കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കണ്ടെത്താനായില്ല. എൽദോസ് എവിടെയന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. എൽദോസിന്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്. എംഎൽഎ മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. അതിനിടെ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടതല്ലാതെ അദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതോടെ എൽദോസിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എന്ന് ആവർത്തിക്കുന്ന കോണ്‍ഗ്രസ് കടുത്ത സമ്മർദ്ദത്തിലായി. ഇത്രയും ഗുരുതരമായ ആരോപണം യുവതി പരസ്യമായി ഉന്നയിക്കുന്പോഴും എംഎൽഎ നേരിട്ട് വിശദീകരണം നൽകാത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. എംഎൽഎയെ ഫോണിൽ കിട്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. എംഎൽഎയുടെ ഫോണ്‍ യുവതി മോഷ്ടിച്ചെന്ന് പോലീസിന് പരാതി നൽകിയ എൽദോസിന്റെ ഭാര്യയുടെ ഫോണും സ്വിച്ച്ഡ് ഓഫാണ്. അതേസമയം മർദിച്ചെന്ന യുവതിയുടെ ആദ്യ പരാതി വന്നപ്പോൾ…
Read MoreCategory: Loud Speaker
മക്കളുടെ മുന്നിൽവച്ചു വിധവയ്ക്കുനേരെ കൈയേറ്റവും ലൈംഗികാതിക്രമവും; അക്രമത്തിന് ഇരയായ സ്ത്രീയോട് വൈരാഗ്യം ഉണ്ടാകാനുള്ള കാരണം ഞെട്ടിക്കുന്നത്
തൃശൂർ: ഭൂമിവില്പനയുമായി ബന്ധപ്പെട്ട വിരോധത്തെ തുടർന്ന പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽവച്ചു വിധവയായ യുവതിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച കേസിൽ അഞ്ചുപേർക്കു മൂന്നേകാൽ വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും.പെരിങ്ങോട്ടുകര വടക്കുംതള്ളി വീട്ടിൽ ഹണി (43), ചാഴുപ്പുരയയ്ക്കു മിതേഷ് (38), കോഴിക്കാട്ടില്‍ മിലിന് എന്ന മിലു (28), എസ്എൻ പുരം പൊരിബസാര്‍ തൈക്കൂട്ടത്തില്‍ ഷാജി (49), നാഗര്‍കോവില്‍ തിരുനല്‍വേലി തോപ്പില്‍ വിജയ് (30) എന്നിവരെയാണു തൃശൂര്‍ രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. 2013 ആഗസ്റ്റിലാണു കേസിനാസ്പദമായ സംഭവം. ഭർത്താവ് മരിച്ച യുവതി അവരുടെ പേരിലുള്ള സ്ഥലം വിൽക്കാനായി വീട്ടിലെത്തിയ ബ്രോക്കറുമായി സംസാരിക്കുന്പോൾ ഭൂമി വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന പ്രതികള്‍ സംഘം ചേര്‍ന്നു വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമം കാട്ടിയത്. യുവതിയുടെ ചെകിട്ടത്ത്…
Read Moreകേരളത്തില്‍ ഇത്തരത്തില്‍ ഒരു ശിക്ഷാവിധി ആദ്യമായി! അമ്മയെ റോഡരികിലേക്ക് തള്ളി, പോലീസിനെ തെറ്റിധരിപ്പിച്ച മകനും മരുമകൾക്കും കിട്ടിയ ശിക്ഷ….
അടൂര്‍: സ്വന്തം അമ്മയെ സംരക്ഷിക്കാതെ തെരുവിലേക്ക് തള്ളിയശേഷം പോലീസിനെ തെറ്റിധരിപ്പിച്ച ദന്പതികൾക്ക് പിഴ ശിക്ഷ. രാത്രിയിൽ അമ്മയെ റോഡരികിൽ എത്തിച്ചശേഷം അജ്ഞാതയായ വയോധികയെ കണ്ടതായി കൺട്രോൾ റൂമിൽ അറിയിക്കുകയും പോലീസ് സഹായത്തോടെ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിക്കുകയും ചെയ്ത മകനും മരുമകൾക്കുമാണ് ശിക്ഷ. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരമൂട് അനിതാ വിലാസത്തില്‍ അജികുമാര്‍, ഭാര്യ ലീന എന്നിവര്‍ക്കെതിരേ അടൂര്‍ ആർഡിഒ മെയിന്റനന്‍സ് ട്രൈബ്യൂണൽ 5000 രൂപ പിഴ ശിക്ഷിക്കുകയായിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശിക്ഷാവിധി ഉണ്ടാകുന്നതെന്ന് പറയുന്നു. കൂടാതെ അമ്മെയെ ഏറ്റെടുക്കാനും സുരക്ഷിത താമസം, ആഹാരം, വസ്ത്രം, മരുന്ന്, വൈദ്യസഹായം എന്നിവ യഥാവിധി ഉറപ്പാക്കാനും ട്രൈബ്യൂണൽ മകനു നിർദേശം നല്കി. മകന്റെ ഭാഗത്തു നിന്നു ഏതെങ്കിലും വിധത്തില്‍ ഇതിന് വിരുദ്ധമായി പ്രവൃത്തി ഉണ്ടായാല്‍ അടൂര്‍ എസ്എച്ച്ഒ നിയമ നടപടി സ്വീകരിച്ച് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ മുമ്പാകെ റിപ്പോര്‍ട്ട് നൽകണമെന്നും…
Read Moreവിദ്യാര്‍ഥിനിയ്ക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ച അധ്യാപകന് അറസ്റ്റില്‍ ! പോക്സ് കേസ്…
വിദ്യാര്‍ഥിനിയ്ക്ക് പതിവായി അശ്ലീലദൃശ്യങ്ങള്‍ അയച്ചു നല്കിയ കായികാധ്യാപകന് പിടിയില്‍. കണ്ണൂര്‍ പരിയാരത്താണ് സംഭവം. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ചുമത്തി കേസെടുത്തു. അതിനിടെ കണ്ണൂര്‍ മാതമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരത്തൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെരിങ്ങോം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
Read Moreഅഞ്ച് വര്‍ഷത്തിനിടെ കൊച്ചിയില്‍ നിന്ന് കാണാതായ 14 സ്ത്രീകള്‍ എവിടെ? ഏതെങ്കിലും തരത്തിൽ നരബലിയുമായി ബന്ധമുണ്ടോ? കൂടുതൽ അന്വേഷണത്തിന് പോലീസ്
കൊച്ചി: ഷാഫി മുഖ്യപ്രതിയായ ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് പുറത്തുവന്നതിനു പിന്നാലെ എറണാകുളം ജില്ലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസുകളിൽ പുനരന്വേഷണത്തിനൊരുങ്ങി പോലീസ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ നിന്ന് കാണാതായ 14 കേസുകളാണ് പ്രത്യേക സംഘം പുനരന്വേഷിക്കുന്നത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാകും പോലീസ് അന്വേഷണം നടത്തുക. തിരോധാന കേസുകൾക്ക് ഏതെങ്കിലും തരത്തിൽ നരബലിയുമായി ബന്ധമുണ്ടോ എന്നാകും മുഖ്യമായി പരിശോധിക്കുന്നത്.
