുമെതിരേ പോരാട്ടത്തിന്റെ പുതുചരിത്രം കുറിച്ച നവോത്ഥാനത്തിന്റെ നാടാണു വൈക്കം. ചരിത്രവും രാഷ്ട്രീയവും ഒരുപോലെ ലയിച്ചുചേര്‍ന്ന മണ്ണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി വന്നിറങ്ങിയ ബോട്ടുജെട്ടിയും ഗാന്ധിജിക്ക് ചര്‍ച്ചയ്ക്ക് ഇടം കൊടുക്കാത്ത ഇണ്ടംതുരുത്തി മനയും വൈക്കത്തെ ചരിത്രസ്മാരകങ്ങളാണ്. പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, ചെത്ത്, തഴപ്പായ, കക്കാ തൊഴിലാളികളാണ് ഏറെയുമുള്ളത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവം പ്രസിദ്ധമാണ്. കഥയുടെ ഇമ്മിണി വല്യസുല്ത്താന് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പ് മണ്ഡലത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണ പിള്ളയുടെ ജന്മസ്ഥലമെന്ന നിലയില്‍ ചരിത്രപരമായും രാഷ്ട്രീയ പരമായും ഏറെ പ്രത്യേകതയുണ്ട്. ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള ഈ മണ്ണില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ കൈവിട്ടത് മൂന്നു തവണ മാത്രമാണ്. 1977 മുതല്‍ സംവരണ മണ്ഡലമാണ് വൈക്കം. 1957ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച…
Read Moreവെള്ളം കോരുന്നവരും വിറകു വെട്ടുന്നവരും പുറത്തു; ജോര്‍ജ് കുര്യന്റെ സ്ഥാനാര്‍ഥിത്വത്തിൽ രൂക്ഷ വിമര്‍ശനവുമായി നോബിള്‍ മാത്യു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ബിജെപിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യുവാണ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളം കോരുന്നവരും വിറകു വെട്ടുന്നവരും പുറത്തുനില്‍ക്കുന്ന അവസ്ഥയാണെന്ന് നോബിള്‍ പറയുന്നു. ബിജെപി മുന്‍ കോട്ടയം ജില്ല പ്രസിഡന്റ് കൂടിയാണ് നോബിള്‍ മാത്യു. ജോര്‍ജ് കുര്യന് ഇരുപതിനായിരം വോട്ട് പോലും ലഭിക്കില്ല. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയാണ്. 18 തവണ ബിജെപിയില്‍ മത്സരിച്ചു. ഇദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 80 വോട്ടാണ്. ഗ്രൂപ്പുകളിയാണ് നടക്കുന്നത്. കോര്‍ കമ്മിറ്റിയംഗങ്ങള്‍ സീറ്റ് വീതം വച്ച് എടുത്തു. സുരേന്ദ്രന് പക്ഷവും കൃഷ്ണദാസ് പക്ഷവും പരസ്പരം സീറ്റ് വീതം വച്ചു. രാജിവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാര്‍ക്കും സീറ്റ് ലഭിച്ചുവെന്നും നോബിള്‍ പറഞ്ഞു.
