കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് വോട്ട് അഭ്യർഥിച്ച് ദീപ്തി മേരി വർഗീസ്. ഫെയ്സ്ബുക്കിൽ ഷിയാസിന്റെ ചിത്രം പങ്ക് വച്ചാണ് ദീപ്തിയുടെ വോട്ടഭ്യർഥന. കൊച്ചി സീറ്റിൽ ദീപ്തിയെയും പരിഗണിച്ചിരുന്നു. കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു എന്ന് ദീപ്തി കുറിച്ചു. അതേസമയം കൊച്ചിയിൽ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വിവിധ വശങ്ങൾ പരിശോധിച്ചശേഷമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
പത്രികാ സമര്‍പ്പണത്തിന് ഇനി രണ്ടുനാള്‍; അസംതൃപ്തർക്കുവേണ്ടി കാത്തിരിപ്പ്; മൂന്നു മുന്നണികളിലും അന്തിമപട്ടിക വൈകുന്നു
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക പത്രിക സമര്‍പ്പണത്തിന് ഇനി രണ്ട് നാള് മാത്രം. തിങ്കളാഴ്ച വൈകുന്നേരം വരെയാണ് നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം. രണ്ട് പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും അന്തിമമായില്ല. മൂന്ന് മുന്നണികളിലും ആശയകുഴപ്പങ്ങളും അസംതൃപ്തരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള കാത്തിരിപ്പുമാണ് അന്തിമ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണം. എല്‍ഡിഎഫില്‍ നാല് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ആശയകുഴപ്പം തുടരുകയാണ്. തിരുവനന്തപുരം , താനൂര്‍, വള്ളിക്കുന്ന്, കാസര്‍ഗോട് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനകാര്യത്തില് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വള്ളിക്കുന്നിലും കാസര്‍കോട്ടും ഐഎന്‍എല്ലിലെ പിളര്‍പ്പ് എല്‍ഡിഎഫിനെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഎം കണക്ക് കൂട്ടുന്നത്. മുന്‍ മന്ത്രി വി. സുരേന്ദ്രന് പിള്ള ആര്‍ജെഡിയില്‍ നിന്നും രാജി വച്ച് മത്സര സന്നദ്ധത അറിയിച്ചെങ്കിലും ആന്റണി രാജുവിന് സുരേന്ദ്രന് പിള്ള മത്സരിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നാണ് ലഭിക്കുന്ന…
Read Moreഡോ. വന്ദന ദാസ് കൊലക്കേസ്: ശിക്ഷാവിധി നാളെ
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊന്ന കേസില്‍ പ്രതി സന്ദീപിന്റെ ശിക്ഷാവിധി നാളെ. പ്രതി കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നരഹത്യ, ഗുരുതരമായ മുറിവേല്‍പ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വാദം ഇന്നലെ പൂര്‍ത്തിയായി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു പരിഗണിച്ച് പ്രതി സന്ദീപിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. മാതൃകാപരമായ ശിക്ഷതന്നെ നല്‍കണമെന്നും എത്രയോ പേരുടെ ജീവന് രക്ഷിക്കേണ്ട 22കാരിയായ ഡോക്ടറെയാണ് അതിനിഷ്ഠുരമായി കുത്തിക്കൊന്നതെന്നും പോലീസിനെയും ആക്രമിച്ചുവെന്നും തലനാഴിരയ്ക്കാണ് ഒരു പോലീസുകാരന് രക്ഷപ്പെട്ടതെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം, കൊലനടത്തിയത് ഓര്‍മയില്ലെന്നും പ്രായശ്ചിത്തം ചെയ്യാന്‍ പറ്റുമോയെന്നും പ്രതി സന്ദീപ് കോടതിയോട് ചോദിച്ചു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളാണ്…
Read Moreജനം കൈവിട്ടാൽ..! യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകും; വനവാസം വെറും വാക്കല്ല; നിലപാട് വ്യക്തമാക്കി വി.ഡി.സതീശൻ
കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പോയതിനേക്കാള്‍ 50 മടങ്ങ് താൻ പറവൂരിലെത്തിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. പറവൂരിലെ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. വ്യാഴാഴ്ച ഡൽഹിയിൽ നിന്നെത്തിയ വി.ഡി. സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്.
