കൊച്ചി: മലയാളിയുടെ ഇഷ്ടപ്പെട്ട മീൻ ഇനമായ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവെന്നു പഠനം. കഴിഞ്ഞ വര്‍ഷം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം പറയുന്നു. മത്തിയുടെ ലഭ്യതയില്‍ 1994നു ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണ് കുറഞ്ഞത്. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്പശാലയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021ല്‍ 5.55 ലക്ഷം ടണാണ്. കോവിഡ് കാരണം മീന്‍പിടുത്തം വളരെ കുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനവാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020ല്‍ ഇതു 3.6 ലക്ഷം ടണായിരുന്നു. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകള്‍ എന്ന് വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ് (65,326 ടണ്‍ ). അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചാള,…
Read MoreCategory: Loud Speaker
പെണ്‍കുട്ടിയുടെ അശ്ലീലചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു! തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മൂന്നാർ: പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഉത്തമപാളയം സ്വദേശിയും കോയന്പത്തൂരിൽ ബിരുദ വിദ്യാർഥിയുമായ സഞ്ജയ് (കറുപ്പുസാമി -20) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ പഠിക്കാൻ പോയ മൂന്നാർ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് സഞ്ജയ് പെണ്‍കുട്ടിയുടെ ചില ബന്ധുക്കൾക്ക് അയച്ചുകൊടുത്തത്. ഇയാൾക്ക് ഈ ചിത്രങ്ങൾ നൽകിയ സന്തോഷിനെ ഏപ്രിലിൽ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നശിപ്പിച്ച തെളിവുകൾ വീണ്ടെടുത്തത്. മൂന്നാർ സി ഐ മനേഷ് കെ. പൗലോസ്, എസ്ഐമാരായ കെ.ഡി. മണിയൻ, സജി എം. ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreസജി ചെറിയാൻ രാജി വയ്ക്കണം; സജിയുടെ കാര്യത്തിൽ സർക്കാരിനു മറുപടിയില്ല, സ്പീക്കർ അതിന് കൂട്ടുനിന്നുവെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും മറുടപടിയില്ലെന്നും ഇതിന് സ്പീക്കർ കൂട്ടുനിന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും എതിരായാണ് നിയമസഭയിൽ സ്പീക്കർ ശൂന്യവേള റദ്ദാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മന്ത്രി ഭരണഘടനയെയും ശിൽപ്പികളെയും അപമാനിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിന് മറുപടി പറയാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുന്ന കാഴ്ചയാണ് സഭയിൽ കണ്ടത്. മനഃപൂർവമായി ഭരണകക്ഷി അംഗങ്ങൾ സീറ്റിൽനിന്ന് ഇറങ്ങിവന്ന് പ്രകോപനം സൃഷ്ടിച്ചുവെന്നും സതീശൻ പറഞ്ഞു. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളിക്കുന്നത് ആദ്യമായല്ല. വെളിയിൽ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങാതിരുന്നിട്ടും ആദ്യമായാണ് ചോദ്യോത്തരവേളയും ശൂന്യവേളയും മറ്റു നടപടി ക്രമങ്ങളും സ്പീക്കർ റദ്ദാക്കിയത്. ഇതിൽനിന്നും വളരെ വ്യക്തമാണ് കാര്യങ്ങൾ. തങ്ങൾ ഉന്നയിക്കുന്ന, നാട് ഉന്നയിക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും മറുപടിയില്ല.സജി ചെറിയാന്റെ…
Read Moreഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്…
തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ പുറത്താക്കണമെന്നും കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ മഹത്വം എന്താണെന്ന് മന്ത്രിക്ക് അറിയാമോയെന്ന് സതീശന് ചോദിച്ചു. മന്ത്രി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളെ ആകെ അപകീര്‍ത്തിപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും അദ്ദേഹത്തിന് പുച്ഛമാണ്. ഇവയെ കുന്തംകൊടചക്രമൊക്കെ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മനപൂര്‍വം നടത്തിയ പ്രസ്താവനയാണിത്. എന്നാല്‍ അതിനു വേണ്ടി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചത് ക്രൂരമായിപ്പോയെന്നും സതീശന് പറഞ്ഞു. മന്ത്രിക്കെതിരെ സര്‍ക്കാര്‍, നടപടി എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Read Moreമുഖ്യമന്ത്രി പിണറായി വിജയൻ “ഗ്ലോറിഫൈഡ് കൊടി സുനി’; സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളി; പിണറായിക്കെതിരേ സുധാകരൻ
സ്വന്തം ലേഖകൻകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ ഇക്കാര്യം ഉന്നയിച്ചത്. പിണറായി വിജയനെ “ഗ്ലോറിഫൈഡ് കൊടി സുനി’ എന്ന് വിശേഷിപ്പിച്ച സുധാകരൻ പൊളിറ്റിക്കൽ ക്രിമിനൽ, ക്രൂര ജന്മം എന്ന വിശേഷണവും നല്കുന്നു. കെ.സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ; എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ…. മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസാര പിണക്കത്തിന്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക!വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല.…
Read Moreഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജിനു വിലക്ക്; ഭക്ഷണം കഴിച്ചശേഷം സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ടിപ്പ് നൽകണോവേണ്ടയോ എന്നത് ഉപയോക്താവിന്റെ തീരുമാനം
സെബി മാത്യുന്യൂഡൽഹി: രാജ്യത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനു വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി സർവീസ് ചാർജ് വിലക്കുന്നതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഇറക്കി. ഭക്ഷണത്തിന്റെ ബില്ലിനൊപ്പം നേരിട്ടോ മറ്റൊരു പേരിലോ സർവീസ് ചാർജ് ഈടാക്കരുതെന്നാണു നിർദേശം. ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കുന്നത് ഉപഭോക്ത്യ അവകാശലംഘനമാണ്.ബാർ ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കരുതെന്നാണ് നിർദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഭക്ഷണബില്ലിൽ ഉൾപ്പെടുത്തി ജിഎസ്ടി കൂടി ചേർത്ത് സർവീസ് ചാർജ് നേരിട്ടല്ലാതെ ഈടാക്കാനും പാടില്ല. സർവീസ് ചാർജ് നിർബന്ധമില്ലെന്നും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ താത്പര്യം അനുസരിച്ചു നൽകാവുന്നതു മാത്രമാണെന്നും ഉപഭോക്താക്കളോട് വ്യക്തമാക്കണം. സർവീസ് ചാർജ് സംബന്ധിച്ച പരാതികൾ ഉപഭോക്താക്കൾക്ക് 1915 എന്ന നാഷണൽ കണ്‍സ്യൂമർ ഹെൽപ് ലൈൻ നന്പറിൽ വിളിച്ച് അറിയിക്കാം. ഇ-ഡാഖി പോർട്ടലിലൂടെ ഇ-മെയിൽ വഴിയും പരാതികൾ നൽകാം. ജില്ലാ കളക്ടർ ഉൾപ്പടെ സർക്കാർ അധികൃതർക്ക് നേരിട്ടു പരാതി നൽകുകയും…
Read Moreചിക്കൻ പൊതിഞ്ഞ പേപ്പറിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം; ഹിന്ദു മതവികാരം വൃണപ്പെട്ടു! വ്യാപാരിയ്ക്ക് കിട്ടിയത് മുട്ടന്‍പണി
സംഭാൽ: ഉത്തർപ്രദേശിലെ സംഭലിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസ് ഉപയോഗിച്ച് കോഴി ഇറച്ചി പൊതിഞ്ഞ വ്യാപാരി അറസ്റ്റിൽ. സംഭാൽ കോട്വാലിയിലെ ഹോട്ടൽ ഉടമയായ താലിബ് ഹുസൈൻ എന്നയാൾ ആണ് അറസ്റ്റിലായത്. ഹോട്ടലിൽനിന്നു നൽകിയ ഭക്ഷണം ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ പൊതിഞ്ഞുനൽകിയെന്ന പരാതിയിലാണ് അറസ്റ്റ്. ഹിന്ദു മതവികാരം വൃണപ്പെട്ടു എന്നാണ് കേസ്. ഇയാൾക്കെതിരെ പോലീസിനെ ആക്രമിച്ചെന്നാരോപിച്ച് വധശ്രമത്തിനും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പോലീസ് ഇയാളെ തേടിയെത്തിയപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്ന് പറയുന്നു. ആഹാരം പൊതിയാൻ ഉപയോഗിച്ച പത്രക്കടലാസും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും സ്ഥലത്തുനിന്നും പോലീസ് പിടിച്ചെടുത്തു.
