മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ‘പ​താ​ക വി​വാ​ദം’; ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തി​യ ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്തി​ല്ല; 56 ജീ​വ​ന​കാ​ർ​ക്ക് മെ​മ്മോ ന​ല്കി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷണ​ർ

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: ഓ​ഗ​സ്റ്റ് 15 ന് ​വീ​ട്ടി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്താ​ത്ത മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ 56 ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ മെ​മ്മോ ന​ല്കി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ്ണ​ർ. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ഓ​ഫീ​സി​ൽ നേ​രി​ട്ട് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ പ​താ​ക ഉ​യ​ർ​ത്തി ഫോ​ട്ടോ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് വാ​ട്സ് ആ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഓ​ഫീ​സി​ലെ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യോ വീ​ട്ടി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യാ​ത്ത 56 പേ​ർ​ക്കാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്ത് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​യി​ട്ടാ​ണ് ഇ​ത് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. നോ​ട്ടീ​സ് കി​ട്ടി​യ​വ​രി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് മു​ത​ലു​ള്ള​വ​രു​ണ്ട്. ക​മ്മീ​ഷ​ണ​റു​ടെ നോ​ട്ടീ​സി​നെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

Read More

മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ പിൻതുണച്ച് ഏ.കെ ആന്‍റണി;  മകന്‍റെ പി​ന്തു​ണ​ തരൂരിന്; അനിലിന് ന​ന്ദി​യ​റി​യി​ച്ച് ശശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​നി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ അ​നി​ല്‍.​കെ.​ആ​ന്‍റണി​ക്ക് ന​ന്ദി​യ​റി​യി​ച്ച് ശ​ശി ത​രൂ​ര്‍. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് എ.​കെ.​ആ​ന്‍റണി​യു​ടെ മ​ക​നും കെ​പി​സി​സി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്‍​വീ​ന​റു​മാ​യ അ​നി​ല്‍ ആ​ന്‍റണി​ക്ക് ത​രൂ​ര്‍ ന​ന്ദി പ​റ​ഞ്ഞ​ത്. നേ​ര​ത്തെ, ത​രൂ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ വീ​ണ്ടെ​ടു​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം മാ​റ്റ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണെ​ന്നും അ​നി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ത​രൂ​രി​ന്‍റെ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ നി​ര്‍​ദേ​ശി​ച്ച​വ​രി​ല്‍ ഒ​ന്നാ​മ​നാ​യി എ.​കെ.​ആ​ന്‍റ​ണി ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ന്‍ ത​രൂ​രി​നൊ​പ്പ​മാ​ണെ​ന്ന് അ​നി​ല്‍ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ദൃ​ശ്യം-200..! യു​വ​ന​ടി​മാ​ര്‍​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ; ‘ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ക​ട​മ്പ​ക​ള്‍ ഏ​റെ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ല്‍ യു​വ​ന​ടി​മാ​ര്‍​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ക​ട​മ്പ​ക​ള്‍ ഏ​റെ. സം​ഭ​വ​സ​മ​യ​ത്തെ ദൃ​ശ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പോ​ലീ​സി​നെ കേ​സി​ല്‍ മു​ന്നോ​ട്ടു ന​യി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ള്ള​ത്. മാ​ള്‍ പ​രി​സ​ര​ത്തു​മാ​ത്രം ഇ​രു​ന്നൂ​റി​ല​ധി​കം കാ​മ​റ​ക​ളാ​ണു​ള്ള​ത്. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ മു​ഴു​വ​നാ​യി പ​രി​ശോ​ധി​ക്കു​ക എ​ന്ന​ത് പോ​ലീ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വെ​ല്ലു​വി​ളി​യാ​ണ്. മാ​ത്ര​മ​ല്ല രാ​ത്രി​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത് എ​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എങ്ങനെ കണ്ടെത്തുംമാ​ളി​ന് ഉ​ള്ളി​ല്‍​ ന​ല്ല രീ​തി​യി​ല്‍ ത​ന്നെ വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പു​റ​ത്തെ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ സ്ഥി​തി അ​ങ്ങനെ അ​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.​ സം​ഭ​വ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രി​ല്‍നി​ന്നു ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ആ​ളെ മ​ന​സി​ലാ​യാ​ല്‍ ത​ന്നെ ഇ​യാ​ളെ എ​ങ്ങി​നെ ക​ണ്ടെ​ത്തു​മെ​ന്ന​തും മ​റ്റൊ​രു​വെ​ല്ലു​വി​ളി​യാ​ണ്. സം​ഭ​വം വ​ലി​യ രീ​തി​യി​ല്‍ വാ​ര്‍​ത്ത​യാ​യ​തോ​ടെ ഇ​യാ​ള്‍ മു​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് കാ​ണു​ന്നു. മേൽവിലാസം അറിയില്ലമാ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ മേ​ല്‍​വി​ലാ​സം അ​റി​യാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ലി​ല്ല. അ​തേ​സ​മ​യം അ​ക്ര​മം…

