കോട്ടയം: നിഗൂഢവും ഭീതിപടർത്തുന്നതുമായ പ്രവർത്തനത്തിന്റെ പേരിൽ തുടക്കംമുതൽ പ്രതിക്കൂട്ടിലായ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട്. കേരളത്തിൽ കുപ്രസിദ്ധമായിരുന്ന എൻഡിഎഫ് ആണ് പോപ്പുലർ ഫ്രണ്ട് രൂപീകരണത്തിനു ചുക്കാൻ പിടിച്ചതെന്നു പറയാം. കേരളത്തിലെ എന്‍ഡിഎഫും കര്‍ണാടകയിൽ പ്രവർത്തിച്ചിരുന്ന ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പസാരൈ തുടങ്ങിയ സംഘടനകളും ലയിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ പിറവി. 2006 നവംബറിലായിരുന്നു തുടക്കം. കേരളത്തിലെ എൻഡിഎഫ് പേരുമാറി പോപ്പുലർ ഫ്രണ്ട് ആവുകയായിരുന്നു. എന്നാൽ, പ്രവർത്തന ശൈലി എൻഡിഎഫിന്റേതു തന്നെയായിരുന്നു. അതിന്റെ തെളിവ് എന്നവണ്ണം പിൽക്കാലത്തു കേരളത്തെ നടുക്കിയ പല കൊലപാതകക്കേസുകളിലും പ്രതിസ്ഥാനത്തു പോപ്പുലര്‍ ഫ്രണ്ട് വന്നു. കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ സംഘടനയുടെ ചോരക്കളികൾ. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ അക്രമസംഭവങ്ങളിലൂടെ പോപ്പുലർ ഫ്രണ്ട് വാർത്തകളിൽ നിറഞ്ഞു. എൻഡിഎഫ് രൂപം മാറുന്നു സിപിഎമ്മിനെ പ്രതിരോധിക്കാൻ നാദാപുരം കേന്ദ്രീകരിച്ച് ആരംഭിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീടു നാഷണല്‍…
Read MoreCategory: Loud Speaker
ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ എങ്ങനെ നിർമിക്കാം? റെയ്ഡിൽ പിടിച്ചെടുത്തത് ഞെട്ടിക്കുന്ന തെളിവുകൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ നിരവധി നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ ഏജൻസികൾ. ബോംബ് നിർമാണത്തിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ എൻഐഎഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തു. രണ്ടു ഘട്ടങ്ങളിലായി നടത്തിയ റെയ്ഡിൽ ഇരുനൂറിൽ അധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനു പിന്നാലെയാണ് തെളിവുകളെക്കുറിച്ച് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയത്. ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ എങ്ങനെ നിർമിക്കാം എന്നു നിർദേശിക്കുന്ന മാനുവലാണ് ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് മൊഹമ്മദ് നയീമിൽനിന്നും പിടിച്ചെടുത്തത്. യുപിയിലെ തന്നെ ഖദ്രയിൽ അറസ്റ്റിലായ അഹമ്മദ് ബേഗ് നദ്വിയിൽ നിന്നും ബോംബുണ്ടാക്കുന്നതിനുള്ള മാനുവൽ പിടിച്ചെടുത്തു. 17 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സജീവ സാന്നിധ്യം ഉണ്ടായിരുന്നു…
Read Moreകുട്ടിയെ തോളിലേന്തി രാഹുൽ ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും! ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് വി.ടി. ബല്‍റാം
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് നടൻ രമേഷ് പിഷാരടി. വി.ടി. ബൽറാമാണ് ഇതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രത്തിൽ പെൺകുട്ടിയെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന പിഷാരടിയെ കാണാം. അതേ സമയം ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം അണിനിരന്നത്. അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