Read Moreഒരു പാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ താന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും..! എൽദോസിനെതിരായ പീഡന പരാതി: പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അധ്യാപികയുടെ പീഡന പരാതിയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. പരാതിക്കാരിയുടെ മൊഴിയെടുക്കലും പൂർത്തിയായിരുന്നു. അതേസമയം നിയമവിരുദ്ധമായി ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വ്യത്യാസമില്ലെന്ന കാര്യം മനസിലാക്കി. അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ലെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. വിശ്വസിക്കുന്ന ദൈവം മാത്രമാണ് തനിക്കു തുണയെന്നും തട്ടിപ്പ് വശമില്ലമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ താന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കുവെന്നും എംഎല്‍എ കുറിച്ചു പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദിയെന്നു പറഞ്ഞുകൊണ്ടാണ്…
Read Moreവിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു! ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങി; സതീഷ്, സത്യയയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നു…
ചെന്നൈ: ഓടുന്ന ട്രെയിനിന് മുന്നിൽ വിദ്യാർഥിനിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം. കോളജ് വിദ്യാർഥിനി സത്യ (20) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സതീഷ് എന്ന യുവാവിനായി പോലീസ് തെരച്ചിൽ തുടങ്ങി. ആദമ്പാക്കം സ്വദേശിനിയായ സത്യ ചെന്നൈയിലെ ഒരു സ്വകാര്യ കോളജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായിരുന്നു. പ്രതിയായ സതീഷ് സത്യയയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നു. വ്യാഴാഴ്ച ഇരുവരും റെയിൽവേ സ്റ്റേഷനിൽവച്ച് തർക്കമുണ്ടായി. ഇതിനിടെ സതീഷ് സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. റെയിൽവേ പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് സതീഷ് ഓടിരക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreകാലില്‍ ഇട്ടിരുന്നെങ്കില്‍..! ഷൂവിനുള്ളിൽ പതിങ്ങിയിരുന്ന് “ഉഗ്രൻ’ മൂർഖൻ, ഭയന്നുവിറച്ച് കാഴ്ചക്കാർ
മൈസൂരു: ഷൂവിനുള്ളിൽ പതിങ്ങിയിരുന്ന മൂർഖൻ പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവമെന്നാണ് സൂചന. ഒരാൾ ഷൂ ധരിക്കാൻ ഒരുങ്ങവെയാണ് അതിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടത്. ഇതേതുടർന്ന് പാമ്പ് പിടുത്തക്കാരൻ സ്ഥലത്തെത്തി പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ മൂർഖൻ പത്തി വിടർത്തി പുറത്തേക്ക് വരികയായിരുന്നു. നിരവധിപേരാണ് ഈ വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
Read Moreഷാഫിയെ വഴിതെറ്റിച്ചത് മദ്യം ! നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കൊല്ലപ്പെട്ട സ്ത്രീകളെ അറിയാമെന്നും ഭാര്യ നബീസ…
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളിലൊരാളായ ഷാഫിയെ വഴിതെറ്റിച്ചത് മദ്യമെന്ന് ഭാര്യ നബീസ. ഇയാള്‍ നിരപരാധിയാണെന്ന് പറയുന്നില്ലെന്നും ഷാഫിക്ക് വലിയ സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും നബീസ പറഞ്ഞു. എന്നാല്‍ നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസം ഹോട്ടലില്‍ വന്നിരുന്നതായും നബീസ പറഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ ഷാഫി ഉപയോഗിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് ബുക്ക് ഉപയോഗിച്ചത് ഷാഫി. ഷാഫിക്ക് ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ല. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. റോസ്ലിയെയും പത്മയെയും അറിയാം. ഇവര്‍ ഹോട്ടലിന് അടുത്തുള്ള ലോഡ്ജില്‍ വരാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ പണം കൊണ്ടു വന്നിട്ടില്ലെന്നും നബീസ പറയുന്നു. എന്നാല്‍ മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ്…
Read Moreവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോ; കേസിൽ സുപ്രീംകോടതിയുടെ ഭിന്നവിധി
ന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റീസിന് വിട്ടു. ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ജസ്റ്റീസ് സുധാംശു ധൂലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍ ജസ്റ്റീസ് ഹേമന്ത് ഗുപ്ത വിധിക്കെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്.
Read More