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് തു​ർ​ക്കി​യി​ലെ ജി​ഹാ​ദി സം​ഘ​ട​ന​യു​മാ​യി ബ​ന്ധം; അ​ൽ​ഖ്വ​യ്ദ​യ്ക്ക് ആ​യു​ധ​മെ​ത്തി​ക്കു​ന്ന​ത് ജി​ഹാ​ദി സം​ഘ​ട​ന; നേ​താ​ക്ക​ൾ​ക്ക് ജി​ഹാ​ദി സം​ഘം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് തു​ര്‍​ക്കി​യി​ലെ ജി​ഹാ​ദി സം​ഘ​ട​ന​യു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. സി​റി​യ​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ല്‍​ഖ്വ​യ്ദ​യ്ക്ക് ആ‍​യു​ധ​മെ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​മാ​ണി​ത്.പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ ത​ല​പ്പ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച പ്രൊ​ഫ. പി. ​കോ​യ, ഇ.​എം. അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് തു​ര്‍​ക്കി​യി​ലെ ജി​ഹാ​ദി സം​ഘം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ർ​ക്കി​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യെ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കെ​ടു​ന്ന ഐ​എ​ച്ച്എ​ച്ചു​മാ​യാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം​പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. സി​റി​യ​യി​ലെ അ​ല്‍​ഖ്വ​യ്ദ അ​നു​ബ​ന്ധ ജി​ഹാ​ദി സം​ഘ​ട​ന​ക​ള്‍​ക്ക് തു​ർ​ക്കി​യി​ലെ ഈ ​സം​ഘ​ട​ന 2014-ല്‍ ​ആ​യു​ധം ന​ൽ​കി​യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. തു​ര്‍​ക്കി​യി​ലെ മു​ന്‍ ധ​ന​മ​ന്ത്രി ബെ​രാ​ത് അ​ല്‍​ബ​യ്‌​റാ​ക് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​രു​മ​ക​ന് അ​യ​ച്ച ഇ ​മെ​യി​ലു​ക​ളി​ൽ ഐ​എ​ച്ച്എ​ച്ച് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

Read More

ഇന്ന് ഓർമിക്കാൻ..! ബി​വ​റേ​ജ​സ് ഔ​ട്ട്‌​ല​റ്റു​ക​ൾ ഇ​ന്ന് നേ​ര​ത്തെ അ​ട​യ്ക്കും; ഇനി തു​റ​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ട​യ്ക്കു​ന്ന ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ ഇ​നി തു​റ​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്. അ​ര്‍​ധ​വാ​ര്‍​ഷി​ക ക​ണ​ക്കെ​ടു​പ്പാ​യ​തി​നാ​ലാ​ണ് ഇ​ന്ന് നേ​ര​ത്തെ അ​ട​യ്ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും. എ​ല്ലാ മാ​സ​വും ഒ​ന്നി​ന് ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്ക് അ​വ​ധി​യാ​ണ്. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഗാ​ന്ധി ജ​യ​ന്തി ആ​യ​തി​നാ​ല്‍ അ​ന്നും ബി​വ​റേ​ജ​സ് അ​ട​ഞ്ഞു​കി​ട​ക്കും. ഒ​ക്ടോ​ബ​ര്‍ മൂ​ന്നു മു​ത​ല്‍ ബി​വ​റേ​ജ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ്.      