Read Moreകൊലക്കേസ് പ്രതി ബുദ്ധ സന്യാസിയുടെ വേഷം ധരിച്ച് ഒളിവിൽ കഴിഞ്ഞത് 30 വർഷം ! ഒടുവില്‍ പണിപാളി
ന്യൂഡൽഹി: 30 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. ബുദ്ധ സന്ന്യാസിയുടെ വേഷം ധരിച്ചാണ് ഇയാൾ 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്. സെപ്തംബർ 26നാണ് ഇയാളെ പിടികൂടുന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. ഒളിവിൽ കഴിഞ്ഞിരുന്ന രാം സേവക്, 1991-ലെ കൂട്ടക്കൊലപാതക കേസിലെ പ്രതിയാണ്. ആഗ്രയിലെ ലഖൻപൂർ പ്രദേശത്ത് ഒരു പ്രണയബന്ധത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ ആറ് പേരെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. കേസിലെ മൂന്ന് പ്രതികളാണുള്ളത്. ഇവരെ ജയിലിലേക്ക് അയച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. അതിനുശേഷം, മൂന്ന് പ്രതികൾക്ക് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചെങ്കിലും അവരിൽ രാം സേവക് ഉൾപ്പെടെ രണ്ട് പേർ രക്ഷപെട്ടു. കഴിഞ്ഞ മുപ്പത് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന രാം സേവകിനെ തിങ്കളാഴ്ച രാത്രി ഫറൂഖാബാദ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ബുദ്ധമത വിശ്വാസിയായി ദീക്ഷ സ്വീകരിച്ച അദ്ദേഹം ബുദ്ധ സന്യാസിയായി…
Read Moreഅയാന് ചുഴലികൊടുങ്കാറ്റ് കരുത്താര്‍ജിക്കുന്നു! കാറ്റഗറി രണ്ടില്‍നിന്ന് നാലിലേക്കു മാറിയെന്ന് റിപ്പോര്‍ട്ട്; ദിവസങ്ങളോളം വൈദ്യുതി നിലയ്ക്കുമെന്ന് മുന്നറിയിപ്പ്
അയാന് ചുഴലിക്കാറ്റ് കരുത്താര്‍ജിക്കുന്നതായി മുന്നറിയിപ്പ്. കാറ്റഗറി 2 ല്‍ നിന്നും കാറ്റഗറി നാലിലേക്ക് ചുഴലിക്കാറ്റിന്റെ സ്വഭാവം മാറിയെന്നാണ് റിപ്പോര്‍ട്ട്. ഫ്ളോറിഡയെ സമീപിക്കുമ്പോള്‍ കാറ്റിന്റെ വേഗം അതിശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്ളോറിഡയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അയാന് ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കുമെന്നാണ് പ്രവചനം. ഫ്ളോറിഡ സംസ്ഥാനത്തിന്റെ ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ അതിശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. നേപ്പിള്‍സ് മുതല്‍ സറസോറ്റ വരെയുള്ള മേഖലയിലാണ് അതീവ ജാഗ്രതയ്ക്ക് മുന്നറിയിപ്പുള്ളത്. ക്യൂബയില്‍ വലിയനാശം വിതച്ച അയാന് ചുഴലിക്കാറ്റ്, ഈ ദ്വീപ് രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാക്കി. അതോടെ രാജ്യം ഇരുട്ടിലാണെന്ന് അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കി. ഫ്ളോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇനിയും ആളുകളുണ്ടെങ്കില്‍ അവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദേശീയ ചുഴലിക്കാറ്റ് സെന്റര്‍ അറിയിച്ചു. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 12 അടിവരെ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങുമെന്നാണ് മിയാമിയിലെ സെന്റര്‍ മുന്നറിയിപ്പു…
