പത്തനംതിട്ട: പുരോഗമനവാദിയായിരുന്ന ഭഗവല്‍സിംഗിനെ മനംമാറ്റിയത് ലൈലയുടെ ഇടപെടലുകളെന്ന് സഹോദരന്. കടുത്ത അന്ധവിശ്വസിയും ആഭിചാര ക്രിയകളില്‍ തല്പരയുമായിരുന്നു തന്റെ സഹോദരിയെന്ന് സഹോദരന് പറഞ്ഞു. ലൈലയുടെ ഇടപ്പരിയാരത്തെ കുടുംബവീട്ടില്‍ താമസിക്കുന്ന ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥനയോടെയാണ് കാര്യങ്ങള്‍ പറഞ്ഞത്. ‘അമ്മ മരിച്ചശേഷം രണ്ട് വര്‍ഷമായി ലൈലയുമായി സംസാരിച്ചിട്ടില്ല. അമ്മയുടെ മരണത്തിനു പിന്നാലെ കുടുംബത്തില്‍ അഞ്ച് മരണങ്ങള്‍കൂടി നടക്കുമെന്നും ഇതിന് വീട്ടില്‍ പൂജ നടത്തണമെന്നും ലൈല ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വിയോജിച്ചെങ്കിലും ലൈലയും ഭര്‍ത്താവ് ഭഗവല്‍ സിംഗും ചേര്‍ന്ന് വീട്ടിലെത്തി പൂജ നടത്തി. ഇത് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായതോടെ അവരുടെ വീട്ടിലേക്ക് പോകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.’ സഹോദരന് പറഞ്ഞു. പ്രവാസിയായിരുന്ന ഇദ്ദേഹം പത്ത് വര്‍ഷമായി നാട്ടിലെത്തിയിട്ട്. രണ്ട് സഹോദന്മാരാണ് ലൈലക്കുള്ളത്. മറ്റൊരാള്‍ മാവേലിക്കരയില്‍ ആശ്രമത്തില്‍ അന്തേവാസിയാണ്. വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി മാറ്റി. മണിക്കൂറുകളോളം പ്രാര്ഥനയല് കഴിയുന്ന ശീലമുണ്ട്.
Read MoreCategory: Loud Speaker
സ്റ്റേഷന് അതിര്‍ത്തി നോക്കി പരാതികള്‍ മടക്കി അയയ്ക്കുന്ന രീതി അംഗീകരിക്കാനാകില്ല; പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്റ്റേഷന് അതിര്‍ത്തി നോക്കി പരാതികള്‍ മടക്കി അയയ്ക്കുന്ന രീതി അംഗീകരിക്കാനാകില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പരാതിയില്‍ അന്വേഷണം നടത്താന്‍ വൈകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റേഷന് അതിര്‍ത്തി നോക്കാതെതന്നെ ഇത്തരം പരാതികളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കുട്ടികള്‍ക്കെതിരായ അത്രിക്രമങ്ങളില്‍ പ്രതിസ്ഥാനത്തുള്ളത് ബന്ധുക്കളാണെങ്കില്‍ അറസ്റ്റ് ഒട്ടും വൈകിപ്പിക്കുത്. ഇത്തരം കേസുകളില്‍ കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കണം. മദ്യത്തിനോ, ലഹരിക്കോ അടിമയായവരെ അറസ്റ്റ് ചെയ്താലുടന്‍ മെഡിക്കല്‍ പരിശോധന നടത്തണം. പോലീസുകാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളില്‍ നിന്ന് അകലം പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
Read Moreതെറ്റ് ചെയ്തിട്ടില്ല,പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും; സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി
തിരുവനന്തപുരം: നിയമവിരുദ്ധമായി ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് ലൈംഗിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വ്യത്യാസമില്ലെന്ന കാര്യം മനസിലാക്കി. അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ലെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. വിശ്വസിക്കുന്ന ദൈവം മാത്രമാണ് തനിക്കു തുണയെന്നും തട്ടിപ്പ് വശമില്ലമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ താന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുക യും ചെയ്യും. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കുവെന്നും എംഎല്‍എ കുറിച്ചു പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സർവോപരി സര്‍വ ശക്തനും നന്ദിയെന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
Read Moreനരബലിയിലെ മൃതദേഹങ്ങളിൽ അവയവങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് നടൻ ചന്തുനാഥ്
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയിൽ പ്രതികരണവുമായി നടൻ ചന്തുനാഥ്. സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള ‘മാഫിയ’ ഇടപെടലുകൾ ഉണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തണമെന്നാണ് നടൻ ചന്തുനാഥ് ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ആകെ മരവിച്ച അവസ്ഥയാണെന്നും നരബലിയുടെ വാർത്ത കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലെന്നും ചന്തുനാഥ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ… – അവിശ്വസനീയമാണ് !!തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022–ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകും എന്നുറപ്പുണ്ട് . എന്നിരുന്നാലും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർ അന്വേഷണങ്ങളിൽ തെളിയണം. അതല്ല പ്രൈമറി മോട്ടീവ് നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ… ഹാ കഷ്ടം എന്നെ…
Read Moreഇലന്തൂർ നരബലിക്കേസ്; പ്രതികൾക്കുവേണ്ടി വക്കാലത്തേറ്റെടുത്ത് അഡ്വ. ആളൂർ
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്കായി പ്രമുഖ അഭിഭാഷകൻ ബി.എ. ആളൂർ ഹാജരാകും. പ്രതികളായ ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വൈദ്യൻ ഭഗവൽ സിംഗ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുന്പാവൂർ സ്വദേശി റഷീദ് എന്നിവരുടെ വക്കാലത്താണ് അഡ്വ. ആളൂർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെരുന്പാവൂർ ജിഷ വധക്കേസ്, ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി കൊല ചെയ്യപ്പെട്ട പാലക്കാട് സൗമ്യക്കേസ് എന്നിവയിലെ പ്രതികൾക്കു വേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്.