Read Moreചോദ്യങ്ങൾ ചോദിക്കുന്നവരെ കേന്ദ്രസർക്കാരിനു നിശബ്ദരാക്കാൻ കഴിയില്ല; സർക്കാരിനെ വിമർശിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വീഴ്ചകൾ തുറന്നുകാട്ടുകയും ചെയ്ത വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്നലെ കേന്ദ്ര നിർദേശത്താൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ്. പത്തോ പതിനായിരമോ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്താലും ചോദ്യങ്ങൾ ചോദിക്കുന്നവരെ കേന്ദ്രസർക്കാരിനു നിശബ്ദരാക്കാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനതെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ നോയിഡയിൽ ഗ്യാസ് വിതരണം തടസപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉത്തർപ്രദേശ് യുട്യൂബറെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും മോദിയെ വിമർശിക്കുന്ന ചിത്രമിട്ടതിനു കാരവൻ മാസികയുടെ ഒരു പോസ്റ്റ് നീക്കം ചെയ്യാൻ കേന്ദ്രത്തിൽനിന്ന് ഉത്തരവുണ്ടായെന്നും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ അധ്യക്ഷയായ സുപ്രിയ ശ്രിനതെ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളെ മുഴുവനായി നിയന്ത്രിക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ-ആവിഷ്കാര സ്വാതനന്ത്ര്യത്തിനു നേരേയുള്ള ഏറ്റവും വലിയ ആക്രമണമാണിത്.ഏതൊക്കെ അക്കൗണ്ടുകൾ നിലനിൽക്കണമെന്നതും നിരോധിക്കണമെന്നതും ഇപ്പോൾ കേന്ദ്രം തീരുമാനിക്കുമെന്ന തരത്തിലാണു സ്ഥിതിവിശേഷം നിലനിൽക്കുന്നത്. ജനാധിപത്യം ഏറ്റവും വലിയ അപകടത്തിലാണെന്നും സുപ്രിയ…
Read Moreപശ്ചിമേഷ്യൻ യുദ്ധം: കുപ്പി വെള്ളത്തിന് വിലയേറും
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്ത് വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്ന സൂചനകൾ നല്‍കിത്തുടങ്ങി. യുദ്ധത്തെത്തുടർന്ന് പ്ലാസ്റ്റിക് കുപ്പികളുടെയും അടപ്പുകളുടെയും വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ കുപ്പിവെള്ളത്തിന്റെ വില വർധിച്ചു. കുപ്പിവെള്ളത്തിന് 11 ശതമാനം വില വർധിച്ചു. ഇതോടെ ജിഎസ്ടി പരിഷ്കരിച്ചപ്പോൾ കുപ്പിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. യുദ്ധ പശ്ചാത്തലത്തിൽ ജിഎസ്ടിയിൽ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ഇല്ലാതാകും. അഞ്ചു ബില്യണ്‍ ഡോളർ മൂല്യമുള്ള ഇന്ത്യൻ കുപ്പിവെള്ള വിപണിയിൽ ബിസ്ലേരി, കൊക്കക്കോള, പെപ്സി, റിലയൻസ്, ടാറ്റ എന്നീ കന്പനികൾ തമ്മിലുള്ള മത്സരമാണ്. പ്ലാസ്റ്റിക് കുപ്പികൾ നിർമിക്കാൻ ആവശ്യമായ പോളിമറുകളുടെ വില പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയ ശേഷം ഉയർന്നതാണ് കുപ്പിവെള്ള വിപണിയെ പ്രതിസന്ധിയിലാക്കിയത്. രാജ്യത്തെ കുപ്പിവെള്ള മാർക്കറ്റിന്റെ മൂന്നിലൊന്ന് സ്വന്തമായുള്ള ബിസ്ലേരി 12 ബോട്ടിലുകളുള്ള ഒരു ലിറ്ററിന്റെ ബോക്സിന്റെ വില 216 രൂപയിൽ നിന്ന് 240 രൂപയായി വർധിപ്പിച്ചു.…
