കള്ളനെ പിടികൂടുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലായിരുന്നു സംഭവം. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പിടികൂടാന്‍ ശ്രമിക്കുന്നനിടയില്‍ അശ്വിന് പാമ്പുകടിയേല്‍ക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മൂന്നു പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാക്കളെ പോലീസിനു മുമ്പില്‍ പെടുകയായിരുന്നു. ഒരാളെ പോലീസ് പിടികൂടിയെങ്കിലും മറ്റെയാള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. ഇയാളെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ പൊലീസുകാരനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read MoreCategory: Loud Speaker
എംഎല്‍എയെ ഫോണില്‍ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ; വ്യാജപ്പേരിൽ മേല്‍ശാന്തിയായി കഴിഞ്ഞ വിജേഷിനെ കുടുക്കിയത് മുണ്ടക്കയത്ത് നിന്ന്
പയ്യന്നൂര്‍: സിപിഎം ജില്ലാകമ്മിറ്റിയംഗവും എംഎല്‍എയുമായ ടി.ഐ.മധുസൂദനനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. ചെറുതാഴം കൊവ്വല്കോളനിയിലെ വിജേഷ് കുമാറി(38)നെയാണ് പയ്യന്നൂര്‍ പോലീസ് മുണ്ടക്കയം വെള്ളനാടി ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപത്തുനിന്നും പിടികൂടിയത്. ഈ മാസം അഞ്ചിന് വൈകുന്നേരം എട്ടോടെയായിരുന്നു ഇപ്പോഴത്തെ പരാതിക്കാസ്പദമായ സംഭവം. ക്രമസമാധാനം തകര്‍ക്കുംവിധത്തില്‍ ലഹളയുണ്ടാക്കാനും അപകീര്ത്തിപ്പെടുത്താനുമുദ്ദേശിച്ച് അശ്ലീല വാക്കുകളുപയോഗിച്ചായിരുന്നു ഫോണില്‍ വിളിച്ചതെന്നു കാണിച്ച് എംഎല്‍എയുടെ പയ്യന്നൂര്‍ പോലീസിൽ പരാതി നൽകിയിരുന്നു. സമാനമായ 2016ലെ കേസില്‍ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരുന്നതിനിടയിലായിരുന്നു പുതിയ ഭീഷണി. 2018 സെപ്റ്റംബർ 14ന് മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് വധഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നതാണ്. വ്യാജപേരില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.…
Read Moreറൗഫ് വീട്ടിലെത്തിയെന്ന രഹസ്യവിവരം; പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ വീട് വളഞ്ഞ് പിടിച്ച് എൻഐഎ
പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽനിന്ന് ഇന്നലെ അർധരാത്രി 12.45ന് എൻഐഎ സംഘമാണ് പിടികൂടിയത്. വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. റൗഫിനെ കസ്റ്റഡിയെടുക്കുന്ന വിവരം പട്ടാന്പി പോലീസിനെ എൻഐഎ അവസാനനിമിഷമാണ് അറിയിച്ചത്. പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവിൽ പോയ റൗഫ് കർണാടകയിലും തമിഴ്നാട്ടിലുമായി കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളെയും ഒളിവിൽ കഴിയാൻ സഹായിച്ചത് റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകൾ കണ്ടെത്തിയെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താൻ എൻഐഎ ശ്രമം ഊർജിതമാക്കിയിരുന്നു. ഇന്നലെ രാത്രി റൗഫ് വീട്ടിലെത്തിയെന്ന സൂചന ലഭിച്ചതോടെ സംഘം വീട് വളഞ്ഞു. സംഘടന പ്രവർത്തകരാരും…
Read More“പ്രേമിച്ച് മരിക്കു’’ന്നവരുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ജീവനൊടുക്കിയ പ്രണയാത്മാക്കളുടെ എണ്ണം ഞെട്ടിക്കുന്നത്
