ഗാന്ധിനഗർ: ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചശേഷം കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കുവാൻ ശ്രമിച്ച ഭർത്താവ് മരിച്ചു. അതിരന്പുഴ കോട്ടയ്ക്കുപുറം തോരണംവച്ചതിൽ ജോർജ് (സണ്ണി-57) മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ കുടുംബവഴക്കിനെ തുടർന്ന് സണ്ണി ഭാര്യ മില്ലിയുടെ തലയ്ക്കു വെട്ടി പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ഇയാൾ സ്വയം ഇടതു കൈ വെട്ടിമുറിച്ച് ജീവനൊടുക്കുവാൻ ശ്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ മില്ലിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയി. കാണാതായ സണ്ണിയെ കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കുവാൻ ശ്രമിച്ച നിലയിൽ ഏറ്റുമാനൂർ പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു. അഞ്ചൽ സ്വദേശിയായ സണ്ണി സൗദിയിലും ദുബായിലുമായി ഏറെനാൾ ജോലിചെയ്തശേഷം ഭാര്യയുടെ നാടായ അതിരന്പുഴയിലെ ആനമലയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഭാര്യയെ ഇയാൾക്കു സംശയമായിരുന്നുവെന്നും വീട്ടിൽ നിരന്തരം ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മില്ലി…
Read MoreCategory: Loud Speaker
ഹെൽമറ്റ് എവിടെ സഖാവേ? സോഷ്യൽ മീഡിയയിൽ ആക്രമിച്ച സൈബർ സഖാക്കൾക്കു മറുപടിയുമായി ഷോണ്‍ ജോർജ്
കോട്ടയം: ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തതിനു മുൻ മന്ത്രി സജി ചെറിയാൻ പെറ്റി അടിച്ചതിനുശേഷം താൻ പെറ്റി അടയ്ക്കാമെന്ന് ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോർജ്. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിനു സജി ചെറിയാനെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയായൽ പോസ്റ്റിട്ട ഷോണ്‍ ജോർജിനെതിരെ അതേ നാണയത്തിൽ സോഷ്യൽ മീഡിയായിലെ ഇടത് അനുകൂലികൾ മറുപടി നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഷോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം രാജി വച്ച സജി ചെറിയാൻ ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്ന ഫോട്ടോയ്ക്കു താഴെ ഹെൽമറ്റ് എവിടെ സഖാവേ’ എന്ന ചോദ്യവുമായിട്ടാണ് ഷോണ്‍ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിലെ ഇടത് അനൂകൂലികളും സൈബർ സഖാക്കളും ഷോണ്‍ ജോർജ് ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുന്ന ദൃശ്യങ്ങളും പോസ്റ്റു ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഷോണ്‍…
Read Moreഭരണകക്ഷിയിലെ ഉന്നതന്റെ സ്വാധീനം! അരോപണവിധേയനായ ഡിവൈഎസ്പിക്കെതിരേ നടപടിയുണ്ടാകില്ല
കോട്ടയം: ജില്ലയിലെ ഉന്നതനായ സിപിഎം നേതാവിന്റെ തണലിൽ വളരുന്ന ആരോപണ വിധേയനായ ഡിവൈഎസ്പിക്കെതിരേ നടപടിയുണ്ടാകില്ല. ജില്ലയിൽ ഒരു ഡിവൈഎസ്പി ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പിക്കെതിരേ നടപടി ഉണ്ടായേക്കില്ലെന്നാണ് സൂചന. നടപടിക്കുള്ള ശിപാർശ പോലും പ്രഹസനമാകാനാണ് സാധ്യത. റിപ്പോർട്ട് പുറത്തു വന്നതോടെ ഡിവൈഎസ്പി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് നടപടയിൽ നിന്നും രക്ഷ നേടുന്നതിനായിട്ടാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. നാളുകളായി കോട്ടയം ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിൽ ഡിവൈഎസ്പിയായി തുടരുന്ന ആർ. ശ്രീകുമാർ ഉന്നത നേതാവിന്റെ രാഷ്ട്രീയ സംരക്ഷണയിലാണ് ഡിവൈഎസ്പിയായി ജോലി ചെയ്തിരുന്നത്. സിപിഎമ്മിന്റെ ഈ ഉന്നത നേതാവിനാണ് ജില്ലയിലെ പോലീസ് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനു സിപിഎം ചുമതല നൽകിയിരിക്കുന്നത്. മന്ത്രി വി.എൻ. വാസവൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും ഈ…
Read Moreഇവിടെ സ്റ്റോപ്പില്ല! അധ്യാപികയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കില്‍… കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കണ്ടക്ടര്‍ക്കും കിട്ടും മുട്ടന്‍പണി
