അ​വ​താ​ര​ക​യെ അ​പ​മാ​നി​ച്ച കേ​സ്; ശ്രീ​നാ​ഥ് ഭാ​സി​ ലഹരി ഉപയോഗിച്ചിരുന്നോ? ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം കാത്ത് പോലീസ്


കൊ​ച്ചി: അ​ഭി​മു​ഖ​ത്തി​നി​ടെ യു​ട്യൂ​ബ് അ​വ​താ​ര​ക​യോ​ട് മോ​ശം പെ​രു​മാ​റ്റം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ ര​ക്തം, മു​ടി, ന​ഖം എ​ന്നി​വ​യു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം വൈ​കി​യേ​ക്കു​മെ​ന്നു സൂ​ച​ന.

തി​ങ്ക​ളാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ൾ മ​ര​ട് പോ​ലീ​സ് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്കാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി കൈ​മാ​റി​യ​ത്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് വൈ​കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

അ​ഭി​മു​ഖം ന​ട​ന്ന ദി​വ​സം ന​ട​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി അ​വ​താ​ര​ക സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ വീ​ഡി​യോ ദൃ​ശ്യം പോ​ലീ​സും ക​ണ്ടി​രു​ന്നു.

ന​ട​ൻ അ​ഭി​മു​ഖം ന​ട​ന്ന സ​മ​യം ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ​യെ​ന്ന് പോ​ലീ​സി​നും സം​ശ​യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത് ദു​രീ​ക​രി​ക്കാ​നാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കേ​സി​ൽ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യ ശ്രീ​നാ​ഥ് ഭാ​സി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചി​രു​ന്നു.

“ച​ട്ട​ന്പി’ എ​ന്ന സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 21ന് ​മ​ര​ടി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വ​താ​ര​ക ഇ – ​മെ​യി​ൽ വ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യാ​തൊ​രു പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ന്നോ​ടും ക്യാ​മ​റ ക്രൂ​വി​നോ​ടും പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും

സം​ഭ​വ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യ​വ​രാ​യി പ​രാ​തി​യി​ൽ പ​ര​മാ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ മൊ​ഴി വ​രും​ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും.

Related posts

Leave a Comment