Read Moreപെണ്‍കുട്ടി ‘അങ്ങനെ’ ചെയ്തില്ലായിരുന്നെങ്കില്‍ വീട്ടുകാര്‍ അറിയില്ലായിരുന്നു..! പോക്സോ കേസ് പ്രതിക്ക് 50 വര്‍ഷം കഠിന തടവ്
തൃശൂര്‍: തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിന തടവ്. കുന്നംകുളം പോര്‍ക്കളം സ്വദേശി സായൂജിനെ(23) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റീസ് റീന എം. ദാസാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതി 60,000 രൂപാ പിഴയുമൊടുക്കണം. 2018 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി കെെയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യാ ശ്രമം നടത്തിയപ്പോഴാണ് കാര്യം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന്, കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Read Moreവ്യവസായിയെ ബന്ദിയാക്കി പണംതട്ടാന്‍ ശ്രമം; പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ട് ഞെട്ടി പോലീസ്; പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവർ
തിരുവല്ല: തിരുവല്ലയിലെ വേങ്ങലില്‍ വ്യവസായിയെ ഗോഡൗണില്‍ ബന്ദിയാക്കിയശേഷം വടിവാളും തോക്കും കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാക്കള്‍ ക്രിമിനല്‍ കേസുകളില്‍ മുമ്പും പ്രതികളെന്നു പോലീസ്. മൂന്നു ലക്ഷം രൂപ വ്യാപാരിയില്‍ നിന്നു തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ചേര്‍ന്നു പൊളിച്ചത്. സംഭവത്തില്‍ മൂന്നംഗ സംഘം വ്യാജ തോക്കും മാരകായുധങ്ങളുമായി തിരുവല്ല പോലീസിന്റെ പിടിയിലായി. ഇടിഞ്ഞില്ലം മാങ്കുളത്തില്‍ വീട്ടില്‍ ഷിജു വര്‍ഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പില്‍ കോളനിയില്‍ രാഹുല്‍ കൊച്ചുമോന് (23), ഇടിഞ്ഞില്ലം വാഴയില്‍ വീട്ടില്‍ ബാസ്റ്റിന് മാത്യു ( 20 ) എന്നിവരാണ് പിടിയിലായത് . തിങ്കളാഴ്ച രാത്രി ഏഴഓടെ പെരുംതുരുത്തിയില്‍ കടപ്പാക്കല്‍ ബിസിനസ് നടത്തുന്ന കൊച്ചേട്ട് താഴ്ചയില്‍ വീട്ടില്‍ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണില്‍ ബന്ദിയാക്കി പണം തട്ടാനായിരുന്നു ശ്രമം. വടിവാള്‍ കഴുത്തില്‍വച്ച് തോക്ക് കാട്ടി മൂന്നുലക്ഷം രൂപയാണ് സംഘം ഷൈജുവിനോട് ആവശ്യപ്പെട്ടത്.ജീവനക്കാര്‍ വിവരം…
Read Moreഅവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ? ഫോറൻസിക് പരിശോധന ഫലം കാത്ത് പോലീസ്
കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് അവതാരകയോട് മോശം പെരുമാറ്റം നടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ വിട്ട നടൻ ശ്രീനാഥ് ഭാസിയുടെ രക്തം, മുടി, നഖം എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വൈകിയേക്കുമെന്നു സൂചന. തിങ്കളാഴ്ച തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ച് ശേഖരിച്ച സാന്പിളുകൾ മരട് പോലീസ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കാണ് പരിശോധനക്കായി കൈമാറിയത്. ഇതിന്റെ പരിശോധനാഫലമാണ് വൈകാൻ സാധ്യതയുള്ളത്. അഭിമുഖം