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: സംസ്ഥാനത്ത് പ്രണയത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും എണ്ണം പെരുകുന്നു. പ്രണയം നിരസിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ജീവനൊടുക്കിയത് 350 ഓളം പേരാണ്. ഇതിൽ 11 പെൺകുട്ടികൾ കൊല്ലപ്പെടുകയായിരുന്നു. പ്രണയനൊന്പരമായി കൗമാരക്കാർഒരുവർഷം മുന്‍പ് കൊലചെയ്യപ്പെട്ട കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകം ഞെട്ടലമായും നൊന്പരമായും ജനങ്ങളുടെ മനസിൽനിന്നു മായുന്നതിന് മുന്‍പാണ് കഴിഞ്ഞാഴ്ച പാനൂരിൽ പട്ടാപ്പകൽ കിടപ്പുമുറിയിൽ അതിക്രൂരമായി രീതിയിൽ വള്ള്യായി നടമ്മൽ കണ്ണച്ചാങ്കണ്ടി വിഷ്ണുപ്രിയ (23) കൊലചെയ്യപ്പെട്ടത്. കൂത്തുപറന്പിലെ ശ്യാംജിത്ത് (23) ആണ് പ്രണയ നൈരാശ്യത്തിൽ വിഷ്ണുപ്രിയയുടെ ജീവനെടുത്തത്. ഡെന്റൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കണ്ണൂർ സ്വദേശിയായ മാനസയെ പിന്തുടർന്ന് തലശേരി മേലൂർ സ്വദേശി രഖിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. രഖിലും സ്വയം വെടിവച്ച് മരിച്ചു. പെൺകുട്ടി പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. പെരിന്തൽമണ്ണയിലെ ദൃശ്യയുടെ കൊലപാതകവും പ്രണയം നിരസിച്ചതിന്റെ പേരിലാണ്. 21 കാരിയായ ദൃശ്യയെ…
Read Moreകാലിന് പരിക്കുമായി വന്ന രോഗിയുടെ ചീട്ട വലിച്ചെറിഞ്ഞ് ഡോക്ടർ; വേദനയാണെങ്കിൽ… തിരുവല്ല താലൂക്കാശുപത്രിയിലെ സംഭവം ഇങ്ങനെ…
തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ എത്തിയ രോഗിയോട് ഡോക്ടര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന് പരാതി. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു. തിരുവല്ല സ്വദേശിനിയായ സ്ത്രീ കഴിഞ്ഞ 11നാണ് ആശുപത്രിയില്‍ കാലിനു വേദനയുമായി ഡോക്ടറെ കാണാന്‍ എത്തിയത്. വീട്ടുജോലിക്കിടെ കാലിനു പരിക്കേറ്റതിനേ തുടര്‍ന്നാണ് രോഗി എത്തിയത്. അസ്ഥി വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം കാല് ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് പരാതി. എക്സറേയും ഒപി ചീട്ടും അടക്കം ഡോക്ടര്‍ വലിച്ചെറിഞ്ഞു എന്നും രോഗിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചു.കാലിലെ വേദന കുറവില്ലാതെ മറ്റൊരു അസ്ഥി ഡോക്ടറെ കാണിച്ചപ്പോള്‍ കാലിന് ഒടിവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് രോഗിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ ശസ്ത്രക്രിയയും നടത്തി. എന്നാല്‍ രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും എക്സറേയും ഒപി ചീട്ടും അടക്കം വലിച്ചെറിഞ്ഞുവെന്ന ആരോപണം ഡോക്ടര്‍ നിഷേധിച്ചതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട്…
Read Moreവല്ലഭന് പുല്ലും ആയുധം..! റോഡില്‍ തടസംകിടന്ന മരം കല്ലുകൊണ്ട് മുറിച്ചുമാറ്റിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍
യാത്ര മധ്യേ പെട്ടെന്നൊരു തടസമുണ്ടായാല്‍ മിക്കവരും ഒന്ന് പകയ്ക്കും. പ്രത്യേകിച്ച് കാട്ടുപാത ആയാല്‍ പറയുകയും വേണ്ട. എന്നാല്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ സമയോചിതമായി ഇടപെട്ട ഒരു കണ്ടക്ടറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. കെഎസ്ആര്‍ടിസി ഹരിപ്പാട് ട്വിറ്റര്‍ പേജില്‍ വന്ന പോസ്റ്റില്‍ ചെങ്കോട്ട അച്ചന്‍കോവില്‍ റൂട്ടില്‍ പോയ ഒരു കെഎസ്ആര്‍ടിസി ബസിന്റെ കാര്യമാണുള്ളത്. കാനന പാതയെന്ന് പറയാന്‍ കഴിയുന്ന ഒന്നാണ് ചെങ്കോട്ട അച്ചന് കോവില്‍ പാത. ജനവാസം കുറവുള്ള ഈ മേഖലയില്‍ കാട്ടാന ഇറങ്ങാറുള്ളത് സര്‍വസാധാരണമാണ്. കഴിഞ്ഞ ദിവസം ആന ഒരു തേക്ക് മരം കുത്തിമറിച്ച് ആ വഴിവന്ന കെഎസ്ആര്‍ടിസി ബസിന് മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. രാവിലെ 6.30 ന് അച്ചന്‍കോവിലില്‍ നിന്ന് പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസ് അല്പനേരം വഴിയിലാവുകയും ചെയ്തു. ഫോണ്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ കണ്ടക്ടര്‍ക്ക് ഡിപ്പോയില്‍ വിവരമറിയിക്കാനായില്ല. മരം മുറിച്ചുമാറ്റാനായി മറ്റ് ആയുധങ്ങളൊന്നും…
