ആ മി​ടു​ക്ക​ന്‍ ബ​സ് ഡ്രൈ​വ​ര്‍ മ്മ്‌ടെ ഗ​ഡി​യാ​ണ്…! ഒ​രി​ക്ക​ലും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത ആ ​ക്രോ​സിം​ഗ്; സ​ഡ​ന്‍ ബ്രേക്കി​ട്ട് ച​വി​ട്ടി നി​ര്‍​ത്തി അ​ക്ഷ​യ് കാ​ത്ത​ത് ര​ണ്ടു ജീ​വ​നു​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍

തൃ​ശൂ​ര്‍: ഒ​രു സി​ഗ്ന​ലും കാ​ണി​ക്കാ​തെ ബ​സി​നു തൊ​ട്ടു​മു​ന്നി​ലൂ​ടെ വ​ല​ത്തോ​ട്ടു വെ​ട്ടി​ച്ച സ്കൂ​ട്ട​ര്‍ യാ​ത്രി​ക​രെ സ​ഡ​ന്‍ ബ്രേക്കി​ട്ട് ബ​സ് ച​വി​ട്ടി നി​ര്‍​ത്തി മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ച്ച തൃ​ശൂ​ര്‍ ചി​യ്യാ​രം സ്വ​ദേ​ശി അ​ക്ഷ​യ് എ​ന്ന മി​ടു​ക്ക​ന്‍ ബ​സ് ഡ്രൈ​വ​റെ തേ​ടി​യെ​ത്തി​യ​തു പാ​ല​ക്കാ​ട് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പി​ന്‍റെ അ​ഭി​ന​ന്ദ​ന​വും ആ​ദ​ര​വും.

പി​ന്നി​ല്‍ വ​രു​ന്ന ബ​സി​നെ ഗൗ​നി​ക്കാ​തെ യാ​തൊ​രു സി​ഗ്ന​ലും ന​ല്‍​കാ​തെ പൊ​ടു​ന്ന​നെ ബ​സി​നു തൊ​ട്ടു​മു​ന്നി​ലൂ​ടെ വ​ല​ത്തോ​ട്ടു സ്കൂ​ട്ട​ര്‍ വ​ള​ച്ചൊ​ടി​ച്ച് പാ​ഞ്ഞു​പോ​യ സ് കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​രെ അ​ക്ഷ​യ് ഓ​ടി​ച്ചി​രു​ന്ന ബ​സ് ഇ​ടി​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ച​തു ബ​സി​ന്‍റെ ക​ണ്ടീ​ഷ​നും ദൈ​വാ​നു​ഗ്ര​ഹ​വു​മെ​ന്ന് ചി​യ്യാ​ര​ത്തെ വീ​ട്ടി​ലി​രു​ന്ന്് അ​ക്ഷ​യ് ഓ​ര്‍​ത്തെ​ടു​ത്തു.

തൃ​ശൂ​ര്‍​ കൊ​ഴി​ഞ്ഞാ​മ്പാ​റ റൂ​ട്ടി​ല്‍ ചി​റ്റൂ​രി​ന​ടു​ത്തു​ള്ള വാ​ളാ​റ​യി​ല്‍ വച്ചാ​യി​രു​ന്നു അ​ക്ഷ​യി​ന്‍റെ കി​ളിപോ​യ ആ ​സം ​ഭ​വം.

തൃ​ശൂ​ര്‍​ കൊ​ഴി​ഞ്ഞാ​മ്പാ​റ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ചി​യ്യാ​ര​ത്തു​ള്ള സു​മം​ഗ​ലീ​സ് എ​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​റാ​ണു ചി​യ്യാ​രം മു​നയം മേ​നോ​ത്തു​പ​റ​മ്പി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍​ – സു​ജ ദ​മ്പ​തി​ക​ളു​ടെ 22 വ​യ​സു​ള്ള മ​ക​ന്‍ അ​ക്ഷ​യ്.

ബി​കോം പ​ഠ​നം വേ​ണ്ടെ​ന്നു​വ​ച്ച് ഡ്രൈ​വ​റാ​കാ​ന്‍ ക​മ്പം ക​യ​റി​യ അ​ക്ഷ​യ് സു​മം​ഗ​ലീ​സ് ബ​സി​ന്‍റെ വി​വി​ധ റൂ​ട്ടു​ക​ളി​ല്‍ ഡ്രൈ​വ​റാ​യി പോ​കാ​റു​ണ്ട്.

പ​ത്തു​ദി​വ​സ​ത്തേ​ക്കുവേ​ണ്ടി​യാ​ണു തൃ​ശൂ​ര്‍​ – കൊ​ഴി​ഞ്ഞാ​മ്പാ​റ റൂ​ട്ടി​ലെ ബ​സി​ല്‍ ഡ്രൈ​വ​റാ​യി ക​യ​റി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കൊ​ഴി​ഞ്ഞാ​മ്പാ​റ​യ്ക്കു പോ​കും വ​ഴി​ക്കാ​യി​രു​ന്നു ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത ആ ​ക്രോ​സിം​ഗ് സം​ഭ​വി​ച്ച​ത്.

