മല്ലപ്പള്ളി: ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇത്തിപള്ളില് വി.രഞ്ജിത്തിനെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഇന്ന് അവധിയെടുത്തു പ്രതിഷേധിക്കുകയാണ്. ആനിക്കാട് പഞ്ചായത്ത് സിപിഎം അംഗം അജി കല്ലൂപുരയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സെക്രട്ടറിയുടെ കാറും തല്ലി തകര്‍ത്തു. പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് സെക്രട്ടറി പറയുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ആനിക്കാട് പഞ്ചായത്തിലെ 13 വാര്‍ഡിലെ പാമ്പാടിമണ്‍ എന്ന സ്ഥലത്ത് അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി അറിഞ്ഞ് അന്വേഷണത്തിനായി അവധി ദിവസമായതിനാല്‍ സ്വന്തം കാറില്‍ ചെന്നപ്പോള്‍ കാറ് തല്ലി തകര്‍ക്കുകയും രക്ഷപ്പെട്ട് മുന്നോട്ടു പോയപ്പോള്‍ വഴിയില്‍ തടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നുവെന്നും സെക്രട്ടറി രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നു. അവധിദിനമാണെങ്കിലും മണ്ണെടുപ്പ് സംബന്ധിച്ച പരാതികളില്‍ നടപടി വേണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവും നിലവിലുണ്ട്. ഇതേത്തുടര്‍ന്നാണ്…
Read MoreCategory: Loud Speaker
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട ! വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്; രണ്ടു പേര് പിടിയില്‍…
തിരുവനന്തപുരം ബാലരാമപുരത്ത് വാടകവീട്ടില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടിച്ചെടുത്തത് 158 കോടി രൂപയുടെ ഹെറോയിന്‍. വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ ആണ് ഇത്. സംഭവത്തില്‍ രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹരാരെയില്‍ നിന്നും ഹെറോയിന്‍ മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചെന്നൈ യൂണിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുന്‍പാണ് ഇവര്‍ താമസം തുടങ്ങിയത്.
Read Moreനടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി; നടപടികള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ വിചാരണനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരും. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വിചരണ നടത്തരുതെന്ന ആവശ്യവും തള്ളി. അതിജീവിതയുടെ ആവശ്യപ്രകാരം രഹസ്യവാദമായിരുന്നു നടന്നത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം എതിര്‍ത്തു. കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെരെയായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക…
Read Moreപ്രണയബന്ധം പുറത്തറിഞ്ഞു ! 40 വയസുള്ള അധ്യാപകനും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും വനത്തിനുള്ളില്‍ മരിച്ച നിലയില്‍…
40കാരന് അധ്യാപകനെയും 17കാരി വിദ്യാര്‍ഥിനിയെയും കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തര്‍പ്രദേശിലെ സഹാറാന്പുരിലാണ് സംഭവം. ഈ മാസം മൂന്നാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അധ്യാപകനും വിദ്യാര്‍ഥിനിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയെ അധ്യാപകന് തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പത്തുദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. കാട്ടിനുള്ളില്‍ അധ്യാപകന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.
Read Moreരാജ്യത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ എന്‍ഐഎ റെയ്ഡ്; നൂറോളം പേര് അറസ്റ്റില്‍; പിടിയിലായവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്ന്
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍ഐഎ റെയ്ഡില്‍ നൂറോളം പേര് അറസ്റ്റില്‍. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം നേതാക്കള്‍ അറസ്റ്റിലായതെന്ന് എന്‍ഐഎ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം, ദേശീയ ചെയര്മാന് ഒ.എം.എ.സലാം, സംസ്ഥാന പ്രഡിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ എന്നിവരടമുള്ളവരാണ് കേരളത്തില്‍നിന്ന് അറസ്റ്റിലായത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം ചെയ്തവര്‍, പരിശീലന ക്യാമ്പുകള്‍ നടത്തുന്നവര്‍, തീവ്രവാദത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നീ കാര്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. ചില സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. മഞ്ചേരിയിൽ റോഡ് ഉപരോധിച്ചാണ് സമരം നടത്തുന്നത്.
Read Moreഎകെജി സെന്ററിനെ കുലുക്കിയ സ്ഫോടകവസ്തു എറിഞ്ഞവൻ വലയിൽ വീണു; യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡിയിലെടുത്തത്. യൂത്ത്കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.
Read Moreപട്ടി കടിച്ച് ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു ! മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നു…
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്. ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. പേവിഷബാധയ്ക്കെതിരേയുള്ള മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്സിന് സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. അനൂജ സഹോദരിയാണ്.