കടുത്തുരുത്തി: നിര്‍ത്തിയ ബസില്‍ നിന്നു വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിനിടെ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞു കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് മുന്നോട്ടെടുത്ത ബസില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവത്തില്‍ പരാതിക്കാരുമായി ഇന്ന് പോലീസ് സംസാരിക്കും. പരാതിക്കാരോട് രാവിലെ സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ജീവനക്കാര്‍ക്കെതിരെ സ്കൂള്‍ അധികൃതരും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തുവെന്നും തുടര്‍ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കണ്ടക്ടറെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐ വിബിന് ചന്ദ്രന് അറിയിച്ചു. അധ്യാപികയുടെ ഇടപെടൽ ബസിലുണ്ടായിരുന്ന ഇതേ സ്കൂളിലെ അധ്യാപികയുടെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. റോഡിലേക്കു വീണ വിദ്യാര്‍ഥിനിക്കൊപ്പം മറ്റു കുട്ടികള്‍ കൂടി ഇറങ്ങാനായി ഡോറില്‍ നില്‍ക്കുമ്പോഴാണ് കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുന്നത്. ഇതോടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഈ സമയത്താണ് ഡോറില്‍ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ഥിനി പുറത്തേക്കു തെറിച്ചു വീഴുന്നത്. സംഭവം കണ്ട അധ്യാപിക…
Read Moreപ്രസിഡന്റ് എവിടെ ? ഗോതബായ ലങ്കൻ നാവികസേന കപ്പലിലെന്ന് അഭ്യൂഹം; ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രസിഡന്റ് രക്ഷപെട്ടതായി പ്രാദേശിക മാധ്യമങ്ങൾ
കൊളംബോ: പ്രതിഷേധക്കാർ ഔദ്യോഗിക വസതി കൈയേറിയതിനു തൊട്ടുമുൻപ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ നാവികസേനയുടെ കപ്പലിൽ രക്ഷപെട്ടതായി റിപ്പോർട്ട്. നാവികസേനയുടെ കപ്പലിൽ സ്യൂട്ട്കേസുകൾ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രസിഡന്റ് രക്ഷപെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്യൂട്ട്കേസുകൾ ഗോതബായയുടെ ആണെന്ന് ലങ്കൻ മാധ്യമങ്ങൾ പറയുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ എസ്എൽഎൻഎസ് ഗജബാഹു എന്ന കപ്പലിലേക്ക് മൂന്ന് പേർ വലിയ സ്യൂട്ട്കേസുകൾ കയറ്റുന്നതാണ് കാണുന്നത്. മൂന്ന് പേരും ധൃതിയിൽ ഓടുന്നതും വീഡിയോയിൽ കാണാം. ഒരു സംഘം എസ്എൽഎൻഎസ് സിന്ദുരല, എസ്എൽഎൻഎസ് ഗജബാഹു എന്നിവയിൽ കയറി തുറമുഖം വിട്ടതായി കൊളംബോ തുറമുഖത്തെ ഹാർബർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ് 1 ചാനൽ റിപ്പോർട്ട് ചെയ്തു. കപ്പലിൽ കയറിവരെ സംബന്ധിച്ച് വിവരങ്ങൾ നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി പ്രസിഡന്റിനെ സൈനിക ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ്…
Read Moreപെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍! യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി; കോഴഞ്ചേരി യില്‍ നടന്ന സംഭവം ഇങ്ങനെ…
കോഴഞ്ചേരി: വിവാഹവാഗ്ദാനം നല്കി സഹപാഠിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി. പത്തനംതിട്ട കുമ്പഴ നാല്ക്കാലിക്കല്പടി സോമവിലാസത്തില്‍ അഭിജിതിനെ (26) യാണ് പോലീസ് ഇന്നലെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ അഭിജിതിനെ സസ്പെന്‍ഡ് ചെയ്തു. നിയമവിദ്യാര്ഥികളായിരുന്ന ഇരുവരും ഒരേ സ്ഥാപനത്തില്‍ പഠിച്ചുവരവേയാണ് സംഭവം. കഴിഞ്ഞദിവസം പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടാകുന്നത്. ഫീസ് അടയ്ക്കുന്നതിനുള്ള പണം യുവാവ് കൈക്കലാക്കുകയും തിരികെ നല്‍കാതിരിക്കുകയും പെണ്‍കുട്ടിയുമായി അകലുകയും ചെയ്തതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പറയുന്നു. പെണ്‍കുട്ടി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ചൂഷണത്തിന് വിധേയയായതായി കണ്ടെത്തിയതോടെ യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ അഭിജിത്തിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആറന്മുള എസ്എച്ച്ഒ സി കെ. മനോജ്, സബ്…
Read Moreകാലവര്‍ഷ മഴയില്‍ 30 ശതമാനം കുറവ്; സാധാരണ മഴലഭിച്ചത് കാസർഗോഡ് മാത്രം; 60 ശതമാനത്തിലേറെ കുറവുണ്ടായാൽ വരുന്നത് കൊടും വരൾച്ച
