സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നേ​രി​ട്ടി​റ​ങ്ങി കെ.​സി.വേ​ണു​ഗോ​പാ​ൽ; ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥ​ന

‌ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ സീ​റ്റി​നാ​യി ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നേ​രി​ട്ടി​റ​ങ്ങി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ.ഇ​ന്ന​ലെ രാ​ത്രി ഫ്ലാ​റ്റി​ലെ​ത്തി ഇ​രു​വ​രും ത​മ്മി​ൽ സം​സാ​രി​ച്ച​താ​യാ​ണ് വി​വ​രം.

ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് സു​ധാ​ക​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് സു​ധാ​ക​ര​ൻ. നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ് വി​വ​രം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി കെ ​സു​ധാ​ക​ര​ൻ ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. നി​ര​വ​ധി നേ​താ​ക്ക​ൾ സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും സു​ധാ​ക​ര​ൻ അ​യ​വി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.അ​തേ​സ​മ​യം, കെ ​സു​ധാ​ക​ര​ൻ സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​രി​ൽ പ​ര​സ്യ​മാ​യി തെ​രു​വി​ലി​റ​ങ്ങി ഒ​രു കൂ​ട്ടം അ​ണി​ക​ൾ. കെ ​സു​ധാ​ക​ര​നു പി​ന്തു​ണ​യു​മാ​യി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ന​ട​ത്തി​യ​ത്.

Related posts

Leave a Comment