ചെന്നൈ: ഇലക്ട്രിക് വാഹനങ്ങളിൽ തീ പിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുന്നതിനിടെ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തമിഴ്നാട്ടിൽ വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ചാർജ്ജ് ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാമരാജൻ എന്ന വ്യക്തിയുടെ ബൈക്കിനാണ് തീപിടിച്ചത്. എട്ട് മാസം മുൻപാണ് രാമരാജൻ ബൈക്ക് വാങ്ങിക്കുന്നത്. മൊബൈൽ ഫോൺ കടയുടെ ഉടമസ്ഥനാണ് ഇദ്ദേഹം. തിങ്കളാഴ്ച്ച കടയ്ക്ക് സമീപം ചാർജ്ജ് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശത്ത് നിന്ന് എല്ലാവരും ഓടാൻ തുടങ്ങി. പിന്നാലെ സ്ഫോടനമുണ്ടാവുകയുമായിരുന്നു. ആളുകൾ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും കത്തി നശിച്ചിരുന്നു. ആളപായമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ വിക്രമസിംഗപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് പരിശോധിച്ച് വരികയാണ്.
Read MoreCategory: Loud Speaker
വംശനാശം വന്ന ‘പൂവാലന്മാര്’ തിരിച്ചുവന്നു! ശല്യം ഉണ്ടായാല്‍ വിളിക്കേണ്ട നമ്പര്‍ 112; പരാതികള്‍ വര്‍ധിച്ചുവരുന്നതായി കേരള പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊറോണ കാലത്തിന് ശേഷം സ്കൂളുകളും കോളജുകളും തുറന്നതോടെ പൂവാലശല്യം വീണ്ടും തലപൊക്കുന്നതായി പോലീസ്. സമീപകാലത്തായി ഇത്തരം പരാതികള്‍ വര്‍ധിച്ചുവരുന്നതായും നടപടിയുണ്ടാകുമെന്നും കേരള പോലീസ് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് പിങ്ക് പോലീസിന്റെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയിരുന്നു. രാവിലെയും വൈകുന്നേരവുമായിരുന്നു സ്പെഷല്‍ പെട്രോളിംഗ്. ഇത് പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. ശല്യം ഉണ്ടായാല്‍ 112 എന്ന മ്പറില്‍ വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്ന് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. ടോംസിന്റെ പ്രശസ്തമായ ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പി ഹിപ്പിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് രസകരമായ ഫേസ്ബുക്ക് കുറിപ്പ്. ’വംശനാശം വന്നെന്ന് കരുതിയതാണ് ’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ്. അതേസമയം സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുന്‍പ് സ്കൂള്‍ കേന്ദ്രീകരിച്ച പോലീസ് ബോധവത്കരണ ക്ലാസുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത്…
Read Moreപേടിക്കണ്ട, ബഹിരാകാശ കൂട്ടിയിടികൾ തടയാം! നാസയുടെ ത്രില്ലർ ദൗത്യം വിജയം
വാഷിംഗ്ടൺ ഡിസി: ഭാവിയിൽ ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള നാസയുടെ ത്രില്ലർ ദൗത്യം വിജയം. നാസയുടെ ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ച് ദിശമാറ്റി. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ 4.44നാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ ഇടിച്ച് വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമാണ് ഡാർട്ട്. ഭൂമിയിൽനിന്ന് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറു ഛിന്നഗ്രഹത്തിലാണ് ‘ഡാർട്ട്’ ഇടിച്ചിറക്കിയത്. ഭൂമിയിൽനിന്ന് 1.1 കോടി കിലോമീറ്റർ അകലെയാണ് ഡൈഫോർമോസ് എന്ന ഛിന്നഗ്രഹം. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് “ഡാർട്ട്’ ഡൈഫോർമോസിനുനേരെ പാഞ്ഞടുത്തത്. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമാണ് ഡാർട്ട് പേടകത്തിനുള്ളത്. ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള ഡാർട്ടിനെ മുന്നോട്ടു…
Read Moreസമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം; ആഗ്രഹിച്ചതിലും കൂടുതല്‍ പബ്ലിസിറ്റി നല്കി പോലീസ്
ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ട്. അവയില്‍ മിക്കതും സംഭവിക്കുന്നത് റോഡ് സുരക്ഷാ നിയമങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ്. പോരാഞ്ഞ് ബൈക്ക് യാത്രികരായ ചിലര്‍ നിയമങ്ങളെ കാറ്റില്‍പറത്തി സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്യും. അത്തരത്തിലൊരാള്‍ക്ക് ദുര്‍ഗ് പോലീസ് നല്കിയ പണിയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്. പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റോഡില്‍ കുറച്ച് വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി കാണാം. എന്നാല്‍ അവയിലൊരു ബെെക്കില്‍ ഒരു ചെറുപ്പക്കാരന് ഒരുവശം തിരിഞ്ഞിരുന്നു അതോടിക്കുന്നതായി കാണാം. എപ്പോള്‍ വേണമെങ്കിലും അയാളൊ അതല്ലെങ്കില്‍ ചുറ്റുമുള്ള മറ്റ് യാത്രക്കാരൊ അപകടത്തില്‍പ്പെടാന്‍ ഇടയുള്ള രീതിയിലാണ് ഇയാളുടെ ഈ യാത്ര. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി മാത്രമാണ് ഇയാള്‍ ഇത്തരം സാഹസം ചെയ്തത്. ഏതായാലും ആളുടെ ആഗ്രഹം ദുര്‍ഗ് പോലീസങ്ങ് സാധിച്ചുനല്കി. ദുര്‍ഗ് പോലീസ് ഇയാള്‍ക്ക് 4,200 രൂപ പിഴ ചുമത്തി.…
Read Moreബാഗില്‍ എന്തോ അനങ്ങുന്നു! അധ്യാപകന് വിദ്യാര്‍ഥിനിയുടെ ബാഗ് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെ; ഒടുവില്‍…
സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. അവയില്‍ ചില വീഡിയോകള്‍ കാഴ്ചക്കാരെ ആശങ്കപ്പെടുത്തുന്നവ ആയിരിക്കും. അത്തരത്തിലൊന്നാണ് കരന് വഷിസ്ത ബിജെപി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ഷാജാപൂരിലെ ബഡോണി സ്കൂളിലായിരുന്നു സംഭവം. ദൃശ്യങ്ങളില്‍ ഒരു സ്കൂള്‍ ബാഗുമായി നിലത്തിരിക്കുന്ന അധ്യാപകനെ കാണാം. തന്റെയൊരു വിദ്യാര്‍ഥിനിയുടെ ബാഗ് സസൂക്ഷ്മം പരിശോധിക്കുകയാണ് അദ്ദേഹം. ഒരു 10-ാം ക്ലാസ് വിദ്യാര്‍ഥിനി തന്റെ ബാഗില്‍ എന്തോ അനങ്ങുന്നതായി അനുഭവപ്പെടുന്നതായി അധ്യാപകനെ അറിയിക്കുകയായിരുന്നു. അദ്ദേഹം ബാഗ് പുറത്ത് വച്ച് പരിശോധിച്ച്. ദൃശ്യങ്ങളില്‍ അധ്യാപകന് ബുക്കുകളൊക്കെ മാറ്റുന്നതായി കാണാം. ഒടുവില്‍ കാഴ്ചക്കാരെ ഭയപ്പെടുത്തി ഒരു മൂര്‍ഖന്‍ പാമ്പിനെ ആ ബാഗില്‍നിന്ന് കണ്ടെത്തുകയാണ്. ഭാഗ്യവശാല്‍ അധ്യാപകനും മറ്റുള്ളവര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ല.
Read Moreപൊറോട്ടയല്ല, കുഴിമന്തിയാണ് ബെസ്റ്റ്..! രാഹുലിനെ പരിഹസിച്ച് സിപിഎം ഓഫീസിൽ ബാനർ
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസ് കെട്ടിടത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബാനർ. രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചാണ് ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ കറുത്ത ബാനർ പ്രത്യക്ഷപ്പെട്ടത്. പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഇതിനെതിരേ വിമർശനവുമായി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബാനർ ഉയർത്തിയ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ സ്ത്രീകളടക്കം നിരവധിപ്പേർ കാത്തുനിൽക്കുന്നതിന്റെ ചിത്രം വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
Read Moreറെയ്ഡിന് ശേഷമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥിതി എന്ത് ? നിരീക്ഷിക്കാന്‍ സംഘപരിവാറിന്റെ സമാന്തര ഏജന്‍സിയും