Read Moreഎന്റെ ശരീരം എന്റെ തീരുമാനം! വനിതകളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് അമേരിക്കന്‍ സെനറ്റ്; യുഎസില്‍ ഗര്‍ഭച്ഛിദ്രം ചര്‍ച്ചയാകുമ്പോള്‍…
വാഷിങ്ടണ്‍ ഡിസി : ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം നിഷേധിക്കുന്ന പുതിയ വിധിക്കെതിരെ അമേരിക്കന്‍ സെനറ്റില്‍ വനിതാ അംഗങ്ങളുടെ പ്രതിഷേധം. സഭ പാസാക്കിയ ബില്ലില്‍ അപ്പര്‍ ചേംബറില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് വനിതാ അംഗങ്ങള്‍ സെനറ്റിലേക്ക് മാര്‍ച്ച് ചെയ്തു. ബില്ല് പാസാക്കുന്നതിന് 60 വോട്ടുകളാണ് വേണ്ടിയിരുന്നത്. 49-51 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും രാജ്യത്ത് പുതിയ നിയമ നിര്‍മാണം സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് ഇതിലൂടെ തുടക്കം കുറിച്ചു കഴിഞ്ഞു. ഗര്‍ഭച്ഛിദ്രം വനിതകളുടെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയ അരനൂറ്റാണ്ടു മുമ്പ് വന്ന ‘റോ വേഴ്സസ് വേഡ്’ കേസിലെ വിധിയാണ് അമേരിക്കന്‍ സുപ്രീംകോടതി ഇക്കഴിഞ്ഞ ദിവസം അസാധുവാക്കിയത്. അതോടെ, ഗര്‍ഭച്ഛിദ്രം അനുവദിച്ചോ വിലക്കിയോ നിയമം പാസാക്കാനുള്ള അവകാശം ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കു ലഭിച്ചു. ഇതാണ് കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാന്‍ വനിതാ അംഗങ്ങളെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ…
Read Moreതിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പുമെന്ന് എം.എം.മണി…
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ രൂക്ഷമായി പരിഹസിച്ച് എംഎം മണി എംഎല്‍എ. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയവേയായിരുന്നു എംഎം മണിയുടെ പരിഹാസം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തനിക്കെതിരെ കേസെടുക്കുകയും പിന്നീട് ഹൈക്കോടതി അത് റദ്ദാക്കുകയും ചെയ്ത സംഭവം ഓര്‍മിപ്പിക്കുകയായിരുന്നു മണി. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പുമാണെന്നും എംഎം മണിയുടെ പരിഹാസം. എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷിച്ചേ പ്രതിയെ പിടിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എം.മണി പറഞ്ഞു. നീതിപൂര്‍വമായ അന്വേഷണത്തെക്കുറിച്ച് യു.ഡി.എഫ് പഠിപ്പിക്കേണ്ട. നിങ്ങളെ സംശയമുണ്ട്, എകെജി സെന്റര്‍ ആക്രമിക്കണമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും മണി പറഞ്ഞു. കോഴിയെ കട്ടവന് തലയില്‍ പൂടയുണ്ടോ എന്ന് തപ്പിയതു പോലെയാണ് പി.സി.വിഷ്ണുനാഥിന്റെ പ്രമേയാവതരണമെന്നും എം എം മണി പരിഹസിച്ചു.
Read Moreസ്വപ്നയെ ഇഡി വീണ്ടും ചോദ്യം ചെയ്യും; 164ൽ വെളിപ്പെടുത്തലിൽ കെ.ടി ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും; എറണാകുളത്തേക്ക് താമസം മാറ്റി സ്വപ്ന
കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ പ്രധാന പ്രതി സ്വപ്ന സുരേഷിനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയാവാത്തതിനാൽ ഇന്ന് ഹാജരാകണമെന്ന് ഇഡി സ്വപ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തുടങ്ങിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോണ്‍സുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ്സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ സ്വപ്ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. പോലീസ്…
Read More