Read Moreമാവിന്തോട്ടത്തില് സ്പിരിറ്റ് കുഴിച്ചിട്ടു ! സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍; ലക്ഷ്യം വ്യാജക്കള്ള് നിര്‍മാണം…
പാലക്കാട് കൊഴിഞ്ഞാംപാറയിലെ മാവിന്തോട്ടത്തില് സ്പിരിറ്റ് കുഴിച്ചിട്ട സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. തോട്ടത്തിലെ കള്ളുചെത്ത് പാട്ടത്തിനെടുത്ത അഞ്ചാം മൈല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മേട്ടുക്കടി സ്വദേശി കണ്ണന് ആണ് പിടിയിലായത്. വ്യാജ കള്ള് ഉണ്ടാക്കാന്‍ 25 കന്നാസുകളിലായി സൂക്ഷിച്ച 900 ലിറ്റര്‍ സ്്പിരിറ്റാണ് എക്സൈസ് പിടികൂടിയത്.തൃശൂരില്‍ നിന്നുള്ള എക്സൈസ് ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്. തോട്ടം സൂക്ഷിപ്പുകാരനായ തമിഴ്നാട്ടുകാരനായ പ്രഭുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കണ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പിരിറ്റ് എന്ന് വ്യക്തമായത്. ഇതോടെ രാത്രി തന്നെ കണ്ണനെ പിടികൂടി. പല തോട്ടങ്ങളില്‍ സ്പിരിറ്റ് കുഴിച്ചിട്ട് ആവശ്യാനുസരണം എടുത്ത് കള്ളില്‍ ചേര്‍ത്ത് അയക്കുകയായിരുന്നു കണ്ണന്റെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ക്കും വ്യാജകള്ള് ഒഴുകുന്നതില്‍ പങ്കുണ്ടെന്നും ചിറ്റൂര്‍ കേന്ദ്രീകരിച്ചാണ് വ്യാജകള്ള് ഒഴുകുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കണ്ണന്റെ ഫോണ്‍ രേഖകള്‍…
Read Moreമൊബൈൽ ഫോൺ സ്വിച്ച് ഓഫ്; കാണാതായ വനിതാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കായി അന്വേഷണം ഊര്‍ജിതം
കല്‍പ്പറ്റ: കാണാതായ വനിതാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ പനമരം സ്റ്റേഷന് ഹൗസ്ഓഫീസര്‍ എലിസബത്തിനെ(54) കണ്ടെത്താനാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്അന്വേഷണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയില്‍ കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കു പോയതിനു പിന്നാലെയാണ് എലിസബത്തിനെ കാണാതായത്. ഇവരുടെ സ്വകാര്യ മൊബൈല്‍ ഫോണും ഔദ്യോഗിക ഫോണും സ്വിച്ച്ഓഫ് ആണ്. ഏറ്റവും ഒടുവില്‍ ഫോണില്‍ സംസാരിച്ച വ്യക്തിയോട് കല്‍പ്പറ്റയിലാണെന്നാണ് വനിതാ സിഐ പറഞ്ഞത്. എന്നാല്‍ പനമരം പോലീസ് കല്‍പ്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും എലിസബത്തിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Read Moreഎസ്റ്റേറ്റ് ഉടമ ദളിത് തൊഴിലാളികളെ കാപ്പിത്തോട്ടത്തിൽ പൂട്ടിയിട്ടു; യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു
