നവാസ് മേത്തർ തലശേരി: എന്താ, വിശേഷം, സുഖമല്ലേ… പുഞ്ചിരിച്ചുകൊണ്ട് കുശലം ചോദിക്കാൻ പ്രിയപ്പെട്ട കോടിയേരി ഇനിയില്ല. കോടിയേരിയുടെ നിറഞ്ഞ പുഞ്ചിരിയും സ്നേഹപൂർവമുള്ള പെരുമാറ്റവും അദ്ദേഹത്തെ ജനഹൃദയങ്ങളിലേക്ക് ആഴത്തിലെത്തിക്കുകതന്നെ ചെയ്തു. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമായിരുന്നു കോടിയേരിയുടെ പ്രസംഗങ്ങൾ. ആരേയും ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമായ കോടിയേരി തലശേരി അതിരൂപതയുമായി ആഴത്തിലുള്ള ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്. ചെന്നൈയിൽ ചികിത്സയ്ക്ക് പോകുന്നതിനുമുമ്പ് ബിഷപ്സ് ഹൗസിലെത്തി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കോടിയേരി സന്ദർശിച്ചിരുന്നു. അസുഖബാധിതനായശേഷം തലശേരിയിലെത്തിയ പല ഘട്ടങ്ങളിലും മാർ ജോസഫ് പാംപ്ലാനി അദ്ദേഹത്തെ കോടിയേരിയിലെ വീട്ടിലെത്തി കാണുകയും സൗഹൃദം പങ്കുവയ്ക്കുകയും ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തിരുന്നു. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവരുമായും ഏറെ അടുപ്പമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത്. തലശേരിയിൽ ഏതു പരിപാടിക്ക് എത്തിയാലും പരിപാടി നടക്കുന്ന…
Read MoreCategory: Loud Speaker
ആക്രിക്കച്ചവടക്കാരന്റെ കൈയ്യില്‍നിന്നും പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 1.24 കോടി രൂപ! ചോദ്യം ചെയ്യലില്‍ പറഞ്ഞത് ഇങ്ങനെ…
ഹൈദരാബാദില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ആക്രിക്കച്ചവടക്കാരനില്‍ നിന്നും 1.24 കോടി രൂപ പോലീസ് പിടിച്ചെടുത്തു. ഹൈദരാബാദിലെ മാഫിര്‍ അമീര്‍ റെസിഡന്‍സിയില്‍ താമസിച്ചിരുന്ന ഷോയിബ് മാലിക് എന്നയാളെയാണ് കണക്കില്‍ പെടാത്ത 1.24 കോടി രൂപ കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരിയിലാണ് ഇയാള്‍ ഹൈദരാബാദില്‍ എത്തിയത്. മീററ്റ് സ്വദേശിയായ ഷോയിബ് മാലിക് 2022 ഫെബ്രുവരിയില്‍ ഹൈദരാബാദിലെത്തി കടേദാനിലെ ജല്‍പള്ളിയില്‍ ബിസ്മില്ല ട്രേഡേഴ്സ് എന്ന പേരില്‍ സ്ക്രാപ്പ് ബിസിനസ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഹൈദരാബാദിലെ ഗുജറാത്തി ഗല്ലിയില്‍ താമസിക്കുന്ന ഭരത്തില്‍ നിന്ന് പണം വാങ്ങാന്‍ യുപിയിലുളള തന്റെ അമ്മാവന് കാമില്‍ മാലിക് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഇതിനായി ഷൊയ്ബ് മാലിക് തന്റെ ജീവനക്കാരിലൊരാളായ അഖ്ലാഖിനെ പണം വാങ്ങാന്‍ അയച്ചു. ഈ പണം സംഭവ്, ആദില്‍, മിനാജ് സദ്ദാം, ഷാഫി എന്നീ നാല് പേര്‍ക്ക് പണം വിതരണം ചെയ്യാന്‍ കാമില്‍ മാലിക്…
Read Moreപുക സർട്ടിഫിക്കറ്റ് ഇല്ലേ ? പമ്പിൽ ഇന്ധനം കിട്ടില്ല..! ഈ മാസം 25 മുതൽ നിയമം കർശനമാക്കി ഡൽഹി
ന്യൂഡൽഹി: ഡൽഹിയിൽ ഈ മാസം 25 മുതൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ പുകപരിശോധന സർട്ടിഫിക്കറ്റ് കാണിക്കണം. ഒക്ടോബർ 25 മുതൽ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാണിക്കാതെ വാഹന ഉടമകൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നൽകില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു. പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു തീരുമാനം. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് വാഹനങ്ങളിൽനിന്നും പുറന്തള്ളുന്ന കാർബൺ ആണെന്ന് മന്ത്രി പറഞ്ഞു. മലിനീകരണ തോത് കുറയ്ക്കേണ്ടത് അനിവാര്യമായതിനാൽ ഈ മാസം 25 മുതൽ വാഹനത്തിന്റെ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോൾ പമ്പുകളിൽ പെട്രോൾ, ഡീസൽ നൽകില്ല- മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും ഗോപാൽ റായി കൂട്ടിച്ചേർത്തു. പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഉടമകൾക്ക് മോട്ടോർ വാഹന നിയമപ്രകാരം ആറ് മാസം വരെ തടവോ 10,000…
Read Moreഎന്നോട് ക്ഷമിക്കണം, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു..! നടിയും മോഡലുമായ ആകാംക്ഷ മോഹൻ മരിച്ച നിലയിൽ