Read Moreമാങ്ങാമോഷണം, സര്‍ണക്കവര്‍ച്ച, ദേ ഇപ്പോള്‍ പീഡനവും ..! പ്രണയം നടിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊച്ചി: പീഡനക്കേസില്‍ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. എറണാകുളം പറവൂര്‍ വാണിയക്കോട് സ്വദേശി ശ്രീജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പോലീസുകാരനാണ് ശ്രീജിത്ത്. നിലവില്‍ മതിലകം സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു. പറവൂര്‍ സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. തുടർന്ന് പരാതി കൊടുങ്ങല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreജീവനൊടുക്കാൻ ഭാര്യയുടെ ശ്രമം; ദൃശ്യം പകർത്തി ഭർത്താവ്! മരണവിവരം ബന്ധുക്കളെ അറിയിച്ചശേഷം ദൃശ്യങ്ങളും കാണിച്ചു
കാൺപുർ: ജീവനൊടുക്കാന്‍ ശ്രമിച്ച ഭാര്യയെ തടയാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവാവ്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. യുവതി പിന്നീട് മരിച്ചു. ശോബിത ഗുപ്ത എന്ന യുവതിയാണ് മരിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ഗുപ്ത എന്നയാളുമായി യുവതിയുടെ വിവാഹം നടന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. സംഭവ ദിവസം വഴക്കിനൊടുവില്‍ യുവതി കിടപ്പുമുറിയിലെ ഫാനില്‍ കുരുക്കിട്ട് തൂങ്ങി. സമീപത്തുണ്ടായിരുന്ന ഭര്‍ത്താവ് ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ലാതെ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി. സംഭവത്തെക്കുറിച്ച് സഞ്ജയ് തന്നെയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കൂടാതെ ഫോണിലെ ദൃശ്യങ്ങള്‍ ഇയാള്‍ അവരെ കാണിക്കുകയും ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
Read Moreശ്രീരാമകൃഷ്ണൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയത് മറ്റൊരാൾ…
തിരുവനന്തപുരം: ഉമ്മൻചാണ്ടി മന്ത്രിസഭയെ സരിത എസ് നായർ പിടിച്ചു കുലുക്കിയതുപോലെ പിണറായി മന്ത്രിസഭയെ സ്വപ്ന സുരേഷ് മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. വെല്ലുവിളികളും വെളിപ്പെടുത്തലുകളുമൊക്കെയായി സിപിഎം- സ്വപ്ന സുരേഷ് പോര് മൂർച്ഛിച്ചുകൊണ്ടിരിക്കുന്നു. ഒന്നാം പിണറായി മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർക്ക് എതിരെ നടത്തിയ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. വെളിപ്പെടുത്തിലിന് മറുപടിയുമായി മൂന്നുപേരും രംഗത്തെത്തിയെങ്കിലും മറുപടിയുമായി സ്വപ്നസുരേഷ് വീണ്ടുമെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മൂന്നു മുൻ മന്ത്രിമാരും ഇപ്പോൾ നിശബ്ദരായ മട്ടാണ്. സ്വപ്ന സുരേഷുമായി അരുതാത്ത ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കി മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയതോടെയാണ് അരയും തലയും മുറുക്കി സ്വപ്ന സുരേഷ് കളത്തിലിറങ്ങിയത്. ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ചുകൊണ്ടാണ് സ്വപ്ന സുരേഷ് എത്തിയതും. ശ്രീരാമകൃഷ്ണൻ്റെ ചില സ്വകാര്യ ചിത്രങ്ങളുൾപ്പെടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു.…
Read Moreകോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു ! മരണകാരണം ‘മരുന്ന് മാറി’ കുത്തിവച്ചതെന്ന് ബന്ധുക്കള്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധു (45)വാണ് മരിച്ചത്. എന്നാല്‍ യുവതിയുടെ മരണകാരണം മരുന്ന് മാറി കുത്തിവച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മരണം സംഭവിച്ചു. മരുന്ന് മാറി കുത്തിവെച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read More