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും ഇക്കുറി കാലവര്‍ഷം ദുര്‍ബലമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍. ലഭിക്കേണ്ടിയിരുന്ന മഴയെക്കാള്‍ 30 ശതമാനം കുറവാണ് ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് സാധാരണനിലയില്‍ മഴ ലഭിച്ചത്. അതേസമയം ലക്ഷദ്വീപില്‍ 25 ശതമാനത്തോളം അധിക മഴ ലഭിച്ചു.കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ് (1084.2 മില്ലി മീറ്റര്‍). ഏറ്റവും കുറവ് മഴ തിരുവനന്തപുരത്തും (260.4 മില്ലി മീറ്റര്‍). ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് പ്രകാരം ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയില്‍. കൊല്ലം 32, പത്തനംതിട്ട 39, ആലപ്പുഴ 28, കോട്ടയം 23, ഇടുക്കി 45, എറണാകുളം 30, തൃശൂര്‍ 21, പാലക്കാട് 40, മലപ്പുറം 29, കോഴിക്കോട് 32, വയനാട് 33, കണ്ണൂര്‍ 24 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ മഴയിലുണ്ടായ…
Read Moreഭർത്താവിന്റെ നടുവിന് ബൂട്ടിട്ട് ചവിട്ടി, തലയ്ക്കടിച്ചു, കെട്ടിത്തൂക്കുമെന്ന് പറഞ്ഞു’; തലശേരിയിൽ ദമ്പതികൾക്കു നേരേ പോലീസ് അതിക്രമം: തലശേരിയിലെ സംഭവം ഇങ്ങനെ…
സ്വന്തം ലേഖകൻ തലശേരി: കടൽപാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചതായി യുവതിയുടെ പരാതി. ഭർത്താവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി. സ്റ്റേഷനിലെത്തിയപ്പോൾ മദ്യപിച്ച് മഫ്തിയിലെത്തിയ മറ്റൊരു ഓഫീസറുടെ നേതൃത്വത്തിൽ ബൂട്ടിട്ട് നടുവിന് ചവിട്ടുകയും നിരവധി തവണ തലയ്ക്കടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വംവീട്ടിൽ മേഘ വിശ്വനാഥനാണ് തലശേരി പോലീസിനെതിരേ ഗുരുതരമായ പരാതിയുമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മേഘയേയും ഭർത്താവ് ധർമടം പാലയാട് വിശ്വത്തിൽ സി.പി പ്രത്യുഷിനേയും തലശേരി എസ്ഐ മനുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ” നഴ്സായ താനും ഇലക്ട്രീഷ്യനായ ഭർത്താവും ഇരുചക്ര വാഹനത്തിൽ സംഭവ ദിവസം രാത്രി നഗരത്തിലെത്തി ഭക്ഷണം കഴിച്ചശേഷം കാറ്റു കൊള്ളാനായി കടൽപ്പാലത്തിലെത്തിയപ്പോൾ തന്നെയും ഭർത്താവിനേയും പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മേഘ രാഷ്ട്രദീപികയോട് പറഞ്ഞു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ കയ്യിലില്ലെന്നും സ്റ്റേഷനിൽ ഹാജരാക്കാം എന്ന്…
Read Moreപ്രണയത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ ! വ്യവസായി വെടിയേറ്റ് മരിച്ച കേസില്‍ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍…
ജാര്‍ഖണ്ഡിലെ ആദിത്യപുരില്‍ വ്യവസായിയെ വെടിവെച്ച് കൊന്ന കേസില്‍ മരിച്ചയാളുടെ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകള്‍ അപര്‍ണ(19) കാമുകനായ രജ് വീര്‍(21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ജൂണ്‍ 30-ാം തീയതിയാണ് ഹരി ഓംനഗറിലെ അപ്പാര്‍ട്ട്മെന്റിന് പുറത്തുവെച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗസംഘം കനയ്യസിങ്ങിന് നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസിന് ആദ്യദിവസങ്ങളില്‍ കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സംഭവസ്ഥലത്തും സമീപത്തും സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതും ദൃക്സാക്ഷികള്‍ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടര്‍ന്നാണ് കനയ്യസിങ്ങിന്റെ മകളിലേക്ക് അന്വേഷണം എത്തിയത്. കനയ്യസിങ്ങിന്റെ മകള്‍ അപര്‍ണയും രജ് വീറും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധത്തെ…
Read Moreആർഎസ്എസ് നോട്ടീസ് അർഹിക്കുന്ന അവഗണനയോടെ തള്ളുന്നു; താൻ ഏതു നിയമനടപടിയും നേരിടാൻ തയാറാണെന്ന് വി.ഡി. സതീശൻ
കൊച്ചി: ആർഎസ്എസ് അയച്ച വക്കീൽ നോട്ടീസ് അർഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് തനിക്ക് അയച്ചിരിക്കുന്നത് വിചിത്രമായ നോട്ടീസാണ്.ഗോൾവാക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തിലെ ആശയങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. താൻ അതിൽ ഉറച്ചു നിൽക്കുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. താൻ ഏതു നിയമനടപടിയും നേരിടാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോൾവാൾക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് എതിരെയാണ് ആർഎസ്എസ് നോട്ടീസ് അയച്ചിരിക്കുന്നത്. ആർഎസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോൾവാൾക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തിൽ സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. എന്നാൽ ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സിൽ സജി ചെറിയാൻ പറഞ്ഞ വാക്കുകളില്ലെന്ന്…
Read More