നടന്ന ദിവസം നടൻ ലഹരി ഉപയോഗിച്ചിരുന്നതായി അവതാരക സംശയം പ്രകടിപ്പിച്ചിരുന്നു. പരാതിക്ക് ആധാരമായ വീഡിയോ ദൃശ്യം പോലീസും കണ്ടിരുന്നു. നടൻ അഭിമുഖം നടന്ന സമയം ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പോലീസിനും സംശയം ഉയർന്നിരുന്നു. ഇത് ദുരീകരിക്കാനാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ ശ്രീനാഥ് ഭാസിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. “ചട്ടന്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് 21ന് മരടിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ…
Read More‘ഒരു ഈച്ച പോലും’ അറിയാതെ…! എല്ലാം തീരുമാനിച്ചുറപ്പിച്ച റെയ്ഡിൽ ഒടുവില്‍ ക്ലൈമാക്സ്; ഞെട്ടിച്ചത് ഫണ്ടിംഗ്; എസ്ഡിപിഐയ്ക്ക് നിരോധനമില്ല
സ്വന്തം ലേഖകന്‍ കോഴിക്കോട്: വര്‍ഷങ്ങളായുള്ള നിരീക്ഷണത്തിന്റെയും കേന്ദ്ര എജന്‍സികളുടെ കൃത്യമായ, കാര്യങ്ങള്‍ അക്കമിട്ടുനിരത്തികൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടത്. അതിന്റെ ആന്റി കൈളമാക്സായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയാറാക്കി ‘ഒരു ഈച്ച പോലും’ അറിയാതെയുള്ള റെയ്ഡ്. ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്ക് ആക്കം കുട്ടി. മുന്‍കാലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിക്കൂട്ടിലായ കേസുകളും ഇതിന് വഴിയൊരുക്കി.നിരോധിക്കുന്നതിനുമുന്പുള്ള സാമ്പിള്‍ വെടിക്കട്ടായിരുന്നു രാജ്യവ്യാപകമായ റെയ്ഡെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു സംസ്ഥാനത്തുപോലും അധികാരത്തില്‍ വരാത്തതും രാഷ്ട്രീയശക്തി അല്ലാത്തതുമായ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പരിപാടികളിലെ വന്‍ ഫണ്ടിംഗും യുവാക്കളുടെ സജീവ പങ്കാളിത്തവും പെട്ടെന്നുതന്നെയുള്ള നടപടികളിലേക്ക് നയിച്ചു. ഹര്‍ത്താലിലെ അക്രമസംഭവങ്ങള്‍ സംഘടനയുടെ തീവ്രനിലപാടിലേക്കുള്ള ചൂണ്ടുപലകയുമായി. പലയിടത്തും സംഘപരിവര്‍ സംഘടനകളുമായി നേരിട്ട് പോപ്പുലര്‍ ഫ്രണ്ട് ഏറ്റുമുട്ടി. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ട് അക്രമങ്ങള്‍ അതിരുവിട്ടു. വിവാദ ചോദ്യപേപ്പര്‍…
Read Moreകുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചു; അനുവാദമില്ലാതെ വീഡിയോ ഷൂട്ട് ചെയ്ത സൗദി യുവതിക്ക് 48 മണിക്കൂർ തടവ് ശിക്ഷ
റിയാദ്: നഗരത്തിലെ റസ്റ്റോറന്റിനുള്ളിൽ വച്ച് അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി യുവതിയെ ജിദ്ദയിലെ ക്രിമിനൽ കോടതി 48 മണിക്കൂർ തടവിന് ശിക്ഷിച്ചു. ജിദ്ദ കോർണിഷിലെ പ്രശസ്തമായ റസ്റ്റോറന്റ് ആൻഡ് കോഫി ഷോപ്പിൽ വച്ചാണ് സംഭവം. സ്വദേശി പൗരന്റെയും ഭാര്യയുടെയും വീഡിയോയാണ് ചിത്രീകരിച്ചത്. കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചതിനാണ് യുവതിക്ക് ശിക്ഷ നൽകിയത്. പരാതിക്കാരന്റെയും ഭാര്യയുടെയും വീഡിയോ എടുത്തതായി സമ്മതിച്ചെങ്കിലും അവർക്കെതിരെ അപകീർത്തികരമായ വാക്കുകളൊന്നും പറഞ്ഞില്ലെന്ന് കുറ്റാരോപിതയായ യുവതി കോടതിയെ ധരിപ്പിച്ചു.
Read More