Read Moreസിലിണ്ടറിനായി ഇനി കാത്തിരിപ്പ് വേണ്ട; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്യാസ് എടിഎം തുറന്ന് ബിപിസിഎൽ
പരവൂർ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി ‘ഗ്യാസ് എടിഎം’ സംവിധാനം. ഗുരുഗ്രാമിലാണ് ഉത്തരേന്ത്യയിലെ ആദ്യത്തെ എൽപിജി സ്മാർട്ട് വെൻഡിംഗ് മെഷീൻ പ്രവർത്തനം ആരംഭിച്ചത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) പൈലറ്റ് പ്രോജക്റ്റായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ വെറും രണ്ട് മുതൽ മൂന്ന് മിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ കൈപ്പറ്റാം. പൂർണമായും ഓട്ടോമേറ്റഡ് ആയ ഈ വെൻഡിംഗ് മെഷീൻ 24 മണിക്കൂറും പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഒടിപി വഴി വിവരങ്ങൾ സ്ഥിരീകരിക്കാം. തുടർന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റൽ പേയ്മെന്റ് നടത്തിയാൽ ഗ്യാസ് നിറച്ച സിലിണ്ടർ മെഷീനിൽ നിന്ന് പുറത്തേക്ക് വരും. ഒഴിഞ്ഞ സിലിണ്ടർ മെഷീനുള്ളിൽ തന്നെ സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. സോഹ്നയിലെ സെക്ടർ 22-ലാണ് നിലവിൽ ഈ സൗകര്യം…
Read Moreഅർധരാത്രിയിൽ കുട്ടിക്കൂട്ടം ആസൂത്രണം ചെയ്തത് കൊലപാതകം; പോലീസ് ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം
മുംബൈ: പൂനെയിൽ കൊലപാതകം ആസുത്രണം ചെയ്തതിന് പ്രായപൂർത്തിയാത്ത നാല് പേർ അറസ്റ്റിൽ. മാരകായുധങ്ങളുമായി ഒത്തുകൂടിയ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലർചെ ഒരു മണിയോടെയാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് ക്രിമിനൽ പശ്ചാതലമുള്ള മറ്റൊരു കൗമാരക്കാരനെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് പേലീസ് പറഞ്ഞു. പിടിയിലായ നാല് പേരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreസി.വി. ആനന്ദബോസ് ചക്കുളത്തുകാവില്‍; ഇവിടെ പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിന് സമാധാനവും ശാന്തിയും ലഭിക്കുമെന്ന് മുൻ ഗവർണർ
എടത്വ: രാജ്ഭവനില്‍ നിന്ന് പടിയിറങ്ങിയ പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗവണറുടെ ഔദ്യോഗിക വാഹനത്തില്‍ പോലീസിന്റെയും സ്പെഷല്‍ സെക്യൂരിറ്റിയുടെയും അകമ്പടിയിലാന്ന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ഗവര്‍ണര്‍ പദവി ലഭിച്ച സമയത്തു സി.വി. ആനന്ദബോസ് ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ എത്തി ഭര്‍ശനം നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുക്കുന്നത്. ചക്കുളത്തമ്മയെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിന് സമാധാനവും ശാന്തിയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പ് പടിവാതിൽക്കല് എത്തിയപ്പോഴാണ് ഗവര്‍ണര്‍ സ്ഥാനം സി.വി. ആനന്ദമോസ് രാജിവച്ചത്.
Read More12 മണിയുടെ ബോംബ് പൊട്ടില്ല; എ.കെ. ആന്റണി ഇടപെട്ടു; കണ്ണൂരിൽ സുധാകരൻ തന്നെ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്‍കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് സുചന.
Read More