മുംബൈ: നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയാണ് ആകാംക്ഷ മോഹൻ. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയിൽ ഭക്ഷണം എത്തിക്കാൻ ജീവനക്കാർ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയിൽ നിന്ന് ലഭിച്ചു. യമുന നഗറിലെ അപാർട്ട്മെന്റിൽ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടർകൾ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും സജീവമായിരുന്നു. ആകാംക്ഷ പ്രധാന വേഷത്തിൽ അഭിനയിച്ച…
Read Moreഇനി ശാസ്ത്രീയ പരിശോധന മാത്രമാണ് ബാക്കി! നടിമാര്‍ക്കുനേരെ ലൈംഗിക അതിക്രത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടവര്‍ക്കും മുട്ടന്‍പണി
കോഴിക്കോട്: നഗരത്തിലെ മാളില്‍ നടിമാര്‍ക്കെതിരേ നടന്ന ലൈംഗികാതിക്രമകേസുകളില്‍ മാളിലെ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. കടകളില്‍ നിന്നും ഷോപ്പിംഗ് നടത്തിയവര്‍ അവരുടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇതിനായി സംഭവം നടന്ന ഏഴുമുതല്‍ പത്ത് മണിവരെ മാളില്ലണ്ടായിരുന്ന ആളുകളുടെയും ജീവനക്കാരുടെയും ഫോണിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ചിലര്‍ ഫോണിലെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. ഇതിനെ അറിച്ചും അന്വേഷിക്കുന്നതായി പന്തീരാങ്കാവ് പോലീസ് അറിയിച്ചു. അതേസമയം, മാളിലെ 200 സിസി ടിവികള്‍ പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഇനി ശാസ്ത്രീയ പരിശോധന മാത്രമാണ് ബാക്കി. കോഴിക്കോട് ബൈപാസിലെ ഹൈലൈറ്റ് മാളിലാണ് നടിമാര്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കായി എത്തിയ യുവനടിമാരടങ്ങിയ സംഘം പരിപാടി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി മടങ്ങാന്‍ ശ്രമിക്കവേ മാളിനുള്ളില്‍ വച്ചാണ് അതിക്രമം നടന്നത്. ആള്‍ക്കൂട്ടത്തിനടയില്‍ വച്ച്…
Read Moreകടംവാങ്ങിയ പണം നൽകാൻ കഴിയാതെ വന്നപ്പോള്‍..! ബന്ധു ഉൾപ്പെടെ സുഹൃത്തുക്കൾ ലൈംഗീകമായി പീഡിപ്പിച്ച 10 വയസുകാരൻ മരിച്ചു; കുട്ടി പ്രതികൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: സുഹൃത്തുക്കൾ ചേർന്ന് ലൈംഗീകമായി പീഡിപ്പിച്ച് ഗുരുതരപരിക്കേറ്റ 10 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഒരു ബന്ധു ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. കുട്ടി ഡൽഹി ലോക്നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലെ (എൽഎൻജെപി) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെ ന്യൂ സീലംപൂർ സ്വദേശികളായ 10 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പ്രതികൾ. കുട്ടിയുടെ മുറിവുകൾ ഭയാനകമായിരുന്നെന്ന് എൽഎൻജെപിയിലെ ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം 19 ന് ആയിരുന്നു സംഭവം. പീഡനം നടന്ന് നാല് ദിവസം കഴിഞ്ഞാണ് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ മുറിവുകൾ വഷളായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും മൊഴി നൽകാൻ തയാറായില്ല. പിന്നീട് കൗൺസിലിംഗിനു ശേഷമാണ് കുട്ടിയുടെ മാതാവ് മൊഴിനൽകിയത്. കടംവാങ്ങിയ പണം നൽകാൻ കഴിയാതെ വന്നതോടെ…
Read More‘സന്തോഷം’ വർധിക്കുമോ ? നമീബിയയിൽ നിന്നെത്തിയ ചീറ്റ ഗർഭിണിയെന്ന് സൂചന; അമ്മയാകാൻ ഒരുങ്ങുന്ന ചീറ്റയ്ക്ക് പ്രത്യേക സൗകര്യങ്ങൾ
ഭോപാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലേക്ക് വിരുന്നെത്തിയ ചീറ്റകളിലൊന്ന് ഗർഭിണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി “ആശ’ എന്ന് പേരിട്ട ചീറ്റയാണ് ഗർഭലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. കുനോ വന്യജീവി സങ്കേതത്തിൽ പാർപ്പിച്ചിരിക്കുന്ന ചീറ്റ ഗർഭകാലത്തുള്ള ശാരീരിക-മാനസിക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ശരീരത്തിൽ ഹോർമോൺ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഗർഭാവസ്ഥ സ്ഥിരീകരിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കണമെന്നും പ്രോജക്ട് ചീറ്റ അധികൃതർ അറിയിച്ചു. നമീബിയയിലെ വനത്തിൽ അധിവസിച്ചിരുന്ന ചീറ്റയായതിനാൽ ഗർഭാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഇവർ കൂട്ടിച്ചേർത്തു. നവജാത ചീറ്റകളിൽ മരണനിരക്ക് 90% എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ വനപാലകർ കരുതൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അമ്മയാകാൻ ഒരുങ്ങുന്ന ചീറ്റയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും ചീറ്റയെ പൂർണ ഏകാന്തവാസത്തിന് വിടുമെന്നുമാണ് സൂചന. ജനനസമയത്ത് 245 ഗ്രാം മുതൽ 425 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞ് ചീറ്റകൾക്ക് കാഴ്ചശക്തി പതിയെ മാത്രമാണ് ലഭിക്കുക.…