Read Moreപറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തനിയെ ഉയർന്നു;പെരിങ്ങൽകുത്തിലേക്ക് ജലപ്രവാഹം; ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദേശം ; പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചു
സ്വന്തം ലേഖകൻചാലക്കുടി: തമിഴ്നാട് അതിർത്തിയിലുള്ള പറന്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളിൽ ഒരു ഷട്ടർ തകർന്നു. പുലർച്ചെ 1.45നാണ് ഷട്ടർ തകർന്ന് ഡാമിൽ നിന്നും ജലം പുഴയിലേക്ക് ഒഴുകിയത്. ഇതോടെ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് 20,000 ക്യുമെക്സ് വെള്ളം ഒഴുകിയെത്തിയതോടെ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു. ഇതോടെ പെരിങ്ങൾക്കുത്ത് ഡാമിന്റെ ആറ് ഷട്ടറുകളും തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടു. ഇനി രണ്ട് സ്ല്യൂവിസുകൾക്കൂടി തുറക്കാനും സാധ്യതയുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സംഭരണശേഷിയായ 423 മീറ്റർ വെള്ളം ഉയർന്നതോടെയാണ് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നത്. ചാലക്കുടി പുഴയിൽ ജലവിധാനം വളരെ കുറവായതിനാലാണ് വെള്ളപ്പൊക്ക ഭീഷണി ഒഴിവായത്. പെരിങ്ങൽക്കുത്ത് ഡാമിലും വെള്ളം കുറവായതിനാൽ എല്ലാ ഷട്ടറുകളും അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ 4.5 മീറ്റർ മുതൽ അഞ്ചുമീറ്റർ വരെ വെള്ളം ഉയരാനെ സാധ്യതയുള്ളൂ. രാവിലെ പത്തുമണിവരെ പുഴയിൽ കാര്യമായ തോതിൽ ജലം ഉയർന്നിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന്…
Read Moreഗവർണർ-മുഖ്യമന്ത്രി പോര് ജോഡോ യാത്രയുടെ പ്രസക്തി കുറയ്ക്കാനോ; ലാവ്ലിൻ കേസ് നീളുന്നതിനെക്കുറിച്ച് പിസി ജോർജ് പറയുന്നതിങ്ങനെ…
കോട്ടയം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക് പോര് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നു കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ്. വാഴ്സിറ്റി നിയമനത്തില്‍ മുഖ്യമന്ത്രി അവിഹിതമായി ഇടപെട്ടു തന്നെ നിര്‍ബന്ധിച്ചു എന്നു കത്തുകള്‍ ഹാജരാക്കി ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരുടെയും മോശമായ പരാമര്‍ശങ്ങളും നിലവിട്ടു. ഗവര്‍ണര്‍-പിണറായി ബന്ധം ഊഷ്മളമായിരുന്നതു കൊണ്ടാണോ ലാവ്ലിന് കേസ് ഇപ്പോഴും വിചാരണയ്ക്കു വരാത്തതെന്നും ജോർജ് ചോദിച്ചു. ബിജെപി- സിപിഎം ബന്ധത്തിലെ ഇടനിലക്കാരനാണോ ഗവര്‍ണര്‍ എന്നും സംശയിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രസക്തി കുറച്ചു കാട്ടാനാണോ ഈ വിവാദങ്ങളെന്നു സംശയമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
Read Moreഎനിക്ക് ബംഗളൂരുവില്‍ ജോലി കിട്ടി! മുഖ്യമന്ത്രിക്കെതിരായി മരണംവരെ ശക്തമായി പോരാടും; സ്വപ്ന സുരേഷ് പറയുന്നു…
കൊച്ചി: എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ നിശബ്ദയായെന്ന ആരോപണവും സ്വപ്ന തള്ളി. കേസ് അന്വേഷണം നല്ലരീതിയില്‍ നടക്കുന്നതായാണു മനസിലാക്കുന്നത്. അതില്‍ തൃപ്തയാണെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തില്‍ ദിവസവും മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു മുഖ്യമന്ത്രിക്കെതിരേ പറയേണ്ടതില്ല. ഇഡിയുടെ അന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. അതേസമയം കേരള പോലീസിനെ ഉപയോഗിച്ചു തന്നെ ഉപദ്രവിക്കാന്‍ ശ്രമം തുടരുകയാണെന്നും സ്വപ്ന ആരോപിച്ചു. തനിക്ക് ബംഗളൂരുവില്‍ ജോലി കിട്ടി. കേസ് നടപടികള്‍ ഉള്ളതിനാല്‍ അവിടേക്കു മാറാന്‍ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജോലി കിട്ടിയതു തടയാനും ഭീഷണിപ്പെടുത്താനും കേരള പോലീസ് വഴി ശ്രമങ്ങള്‍ നടന്നു. ഇതിനെതിരേ ബംഗളൂരു പോലീസ് ഇടപെട്ടതോടെയാണ് ശ്രമങ്ങള്‍ പാളിയത്. മരണംവരെ…
Read More