Read Moreപേരിനു മാത്രമായി പുതുമുഖങ്ങൾ: യുവനിരയെ വെട്ടിനിരത്തി സിപിഎം; വനിതൾ പത്ത്; വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനയില്ല
തിരുവനന്തപുരം: സ്ഥാനാർഥിനിർണയത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമൊക്കെ തെറ്റില്ലാത്ത പ്രാതിനിധ്യം നല്‍കിയിരുന്ന സിപിഎം പക്ഷേ ഇത്തവണത്തെ നിയമസഭാ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പതിവ് തെറ്റിച്ചു. ഭരണത്തുടർച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമായപ്പോൾ സ്ഥാനാർഥികൾ ഒട്ടുമിക്കവരും പഴയ മുഖങ്ങൾ. പേരിനു മാത്രമായി പുതുമുഖങ്ങൾ. സിറ്റിംഗ് എംഎൽഎമാരിൽ ഒട്ടുമിക്കവരും മത്സരിക്കട്ടെ എന്ന തീരുമാനം പുതുമുഖങ്ങൾക്കും യുവാക്കൾക്കും പാരയായി എന്നു ചുരുക്കം. ഇതുവരെ പ്രഖ്യാപിച്ച പാർട്ടി ചിഹ്നത്തിൽ മൽസരിക്കുന്ന 75 പേരിൽ 13 പേർ മാത്രമാണ് പുതുമുഖങ്ങളെന്നു പറയാവുന്നത്. അതിൽത്തന്നെ യുവാക്കളും വനിതകളും വളരെക്കുറവ്. കാസർഡോഗ് ജില്ലയിൽ മഞ്ചേശ്വരത്ത് കെ.ആർ. ജയാനന്ദയും തൃക്കരിപ്പൂരിൽ ഡോ. വി.പി.പി. മുസ്തഫയുമാണ് പുതുമുഖങ്ങളായി എത്തുന്നത്. തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ ആയ എ. രാജഗോപാലിനെ മാറ്റിയാണ് മുസ്തഫയെ സ്ഥാനാർഥിയാക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന മുസ്തഫയുടേത് നിയമസഭയിലേക്കുള്ള കന്നിയങ്കമാണ്. മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ.ആർ. ജയാനന്ദയും…
Read Moreഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടി: അപ്പീൽ നൽകി വെള്ളാപ്പള്ളി
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ. ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ല എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലിൽ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം. മൂന്നുവർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാതെ ഇരുന്നാൽ മാത്രമേ സെക്ഷൻ 164( 2) ബാധകമാവുകയുള്ളൂ. നിലവിൽ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡിൻ നമ്പറുകൾ അപ്പീലർമാർ ഹാജരാക്കിയിരുന്നു. ഡിൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ ഒരു നിയമവും രൂപീകരിച്ചിട്ടില്ല. കൂടാതെ എസ്എൻഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന കമ്പനിയാണെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം. ദേശീയ ട്രിബ്യൂണലിന് മാത്രമാണ് കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ ആവുകയെന്നും അപ്പീലിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി…
Read Moreഅങ്കം കുറിക്കാൻ തയാറായി ആർഎസ്പി; തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് വിഷ്ണു മോഹൻ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. മുതിർന്ന നേതാവ് എ.എ. അസീസ് ആണ് സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. പാർട്ടി അഞ്ച് സീറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീണ്ടും ജനവിധി തേടും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. പാർട്ടിയുടെ യുവജനസംഘടനയായ ആർവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂർ. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ. അതേസമയം പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിച്ചാൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ധാരണയായിട്ടുണ്ട്. ഇന്നുചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആർഎസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.
Read Moreസി.സി. മുകുന്ദനെ ‘കൈ’വിട്ടു; സുനിൽ ലാലൂർ നാട്ടികയിൽ മത്സരിച്ചേക്കും; വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി
തൃശൂർ: വിവാദങ്ങൾക്കൊടുവിൽ സി.സി. മുകുന്ദനെ കൈവിട്ട് കോണ്‍ഗ്രസ്. നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സുനിൽ ലാലൂർ മത്സരിക്കും. സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിക്കെതിരേ ആരോപണങ്ങളുമായി എത്തിയ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. ഈ സമയം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പിന്തുണയുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ കഴിഞ്ഞേക്കുമെന്ന ഉറപ്പിൽ സിപിഐ സ്ഥാനാർഥി ഗീതാ ഗോപി അടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി മുകുന്ദൻ രംഗത്തെത്തി.എന്നാൽ, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുകുന്ദനെതിരേ രംഗത്തു വന്നതോടെ പിന്തുണയ്ക്കാനുള്ള നീക്കം പാളി. ഡൽഹിയിലെത്തി കോണ്‍ഗ്രസിന്റെ പിന്തുണ നേടാനുള്ള മുകുന്ദന്റെ ശ്രമങ്ങളും വേണ്ടത്ര വിജയിച്ചില്ല. പാർട്ടിയോ നേതാക്കളോ മുകുന്ദനെ ഡൽഹിയിലേക്കു വിളിപ്പിച്ചില്ലെന്നും സ്വന്തം നിലയ്ക്കു പോയതാണെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. ഡൽഹിയിലെത്തിയിട്ടും കേരളത്തിലെ നേതാക്കളെ മാത്രമാണു കാണാൻ കഴിഞ്ഞത്. നേരത്തേ പിന്തുണയറിയിച്ച നേതാക്കളും പിൻവലിഞ്ഞു.പാർട്ടിയോട് ഇടഞ്ഞതിനു പിന്നാലെ മുകുന്ദൻ നടത്തിയ പ്രസ്താവനകളുടെ പേരിൽ ഗീതാ…
Read More