ബ​സി​ന്‍റെ മു​ന്നി​ല്‍ പോ​യി​രു​ന്ന സ്കൂ​ട്ട​ര്‍ പൊ​ടു​ന്ന​നെ വ​ല​ത്തോ​ ട്ടു​ള്ള വ​ഴി​യി​ലേ​ക്കു വെ​ട്ടി​ച്ചു.

വ​ല​ത്തോ​ട്ടു തി​രി​യു​ന്നു​വെ​ന്ന ഇ​ന്‍​ഡി​ക്കേ​റ്റ​റോ കൈ​കൊ​ണ്ടു​ള്ള സി​ഗ്ന​ലോ ന​ല്‍​കാ​തെ​യാ​ണ് സ്കൂ​ട്ട​റോ​ടി​ച്ചി​രു​ന്ന​യാ​ള്‍ സ്ത്രീ​യെ പി​ന്നി​ലി​രു​ത്തി​ക്കൊ​ണ്ട് സ്കൂ​ട്ട​ര്‍ വെ​ട്ടി​ച്ച​ത്.

സ്കൂ​ട്ട​റി​ല്‍ ബ​സി​ടി​ക്കാ​തി​രി​ക്കാ​ന്‍ ബ​സോ​ടി​ച്ചി​രു​ന്ന അ​ക്ഷ​യ് ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ നി​ന്നെ​ഴു​നേ​റ്റു നി​ന്ന് ബ്രേക്കി​ല്‍ ആ​ഞ്ഞു​ച​വി​ട്ടി നി​ന്നു​വ​ത്രെ.

ത​ല​നാ​രി​ഴ​യ്ക്കാ​ണു സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. തി​രി​ഞ്ഞു​പോ​ലും നോ​ക്കാ​തെ സ് കൂ​ട്ട​ര്‍ യാ​ത്രി​ക​ര്‍ പാ​ഞ്ഞു​പോ​വു​ക​യും ചെയ്തു.

ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ല്‍ ബ​സി​ല്‍ തി​ര​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും മീ​ഡി​യം സ്പീ​ഡി​ലാ​യി​രു​ന്നു ബ​സെ​ന്നും ഡ്രൈ​വ​ര്‍ അ​ക്ഷ​യ് പ​റ​ഞ്ഞു.

ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ഫ്ര​ണ്ട് കാ​മ​റ​യി​ല്‍ സ്കൂ​ട്ട​ര്‍ അ​ശ്ര​ദ്ധ​മാ​യി റോ​ഡി​ലേ​ക്കു തി​രി​യു​ന്ന​തും ബ​സ് ബ്രേക്ക് ചെ​യ്യു​ന്ന​തു​മെ​ല്ലാം പ​തി​ഞ്ഞി​രു​ന്നു.

വീ​ട്ടി​ലെ​ത്തി അ​മ്മ​യെ​യും മ​റ്റും ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച​പ്പോ​ള്‍ അ​വ​ര്‍ ആ​ദ്യം പേ​ടി​ക്കു​ക​യും പി​ന്നെ ആ​ശ്വ​സി​ക്കു​ക​യും ചെ​യ്തു. സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​ണ്.

മ​ന​സാ​ന്നി​ധ്യം കൈ​വി​ടാ​തെ ര​ണ്ടു ജീ​വ​നു​ക​ളെ ര​ക്ഷി​ക്കാ​ന്‍ അ​ക്ഷ​യ് കാ​ണി​ച്ച ധീ​ര​ത​യും ആ​ത്മാ​ര്‍​ഥ​ത​യും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ന്‍ പാ​ല​ക്കാ​ട് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പി​നാ​യി​ല്ല.

അ​വ​ര്‍ കൊ​ഴി​ഞ്ഞാ​മ്പാ​റ സ്റ്റാ​ന്‍​ഡി​ലെ​ത്തി അ​ക്ഷ​യ്ക്ക് ഒ​രു മെമന്‍റോ സ​മ്മാ​നി​ച്ചു.

അ​ശ്ര​ദ്ധ​മാ​യി സ്കൂ​ട്ട​റോ​ടി​ച്ച യാ​ത്രി​ക​ന് പി​ഴ ശി​ക്ഷ​യും ചു​മ​ത്തി. ബ​സ് വ​രു​ന്ന​തു താ ന്‍ ക​ണ്ടി​രു​ന്നു​വെ​ന്നും ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തു​മെ​ന്നാ​ണു ക​രു​തി​യ​തെ​ന്നും സ്കൂ​ട്ട​ര്‍ യാ ​ത്രി​ക​ന്‍ വാ​ദി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് അ​ക്ഷ​യു​ടെ അ​ ച്ഛ​ന്‍ കൃ​ഷ്ണ​കു​മാ​ര്‍. ചേ​ട്ട​ന്‍ കി​ഴ​ക്കേ കോ​ട്ട​യി​ലെ ഡൊ​മി​നോ​സ് സ്റ്റോ​റി​ലെ അ​സി.​ മാ​നേ​ജ​രാ​ണ്.

Related posts

Leave a Comment