Read More

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ: സം​വി​ധാ​യ​ക​ൻ അ​ശോ​ക് പ​ണ്ഡി​റ്റി​നെ​തി​രെ കോ​ൺ​ഗ്രസിന്‍റെ പ​രാ​തി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ്യാ​ജ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ അ​ശോ​ക് പ​ണ്ഡി​റ്റി​നെ​തി​രെ പാ​ർ​ട്ടി പ​രാ​തി ന​ൽ​കി. ഒ​രു ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി വി​ഗ്ര​ഹ​ത്തി​ന് മു​ന്പി​ൽ ആ​ര​തി ഉ​ഴി​യാ​ൻ വി​സ​മ്മ​തി​ച്ചെ​ന്ന നി​ല​യി​ലു​ള്ള വ്യാ​ജ വീ​ഡി​യോ ആ​ണ് പ​ണ്ഡി​റ്റ് പ​ങ്കു​വെ​ച്ച​ത്. പൂ​ണൂ​ൽ​ധാ​രി​യാ​യ രാ​ഹു​ൽ ആ​ര​തി ഉ​ഴി​യാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും പ​ണ്ഡി​റ്റ് കു​റി​ച്ചി​രു​ന്നു. 2017-ൽ ​രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ ആ​ണി​തെ​ന്നും രാ​ഹു​ൽ ആ​ര​തി പൂ​ജ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. ദു​ർ​ഗാദേ​വി​യെ അ​പ​മാ​നി​ക്കു​ന്ന​ത് പ​ണ്ഡി​റ്റ് ആ​ണെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മം ഇ​യാ​ൾ ന​ട​ത്തി​യെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു.

Read More

എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം; പടക്കമെറിയാൻ എത്തിയ ഡി​യോ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ ഷാ​ജ​ഹാ​ൻ ഒ​ളി​വിൽ

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി ജി​തി​ന്‍ ഉ​പ​യോ​ഗി​ച്ച ഡി​യോ സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി. ക​ഠി​നം​കു​ള​ത്ത് നി​ന്നും ക്രൈം​ബ്രാ​ഞ്ചാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്. യ‌ൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ഡ്രൈ​വ​ർ സു​ധീ​ഷി​ന്‍റേ​താ​ണ് സ്ക‌ൂ​ട്ട​ർ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ ഷാ​ജ​ഹാ​ൻ ഒ​ളി​വി​ലാ​ണ്. സു​ഹൈ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ കൊ​ണ്ടു​പോ​യി.

Read More

വെടിയുണ്ട പൊട്ടിയത് ആരുടെ തോക്കിൽ നിന്ന് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വത്തിൽ നേ​വി കൈ​മാ​റിയ തോ​ക്കു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക്

കൊ​ച്ചി: ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൈ​മാ​റി​യ ഇ​ൻ​സാ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 12 തോ​ക്കു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​സ്റ്റ​ൽ പോ​ലീ​സ് ഈ ​തോ​ക്കു​ക​ൾ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​വ​യാ​ണ് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കും. അ​തേ​സ​മ​യം സം​ഭ​വ​ദി​വ​സം ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ലു​ണ്ടാ​യി​രു​ന്ന നേ​വി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 15 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 80 നേ​വി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും മൊ​ഴി​യെ​ടു​പ്പ് തു​ട​രും. സം​ഭ​വ​ദി​വ​സം എ​ത്ര ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു, എ​ത്ര ത​വ​ണ വെ​ടി​യു​തി​ർ​ത്തു, ഉ​ന്നം തെ​റ്റി​യി​ട്ടു​ണ്ടോ, സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ എ​ന്തൊ​ക്കെ​യാ​ണ് എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് ചോ​ദി​ച്ച​റി​യു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ഏ​ഴി​ന് ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് അ​ൽ​റ​ഹ്മാ​ൻ എ​ന്ന വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി ആ​ല​പ്പു​ഴ അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി മ​ണി​ച്ചി​റ​യി​ൽ സെ​ബാ​സ്റ്റ്യ​ൻ(70)…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പൂ​ജാ അ​വ​ധി തി​ര​ക്കി​ൽ റെ​യി​ൽ​വേ​യു​ടെ പി​ടി​ച്ചു​പ​റി; ബ​ർ​ത്ത് ടി​ക്ക​റ്റ് നി​ര​ക്ക് മൂ​ന്നി​ര​ട്ടി കൂ​ട്ടി