ചിക്കമംഗളൂരു: ബിജെപി അനുഭാവിയായ കാപ്പി എസ്റ്റേറ്റ് ഉടമ 16 ദളിത് തൊഴിലാളികളെ കാപ്പിത്തോട്ടത്തിൽ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആരോപണം. എസ്റ്റേറ്റ് ഉടമയുടേയും മകന്റെയും മർദനത്തിൽ ഗർഭിണിയായ യുവതിയുടെ ഗർഭസ്ഥശിശു മരിക്കുകയും ചെയ്തു. സംഭവത്തിൽ എസ്റ്റേറ്റ് ഉടമ ജഗദീശ ഗൗഡ, മകൻ തിലക് ഗൗഡ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. ചിക്കമംഗളൂരുവിലെ ഹസനഹള്ളിയിലായിരുന്നു സംഭവം. ഹസനഹള്ളിയിലെ ജെനുഗദ്ദെ ഗ്രാമത്തിലുള്ള കാപ്പിത്തോട്ടത്തിൽ ദിവസ വേതനക്കാരായി ആറ് ദളിത് കുടുംബം ജോലി ചെയ്തുവരികയായിരുന്നു. വായ്പ വാങ്ങിയ ഒൻപത് ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാരോപിച്ചായിരുന്നു തൊഴിലാളികളെ പൂട്ടിയിട്ടത്. അയൽവാസികളുമായുള്ള വഴക്കിന്റെ പേരിൽ തൊഴിലാളികളിലൊരാളായ മഞ്ജുവിനെ ഉടമ ജഗദീഷ് 15 ദിവസം മുമ്പ് മർദിച്ചിരുന്നു. ഇതോടെ എസ്റ്റേറ്റിലെ പണി അവസാനിപ്പിച്ച് ഇവിടം വിടാൻ അവർ തീരുമാനിച്ചു. എന്നാൽ, കടം വാങ്ങിയ പണം തിരികെ നൽകിയാലേ ഇവിടെനിന്ന് മടങ്ങാൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു ജഗദീശ ഗൗഡ.…
Read Moreകോട്ടയത്ത് നടുറോഡില്‍ തല്ലുകൂടി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ! ന്യൂജെന്‍ തെറിവിളി കേട്ട് കിളിപോയി പോലീസുകാരും നാട്ടുകാരും…
കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ വാക്കേറ്റവും അസഭ്യവര്‍ഷവുമായി ഏറ്റുമുട്ടി സ്കൂള്‍ വിദ്യാര്‍ഥിനികള്‍. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ആര്‍പ്പൂക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. സ്കൂളില്‍ നടന്ന പരിപാടിയില്‍ കമന്റടിച്ചതോടെയാണ് സംഭവം തുടങ്ങുന്നത്. തുടര്‍ന്ന് ബസ് കയറുന്നതിനായി സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍ ഇരുവുരം തമ്മില്‍ റോഡില്‍വെച്ചും വാക്കേറ്റമുണ്ടായി. ഇതോടെ സുഹൃത്തുക്കളായ മറ്റ് വിദ്യാര്‍ഥിനികളും കൂടി. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടെങ്കിലും സ്റ്റാന്‍ഡിലെത്തിയ ഇവര്‍ വീണ്ടും അസഭ്യം പറയുന്നത് തുടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗര്‍ പോലീസ് നാല് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു.
Read Moreമദ്യപിച്ച് പൂസായിക്കോളൂ… ബാറുടമകള്‍ വീട്ടിലെത്തിക്കും! ഇതു ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം; ഇതാണ് ‘നിയമ’മെന്ന് മലയാളികള്‍
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണ് പോകുന്നതെങ്കിൽ അവരെ തടയാനും ഉപഭോക്താവിന് ക്യാബുകൾ നൽകി വീട്ടിലെത്തിക്കാനുമാണ് ബാറുടമകൾക്ക് ഗതാഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോയുടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതാണ് ‘നിയമ’മെന്ന് മലയാളികള്‍! നിയമം വൈറലായതോടെ ഇതെന്ന് കേരളത്തില്‍ നടപ്പിലാക്കുമെന്നാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചോദിക്കുന്നത്. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഗോവ മെഡിക്കൽ കോളജിൽ വരുന്ന കേസുകളിൽ 20 ശതമാനവും മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളാണ്. വളരെ പതുക്കെ വാഹനമോടിച്ച ഒരാൾ കേസിൽ നിരപരാധിയായിരിക്കാം, എന്നാൽ മദ്യപിച്ച ഒരാൾ വന്ന് നിങ്ങളെ തല്ലാം, വാഹനങ്ങൾ അപകടത്തിൽ പെടാം. ഇത് സംഭവിക്കാൻ പാടില്ല. അതിനാലാണ് പുതിയ നിയമവുമായി എത്തിയതത്രെ.
Read More