Read Moreവിദ്യാഭ്യാസ- വ്യവസായ മേഖലകളുടെ പുരോഗതിക്കായ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പിലേക്ക്; സന്ദർശനം രണ്ടാഴ്ചത്തേക്ക്
തിരുവനന്തപുരം: രണ്ടാഴ്ച നീളുന്ന യൂറോപ്യൻ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടക്കമുള്ള സംഘവും ഇന്നു പുറപ്പെടും. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒപ്പം പങ്കെടുത്ത ശേഷം രാത്രിയോടെ പിണറായിയും സംഘവും യാത്ര തിരിക്കും. ഡൽഹി വഴി ആദ്യം ഫിൻലൻഡിലേക്കാണ് പോകുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ടാകും. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ- വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സന്ദർശനത്തിൽ നാലു യൂറോപ്യൻ രാജ്യങ്ങളാണു സന്ദർശിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. പ്രശസ്തമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനാണ് സന്ദർശനം. മുൻപ് കേരളം സന്ദർശിച്ച ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്സെന്റെ ക്ഷണപ്രകാരമാണു സന്ദർശനം. പ്രമുഖ ബഹുരാഷ്ട്രകന്പനികൾ, ഐടി കന്പനികൾ എന്നിവയും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകളിലും കൂടിക്കാഴ്ചയുണ്ട…
Read Moreപ്രായപരിധി വിവാദത്തില്‍ മയപ്പെടാനും ഭയപ്പെടാനും ഇല്ല; കീഴടങ്ങൾ പാർട്ടിയോട് മാത്രമെന്ന് സി.ദിവാകരൻ
തിരുവനന്തപുരം: പ്രായപരിധി വിവാദത്തില്‍ തന്റെ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന് സി.ദിവാകരന്. മയപ്പെടാനും ഭയപ്പെടാനും ഇല്ലെന്നും പാര്‍ട്ടിക്ക് കീഴടങ്ങും പക്ഷെ നേതൃത്വത്തിന് അല്ല എന്നും സി.ദിവാകരൻ പറഞ്ഞു. താനും നേതൃത്വം ആണ് എന്നും സി.ദിവാകരൻ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുന്നതാണ് തന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ കാര്യങ്ങള്‍ ഡി രാജയോട് ചോദിക്കണം. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ടാഗോർ ഹാളിലെ സമ്മേളന വേദിയിൽ ഇന്ന് സി.ദിവാകരൻ പതാക ഉയർത്തി.. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും കാനം രാജേന്ദ്രന് അവതരിപ്പിച്ചു. വൈകുന്നേരം നടക്കുന്ന ഫെഡറലിസവും കേന്ദ്രസംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിലെ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കും.
Read Moreപോപ്പുലര്‍ ഫ്രണ്ട് നിരോധനം: ഒരു ബാപ്പയ്ക്ക് ജനിച്ചതാൻ രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയില്ലെന്ന് മുനീർ; മുസ്ലിംലീഗില്‍ അടിതുടങ്ങി
സ്വന്തം ലേഖകന്‍കോഴിക്കോട് : പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പേരില്‍ മുസ്ലിംലീഗില്‍ പൊരിഞ്ഞ പോര്. ഡോ.എം.കെ മുനീര്‍ എംഎല്‍എ ഒരു ഭാഗത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും പി.കെ.കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവര്‍ മറുഭാഗത്തുമായാണ് പോര്. നിരോധനത്തെ സ്വാഗതം ചെയ്ത തന്റെ മൂന് നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച മുനീര്‍, ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയുന്ന സ്വഭാവം തനിക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. മുനീര്‍ തന്റെ നിലപാട് മാറ്റിയെന്ന സംസ്ഥാന ജനറല്‍ െസക്രട്ടറി പി.എം.എ സലാമിന്റെ പരാമര്‍ശത്തോടു പ്രതികരിക്കവെയാണ് മുനീര്‍ ഇക്കാര്യം വ്യക്താമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത പ്രസ്താവന മുനീര്‍ നേരത്തെ തിരുത്തിയിട്ടുണ്ടെന്നു സലാം പറഞ്ഞിരുന്നു. പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിംസമുദായത്തിനുണ്ടെന്നും സംഘടനയെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും പുതിയ…
Read More