സ്വന്തം ലേഖകന്‍ കോഴിക്കോട്: കേരളത്തില്‍ റെയ്ഡിനു ശേഷമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നടപടികള്‍ നീരീക്ഷിക്കാന്‍ ‘സമാന്തര ഏജന്‍സികളായി’ സംഘപരിവാര്‍ സംഘടനകളും. സ്ലീപ്പര്‍ സെല്ലുകളിലൂടെ കാലങ്ങളായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം സജീവമായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സംഘപരിവാര്‍ സംഘടനകള്‍ക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറും ഇക്കാര്യങ്ങള്‍ നേതാക്കളുമായി പങ്കുവച്ചതായാണ് അറിയുന്നത്. ഇത്രത്തോളം സീജവമായി പോപ്പുലര്‍ ഫ്രണ്ട് രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് സംഘപരിവാറിന് മനസിലാക്കാന്‍ കഴിഞ്ഞില്ല. അതേസമയം കേന്ദ്രം ഇക്കാര്യങ്ങള്‍ തുടര്‍ച്ചയായി നീരീക്ഷിച്ചുവരികയും ചെയ്തു. പ്രാദേശീകതലത്തിലുടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. വലിയൊരു വിഭാഗം യുവാക്കളും പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത് അടിത്തള്ളിലുള്ള പ്രവര്‍ത്തനത്തിലെ പോരായ്മയാണെന്നാണ് വിലയിരുത്തല്‍. റെയ്ഡിനുശേഷം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read Moreപിടിമുറുക്കി എൻഐഎ; പോപ്പുലര്‍ ഫ്രണ്ടിനെതിരേ വീണ്ടും രാജ്യവ്യാപക റെയ്ഡ്;എട്ട്സംസ്ഥാനങ്ങളിലെ റെയ്ഡിൽ നിരവധി നേതാക്കൾ പിടിയിൽ
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരേ പിടിമുറുക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നും പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക റെയ്ഡ് നടക്കുകയാണ്. ഉത്തർപ്രദേശ്, കര്‍ണാടക, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി അടക്കമുള്ള എട്ടു സംസ്ഥാനങ്ങളിലിലാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്. അതതു സംസ്ഥാനത്തെ പോലീസാണ് റെയ്ഡ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ നടന്ന റെയ്ഡില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോലീസിനു കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്നത്. നിരവധി നേതാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കർണാടകയിൽ മാത്രം 45 പേർ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെയിൽനിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നഗർബേരയിൽ പത്തു പേർ പിടിയിലായിട്ടുണ്ട്. ഡൽഹിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബിജെപി ഓഫീസിനു ബോംബെറിഞ്ഞ കേസിൽ തമിഴ്നാട്ടിൽ ഒരാൾ പിടിയിലായിട്ടുണ്ട്. നിരവധി പേർ കരുതൽ തടങ്കിലാണെന്നും റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ…
Read Moreകേരളത്തിൽ ആയിരം സ്ത്രീകൾക്ക് 974 പുരുഷന്മാർ; രാജ്യത്തെ ഏറ്റവും മോശമായ ലിംഗാനുപാതം രണ്ടായിരത്തിൽരൂപം കൊണ്ട സംസ്ഥാനത്ത്
സ്വന്തം ലേഖകൻന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഏറ്റവും മോശമായ ലിംഗാനുപാതം ഉത്തരാഖണ്ഡിലാണെന്നും റിപ്പോർട്ടിലുണ്ട്. 2020ലെ സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ ആയിരം സ്ത്രീകൾക്ക് 974 പുരുഷന്മാർ എന്നതാണ് കണക്ക്. ഉത്തരാഖണ്ഡിൽ ആയിരം പുരുഷന്മാർക്ക് 844 സ്ത്രീകളാണുള്ളത്. 2017-2019 കാലയളവിലെ ദേശീയ ശരാശരി ആയിരം പുരുഷന്മാർക്ക് 904 സ്ത്രീകൾ എന്നത് 2018-20 കാലയളവിൽ 907 ആയി. അഞ്ചു തലമുറകൾ പിന്നിട്ടെങ്കിലും 70 ശതമാനം സ്ത്രീകൾക്ക് ഇപ്പോഴും കുടുംബസ്വത്തുകൾക്കോ ഉന്നതവിദ്യാഭ്യാസത്തിനോ ശരിയായ ആരോഗ്യ വിഭവങ്ങൾക്കോ ഉള്ള അവകാശമില്ലെന്നും റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നു.
Read Moreനിയമസഭ കൈയാങ്കളി കേസ്; ഗാന്ധിജിയും കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ ഇന്ന് കോടതിയിൽ ഹാജരാകുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ. രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഗാന്ധിജിയും കോടതിയിൽ ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കോടതിയിൽ ഹാജരാകേണ്ട ി വന്നിട്ടുണ്ടെന്നു ഇ.പി.ജയരാജൻ മാധ്യമങ്ങ ളോടു പറഞ്ഞു. നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാകുക. കേസിലെ മൂന്നാം പ്രതിയായ ജയരാജന് കോടതി ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. അന്ന് ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതൽ…
Read More