കൊ​ച്ചി: പൂ​ജാ അ​വ​ധി തി​ര​ക്കി​ൽ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ച് റെ​യി​ൽ​വേ. പ്രീ​മി​യം ത​ത്കാ​ലി​ന്‍റെ പേ​രി​ലാ​ണ് പി​ടി​ച്ചു​പ​റി. കേ​ര​ള​ത്തി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്കു​മു​ള്ള എ​ട്ടു ട്രെ​യി​നു​ക​ളി​ൽ ഫ്ള​ക്‌​സി നി​ര​ക്ക് ന​ട​പ്പാ​ക്കി. ഒ​രു ബ​ർ​ത്തി​ന് മൂ​ന്നി​ര​ട്ടി തു​ക ന​ൽ​ക​ണം. യ​ശ്വ​ന്ത്പു​ര-​ക​ണ്ണൂ​ർ എ​ക്‌​സ്‌​പ്ര​സി​ൽ (16527) 370 രൂ​പ​യു​ള്ള സ്ലീ​പ്പ​റി​ന് 1,110 രൂ​പ​യാ​യി. ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം (16526) വ​ണ്ടി​യി​ൽ 435 രൂ​പ​യു​ടെ സ്ലീ​പ്പ​റി​ന് 1,370 രൂ​പ​യും 1,685 രൂ​പ​യു​ടെ സെ​ക്ക​ൻ​ഡ് എ​സി​ക്ക് 5,150 രൂ​പ​യു​മാ​യി. യ​ശ്വ​ന്ത്പു​ര- ക​ണ്ണൂ​ർ എ​ക്‌​സ്‌​പ്ര​സി​ൽ (16527) 144 സ്ലീ​പ്പ​ർ ബ​ർ​ത്താ​ണ് പ്രീ​മി​യം ത​ത്കാ​ലി​ലേ​ക്ക് മാ​റ്റി​യ​ത്. തേ​ർ​ഡ് എ​സി​യി​ൽ 30 ബ​ർ​ത്ത് ഫ്ളെ​ക്‌​സി നി​ര​ക്കി​ലാ​ക്കി. മ​റ്റു ട്രെ​യി​നു​ക​ളി​ലെ പ്രീ​മി​യം ത​ത്കാ​ൽ ക്വാ​ട്ട: ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ര (16528) 90 സ്ലീ​പ്പ​ർ. ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി (16526) 95 സ്ലീ​പ്പ​ർ, 65 തേ​ർ​ഡ് എ.​സി. ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു (16525) 97 സ്ലീ​പ്പ​ർ, 44 തേ​ർ​ഡ് എ.​സി. എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു (12683) 132 സ്ലീ​പ്പ​ർ, കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ര ഗ​രീ​ബ്…

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ട് നി​രോ​ധ​നത്തിൽ ന​ട​പ​ടി തു​ട​ങ്ങി; നേ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ക്കും ; സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തി​നു പി​ന്നാ​ലെ ക​ര്‍​ശ​ന​ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ സ​ർ​ക്കു​ല​ർ ഡി​ജി​പി ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. ക​ള​ക്ട​ര്‍​മാ​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കു​മാ​ണ് സം​സ്ഥാ​ന​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള അ​ധി​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കും. കൂ​ടാ​തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ​യും ഓ​ഫീ​സു​ക​ള്‍ മു​ദ്ര​വ​യ്ക്കും. ഇ​ന്നു​ത​ന്നെ ഓ​ഫീ​സു​ക​ള്‍ പൂ​ട്ടി സീ​ല്‍ ചെ​യ്യു​മെ​ന്നാ​ണ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് സം​സ്ഥാ​ന സ​മി​തി ഓ​ഫീ​സ്, ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി, തി​രു​വ​ന​ന്ത​പു​രം, മ​ണ​ക്കാ​ട്, പ​ട്ടാ​മ്പി, പ​ന്ത​ളം, ആ​ലു​വ, അ​ടൂ​ര്‍, ക​ണ്ണൂ​ര്‍, തൊ​ടു​പു​ഴ, തൃ​ശൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, മ​ല​പ്പു​റം, മാ​ന​ന്ത​വാ​ടി, കാ​സ​ര്‍​ഗോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ട്ടു​ന്ന​ത്. നി​രോ​ധ​ന​ത്തി​നു​ശേ​ഷ​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്നാ​രം​ഭി​ക്കും. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സു​ക​ൾ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണം തു​ട​രും. നി​രോ​ധ​ന​ത്തി​നു​ശേ​ഷം പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ…

Read More